MSM Edavanna Zone

MSM Edavanna Zone This page is authorised under MSM Edavanna, a Zone registered in Malappuram (east) District of | Mujahid Students' Movement | www.msmkerala.org

പ്രതികൂലമായ സമയത്തുംപത്തിന്റെ പടിപഠിച്ചു കടന്നപ്രിയ കൂട്ടുകാർക്ക്.... *അഭിനന്ദനങ്ങൾ**MSM KERALA*
30/06/2020

പ്രതികൂലമായ സമയത്തും
പത്തിന്റെ പടി
പഠിച്ചു കടന്ന
പ്രിയ കൂട്ടുകാർക്ക്....

*അഭിനന്ദനങ്ങൾ*

*MSM KERALA*

ഐ എസ് എം പ്രധിഷേധ സംഗമം നാളെ മഞ്ചേരിയിൽ
04/03/2019

ഐ എസ് എം പ്രധിഷേധ സംഗമം നാളെ മഞ്ചേരിയിൽ

ആദർശ യൗവ്വനം നെഞ്ചേറ്റിയ കാരുണ്യ ഗേഹംHelpingHands ചാരിറ്റബ്ൾ ട്രസ്റ്റിനു കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപം 45000 ...
01/03/2019

ആദർശ യൗവ്വനം നെഞ്ചേറ്റിയ
കാരുണ്യ ഗേഹം

HelpingHands ചാരിറ്റബ്ൾ ട്രസ്റ്റിനു
കീഴിൽ കോഴിക്കോട് മെഡിക്കൽ
കോളേജിനു സമീപം 45000 ചതുരശ്ര
അടിയിൽ 100 രോഗികൾക്കും കൂടെ
നിൽക്കുന്ന 150 പേർക്കും സൗജന്യമായി താമസിക്കാവുന്ന Care Home
ബഹു മുഖ്യമന്ത്രി മാർച്ച് 31 ഉദ്ഘാടനം ചെയ്യുമ്പോൾ പൂർത്തീകരിക്കപ്പെടുന്നത്
ഇസ്ലാഹി ആദർശ യൗവ്വനം നെഞ്ചേറ്റിയ സ്വപ്നം.

ISM ന് ഒരിക്കലും മറക്കാൻ കഴിയാത്ത
പുഞ്ചിരി തൂകുന്ന വെളുത്ത മുഖം.
ISM പ്രവർത്തകരെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പുതിയ ചോദ്യങ്ങൾക്ക്
പുതിയ ഉത്തരം തേടാൻ നെഞ്ചിൽ അഗ്നി പടർത്തുകയും ചെയ്ത ധിഷണയുടെ
സൗമ്യ സാന്നിധ്യം. വേദനിക്കുന്നവരുടെ സങ്കടങ്ങളിൽ ആരുമറിയാതെ
വിതുമ്പിക്കരഞ്ഞ
#അബൂബക്കർകാരക്കുന്ന് പങ്ക് വെച്ച ആശയങ്ങളിലൊന്നായിരുന്നു മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികളുടെ
കണ്ണുനീർ തുടക്കുവാൻ ഇസ്ലാഹി യുവതയുണ്ടാവണമെന്ന ആശയം.

പാവപ്പെട്ടവന്റെ അഭയകേന്ദ്രമാണ്
മെഡിക്കൽ കോളേജ്.സാമ്പത്തിക ശേഷിയുള്ളവർ സ്റ്റാർ സൗകര്യമുള്ള
സ്വകാര്യ ആശുപത്രകളിലെ സൗകര്യങ്ങൾ വിലക്ക് വാങ്ങുമ്പോൾ, പാവങ്ങളുടെ
അഭയം മെഡി.കോളേജ് മാത്രമായിരുന്നു.

