Department of Aqidah & Philosophy DHIU

Department of Aqidah & Philosophy DHIU Department of Aqidah and Philosophy
Darul Huda Islamic University, Chemmad

*ഹൃദ്യം മുഹമ്മദ്‌ (സ്വ )*  _സർവദാ സർവധാ സർവർക്കും_ 🗓️21 SUN September 2025📍 DH Auditorium *Register now:* https://forms....
20/09/2025

*ഹൃദ്യം മുഹമ്മദ്‌ (സ്വ )*
_സർവദാ സർവധാ സർവർക്കും_

🗓️21 SUN September 2025
📍 DH Auditorium

*Register now:*
https://forms.gle/Arsr7RM1ihEqqfKw5

*Kulliyyah of Usūl al Dīn in collaboration with DSU*

കേരള പാഠപുസ്കത്തിലെ ‘ലിംഗപദവി’യും ചില ആശങ്കകളുംപാശ്ചാത്യൻ ഉദാരവാദത്തിന്റെ മാതൃകകൾ അടിസ്ഥാനമാക്കിയുള്ള ലിംഗപദവി സംബന്ധമായ...
15/07/2025

കേരള പാഠപുസ്കത്തിലെ ‘ലിംഗപദവി’യും ചില ആശങ്കകളും

പാശ്ചാത്യൻ ഉദാരവാദത്തിന്റെ മാതൃകകൾ അടിസ്ഥാനമാക്കിയുള്ള ലിംഗപദവി സംബന്ധമായ ചില ആശയങ്ങളെ നിലനിൽക്കുന്ന ഒരേയൊരു യാഥാർഥ്യമെന്ന വ്യാജേന നമ്മുടെ സ്കൂൾ പാഠപുസ്തകങ്ങളിൽ, പഠിപ്പിക്കുന്നത് മിഥ്യാധാരണകൾക്ക് വഴിയൊരുക്കുന്നതും പ്രതിഷേധാർഹവുമാണ്. സമൂഹത്തിൻറെ അടിസ്ഥാന യൂണിറ്റായ
കുടുംബഘടനയെ തന്നെ തകർക്കുന്ന ഇത്തരം ആശയങ്ങളെ വിമർശനാത്മകമല്ലാതെ സ്വീകരിക്കുകയും അന്ധമായി അനുകരിക്കുകയും ചെയ്യുന്ന രീതിയാണ് ഇടതു പക്ഷ സർക്കാർ വെച്ച് പുലർത്തുന്നത്. സർക്കാരിൻറെ പുരോഗമനവീക്ഷണം ഈ അനുകരണത്തിൽ അധിഷ്ഠിതമാണ്.

2024-ൽ പരിഷ്കരിച്ച് പുറത്തിറക്കിയ ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ അവസാന അധ്യായത്തിൽ ലിംഗഭേദത്തെ ആർജിത ഗുണമായി ആഖ്യാനം ചെയ്യുന്നത് ഈ പ്രവണതയുടെ സമീപകാല ഉദാഹരണമാണ്. പാഠ്യപദ്ധതി പരിഷ്കരണങ്ങളിൽ യൂറോസെൻട്രിക് ചിന്താപദ്ധതിയെയും സാമൂഹ്യശാസ്ത്ര തീർപ്പുകളെയും വിമർശിക്കുന്നതും പരിഷ്കരിക്കുന്നതുമായ ഉള്ളടക്കങ്ങൾ കൂടി ലഭ്യമാക്കേണ്ടതുണ്ട്. അതാണല്ലോ ജനാധിപത്യപരം.

