Riyas Ghazali

Riyas Ghazali لا تعرف الحق بالناس اعرف الحق تعرف اهله seeking and guiding the seekers of ruth

03/08/2024

#
അതിജീവനത്തിൻ്റെ തുരുത്തിനെതിരെ തെറിവിളിക്കുന്ന നാസ്തികദുരന്തങ്ങൾ

കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കം 300 ഓളം മനുഷ്യരുടെ മരണത്തിനും 200 ഓളം പേരുടെ തിരോധാനത്തിനും കാരണമായിമാറിയിരിക്കുകയാണ് വയനാട്ടിൽ ഉരുൾപൊട്ടി വന്ന ദുരന്തം. കൂടാതെ അനേകം മനുഷ്യർ ജീവിതത്തിനും മരണത്തിനുമിടയിലെ മാരക പ്രതിസന്ധിയുടെ കയത്തിലുമാണ്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യരെല്ലാവരും പ്രാർത്ഥനയിലും രക്ഷാ ദൗത്യത്തിലുമാണ്. അതിനിടെയിൽ വല്ലാതെ അൽഭുതം ഉളവാക്കുന്ന ഒരു കാര്യവും നടക്കുന്നുണ്ട്. നാസ്തികരുടേത് ആണ് കാര്യം. ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യരെ പരിഹസിക്കുന്ന തിരക്കിലാണ് അവർ. നാസ്തിക പ്രബോധകർ നടത്തുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ അറപ്പുളവാക്കുന്നുണ്ട്, കൂടാതെ അൽഭുതവും. മനുഷ്യത്വമുള്ളവർ സഹജീവികളുടെ ദുരിതനിവാരണത്തിനു വേണ്ടി മനസ്സും ശരീരവും സമ്പത്തും ചെലവഴിച് അത്യധ്വാനം നിർവഹിക്കുമ്പോൾ ദൈവത്തെയും ദൈവവിശ്വാസികളെയും പരിഹസിക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുകയാണ് നാസ്തികർ . ഈ നിമിഷത്തിൽ ഏതെങ്കിലും നാസ്ഥിക സംഘടനകൾ ജീവൻ രക്ഷാ ദൗത്യത്തിൽ ഒരു കല്ല് എടുത്ത് നീക്കിയെങ്കിലും സഹകരിച്ചതായി അറിവില്ല.(ഉണ്ടെങ്കിൽ അത് അംഗീകരിച്ചു നൽകാൻ വൈമനസ്യം ഒട്ടുമേ ഇല്ല)വിശ്വാസികൾ ഏതായാലും സംഘഡിതമായും അല്ലാതെയും അതിൽ സജീവമാണ്താനും.

ദുരന്തസമയത്ത് ഭിന്നാശയ ഭേദമന്യേ എല്ലാവരിലും
മനുഷ്യത്വത്തിൻ്റെ വെളിച്ചം പ്രസരിച്ചപ്പോൾ പാവം മനുഷ്യർക്കെതിരെ മതത്തിൻ്റെ പേരിൽ അശ്ലീല പരിഹാസം ഉയർത്താൻ മാത്രം നാസ്തികരെ പൊതിഞ്ഞിരിക്കുന്ന ദുർമേദസ്സ് എന്താണ്?
അസഹിഷ്ണുതയുണ്ടാക്കിയ അന്ധതകൊണ്ടുള്ള അന്ധകാരം അല്ലാതെ മറ്റൊന്നുമല്ല.

