Corporate Educational Agency, Diocese Of Mananthavady

Corporate Educational Agency, Diocese Of Mananthavady MANAGEMENT FOR AIDED SCHOOLS IN KERALA UNDER THE DIOCESE OF MANANTHAVADY

 #വായനദിനം ഒരു പുസ്തകം തുറക്കുമ്പോൾ ഒരു പുതിയ ലോകം തുറക്കുന്നു... ഏവർക്കും വായനദിനാശംസകൾ.
19/06/2026

#വായനദിനം

ഒരു പുസ്തകം തുറക്കുമ്പോൾ ഒരു പുതിയ ലോകം തുറക്കുന്നു... ഏവർക്കും വായനദിനാശംസകൾ.

 #ലോക_പരിസ്ഥിതിദിനം  പരിസ്ഥിതി സൗഹൃദപരമായ ഒരു യാത്രയിലുടനീളം നാം പാലിക്കേണ്ട 'ലീവ് നോ ട്രേസ്' (Leave No Trace) എന്നൊരു മ...
05/06/2026

#ലോക_പരിസ്ഥിതിദിനം
പരിസ്ഥിതി സൗഹൃദപരമായ ഒരു യാത്രയിലുടനീളം നാം പാലിക്കേണ്ട 'ലീവ് നോ ട്രേസ്' (Leave No Trace) എന്നൊരു മഹത്തായ തത്വമുണ്ട്. കാടുകളിലും മലനിരകളിലും യാത്ര ചെയ്യുമ്പോഴോ ക്യാമ്പ് ചെയ്യുമ്പോഴോ പ്രകൃതിക്ക് യാതൊരുവിധ കേടുപാടുകളും വരുത്താതെയും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള യാതൊരു മാലിന്യങ്ങളും അവശേഷിപ്പിക്കാതെയും മടങ്ങുക എന്നതാണ് ഈ ആശയം മുന്നോട്ടുവെക്കുന്നത്. നാം ഇടപെടുന്ന പ്രകൃതിദത്തമായ ഒരിടത്തും നമ്മുടെ സാന്നിധ്യം കൊണ്ട് ഒരു പോറൽ പോലും ഏൽക്കില്ലെന്ന് നമുക്ക് ഉറപ്പുവരുത്താം. മെച്ചപ്പെട്ട പരിസ്ഥിതിയുണ്ടായാൽ മാത്രമേ ഒരു മെച്ചപ്പെട്ട നാളെ അല്ലെങ്കിൽ ഭാവി നമുക്കും ഉണ്ടാകൂ എന്ന് എല്ലായ്പ്പോഴും ഓർമ്മിക്കാം.

പുതിയ അധ്യയനവർഷം.. പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി രക്ഷിതാക്കളുടെ കൈവിരൽത്തുമ്പിൽ തൂങ്ങി വിദ്യാലയങ്ങളിലേക്കെത്തുന്ന ...
31/05/2026

പുതിയ അധ്യയനവർഷം..
പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി രക്ഷിതാക്കളുടെ കൈവിരൽത്തുമ്പിൽ തൂങ്ങി വിദ്യാലയങ്ങളിലേക്കെത്തുന്ന കുരുന്നുകൾക്ക് അറിവിന്റെ.. ചങ്ങാത്തത്തിന്റെ പുതിയ ലോകത്തേക്ക് സുസ്വാഗതം...

 #വിജയത്തിളക്കത്തിൽ_വിദ്യാലയങ്ങൾ.    SSLC പരീക്ഷയിൽ അഭിമാനപൂർവമായ വിജയത്തിളക്കവുമായി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാ...
16/05/2026

#വിജയത്തിളക്കത്തിൽ_വിദ്യാലയങ്ങൾ.