ലിംഗ രാഷ്ട്രീയ (gender politics) ത്തിൻറെ പേരിൽ സെക്സും ജെൻഡറും തമ്മിൽ വേർതിരിച്ച് കാണുന്നത് മനുഷ്യൻറെ ജീവശാസ്ത്രത്തിന് വിരുദ്ധവും സാമൂഹിക നിലനിൽപ്പിന് അത്യന്താപേക്ഷിതമായ കുടുംബ സംവിധാനങ്ങളെയും മറ്റ് സാമൂഹിക വ്യവസ്ഥകളെയും അസ്ഥിരപ്പെടുത്തുന്നതുമാണ്. എല്ലാ നിലക്കും ആരോഗ്യകരമല്ലെങ്കിലും, യൂറോപ്പിലെയും അമേരിക്കയിലെയും ചില രാജ്യങ്ങളിലെ ജനങ്ങൾക്ക് വലതുപക്ഷ രാഷ്ട്രീയത്തിലേക്കുണ്ടായ സമീപകാല ചായ് വ്, ഇത്തരം ഇടതു ലിബറൽ ആശയങ്ങളോടുള്ള പ്രതിഷേധമായി നിരീക്ഷപ്പെടുന്നത് അതു കൊണ്ടാണ്. വ്യത്യസ്ത മാനങ്ങളിലൂടെ ലിംഗഭേദവും ലിംഗപദവിയും നിർണയിച്ച് വ്യക്തികൾക്ക് ലിംഗപദവിയിൽ തിരഞ്ഞെടുപ്പ് അവകാശം നൽകുന്ന മൂഢത്വമാണ് വലിയ പുരോഗമനാത്മക സ്വാതന്ത്ര്യ ചിന്തയായി ഇടതുപക്ഷം അവതരിപ്പിക്കുന്നത്. സ്വത്വ രൂപീകരണത്തിന്റെയും ചിന്താവികാസത്തിന്റെയും പ്രാഥമിക ഘട്ടങ്ങളായ 13-14 വയസ്സുള്ള കുട്ടികളുടെ മനസ്സിലേക്ക് ഇത്തരം ചിന്തകൾ പകർന്നു നൽകുന്നത് തീർത്തും വിരോധാഭാസമാണെന്നത് പറയാതെ വയ്യ. സമൂഹത്തിന്റെ സദാചാര സങ്കല്പങ്ങളെ തന്നെ പാടെ അട്ടിമറിക്കുന്നതും കുത്തഴിഞ്ഞ ലൈംഗികതക്ക് വഴിവെട്ടിക്കൊടുക്കുന്നതുമായ ഇത്തരം പാഠങ്ങൾ സാമൂഹ്യകേരളത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അനിർവചനീയമായിരിക്കം. സമീപകാലത്തെ ചില സാമൂഹിക സംഭവവികാസങ്ങൾ ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന തരത്തിൽ നിരവധി സൂചനകൾ ഇതിനോടകം നൽകിയിട്ടുമുണ്ട്.

ഇത്തരം പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് പിൻവലിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, “ആണും പെണ്ണും ചേർന്ന് രൂപപ്പെടുത്തുന്ന ഹെറ്ററോനോർമേറ്റീവായ സാമൂഹിക ഘടനയെ പൊളിച്ചുകളയുകയാണ്” തങ്ങളുടെ പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരത്തെ തന്നെ ട്വീറ്റ് ചെയ്തതിലൂടെ, റഷ്യയും ചൈനയും അടക്കം പല നാടുകളും കയ്യൊഴിഞ്ഞ പാശ്ചാത്യൻ പുരോഗമനവീക്ഷണത്തെ തന്നെ വിഴുങ്ങാനേ സർക്കാരിന് സാധിക്കുകയുള്ളൂ എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

1960 കൾ മുതൽ ഫെമിനിസ്റ്റ് തത്വചിന്തകരായ സിമോൻ ദി ബുവ മുതൽ ജൂഡിത്ത് ബട്ലർ അടക്കമുള്ളവരിലൂടെ വികസിച്ചു വന്ന ചില സിദ്ധാന്തങ്ങളെയാണ് സർക്കാർ സ്കൂളുകളിൽ സാർവലൗകിക സത്യങ്ങളെന്ന പേരിൽ പഠിപ്പിച്ചു കൊടുക്കുന്നത്. ഈ സിദ്ധാന്തങ്ങളുടെ വിമർശനങ്ങൾ അക്കാദമിക ലോകത്തും അല്ലാതെയും സുലഭമാണെന്നിരിക്കെ, അതു കൂടി പഠിപ്പിക്കാനും വിമർശനചിന്ത വളർത്താനും കൂടി കുട്ടികളെ സഹായിക്കാനാണ് “പുരോഗമന സർക്കാർ” ശ്രമിക്കേണ്ടത്.

കേരളത്തിലെ ഹിന്ദു-ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾ ഇതു സംബന്ധമായ ചർച്ചകളിലേക്ക് കടക്കുകയും നമ്മുടെ സാമൂഹ്യഘടനയെ സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ടതുണ്ട്.

14/07/2025
𝐔𝐆 𝐋𝐞𝐚𝐝𝐞𝐫𝐬' 𝐌𝐞𝐞𝐭🎈16 July 2025 Wednesday📍DARUL HIKMA, DHIU▫️▫️▫️▫️▫️▫️▫️▫️Department of Aqidah & PhilosophyDarul Huda Isl...
13/07/2025

𝐔𝐆 𝐋𝐞𝐚𝐝𝐞𝐫𝐬' 𝐌𝐞𝐞𝐭🎈

16 July 2025
Wednesday

📍DARUL HIKMA, DHIU

▫️▫️▫️▫️▫️▫️▫️▫️
Department of Aqidah & Philosophy
Darul Huda Islamic University

Address

Malappuram

Website

Alerts

Be the first to know and let us send you an email when Department of Aqidah & Philosophy DHIU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category