18/07/2022
സ്വദ്റുൽ അഫാളിൽ അല്ലാമാ സയ്യിദ് മുഹമ്മദ്
നഈമുദ്ദീൻ മുറാദാബാദി(റ)
==================
വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കുന്നതിനായി ബാല്യത്തിലെ നാലാം വയസ്സിൽ പാഠശാലയിൽ ചേർന്ന ഒരു വിദ്യാർത്ഥി.
ഒരിക്കൽ മദ്റസക്കരികിലൂടെ സാത്വികനായ ഒരുമഹാൻ കടന്ന് പോയപ്പോൾ , മദ്റസയിൽ കയറി ഒരു വിദ്യാർത്ഥിയെ ചൂണ്ടി ഉസ്താദിനോട് പറഞ്ഞു. ആ വിദ്യാർത്ഥിയോട് കാർക്കശ്യത്തോടെ പെരുമാറരുത്. വളരെ ഔന്നിത്യമുള്ള വ്യക്തിത്വമായി മാറുന്ന വിദ്യാർത്ഥിയാണത്. മൗലാനാ സയ്യിദ് മുഈനുദ്ദീൻ മുറാദാബാദി (ന: മ:) തങ്ങളുടെ മകനായ സയ്യിദ് മുഹമ്മദ് നഈമുദ്ദീൻ മുറാദാബാദി (റ) ആയിരുന്നു ആ വിദ്യാർത്ഥി .
എട്ടാമത്തെ വയസ്സിൽ തന്നെ ഖുർആൻ ഹൃദ്യസ്ഥമാക്കി.
ഇമാം അഹ്മദ് റസ (റ) രചിച്ച പ്രശസ്തമായ ഖുർആൻ തഫ്സീറാണ് കൻസുൽ ഈമാൻ.
ഇതിൻ്റെ രചന കഴിഞ്ഞപ്പോൾ
ഇമാം പറഞ്ഞു.
ഇത് പ്രിന്റ് ചെയ്യുന്നതിൽ ചില നിബന്ധനകൾ ഉണ്ട് . പ്രിന്റ് ചെയ്യുന്നതിന് മുമ്പ് പ്രസ്സ് കഴുകണം. അച്ചടിയിലേർപ്പെടുന്നവർക്ക് വുളു ഉണ്ടായിരിക്കണം. അച്ചടിച്ചു കഴിഞ്ഞാൽ പ്രസ്സ് കഴുകിയ വെള്ളം ഒലിക്കുന്ന വെള്ളത്തിൽ ഒഴുക്കണം. ഈ നിബന്ധനകൾ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് വന്ന മഹാ വ്യക്തിത്വമാണ്
സയ്യിദ് നഈമുദ്ദീൻ മുറാദാബാദി (റ).
മാത്രവുമല്ല പിന്നീട് ഈ തഫ്സീറിനെ ആധികാരികമാക്കി ഇതിൻ്റെ ജാമിഉം , മുഖ്ത സിറുമായ ഖസാഇനുൽ ഇർഫാൻ എന്ന തഫ്സീർ സയ്യിദ് നഈമുദ്ദീൻ
മുറാദാബാദി (റ)
രചിക്കുകയുണ്ടായി..
പ്രഗത്ഭരായ പണ്ഡിതരിൽ നിന്നും എല്ലാ ഫന്നുകളിലും അവഗാഹം നേടാൻ കഴിഞ്ഞു.
വലിയൊരു പ്രബോധകനും , മുദരിസും ,പ്രഭാഷകനും , വാദപ്രതിവാദ വേദികളിലെ ശക്തനായ വ്യക്തിത്വവും ,ഗ്രന്ഥ രചയിതാവുമൊക്കെയായിരുന്നു സയ്യിദ് നഈമുദ്ദീൻ മുറാദാബാദി (റ)
ആദർശ രംഗത്ത് കണിശത പുലർത്തിയിരുന്ന
സയ്യിദ് നഈമുദ്ദീൻ മുറാദാബാദി (റ) ലോക പ്രശസ്ത ആത്മീയ നായകരായിരുന്ന ഇമാം അഹ്മദ് റസ (റ) യുടെയും അശൈഖ് അലി ഹുസൈൻ അശ്റഫ് മിയ (റ) യുടേയും ഖലീഫയായിരുന്നു.
ഒത്തിരി ത്വരീഖത്തുകളിൽ ഇജാസത്തും ,ഖിലാഫത്തുമുണ്ടായിരുന്നു.