SSLC പരീക്ഷയിൽ അഭിമാനപൂർവമായ വിജയത്തിളക്കവുമായി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള വിദ്യാലയങ്ങൾ... എട്ട് വിദ്യാലയങ്ങൾ നൂറ് ശതമാനം വിജയത്തിന്റെ തിളക്കത്തിൽ മുന്നേറുമ്പോൾ ഒൻപതാമത്തെ വിദ്യാലയവും തിളക്കമൊട്ടും ചോരാതെ ഒപ്പത്തിനൊപ്പം ചേർന്നു.
പ്രിയ കുഞ്ഞുങ്ങളേ...
രാപകലുകളില്ലാതെ അഹോരാത്രം കഷ്ടപ്പെട്ട് നിങ്ങൾ നേടിയെടുത്ത ഈ വിജയം മുന്നോട്ടുള്ള പഠനവഴികൾക്ക് ഉണർവും ഊർജവുമാകട്ടെ.. പരാജയങ്ങളിൽ മനസ്സുതളരാതെ ആത്മവിശ്വാസത്തോടെ വിജയവഴികൾ തെളിച്ചെടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. ഓർക്കുക... മാർക്കുകൾ ഒരിക്കലും യോഗ്യതയെ അളക്കുന്നതിനുള്ള മാനദണ്ഡമല്ല.
ഓരോ വിദ്യാർത്ഥിയുടെയും വിജയത്തിന് പിന്നിൽ അവർക്ക് മാർഗ്ഗനിർദേശങ്ങൾ നൽകിയ അധ്യാപകരുടെ അത്യധ്വാനമുണ്ട്.. കുഞ്ഞുങ്ങൾക്കായി മാറ്റിവെച്ച അവരുടെ വിലപ്പെട്ട സമയങ്ങളുണ്ട്... സ്നേഹസാമീപ്യങ്ങൾകൊണ്ട് അവർക്ക് ആത്മവിശ്വാസമേകിയ അനധ്യാപകരുണ്ട്.. ഏവർക്കും പിന്തുണയേകിയ രക്ഷിതാക്കളുടെ കരുത്തുണ്ട്.. ഈ വിജയം അവരുടേതുകൂടിയാണ്. ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

സ്നേഹപൂർവ്വം..
ഫാ. സിജോ ഇളകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

 #കൃതജ്ഞതയോടെ.... ആത്മീയമായ കരുത്തേകി അജഗണങ്ങളെ നയിച്ചതിനൊപ്പം വിവിധ വിദ്യാലയങ്ങളുടെ മാനേജർമാരായി കഴിഞ്ഞവർഷങ്ങളിൽ സേവനം ...
16/05/2026

#കൃതജ്ഞതയോടെ....

ആത്മീയമായ കരുത്തേകി അജഗണങ്ങളെ നയിച്ചതിനൊപ്പം വിവിധ വിദ്യാലയങ്ങളുടെ മാനേജർമാരായി കഴിഞ്ഞവർഷങ്ങളിൽ സേവനം ചെയ്ത് അക്കാദമികവും ഭൗതികവുമായ മാറ്റങ്ങളിൽ ശ്രദ്ധപതിപ്പിച്ച്
പുതിയ ഇടവകകളിലേക്ക് പുതിയ നിയോഗങ്ങൾക്കായി യാത്രയാകുന്ന ബഹുമാനപ്പെട്ട ഫാ. ജോയ് പുല്ലൻകുന്നേൽ, ഫാ. ഗർവാസിസ് മറ്റം, ഫാ. സജി പുഞ്ചയിൽ, ഫാ. ജെയിംസ് പുത്തൻപറമ്പിൽ, ഫാ. തോമസ് പ്ലാശ്ശനാൽ, ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ, ഫാ. സിജു പുത്തൻപുരയിൽ,ഫാ. അനീഷ്‌ കാട്ടാത്ത്, ഫാ. ബാബു മൂത്തേടത്ത് എന്നീ വൈദികരെ സ്നേഹത്തോടെ ഓർക്കുന്നു. കഴിഞ്ഞ നാളുകളിൽ നൽകിയ പിന്തുണകൾക്കും മാർഗനിർദേശങ്ങൾക്കും വിദ്യാലയവളർച്ചയിൽ ചെലുത്തിയ സ്വാധീനങ്ങൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നൽകിയ നേതൃത്വത്തിനും അകമഴിഞ്ഞ നന്ദി...