പ്രകൃതിദുരന്തം മനുഷ്യനിൽ ഉണ്ടാക്കുന്നത് ഒരുതരം അനിശ്ചിതാവസ്ഥയും അരക്ഷിത ബോധവുമാണ്. വാക്കുകളിൽ വരച്ചിടാൻ കഴിയാത്ത അത്ര ദൈന്യതയുള്ള അനിശ്ചിതാവസ്ഥ. മനുഷ്യസാധ്യമാകുന്ന എല്ലാ പരിഹാര ശ്രമങ്ങൾ നടത്തിയാലും ബാക്കിയാവുന്ന ദുഃഖങ്ങൾ ഏറെ, പരിവേദനകൾ ,പരിഭവങ്ങൾ അനേകം .ശാസ്ത്രവും സാങ്കേതികവിദ്യയും ഭൗതിക സന്നാഹങ്ങളും ഒക്കെ ഒരു പരിധിവരെ ദുരന്തത്തിന്റെ വ്യാപ്തിയും വ്യാപനവും കുറച്ചു കൊണ്ടുവരാൻ മനുഷ്യനെ സഹായിച്ചു എന്ന് പറയാം .സാധ്യമായ ദുരിത നിവാരണ യജ്ഞങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞു എന്ന ആത്മനിർവൃതി മനുഷ്യരിൽ തെല്ലൊരു ആശ്വാസം ഉണ്ടാക്കുന്നുണ്ട് എന്നതും സത്യമാണ്. എങ്കിലും ഇനിയും ബാക്കിയാവുന്ന വേദനകൾക്കും നോമ്പരങ്ങൾക്കും എങ്ങനെ പരിഹാരം കാണാൻ കഴിയും .

മതവിശ്വാസികൾക്കും നാസ്തികർക്കും ഒരുപോലെ ആശ്വാസം കണ്ടെത്താൻ കഴിയുന്ന കാര്യങ്ങളാണ് ദുരന്തഭൂമിയിൽ ചെയ്തുകൊണ്ടിരിക്കുന്ന/ ചെയ്യാവുന്ന മനുഷ്യസാധ്യമായ കാര്യങ്ങൾ .
നസ്ഥികർ ചെയ്യുന്നുണ്ടോ എന്നറിയില്ല. വിശ്വാസികളായ മനുഷ്യർ സാധ്യമായത് പരമാവധി ചെയ്യുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യരിവിടെ പ്രയോജനപ്പെടുത്തുന്നുണ്ട് .മതവിശ്വാസിക്കും നാസ്തികനും ഒരുപോലെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആണിതൊക്കെ.ചെയ്യാവുന്ന ശ്രമങ്ങൾ ഒക്കെ നിർവഹിക്കാൻ മതം മനുഷ്യനോട് നിർദേശിക്കുന്നുമുണ്ട്. ചെയ്യുന്ന കാര്യങ്ങള് ഒക്കെ വിശ്വാസിയുടെ ആത്മീയ സാക്ഷാൽക്കാരം കൂടിയാണ് എന്നർഥം.

സാധ്യമായതെല്ലാം ചെയ്താലും ബാക്കിയാവുന്ന മനുഷ്യ നൊമ്പരങ്ങൾക്ക് മുമ്പിൽ നാസ്തികതക്ക് തുടർന്ന് ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം. മരിച്ചു മണ്ണോട് ചേർന്ന മനുഷ്യരുടെ നഷ്ടങ്ങൾക്കോ ഉറ്റവർ നഷ്ടപ്പെട്ട് വേദന തിന്ന് കഴിയുന്നവരുടെ വിലാപങ്ങൾക്കോ മുമ്പിൽ നിർവൃതിയുടെ ഒരു ദർശനവും നാസ്തികതക്ക് മുന്നോട്ടുവക്കാൻ ആകില്ല എന്നതാണ് സത്യം. ഈ ഭൂമിയിൽ തീരുന്നതാണ് അവരെ സംബന്ധിച്ച് ജീവിതം. ഈ ഭൂമിയിൽ വേദനിച്ചവന് ,അവൻറെ വിലാപങ്ങൾക്കും വിതുമ്പലുകൾക്കും വീഴ്ചയില്ലാത്ത പരിഹാരം ലഭിക്കുന്ന മറ്റൊരു ലോകം അവരെ സംബന്ധിച്ചിടത്തോളം ഇല്ല. നാസ്തിക വീക്ഷണം അനുസരിച്ച് ദുരിതം പേറി ജീവനും ജീവിതവും തുലഞ്ഞ മനുഷ്യൻറെ മുമ്പിൽ സമ്പൂർണ്ണ നൈരാശ്യം അല്ലാതെ യാതൊരു പ്രതീക്ഷയുടെ മിന്നലാട്ടവുമില്ല. നഷ്ടപ്പെട്ട പറക്കമുറ്റാത്ത പിഞ്ചുമക്കൾ നാസ്തികലോക വീക്ഷണ പ്രകാരം നഷ്ടം മാത്രമാണ്. പ്രതീക്ഷയുടെ ഒരു തുടിപ്പ് പോലും ആ നഷ്ടങ്ങൾക്കില്ല തന്നെ.