ഹി: 1329 ൽ വിജ്ഞാന ദാഹികൾക്കായി ഒരു കലാലയം മഹാനവർകൾ സ്ഥാപിച്ചു. മദ്റസത്തു അഹ് ലി സിന്ദ് എന്നായിരുന്നു സ്ഥാപനത്തിൻ്റെ പേര് . ഈ സ്ഥാപനമാണ്
പ്രശസ്തമായ ജാമിഅ നഈമിയ്യ എന്നറിയപ്പെടുന്നത്.
കേരളത്തിലെ അദ്ധ്യാത്മിക നേതാവ് അല്ലാമാ അഹ്മദ് കോയ ശാലിയാത്തി (റ) യുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അവർ അയച്ചിരുന്ന കത്തുകൾ ചാലിയത്തെ ഖുതുബ് ഖാനയിൽ ഉണ്ട്.
സുന്നത്ത് ജമാഅത്തിനെതിരെ വരുന്നവരെ
പ്രമാണങ്ങളിലൂടെ ശക്തിയുക്തം പ്രതിരോധിച്ചിരുന്നു. ദേവ്ബന്ദികളുടെ ആദർശ ഗുരു ഇസ്മാഈൽ ദഹ്ലവിയുടെ ലോക മുസ് ലിമീങ്ങളെ മുശ്രിക്കാക്കുന്ന ക്ഷുദ്ര കൃതിയായ തഖ്വിയത്തുൽ ഈമാനിനെതിരെ
അത്യബുൽ ബയാൻ ഫീ റദ്ദി തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.കൂടാതെ
ദേവ്ബന്ദികളുടെ കപട ഗ്രന്ഥമായ ഖലീൽ അഹമ്മദ് അമ്പേട്ടവിയുടെ മുഹന്നദിന് റദ്ദായി
അത്തഹ്ഖീഖാത്തു ലിദഫ്ഹി തൽബീസാത്ത്
എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഈ
മുഹന്നദിലാണ് ഥാനവിയെ വെള്ളപൂശാനായി ഥാനവിയുടെ ഇബാറത്ത് തന്നെ കട്ട് മുറിച്ച് കൊണ്ട് അമ്പേട്ടവിയുടെ കപട ശ്രമം ഉള്ളത്.
തഫ്സീർ മറ്റ് ഖണ്ഡന കൃതികൾ കൂടാതെ
ഇഹ്ഖാഖുൽ ഹഖ് വ ഇബ്ത്വാലുൽ ബാത്വിൽ
അൽ കലിമത്തുൽ ഉൽയാ ലിഇഅലാഇ ഉലൂമിൽ മുസ്തഫാ (സ) ,
സവാനിഹു കർബലാ ,
കിതാബുൽ അഖാഇദ് ,
ആദാബുൽ അഖ്യാർ ,
അസ് വാത്വുൽ അദാബ് ,
ഫറാഇളു ന്നൂർ ,
കശ്ഫുൽ ഹിജാബ് ,
രിയാളു ന്നഈം,
സാദുൽ ഹറമൈൻ ,
അഫാദാത്തു
സ്വദ്റുൽ അഫാളിൽ ,
മജ്മൂഅ ഫതാവ ,
ഗൽബനേ ഗരീബ് നവാസ് ,
ഇർശാദുൽ
അനാം ഫീ മെഹ്ഫിൽ ലി മൗലിദ് വൽ ഖിയാം ,
തുടങ്ങി ഒത്തിരി രചനകൾ മഹാനവർകൾക്ക് ഉണ്ട്.
ദുൽഹജ്ജ്: 18
( ഹി: 1367) ന് മഹാനവർകൾ വഫാത്തായി. 77- മത് ഉറൂസ് മുബാറക്കാണ്
ഇപ്പോൾ നടക്കുന്നത്.
യു.പി.യിലെ മുറാദാബാദിലെ ജാമിഅ നഈമിയ്യയുടെ
ചാരത്ത് മഹാനവർകൾ അന്ത്യ വിശ്രമം കൊള്ളുന്നു.
➖➖➖➖➖➖➖➖➖
#ഉർസെ നഈമി
(സ്വദ്റുൽ അഫാളിൽ സയ്യിദ് മുഹമ്മദ് നഈമുദ്ധീൻ മുറാദാബാദി(റ) ഉറൂസ് മുബാറക് )
2022 ജുലൈ 25 തിങ്കൾ 7 PM
ദാറുൽ ഹസനാത്ത്
കരിമ്പ,മണ്ണാർക്കാട്,പാലക്കാട്