50 വർഷക്കാലം നീണ്ടുനിന്ന അജപാലനദൗത്യത്തോടൊപ്പം നിരവധി വിദ്യാലയങ്ങളുടെ മാനേജരായി സേവനം ചെയ്യുകയും ആ വിദ്യാലയങ്ങളുടെയെല്ലാം നാൾവഴികളിൽ വളർച്ചകളിൽ മാർഗ്ഗനിർദേശമാകുകയും ചെയ്ത് ഖോരക്പൂർ രൂപതയിലേക്ക് ശുശ്രൂഷകൾക്കായി യാത്രയാകുന്ന ഫാ. ജോസ് തേക്കനാടിയിൽ അച്ചന് കൃതജ്ഞതാനിർഭരമായ യാത്രാമംഗളങ്ങൾ...

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ വിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം മുതൽ മാനേജർമാരായി നിയമിതരാകുന്ന പ്രിയ വൈദികർക്ക് ഹൃദ്യമായ സ്വാഗതം... വരുംവർഷങ്ങളിൽ എന്നും എപ്പോഴും എല്ലായിടങ്ങളിലും നിറസാന്നിധ്യമാകാൻ ഏവർക്കും സാധിക്കട്ടെ...

സ്നേഹപൂർവ്വം..
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

 #സ്നേഹാദരങ്ങളോടെ...    മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽനിന്നും പതിറ്റാ...
09/05/2026

#സ്നേഹാദരങ്ങളോടെ...

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽനിന്നും പതിറ്റാണ്ടുകൾനീണ്ട സാർഥകമായ കർമസപര്യയ്ക്കൊടുവിൽ ഔദ്യോഗികജീവിതത്തിന് വിരാമം കുറിക്കുന്ന അധ്യാപക അനധ്യാപകർക്കുള്ള യാത്രയയപ്പിന്റെ വേദിയായ സദ്ഗമയ 2026, അഭിവന്ദ്യ പിതാക്കന്മാരുടെ സ്നേഹവചസ്സുകളാലും സ്നേഹസംഗമങ്ങളുടെ സന്തോഷനിമിഷങ്ങളാലും ഇന്നത്തെ ദിനത്തിന് ചാരുതയേകി.
കണിയാരം ഫാ. ജി. കെ. എം. ഹയർസെക്കണ്ടറി വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ നൃത്തശില്പത്തോടെ ആരംഭിച്ച വേദിയിൽ ഈ അധ്യയനവർഷം വിരമിക്കുന്ന അധ്യാപക അനധ്യാപകരെയും വിവിധ മേഖലകളിൽ മികവ് കൈവരിച്ച വിദ്യാലയങ്ങളെയും വിദ്യാർത്ഥിപ്രതിഭകളെയും ആദരിക്കുകയും ചെയ്തു.
സദ്ഗമയ 2026 ന് പൂർണതയേകാൻ പിൻനിരയിൽ പ്രവർത്തിച്ചവർക്ക്, സംഗമവേദിയെ അർത്ഥവത്താക്കിയവർക്ക് കൃതജ്ഞതയോടെ.. വിജയത്തിന്റെയും പരോപകാരത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിത്തുകൾ വിതറി, തങ്ങളുടെ മുന്നിലെത്തിയ ശിഷ്യർക്ക് അതിശയകരമായ ജീവിതയാത്ര സമ്മാനിച്ച് മടങ്ങുന്ന അധ്യാപക അനധ്യാപകർക്ക് വരുംകാല പ്രവർത്തനങ്ങൾ വിജയപൂർണമാകട്ടെ...
കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ അസോസിയേറ്റ് മാനേജരായി നിയമിതനായ മാത്യു പടിഞ്ഞാറയിൽ അച്ചന് ആശംസകളോടെ...

സ്നേഹപൂർവ്വം..
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

 #ലോക_വനിതാദിനം
08/03/2026

#ലോക_വനിതാദിനം

     പുതിയിടംകുന്നിന്റെ അക്ഷരഹൃദയമായ സെന്റ് പോൾസ് എൽ. പി. സ്കൂളിന്റെ അൻപതാം വാർഷികാഘോഷം പൂർവസ്മൃതികളുണർത്താനും അര നൂറ്റാ...
16/02/2026