എന്നാൽ തീർത്തും വ്യത്യസ്തമായ ഒരു ലോക വീക്ഷണമാണ് മതത്തി്ന്ള്ളത്. മതത്തിൻറെ കാഴ്ചയിൽ ജീവിതം ഇവിടത്തോടെ അവസാനിക്കുന്നില്ല. ഭൂമി മനുഷ്യനെയും അവന്റെ സ്വപ്നങ്ങളെയും വിഴുങ്ങിയാലും പ്രതീക്ഷയുടെ നാളയെ കുറിച്ചാണ് മതം സംസാരിക്കുന്നത്. ഈ ഭൂമിലോകത്ത് ഒതുങ്ങുന്ന പ്രതീക്ഷയെക്കുറിച്ചു മാത്രമല്ല, ഈ ജീവിതത്തിനു ശേഷവും നീണ്ടു നിൽക്കുന്ന പ്രതീക്ഷയെ കുറിച്ചാണ് മതം വാചാലമാകുന്നത്. ദുരന്തം പെയ്തിറങ്ങിയ മണ്ണിൽ പ്രതീക്ഷയുടെ നാമ്പുകൾ കൊണ്ട് ജീവിതത്തെ കരുപ്പിടിപ്പിക്കാൻ കഴിയുക എന്നത് എത്രമാത്രം അർത്ഥവത്തായ കാര്യമാണ്. അങ്ങനെയൊരു പ്രതീക്ഷയുടെ പരലോകം കൊണ്ട് ഈ ജീവിതത്തിന് തളിരിടാൻ കഴിയുമെങ്കിൽ അതിനോട് നിഷേധാത്മക സമീപനം പുലർത്തുന്നവർ മനുഷ്യനോട് കാണിക്കുന്ന ക്രൂരത എത്ര വലുതാണ് .മനുഷ്യൻ്റെ മുൻപിലുള്ള പ്രത്യാശയുടെ തുരുത്തും തല്ലി തകർക്കുകയാണ് നാസ്തികത.എന്തൊരു pessimistic ആണ് അവരുടെ ദർശനം.

ദുരന്തഭൂമിയിൽ വിശ്വാസികൾ സാധ്യമാവും വിധം ജീവൻ രക്ഷാതൗത്യത്തിൽ നിരതരാണ്. അതുപോലെ അവർ പ്രാർത്ഥനയിലും മുഴുകുന്നുണ്ട്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ വർക്ക് മതം വാഗ്ദാനം ചെയ്യുന്ന മോക്ഷപ്രതീക്ഷ , ആ പ്രതീക്ഷയിൽ അവർ നടത്തുന്ന പ്രാർഥന ഇതൊക്കെ ജീവിച്ചിരിക്കുന്ന ഉറ്റവർക്ക് നൽകുന്ന ജീവൻ ചെറുതല്ല. വേണ്ടതും വേണ്ടപ്പെട്ടവരും ഒരൊറ്റ പൊട്ടലിൽ പൊലിഞ്ഞു പോയതിൽ വേദനിക്കുമ്പോഴും ആ നഷ്ട വേദനയിൽ ചാലിച്ച് ചേർക്കുന്ന സഹനത്തിന്പകരം സ്വർഗം സ്വപ്നം കാണുന്ന വിശ്വാസിക്ക് മതം നൽകുന്ന ജീവൻതുടിക്കുന്ന പ്രത്യാശ ചെറുതല്ല. ദയവായി നാസ്തികർ ഈ മനുഷ്യരുടെ അതിജീവനത്തിൻ്റെ തുരുത്തിനെ പരിഹസിക്കാതിരിക്കുക.

