Ma'din Qland

Ma'din Qland Q Land; a blessed home for Quran learners. Q land, a specially designed college for women who wish to memorize and become Hafizat,

17/05/2026
ഖുർആൻ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പരിശീലിപ്പിക്കുന്നത് നല്ല ചിന്തയും ബുദ്ധിയും ഓർമ്മ ശക്തിയും  വളർത്തുമെന്നതിൽ സംശയമി...
16/05/2026

ഖുർആൻ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പരിശീലിപ്പിക്കുന്നത് നല്ല ചിന്തയും ബുദ്ധിയും ഓർമ്മ ശക്തിയും വളർത്തുമെന്നതിൽ സംശയമില്ല. ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ഖുർആൻ മനപ്പാഠമാക്കാൻ കഴിയും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിത്.

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

സ്ത്രീകൾക്ക് ജോലി ഒഴിവുകൾ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9946623412
10/03/2026

സ്ത്രീകൾക്ക് ജോലി ഒഴിവുകൾ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9946623412

വിജയത്തിളക്കവുമായി വീണ്ടും മഅ്ദിന്‍ ക്യൂലാന്റ്+2,പത്താം ക്ലാസ്സ് മദ്‌റസാ പൊതു പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ...
08/02/2026

വിജയത്തിളക്കവുമായി വീണ്ടും മഅ്ദിന്‍ ക്യൂലാന്റ്

+2,പത്താം ക്ലാസ്സ് മദ്‌റസാ പൊതു പരീക്ഷയില്‍
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫുള്‍ മാര്‍ക്ക്

മഅ്ദിന്‍ ക്യൂ ലാന്റ് സഹ്‌റെ മദീനയുടെ ഭാഗമായി ഇഖ്‌റാ മെരിന്റ് ഗാല 2025-26 പരിപാടി സമാപിച്ചു.
25/12/2025

മഅ്ദിന്‍ ക്യൂ ലാന്റ് സഹ്‌റെ മദീനയുടെ ഭാഗമായി ഇഖ്‌റാ മെരിന്റ് ഗാല 2025-26 പരിപാടി സമാപിച്ചു.

16/12/2025

വനിതാ വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച സ്ഥാപനം മഅ്ദിൻ ക്യൂ ലാന്റ്. 2026 വർഷത്തേക്കുള്ള അഡ്മിഷൻ അപേക്ഷ ആരംഭിച്ചു.

2.12.2025*മഅദിന്‍ ക്യൂ ലാന്റ് ഖുര്‍ആന്‍ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിന് തുടക്കം*മലപ്പുറം: മഅദിന്‍ അക്കാദമിക് കീഴില്‍ വനിതക...
04/12/2025

2.12.2025
*മഅദിന്‍ ക്യൂ ലാന്റ് ഖുര്‍ആന്‍ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിന് തുടക്കം*

മലപ്പുറം: മഅദിന്‍ അക്കാദമിക് കീഴില്‍ വനിതകള്‍ക്കായി നടക്കുന്ന ക്യൂലാന്റ് ഖുര്‍ആന്‍ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി നിര്‍വഹിച്ചു. ഖുര്‍ആനിക് അസംബ്ലി, ടെക്‌നോളജിയും സ്ത്രീ വിദ്യാഭ്യാസവും സെമിനാര്‍, അക്കാദമിക് സംവാദങ്ങള്‍, സ്ത്രീ ശാക്തീകരണം ടാബിള്‍ ടോക്, 2026-27 അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനം, ഫേസ് ടു ഫേസ് സൗഹൃദ സമ്മേളനം, ടീച്ചേഴ്‌സ് ട്രൈനിംഗ് തുടങ്ങി വിവിധ പദ്ധതികള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും. മഅദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഖുര്‍ആന്‍ ഡിജിറ്റല്‍ മ്യൂസിയം, അത്യാധുനിക സൗകര്യങ്ങളോടെ ഖുര്‍ആന്‍ തിയേറ്റര്‍ എന്നിവ സമര്‍പ്പണം നടത്തും.

സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സംവിധാനിച്ച മഅദിന്‍ ക്യൂലാന്റില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ഓട്ടോമിഷന്‍ ടെക്നോളജി വഴി അത്യാധുനിക സാങ്കേതിക സംവിധാനത്തിലുള്ള സ്മാര്‍ട്ട് ബെല്‍ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പതിനൊന്ന് ഏക്കര്‍ വിശാലമായ ഭൂമിയില്‍ സ്ത്രീ സുരക്ഷാ വിദ്യാഭ്യാസ പദ്ധതികളാണ് നടപ്പിലാക്കുന്നത്. മൂന്ന് വര്‍ഷം ഖുര്‍ആനും അഞ്ച് വര്‍ഷം മത പഠനവും നല്‍കുന്നതോടൊപ്പം ഗവേഷണ തലം വരെയുള്ള ഹാഫിളത്തും ആലിമത്തുമായ പെണ്‍കുട്ടികളെ ഓരോ കുടുംബത്തിനും സമര്‍പ്പിക്കുകയാണ് ക്യൂ ലാന്റിന്റെ പ്രഥമ ലക്ഷ്യം.

ക്യൂലാന്റ് ഖുര്‍ആന്‍ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിന്‍ പ്രഖ്യാപന ചടങ്ങില്‍ മഅദിന്‍ ക്യൂലാന്റ് ഡയറക്ടര്‍ സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ സി കെ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍മാരായ അബൂബക്കര്‍ സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദ് ശാഫി ഫാളിലി, മിംഹാര്‍ ഡയറക്ടര്‍ ശബീര്‍ അലി അദനി, സ്വാലിഹ് ഫൈസാനി എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: മഅദിന്‍ അക്കാദമി വനിതാ ക്യാമ്പസായ ക്യൂ ലാന്റിന് കീഴില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

Address

Pulpetta-Unity Road, Pulpetta
Manjeri
676122

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919946623412

Alerts

Be the first to know and let us send you an email when Ma'din Qland posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share