പുതിയിടംകുന്നിന്റെ അക്ഷരഹൃദയമായ സെന്റ് പോൾസ് എൽ. പി. സ്കൂളിന്റെ അൻപതാം വാർഷികാഘോഷം പൂർവസ്മൃതികളുണർത്താനും അര നൂറ്റാണ്ടിനുമുൻപ് തങ്ങളുടെ വരുംതലമുറകൾക്ക് അക്ഷരാഭ്യാസത്തിന് അടിത്തറയിടാൻ മുന്നിട്ടിറങ്ങിയ സ്കൂൾ സമാരംഭകരെ അനുസ്മരിക്കാനും ആദരിക്കാനും അവസരമൊരുക്കി.
ജൂബിലിവർഷത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങളൊരുക്കുവാനും വാർഷികാഘോഷം സമുചിതമായി നടത്തുവാനും നേതൃത്വം നൽകിയ സി. റജീനയ്ക്കും പിന്നണിയിൽ പ്രവർത്തിച്ച അധ്യാപകർക്കും പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾക്കും രക്ഷിതാക്കൾക്കും പ്രദേശവാസികൾക്കും അഭിനന്ദനങ്ങൾ...

സ്നേഹപൂർവ്വം..
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

 #വർണപ്പകിട്ട്പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂളിന്റെ അറുപത്തിയൊൻപതാമത് വാർഷികാഘോഷം സമുചിതമായി സംഘടിപ്പിച്ചു. വാർ...
14/02/2026

#വർണപ്പകിട്ട്

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂളിന്റെ അറുപത്തിയൊൻപതാമത് വാർഷികാഘോഷം സമുചിതമായി സംഘടിപ്പിച്ചു. വാർഷിക സമ്മേളനത്തിൽവെച്ച് പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണിയും നടത്തപ്പെട്ടു.
ലളിതമനോഹരമായി വാർഷികാഘോഷം സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ പ്രധാനാധ്യാപിക ജാൻസി ടീച്ചർക്കും പിന്തുണകളുമായി കൂടെച്ചേർന്ന അധ്യാപകർക്കും പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾക്കും മറ്റ് രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ..

സ്നേഹപൂർവ്വം...
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

 'FETE_2K26   50 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായി അനേകായിരങ്ങൾക്ക് അക്ഷരദീപം തെളിച്ചുനൽകി ഒരു പ്രദേശത്തിന്റെ സാമൂഹ്യ സാംസ്‌...
12/02/2026

'FETE_2K26

50 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായി അനേകായിരങ്ങൾക്ക് അക്ഷരദീപം തെളിച്ചുനൽകി ഒരു പ്രദേശത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വളർച്ചകളിൽ സ്വാധീനം ചെലുത്തിയ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു. പി. സ്കൂളിന്റെ സുവർണജൂബിലിസമാപനാഘോഷം പിന്നിട്ട വഴികളിലെ ഓർമകളെ പുനരുജ്ജീവിപ്പിക്കാനും കടന്നുവന്ന നാൾവഴികളിൽ വിദ്യാലയമുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ ഒത്തുചേരലിനും അവസരമൊരുക്കുന്നതായിരുന്നു.
കഴിഞ്ഞ ഒരു വർഷക്കാലം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വ്യക്തികളുടെയും സമൂഹത്തിന്റെയും നന്മയ്ക്കുപകരിക്കുന്ന, വിദ്യാലയത്തിന്റെ നേട്ടങ്ങൾക്ക് സഹായകമാകുന്ന നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം കരം ചേർത്ത പൂർവ അധ്യാപകരെയും വിദ്യാർത്ഥികളെയും നന്ദിയോടെ ഓർക്കുന്നു.
ജൂബിലിയാഘോഷങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനധ്യാപകൻ സാബു സാറിനും ഒപ്പം ചേർന്ന അധ്യാപക അനധ്യാപകവൃന്ദത്തിനും പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾക്കൊപ്പം കൈ മെയ് മറന്ന് രാവും പകലും അധ്വാനിച്ച രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ...

സ്നേഹപൂർവ്വം..
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Address

Mananthavady
670645

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 1pm

Telephone

+919961241091

Alerts

Be the first to know and let us send you an email when Corporate Educational Agency, Diocese Of Mananthavady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Corporate Educational Agency, Diocese Of Mananthavady:

Shortcuts

Share