രോഗിയുടെ കട്ടിലിനോട് ചേർന്ന്,
വരാന്തകളിൽ കൊതുക് കടിയേറ്റ്,
ഒരു സൗകര്യവുമില്ലാത്ത വാർഡുകളിൽ ഞെരുങ്ങിക്കഴിഞ്ഞ് പ്രിയപ്പെട്ടവർക്ക് കൂട്ടിരിക്കുന്ന ദൈന്യ മുഖങ്ങൾ....
ദാരിദ്ര്യത്തിന് കൂട്ടായി മാറാരോഗം കൂടി
കടന്നു വന്നപ്പോൾ തളർന്നു പോയവർ....

അവരെ കാണാതെ, അറിയാതെ
അരമനകളിൽ മിനുട്സ് ബുക്കിലും ചൂടേറിയ ചർച്ചകളിലും തുടങ്ങി അവസാനിക്കേണ്ടതല്ല ആദർശ യൗവനത്തിന്റെ സംഘടനാ ശക്തി
എന്ന് #അബൂബക്കർകാരക്കുന്ന് പങ്കുവെച്ചപ്പോൾ അത് കേരളത്തിലെ മുഴുവൻ യുവജന സംഘടനകൾക്കും പുതിയൊരു ദിശാബോധം നൽകുകയായിരുന്നു...

ISM കൊളുത്തി വെച്ച ഈ കാരുണ്യ ദീപം
പിന്നീട് പല കരങ്ങൾ ഏറ്റെടുത്തു..
സേവനത്തിന്റെ പ്രചോദനം ദൈവപ്രീതി മാത്രമാകണം എന്ന് മനസിലുറപ്പിച്ച ഒരു പറ്റം മനുഷ്യർ....അവരുടെ നിശ്ചയദാർഢ്യത്തിന്റെ മൂർത്തരൂപമാണ് #കെയർഹോം...
സന്നദ്ധ സേവനം എന്ന വാക്കിന് ജീവിതം കൊണ്ട് അർഥം നൽകിയവർ.....
തങ്ങളുടേതൊന്നും തങ്ങളുടേത്
മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ് സമ്പത്തും
സമയവും അധ്വാനവും പകുത്ത് വെച്ചവർ...
മെഡിക്കൽ കോളേജിലെ ഏതോ വാർഡിൽ തങ്ങളുടെ നോട്ടം പതിയേണ്ട രോഗിയുണ്ടെന്ന് പ്രസ്ഥാന ബന്ധുവിന്റെ ഒരു ഫോൺ കാൾകൊണ്ട് മാത്രം അറിഞ്ഞ് ഓടിയെത്തുന്നവർ...

കൂട്ടായ്മയുടെ, ദൃഢനിശ്ചയത്തിന്റെ
കരുത്തിൽ #കെയർഹോം യാഥാർത്ഥ്യമാകുമ്പോൾ
ഒരു പാട് മുഖങ്ങൾ തെളിയുന്നു...
ജീവിതം കൊണ്ട് അടയാളപ്പെടുത്തി കടന്നു പോയ ആ നന്മ മരങ്ങൾ ബാക്കി വെച്ച തണലുകൾ... നിഴലുകൾ മായാതെ ബാക്കി നിൽക്കുന്നു.

ശബാബ് • Shababപുതിയ ലക്കം പുറത്തിറങ്ങിഇന്ത്യ പഠിക്കാത്ത കാശ്മീർ പാഠങ്ങൾകെ.എം സീതികൊലക്കത്തിയും ജനാധിപത്യവുംവി.കെ ജാബിർവാ...
01/03/2019

ശബാബ് • Shabab
പുതിയ ലക്കം പുറത്തിറങ്ങി

ഇന്ത്യ പഠിക്കാത്ത കാശ്മീർ പാഠങ്ങൾ
കെ.എം സീതി
കൊലക്കത്തിയും ജനാധിപത്യവും
വി.കെ ജാബിർ

