Govt Boys High School Manjeri

Govt Boys High School Manjeri മഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ഔദ്യോഗിക FB പേജിലേക്ക് സ്വാഗതം

ലഹരിക്കെതിരെ ഒരു മില്യൻ ഗോളുകൾജി.ബി. എച്ച്. എസ്. എസ് മഞ്ചേരിയുടെ വിശേഷങ്ങൾപത്രത്താളുകളിൽ
26/06/2026

ലഹരിക്കെതിരെ ഒരു മില്യൻ ഗോളുകൾ

ജി.ബി. എച്ച്. എസ്. എസ് മഞ്ചേരിയുടെ വിശേഷങ്ങൾ
പത്രത്താളുകളിൽ

**ലഹരിക്കെതിരെ ഒരു മില്യൺ ഗോളുകൾ; മഞ്ചേരി ബോയ്സ് എച്ച്.എസ്.എസിൽ 'തൂഫാൻ ഗോൾസ്' ക്യാമ്പയിന് തുടക്കം****മഞ്ചേരി:** ഫിഫ വേൾഡ...
26/06/2026

**ലഹരിക്കെതിരെ ഒരു മില്യൺ ഗോളുകൾ; മഞ്ചേരി ബോയ്സ് എച്ച്.എസ്.എസിൽ 'തൂഫാൻ ഗോൾസ്' ക്യാമ്പയിന് തുടക്കം**
**മഞ്ചേരി:** ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കുന്ന '1 മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' പ്രത്യേക ക്യാമ്പയിന് മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. 'കളിയാണ് ലഹരി, മയക്കുമരുന്നല്ല' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച ഈ കായിക മുന്നേറ്റത്തിന്റെ സ്കൂൾതല ഉദ്ഘാടനം മഞ്ചേരി മുനിസിപ്പൽ ചെയർമാൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം ജൂൺ 11 മുതൽ ജൂലൈ 20 വരെയാണ് സംസ്ഥാനതല ക്യാമ്പയിൻ നടക്കുന്നത്. വിദ്യാഭ്യാസം, കായികരംഗം, ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവ സമന്വയിപ്പിച്ച് കേരളത്തിലെ സ്കൂൾ കുട്ടികളിലൂടെ 10 ലക്ഷം ഗോളുകൾ അടിച്ചെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക സിന്ധു ടീച്ചർ സംസാരിച്ചു. സ്കൂൾ കായിക അധ്യാപകരായ ഇസ്മായിൽ മാസ്റ്റർ, പ്രസൂൺ മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ 'തൂഫാൻ ഗോൾ പോസ്റ്റിലേക്ക്' കുട്ടികൾക്കായി പെനാൽറ്റി കിക്കുകൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ പതാകകളേന്തി ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തത്.

24/06/2026
24-6-26ബുധൻ☘️💐🌷☘️🌷💐☘️കഥ വിരിയും വീഥി➖➖➖➖➖➖➖കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 24.6...
24/06/2026

24-6-26
ബുധൻ
☘️💐🌷☘️🌷💐☘️

കഥ വിരിയും വീഥി
➖➖➖➖➖➖➖
കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 24.6.26 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കഥാ ശില്പശാല നടത്തി. സാഹിത്യകാരിയും അധ്യാപികയുമായ ഉഷ കാരാട്ടിൽ എങ്ങനെയാണ് ഒരു കഥ എഴുതേണ്ടതെന്നും,
നല്ല കഥയ്ക്ക് ആവശ്യമായ ചേരുവകളെന്തൊക്കെയെന്നും ഉദാഹരണ സഹിതം വിശദമാക്കി. വിഷയബന്ധിതമായി കുട്ടികൾക്ക് കഥയെഴുതുവാൻ അവസരം നൽകി. സുചിത ടീച്ചർ സ്വാഗതം ആശംസിച്ചു. അധ്യാപകരായ സന്ധ്യ പി വിജയൻ, ഡോ: ബബിത എന്നിവർ സംസാരിച്ചു.

ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

*ലോക സംഗീതദിനം ആഘോഷമാക്കി ആർട്സ് ക്ലബ്‌* മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ...
24/06/2026

*ലോക സംഗീതദിനം ആഘോഷമാക്കി ആർട്സ് ക്ലബ്‌*

മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചലച്ചിത്ര ഗാനാലാപന മത്സരം നടത്തി.
യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലുമായി നിരവധി കുട്ടികൾ പങ്കെടുത്തു . യുപി വിഭാഗത്തിൽ ശ്രീകാർത്തിക, ദേവിക, ഏബൽ ജോസി എന്നിവർ സമ്മാനാർഹരായപ്പോൾ
ഹൈസ്കൂൾ വിഭാഗത്തിൽ വൈഗ, അധീന, ഇൻഷ, സാംസിബി, കാർത്തിക്, ധ്യാൻചന്ദ് എന്നിവരും വിജയികളായി. ഹെഡ്മിസ്ട്രസ് സിന്ധു വി സമ്മാനങ്ങൾ വിതരണം ചെയ്തു കൺവീനർമാരായ രാജു, ബബിത എന്നിവർ പങ്കെടുത്തു.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സൈക്കോ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർ ശ്രീമതി.സിജിയുടെ നേതൃത്വത്ത...
23/06/2026

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സൈക്കോ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർ ശ്രീമതി.സിജിയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളിലെ ആർത്തവ പ്രക്രിയയെ കുറിച്ച് കുട്ടികളിൽ ഉണ്ടാകുന്ന തെറ്റിദ്ധാരണകളും അപകർഷതാബോധവും ആശങ്കകളും മാനസിക സമ്മർദ്ദങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ഹെൽത്ത് ആൻഡ് മെൻസ്ട്രൽ ഹൈജീൻ എന്ന വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി 23.06.2026 ന് മഞ്ചേരി മെഡിക്കൽ കോളേജിലെ JPHN പ്രവിത എന്നവർ ഏഴാം ക്ലാസിലെ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂൾ ഡൈനിങ് ഹാളിൽ നടന്ന പരിപാടിയിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു.പരിപാടിയെ കുറിച്ചുള്ള അഭിപ്രായങ്ങളും സംശയങ്ങളും കുട്ടികൾ അറിയിച്ചു.സ്കൂൾ കൗൺസിലറായ ശ്രീമതി സിജി പരിപാടിക്ക് നന്ദി അറിയിച്ചു.

22-6-26തിങ്കൾ☘️💐🌷☘️🌷💐☘️കവിത പൂക്കുമ്പോൾ➖➖➖➖➖➖➖കുട്ടികളുടെ ഭാവനയെയും അനുഭവങ്ങളെയും കവിതാരൂപത്തിൽ വികസിപ്പിക്കുക എന്ന ലക്ഷ...
23/06/2026

22-6-26
തിങ്കൾ
☘️💐🌷☘️🌷💐☘️

കവിത പൂക്കുമ്പോൾ
➖➖➖➖➖➖➖
കുട്ടികളുടെ ഭാവനയെയും അനുഭവങ്ങളെയും കവിതാരൂപത്തിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 22 - 6-26 തിങ്കളാഴ്ച കവിതാ ശില്പശാല സംഘടിപ്പിച്ചു. കവയിത്രിയും പൂർച്ചാധ്യാപികയുമായ ജലജാപ്രസാദാണ് ശില്പശാല നയിച്ചത്. അധ്യാപകരായ സന്ധ്യ .പി .വിജയൻ, ഡോ. ബബിത , ഉഷ കാരാട്ടിൽ എന്നിവർ സംസാരിച്ചു. നൽകിയ വിഷയത്തിൽ കുട്ടികൾ രചിച്ച കവിതകൾ അവതരിപ്പിച്ചു. മികച്ച രചനയായി 8 D ക്ലാസിലെ അദ്നാൻ്റെ തറവാട് എന്ന കവിത തിരഞ്ഞെടുത്തു.

ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Address

Manjeri
Manjeri
676121

Alerts

Be the first to know and let us send you an email when Govt Boys High School Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt Boys High School Manjeri:

Shortcuts

Share

Category