റിയാസ് ഗസ്സാലി അസ്ഹരി

03/08/2023

ഷംസീർ പക്ഷം പറയുന്നത്/ പറയാറ് ശാസ്ത്രം മാത്രം സത്യം ബാക്കിയെല്ലാം മിത്ത്. എതിർക്കുന്ന സംഘപരിവാർ ചെയ്യുന്നത് മിത്തിനേ ശാസ്ത്ര വൽകരിക്കുക് എന്ന പണി. വാസ്തവത്തിൽ രണ്ടും മിത്താണ്.

ശാസ്ത്രത്തിന് പോലും ശാസ്ത്രം മാത്രമാണ് സത്യം എന്ന മിത്തിൽ വിശ്വാസമില്ല . ശാസ്ത്രം nature നേ കുറിച്ച് ആണ് സംസാരിക്കുന്നത്. Supernatural അതിൻ്റെ വിഷയമല്ല. Nature നേ കുറിച്ച് സംസാരിക്കുന്നത് കൊണ്ട് അതിൻ്റെ രീതി natural ആവണം എന്ന നിർബന്ധം ശാസ്ത്രത്തിന് ഉണ്ട്. അത് കൊണ്ട് ശാസ്ത്രവും ശാസ്ത്രകാരന്മാരും methodological naturalist കളാണ് , അഥവാ ആകണം. അതായത് ശാസ്ത്രം സംസാരിക്കുന്ന സമയത്ത് ശാസ്ത്രജ്ഞർ അങ്ങനെ ആകണം. മതം സംസാരിക്കുമ്പോൾ അല്ല . മതം സംസാരിക്കുമ്പോൾ മതത്തിൻ്റെ methedology ആണ് ഉപയോഗിക്കേണ്ടത്.
എല്ലാ വിഷയത്തിലും methodolgical naturalist ആയാൽ സ്വന്തം പിതാവിനെയും മാതാവിനെയും പോലും നിഷേധിക്കേണ്ടി വരും. ശാസ്ത്രത്തെ ഉപയോഗിച്ച് മതത്തെ സ്ഥാപിക്കുകയോ നിഷേധിക്കുകയോ ചെയ്യന്നത് തീരെ ശാസ്ത്രീയമല്ലാത്ത ഒരു ഏർപ്പാട് ആണെന്ന് ചുരുക്കം.

രണ്ട് കൂട്ടരും ശാസ്ത്രത്തെ കരുവാക്കുന്നൂ എന്നതാണ് ഇവിടെ പോരടിക്കുന്നവർ തമ്മിലെ ഒരു രസകരമായ ഐക്യം. മതങ്ങളെയും മത തത്വങ്ങളെയും നിഷേധിക്കാൻ( നിലവിലെ വിവാദത്തിൽ അങ്ങനെ ഒരു നിഷേധം അല്ല ഊന്നൽ എങ്കിലും )ഷംസീർ പക്ഷം ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നു. അതെ സമയം മിത്തിൻ്റെ വിശ്വാസ മൂല്യം കൂട്ടാൻ ആണ്( മറ്റ് ഉദ്ദേശ്യങ്ങൾ ഇല്ല എന്നല്ല) സംഘപരിവാർ ശാസ്ത്രത്തെ കൂട്ട് പിടിക്കുന്നത്. ശാസ്ത്രത്തിൻ്റെ തത്വശസ്ത്രം മനസ്സിലാക്കുക എന്നതാണ് വസ്തുത അന്വേഷിക്കുന്നവർക്ക് കാര്യം തെളിയാൻ മാർഗ്ഗം.

വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണം ആണ് ശംസീരിൻ്റെ വിമർശനത്തിൻ്റെ സത്യസന്ധമായ ലക്ഷ്യം എന്ന കാര്യമോ, വർഗീയ വികാരം ഇളക്കി സമൂഹത്തെ ഭിന്നിപ്പിച്ച് കാവി രാഷ്ട്രീയത്തിന് മണ്ണ് ഒരുക്കുക എന്ന കുടില തന്ത്രം ആണ് സംഘപരിവാർ പയറ്റുന്നത് എന്ന തോ മറന്നു കൊണ്ടല്ല ഇതൊന്നും പറയുന്നത്. ലക്ഷ്യം നേടാനുള്ള രണ്ട് പക്ഷത്തിൻ്റെയും പോരാട്ടതിനിടയിൽ അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന 'ശാസ്ത്രീയ ' അന്ധവിശ്വാസങ്ങൾ ആണ് എൻ്റെ വിഷയം.

