30/07/2026
ഗുരുപൂർണിമ ദിനാചരണം സംഘടിപ്പിച്ചു
SKVM, കുട്ടമ്പേരൂർ
SKVM കുട്ടമ്പേരൂരിൽ ഗുരുപൂർണിമ ദിനാചരണം ഭക്തിനിർഭരമായും പ്രൗഢഗംഭീരമായും സംഘടിപ്പിച്ചു. ഗുരുക്കന്മാരോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്.
പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത ശ്രീമതി ഇന്ദിര ടീച്ചർ (റിട്ട. അധ്യാപിക, SKVHS), ശ്രീമതി അനില ടീച്ചർ (റിട്ട. പ്രധാനാധ്യാപിക, SKVHS), ശ്രീ റോയി സാമുവൽ സർ(റിട്ട. അധ്യാപകൻ, SKVHS), ശ്രീ ഗോപാലകൃഷ്ണൻ സർ (റിട്ട. അധ്യാപകൻ, SKVHS), ശ്രീ ഈശ്വരൻ നമ്പൂതിരി സർ (റിട്ട. പ്രധാനാധ്യാപകൻ, HSS), ശ്രീ ദാമോദരൻ നമ്പൂതിരി സർ (റിട്ട. HST) എന്നിവരെ ആരതിയോടെ സ്വീകരിച്ചു.
തുടർന്ന് ശ്രീ സുതൻപിള്ള ദീപ പ്രോജ്വലനം നിർവ്വഹിച്ചു. സ്‌കൂൾ പ്രസിഡൻ്റ് ശ്രീ വേണു കേശവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ M.S സ്വാഗതം ആശംസിച്ചു. തുടർന്ന് സന്നിഹിതരായ എല്ലാ ഗുരുക്കന്മാരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ ശ്രീമതി ഇന്ദിര ടീച്ചർ, ശ്രീ റോയി സാമുവൽ, ശ്രീ ഈശ്വരൻ നമ്പൂതിരി, ശ്രീ ദാമോദരൻ നമ്പൂതിരി എന്നിവർ ആശംസകൾ അർപ്പിക്കുകയും ഗുരുപൂർണിമ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
സ്കൂളിലെ യോഗ പ്രമുഖ് ശ്രീമതി ജയലക്ഷ്മി ശിശുവാടിക അധ്യാപിക ,ശ്രീമതി സിന്ധു എൻ. എസ് എന്നിവർ ഗുരു വന്ദന ഗീതം ആലപിച്ചു. ഗുരുക്കന്മാരോടുള്ള ആദരവും നന്ദിയും നിറഞ്ഞ അന്തരീക്ഷത്തിൽ ചടങ്ങ് ശ്രദ്ധേയമായി.
ഗുരുപൂർണിമ ദിനാചരണത്തോടനുബന്ധിച്ച് അതേദിവസം തന്നെ സ്കൂളിൽ ചെണ്ടമേള പഠന ക്ലാസിനും തുടക്കം കുറിച്ചു. ശ്രീ ശ്യാം ശശിധരൻ ൻ്റെ നേതൃത്വത്തിൽ ചെണ്ടമേള പരിശീലനത്തിന് തുടക്കമായി
ചടങ്ങിന് PTA പ്രസിഡന്റ് ശ്രീ എസ്. ശരത് കൃതജ്ഞത രേഖപ്പെടുത്തി. ഗുരുക്കന്മാരുടെ അനുഗ്രഹവും മാർഗനിർദേശവും വിദ്യാർത്ഥികളുടെ ജീവിതത്തിൽ എന്നും പ്രചോദനമായി നിലനിൽക്കട്ടെയെന്ന സന്ദേശത്തോടെ ഗുരുപൂർണിമ ദിനാചരണം സമാപിച്ചു.