വായിക്കുക... വരിക്കാരാവുക....പ്രചരിപ്പിക്കുക
www.shababweekly.in

21/02/2019

*ഫെബ്രുവരി 21*
*ലോക മാതൃഭാഷാ ദിനം*

*ഭാഷ*
സംസ്കാരമാണ്
സംവേദനമാണ്

*മാതൃ ഭാഷ*
അഭിമാനമാണ്
ആവേശമാണ്

*മലയാള മഹത്വം*
മാലോകരറിയട്ടെ

എം.എസ്.എം കേരള
മർക്കസുദ്ദഅവ

*മിസ്ബാഹ്*_Quran Talent Test For Campus Students_*🎊GRAND FINALE**🗓2019 മാർച്ച് 4* തിങ്കൾ⏰9.30 am*🏢കാലിക്കറ്റ് യൂണിവേഴ്സി...
16/02/2019

*മിസ്ബാഹ്*
_Quran Talent Test For Campus Students_

*🎊GRAND FINALE*

*🗓2019 മാർച്ച് 4* തിങ്കൾ
⏰9.30 am

*🏢കാലിക്കറ്റ് യൂണിവേഴ്സിറ്റി*

*For More:*
+91 97461 74846
+91 90488 53170

MSM Kerala
www.msmkerala.org

15/02/2019

"നല്ല കുട്ടി വീട്ടിലും നാട്ടിലും "
*CIER*
*കളികൂടാരം*
*ഫെബ്രുവരി - 24,ഞായർ*
9am -4 Pm
*എടവണ്ണ*
➖➖➖
ഉൽഘാടനം;
*ബാപ്പു ചോളമുണ്ട* ( സാഹിത്യകാരൻ, കവി)
🎤
*ഹാരിസ് തൃക്കളയൂർ*
🎤
*ഇഖ്ബാൽ പുന്നശ്ശേരി*
🎤
*മൻസൂർ ഒതായി*
➖➖➖
വിദ്യാർത്ഥികളുടെ കലാവിരുന്ന്.

ചിത്രരചന മൽസരം.

പ്രശ്നോത്തരി..............................
Cier,Edavanna Mandalam.

15/02/2019
14/02/2019

*അണയാത്ത*
*പ്രണയമാണെനിക്ക്...*

പ്രാണവായുവേകിയ പ്രപഞ്ചനാഥനോടാണതിലധികവും...
പ്രായമേറുമ്പോഴും
പ്രണയോപദേശങ്ങൾ നൽകുന്ന
പ്രിയ മാതാപിതാക്കളോടും...
പ്രാണവായു പങ്കുവെക്കുന്ന
സഹജീവികളോടൊക്കെയും...

പ്രണയമാണെനിക്കെന്നും....

ഒരുദിനമുദിക്കുന്നതും അസ്തമിച്ചടങ്ങുന്നതുമല്ലത്...

*🚫SAY NO TO VALENTINE🚫*

*Campus Wing*
MSM Kerala

MSM Is a close-knit and friendly community which serves to assist students of various fields and endeavours to promote understanding between Muslims and people of other faiths in their campus.

14/02/2019

നവോത്ഥാന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാർ.....
13/02/2019

നവോത്ഥാന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാർ.....

MSM മലപ്പുറം ഈസ്റ്റ് ജില്ലാ സമിതിയുടെ ഉപഹാരം ജ: ഉബൈദുല്ല MLA ക്ക് ജില്ലാ പ്രസിഡന്റ് ഫാസിൽ ആലുക്കൽ നൽകുന്നു
22/10/2018

MSM മലപ്പുറം ഈസ്റ്റ് ജില്ലാ സമിതിയുടെ ഉപഹാരം ജ: ഉബൈദുല്ല MLA ക്ക് ജില്ലാ പ്രസിഡന്റ് ഫാസിൽ ആലുക്കൽ നൽകുന്നു

Address

Salafi Madrasa, Nilambur Road Mampad, P. O. Mampad, Malappuram
Mampad
PIN:676542

Alerts

Be the first to know and let us send you an email when MSM Edavanna Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MSM Edavanna Zone:

Shortcuts

Share