ഏതായാലും മതവികാരം വ്രണപ്പെട്ടു എന്ന വികാരം ഉണ്ടാക്കാൻ ഈ അടിപിടികൾക്ക് സാധിച്ചു എന്നത് മിത്തല്ല, യാഥാർത്ഥ്യമാണ്. സാമൂഹിക യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ബുദ്ധിപരമായ സംവാദത്തിൽ പങ്ക് ചേരാതെ ഞങൾ വിശ്വാസികൾക്ക് ഒപ്പം എന്ന അശേഷം സാഹസികമല്ലാത്ത നിലപാട് എടുത്ത യുഡിഎഫ് പോളിസി കുത്താൻ വരുന്ന പോത്തിന് മുൻപിൽ സംവദിച്ചു നേടാൻ കഴിയില്ല എന്ന സോഷ്യൽ റിയാലിറ്റി മനസ്സിലാക്കി യുള്ള സമീപനം ആണ് എന്ന് പറയാതെ വയ്യ. സത്യം പറഞ്ഞ് നാട് കുട്ടിച്ചോർ ആക്കുന്നതിലും ഭേദം മിണ്ടാതിരുന്നു സമൂഹത്തിൽ സമാധാനം സാധിക്കലാണ്. അതൊരു രാഷ്ട്രീയ വിവേകമാണ്.വൈജ്ഞാനിക വിവേകം മറിച്ച് ആണെങ്കിലും.

റിയാസ് ഗസ്സാലി അസ്ഹരി

02/08/2023

*ഇസ്ലാമും മിത്തും*

ഒന്നുകിൽ ബുദ്ധിപരമായ സ്ഥിരീകരണമോ അല്ലെങ്കിൽ ചരിത്രപരമായ സ്ഥിരീകരണമോ ഇല്ലാത്ത ഒരു വിശ്വാസകാര്യവും ഇസ്ലാമിൽ ഇല്ല. അതായത് ഇസ്ലാമിലെ വിശ്വാസം, സാധാരണ വൈജ്ഞാനിക പ്രക്രിയയിലൂടെ ഉണ്ടാക്കുന്ന ബൗദ്ധിക ബോധ്യമാണ്. ബുദ്ധിപരമായൊ ചരിത്രപരമായോ സ്ഥിരീകരണം ഇല്ലാത്ത മിത്തുകളുമായി ഇസ്ലാമിക വിശ്വാസത്തെ സമീകരിക്കാൻ കഴിയില്ല.

വിശ്വാസകാര്യത്തിനെതിരെ വൈജ്ഞാനികമായ ചോദ്യം ഉന്നയിക്കുന്നവരുടെ മുൻപിൽ അത് ഞങ്ങളുടെ വിശ്വാസമാണ് എന്ന് അടിയറവ് പറയേണ്ടതില്ല എന്നർത്ഥം. ചോദ്യം വൈജ്ഞാനിക സത്യസന്ധതയോടെ ഉള്ളതല്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തർക്കത്തിൽ നിന്ന് ഒഴിവാകുകയാണ് ഉദ്ദേശ്യം എങ്കിൽ അത് അടിയറവ് അല്ല താനും. ഔചിത്യ ബോധമാണ്.

സത്യസന്ധമായ വൈജ്ഞാനിക അന്വേഷണങ്ങൾക്ക് മുമ്പിൽ മനുഷ്യവിജ്ഞാനത്തിന്റെ സാധാരണ ജ്ഞാനമാർഗങ്ങൾ നിരത്തി തന്നെ ഇസ്ലാമിക വിശ്വാസത്തെ സ്ഥാപിക്കാൻ കഴിയും. ഇസ്ലാമിലെ വിശ്വാസവും ഇതര മതങ്ങളിലെ മിത്തും, വെളിച്ചവും ഇരുട്ടും തമ്മിലുള്ള അന്തരം ഉണ്ട് എന്ന് ചുരുക്കം.

