Anakkayam Buds School

Anakkayam Buds School Anakkayam Buds School is a Special School with Therapy Facilities Owned & Managed by Anakkayam Pancha

ബഡ്‌സ് ദിന വാരാചരണത്തിന്റെ ഭാഗമായി  13/8/2024 ചൊവ്വ ആനക്കയം ബഡ്‌സ് സ്കൂളിൽ ആനക്കയം FHC യിലെ മെഡിക്കൽ ഓഫീസർ ശബ്ന മാഡം, ഹെ...
15/08/2024

ബഡ്‌സ് ദിന വാരാചരണത്തിന്റെ ഭാഗമായി 13/8/2024 ചൊവ്വ ആനക്കയം ബഡ്‌സ് സ്കൂളിൽ ആനക്കയം FHC യിലെ മെഡിക്കൽ ഓഫീസർ ശബ്ന മാഡം, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശംസുദ്ധീൻ സർ, ഓപ്റ്റോമെട്രിസ്റ്റ് ദീപ മാഡം, കൗൺസിലർ ശ്രീകല മാഡം എന്നിവരുടെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂളിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും കണ്ണ് പരിശോധനയും, ആരോഗ്യ ബോധവത്കരണ ക്ലാസും, കൗൺസിലിങ്ങും നൽകിയ പരിപാടി ആനക്കയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ അവർകൾ ഉത്ഘാടനം ചെയ്തു. കുടുംബശ്രീ CDS നജീറത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂസ മെമ്പർ, കുഞ്ഞാൻ കാക്ക, അബ്ദുള്ള മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു. ബഡ്‌സ് സ്കൂൾ അദ്ധ്യാപിക ജസ്‌ന സ്വാഗതവും PTA പ്രസിഡന്റ് ഹംസ CK നന്ദിയും പറഞ്ഞു.

28/03/2024
28/03/2024

ആനക്കയം ബഡ്‌സ് സ്കൂളിലെ നമ്മുടെ മക്കൾക്ക് കഠിനമായ ചൂടിൽ നിന്ന് ആശ്വാസമേകുവാനായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സുമനസ് 2.0 ടൺ എസി സ്പോൺസർ ചെയ്തിരുന്നു. ഇന്നലെ 26-03-2024 ചൊവ്വ അത് സ്കൂളിൽ ഫിറ്റ്‌ ചെയ്തു, ഇന്ന് നമ്മുടെ മക്കൾ തന്നെ അതിന് സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ചെയ്തു.

നമ്മുടെ മക്കൾക്ക് വേണ്ടി ചെയ്ത ഈ സൽപ്രവർത്തിക്ക് പകരമായി അദ്ദേഹത്തിന് നമുക്ക് നൽകാനുള്ളത് ആത്മാർത്ഥമായ പ്രാർത്ഥന മാത്രമാണ്. ആനക്കയം ബഡ്‌സ് സ്കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പ്രാർത്ഥന അവർക്കൊപ്പമുണ്ട്, നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അവർക്കുണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

08/12/2023

ആനക്കയം ബഡ്‌സ് സ്കൂൾ ഒന്നാം വാർഷികവും ലോക ഭിന്നശേഷി ദിനാചാരണവും ഇന്ന് 04-12-2023 തിങ്കൾ ആനക്കയം ബഡ്‌സ് സ്കൂളിൽ നടന്നു. ആനക്കയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബഹുമാനപ്പെട്ട അഡോട്ട് ചന്ദ്രൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ശ്രീമതി അനിത മണികണ്ഠൻ അധ്യക്ഷത വഹിച്ചു. നോബിൾ വിമൻസ് കോളേജ് Sociology വിഭാഗം തലവൻ Dr. അബ്ദുസ്സലാം പരിപാടിക്ക് ആശംസകൾ നേർന്നു. നോബിൾ വിമൻസ് കോളേജ് വിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും ചോക്ലേറ്റ് വിതരണവും ചെയ്തു. ജസ്‌ന ടീച്ചർ പരിപാടിക്ക് സ്വാഗതവും PTA പ്രസിഡന്റ് ഹംസ നന്ദിയും പറഞ്ഞു.

ഇന്നലെ 23-08-2023 ആനക്കയം. മോഡൽ CDS ന്റെ നേതൃത്വത്തിൽ ആനക്കയം ബഡ്‌സ് സ്കൂളിൽ ഓണാഘോഷം നടന്നു.പരിപാടിയിൽ ആനക്കയം ഗ്രാമപഞ്ച...
24/08/2023

ഇന്നലെ 23-08-2023 ആനക്കയം. മോഡൽ CDS ന്റെ നേതൃത്വത്തിൽ ആനക്കയം ബഡ്‌സ് സ്കൂളിൽ ഓണാഘോഷം നടന്നു.

പരിപാടിയിൽ ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. അടോട്ട് ചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ ശ്രീമതി അനിത മണികണ്ഠൻ, CDS ചെയർപേഴ്സൺ ശ്രീമതി നജീറ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി മഞ്ജു, ബഡ്‌സ് സ്കൂൾ അധ്യാപിക ജസ്‌ന ടീച്ചർ, PTA പ്രസിഡന്റ്‌ ഹംസ, GUPS HM ഇബ്രാഹിം മാസ്റ്റർ, ജീവനക്കാർ, കുടുംബശ്രീ ADS മാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്തു. ആഘോഷത്തോടെനുബന്ധിച്ചു രക്ഷിതാക്കളുടെയും, വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ആഘോഷത്തോടെനുബന്ധിച്ചു ആനക്കയം കുടുംബശ്രീ CDS വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

05/06/2023

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി 'അഗ്രോ തെറാപ്പി ' പദ്ധതി ഇന്ന് 05-06-2023 വൈകുന്നേരം 3 മണിക്ക് ആനക്കയം ബഡ്‌സ് സ്കൂളിൽ ബഹുമാനപ്പെട്ട ആനക്കയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അടോട്ട് ചന്ദ്രൻ ഉൽഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി അനിത മണികണ്ഠൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കുഞ്ഞാൻക്ക, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് മാസ്റ്റർ, ആനക്കയം കുടുംബശ്രീ മോഡൽ CDS പ്രസിഡന്റ് നജീറത്ത, ബഡ്‌സ് വികസന സമിതി അംഗം മുഹമ്മദ് അബ്ദുൽ ലത്തീഫ്, ബഡ്‌സ് പ്രധാനാധ്യാപിക ജസ്‌ന ടീച്ചർ, ബഡ്‌സ് PTA പ്രസിഡന്റ് ഹംസ, കുടുംബശ്രീ ADS മാർ, പ്രവർത്തകർ, ബഡ്‌സ് ജീവനക്കാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, മറ്റ് വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Address

Anakkayam
Manjeri
676509

Opening Hours

Monday 10:30am - 3:30pm
Tuesday 10:30am - 3:30pm
Wednesday 10:30am - 3:30pm
Friday 10:30am - 3:30pm
Saturday 10:30am - 3:30pm

Website

Alerts

Be the first to know and let us send you an email when Anakkayam Buds School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category