19/05/2024
പാതിവഴിയിൽ പഠനം മുടങ്ങിയവർക് പഠനം തുടരാൻ അവസരം
"NIOS"
+2 ആഗ്രഹിക്കുന്നവർക്ക് സ്വന്തമാക്കാൻ അവസരം
Plus Two Commerce & Humanities
CONTACT US TO KNOW MORE;
82 815 75 115
Place : MAS COLLEGE, UP HILL MALAPPURAM
18/11/2023
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഫലസ്തീന് ഐക്യദാർഢ്യം
മലപ്പുറം:മാസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ മലപ്പുറം എം.എസ്.പി കമ്മൂണിറ്റി ഹാളിൽ സംഘടിപ്പിച്ച "RECONNECT "മാസ് അലുംനി മെഗാ ഫെസ്റ്റ് 2k23 ഫലസ്തീൻ ഐക്യദാർഢ്യത്തോടെ സമാപ്പിച്ചു. മലപ്പുറം ഇസ്ലാമിക് സെൻ്റർ പ്രസിഡൻ്റ് മുസ്തഫ ഹുസൈൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പി. ഉബൈദുള്ള എം.എൽ.എ പ്രോഗ്രാം ഉദ്ഘാടനം നിർവ്വഹിച്ചു.കോളേജ് അക്കാദമിക് കോഡിനേറ്റർ ഷെരീഫ് കുരിക്കൾ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വിന്നറുമായ ഫാത്വിമ മിൻഹ മോട്ടിവേഷനൽ സെഷൻ കൈകാര്യം ചെയ്തു.പ്രസിദ്ധ ഗസൽ - കവ്വാലി ഗായകൻ സമീർ ബിൻ സി ആശംസകളർപ്പിച്ചു. പൂർവ്വ പ്രിൻസിപ്പാൾമാരായ ഇസ്മാഈൽ പാണായി, ഹാരിസ്, മുസ മുരിങ്ങേക്കൽ, സി.എച്ച് അബ്ദുൽ മജീദ് എന്നിവരേയും പൂർവ്വ അധ്യാപകരേയും ചടങ്ങിൽ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളുൾപ്പെടെ വിവിധ സെഷനുകളായി നടന്ന പരിപാടിയിൽ അലുംനി അസോസിയേഷൻ പ്രസിഡൻ്റ് ഷംസീർ.പി.പി സ്വാഗതവും വൈസ് പ്രസിഡൻ്റ് അമീർ ഫൈസൽ നന്ദിയും പറഞ്ഞു.
11/11/2023
MAS Alumni mega fest Reconnect-2k23
പ്രിയരെ ....
മൂന്ന് പതിറ്റാണ്ടലധികം അറിവിൻ്റെ പ്രഭ ചൊരിഞ്ഞ് മലപ്പുറത്തിൻ്റെ വൈജ്ഞാനിക ഭൂപടത്തിൽ ശ്രദ്ധ നേടിയ മാസ് കോളേജ് വിപുലമായ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാനൊരുങ്ങുന്നു. RECONNECT -2k23 മാസ് അലുംനി ഫെസ്റ്റ് എന്ന പേരിൽ നവംബർ 12 (ഞായർ) 1 PM - 8 PM ന് മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടിയുൾപ്പെടെ വിവിധ സെഷനുകളായിട്ടാണ് പ്രോഗ്രാം രൂപ കൽപ്പന ചെയ്തിരിക്കുന്നത്. പി.ഉബൈദുള്ള എം.എൽ.എ പ്രോഗ്രാം ഉദ്ഘാടനം നിർവ്വഹിക്കും. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ്കാടേരി, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് വിന്നർ ഫാത്തിമ മിൻഹ, പ്രസിദ്ധ ഗസൽ - കവ്വാലി ഗായകനും മാസ് കോളേജ് പൂർവ്വ അധ്യാപകനുമായ സമീർ ബിൻസി എന്നിവർക്ക് പുറമെ പൂർവ്വ പ്രിൻസിപ്പാൾ മാർ ,അധ്യാപകർ തുടങ്ങിയവർ മുഖ്യ അഥിതികളായി പങ്കെടുക്കും.നിറം മങ്ങിയ കോളേജ് ജീവിതകാലത്തിൻ്റെ ഓർമ്മകൾക് വർണ്ണങ്ങൾ ചാർത്തുവാൻ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും ഹൃദ്യമായി ക്ഷണിക്കുന്നു.
പ്രാർത്ഥനയും സഹകരണവും പങ്കാളിത്യവും പ്രതീക്ഷിച്ചു കൊണ്ട്.
13/06/2023
നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം...
വാട്ട്സ് ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേരും അഡ്രസും ഫോൺ നമ്പറും കൂടെ മാർക്ക് ലിസ്റ്റിൻ്റെ കോപ്പിയും അയക്കുക ..
അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകൂ ...
https://surveyheart.com/form/648613178f714c4b72f31779
01/10/2022
2022 - 23 വർഷത്തേക്കുള്ള ഡിഗ്രി അഡ്മിഷൻ തുടരുന്നു..