ഇസ്ലാമിൽ, വിശ്വസിക്കുക എന്നൽ അറിഞ്ഞ് ഉറപ്പിക്കുക എന്നാണ്. അറിവ് തെളിവ് കൊണ്ടാണ് ഉറക്കുന്നത്. തെളിവ് ഇല്ലാത്ത വിശ്വാസങ്ങൾ ആണ് മിത്തുകൾ. എല്ലാ മതത്തിലും മിത്തുകൾ ഉണ്ട് എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് ബാലൻസ് ചെയ്യുന്നവരെ നമ്മൾ വിശ്വസിക്കാന് പോകണ്ട എന്ന് സാരം.

റിയാസ് ഗസ്സാലി അസ്ഹരി

09/07/2023

സിപിഎം ലക്ഷ്യം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ ഇടത് പാളയത്തിൽ എത്തിച്ച് യുഡിഎഫ് നേ ദുർബലമാക്കലല്ല. മറിച്ച് ലീഗിന് കീഴിൽ സ്ഥായിയായി നിലയുറപ്പിച്ച ഇടതു വിരുദ്ധമായ പരമ്പരാഗത മുസ്ലിം വോട്ട് ബാങ്കിനെ മനഃശാസ്ത്രപരമായ കൗശലത്തിലൂടെ ഇക്കിളിപ്പെടുത്തി ഇളക്കിയെടുത്ത് അതിൻ്റെ ഭദ്രത നശിപ്പിക്കുക എന്നതാണ്. ലീഗിൻ്റെ അടിത്തറ മാന്തുകയാണ് അവർ എന്നർത്ഥം. ഞെക്കി കൊല്ലാൻ കഴിയില്ല, ഈ ഫാസിസ്റ്റ് വിരുദ്ധ പോരാട്ട കാലത്ത്. തിരിച്ചടി നേരിടും എന്നുറപ്പ്. അപ്പൊൾ പിന്നെ നക്കിയാണ് കൊല്ലാൻ നോക്കുന്നത്. സ്വന്തമായി രാഷ്ട്രീയ അസ്തിത്വം ഇല്ലാത്ത ഏത് ' അരാഷ്ട്രീയ ' മത സംഘടനയും സിപിഎം നേ സംബന്ധിച്ച് ലീഗ് നേ വെട്ടാനുള്ള കോടാലി മാത്രമാണ് . വെട്ടി മുറിക്കാൻ ഒരു മരമെങ്കിലും ഉണ്ടാവുമ്പോൾ മാത്രമേ കോടാലിക്ക് നിലയും വിലയും ഉള്ളൂ. അത് കോടാലികൾ തിരിച്ചറിയുന്നത് നന്ന്.

ഏതായാലും സിപിഎം ൻ്റെ കുറുക്കൻ കൗശലം തിരിച്ചറിഞ്ഞ് ജാഗ്രത കാണിച്ച ലീഗ് നേതൃത്വത്തിന് ബിഗ് സല്യൂട്ട്.

Qairawan institute ന് കീഴിൽ നൂതനമായ പഠനാനുഭവങ്ങളോടെ പുതുതായി ആരംഭിക്കുന്ന +1, +2 ( humanities/ commerce+ islamic studies...
19/06/2023

Qairawan institute ന് കീഴിൽ നൂതനമായ പഠനാനുഭവങ്ങളോടെ പുതുതായി ആരംഭിക്കുന്ന +1, +2 ( humanities/ commerce+ islamic studies) ബാച്ചിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെ നൽകുന്ന website വഴി അപേക്ഷ സമർപ്പിക്കുക.

http://www.qairawaninstitute.com
👆

02/03/2023
07/02/2023

اللهم إلطف بإخواننا في سوريا و تركيا
اللهم إرحم موتاهم وإشفِ جرحاهم

Address

Vellilady
Mananthavady
670732

Telephone

+19074217489

Website

Alerts

Be the first to know and let us send you an email when Riyas Ghazali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Riyas Ghazali:

Shortcuts

Share

Category