MuhammedNooh.Mp

MuhammedNooh.Mp

Share

Self

Photos from MuhammedNooh.Mp's post 11/08/2018

Bigsalut sir
ഓടുന്നതിനിടെ കുഞ്ഞ് കൈ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അറിയാതെ പ്രാര്‍ഥിച്ചു, പൊന്നു മോള്‍ക്കു ജീവനുണ്ടാകണേ’; ജീവനെ കൈയ്യില്‍ പിടിച്ചോടിയ നടുക്കിയ നിമിഷത്തെ കുറിച്ച് രക്ഷാപ്രവര്‍ത്തകന്‍ ജിനേഷ്....
#തൊടുപുഴ: മണ്ണില്‍ നിന്നു കോരിയെടുത്ത കുഞ്ഞ് ജീവനെ മാറോടു ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ചിത്രം കണ്ണിലുടക്കാത്തവരുണ്ടാകില്ല. എല്ലാവരുടെയും ഉള്ളുലയിച്ച ചിത്രമായിരുന്നു അത്. തൊടുപുഴ ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ പിആര്‍ ജിനേഷാണ് ജീവനെ കൈകളിലെടുത്ത് ഓടി ഹൃദങ്ങള്‍ കീഴടക്കിയത്. ആ ഒരു ചിത്രം മാത്രം മഴദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മലയാളിക്കു മുന്നില്‍ തുറന്നു കാട്ടി.

അടിമാലി എട്ടുമുറി പാലവളവില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിനടിയില്‍ അകപ്പെട്ട കുരുന്നിനെ കൊണ്ട് ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന വഴിയിലേക്ക് ഓടുമ്പോഴും ജിനേഷിന്റെ മനസില്‍ ഒറ്റ പ്രാര്‍ഥനയായിരുന്നു, ദൈവമേ ഈ കുരുന്നിനു ജീവനുണ്ടാകണേ…

തൊടുപുഴ ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവറാണ് ജിനേഷ്, നടുക്കുന്ന ആ ഓര്‍മകളില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. അടിമാലിയില്‍ ഉരുള്‍പൊട്ടല്‍, ഉടന്‍ പുറപ്പെടണമെന്ന സന്ദേശം ഓഫീസിലേക്കു വന്നു. അടിമാലിയിലെ ഫയര്‍ഫോഴ്സ് രാജാക്കാട് ഭാഗത്തു രക്ഷാപ്രവര്‍ത്തനത്തിനു പോയ സമയത്തായിരുന്നു അടിമാലിയിലെ ഉരുള്‍പൊട്ടല്‍. അതിനാല്‍ തൊടുപുഴയില്‍ നിന്നു ജിനേഷ് അടങ്ങുന്ന സംഘം രാത്രിയില്‍ പുറപ്പെട്ടു.

ജില്ലാ ഓഫീസര്‍ റെജി പി കുര്യാക്കോസിനെ ദുരന്തമേഖലയിലേക്കു കൊണ്ടു പോകുക എന്ന ദൗത്യമായിരുന്നു എനിക്കുണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ചരക്ക് അടിമാലിക്കു പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് ഒരു കുടുംബം മുഴുവന്‍ മണ്ണിനടിയിലാണെന്ന നടുക്കുന്ന സത്യം അറിയുന്നത്.

ദേശീയപാതയോരത്തു താമസിച്ചിരുന്ന പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ വീട് പൂര്‍ണമായും ഒലിച്ചു പോകുകയായിരുന്നു. ഹസന്‍ കുട്ടിയും ബന്ധുവും അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍, ഹസന്‍ കുട്ടിയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജിബ്(38), ഭാര്യ ഷെമീന(35), മക്കളായ ദിയ(ഏഴ്), മിയ(അഞ്ച്) എന്നിവര്‍ മണ്ണിനടിയിലായിരുന്നു. നാട്ടുകാരും ഒപ്പം പോലീസും ഫയര്‍ഫോഴ്സിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് ജില്ലാ ഓഫീസറുമായി അവിടെ എത്തുന്നത്.

സഹപ്രവര്‍ത്തകരും ഫയര്‍മാന്മാരുമായ മണി, സജീവന്‍, ജിഷ്ണു, സുഭാഷ്, ഡ്രൈവര്‍ ജിജോ ഫിലിപ്പ് എന്നിവര്‍ മണ്ണു മാറ്റി തെരച്ചില്‍ നടത്തുകയായിരുന്നു. അവരോടൊപ്പം സാറും ഞാനും ചേര്‍ന്നു. മണ്ണ് മാറ്റുന്നതിനിടയില്‍ മൂന്നു പേരെ കണ്ടെത്തി ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ ഹസന്‍ കുട്ടിയും ബന്ധുവും രക്ഷപ്പെട്ടു. എന്നാല്‍, ഫാത്തിമ മരിച്ചു. തുടര്‍ന്നു വീണ്ടും മണ്ണുമാറ്റല്‍ തുടര്‍ന്നു.

ഒടുവിലായിരുന്നു കരളലിയിക്കുന്ന ആ കാഴ്ച, മുജീബും കുട്ടികളും കെട്ടിപ്പുണര്‍ന്നു കിടക്കുന്നു. കൊതുകു വലക്കുള്ളില്‍ കിടക്കയില്‍ തന്നെയായിരുന്നു അവര്‍. കിടക്ക ചുരുണ്ടു കൂടിയിരിക്കുന്നു. അതിനുള്ളിലാണ് ഇവര്‍. കുട്ടികള്‍ രണ്ടു പേരും പരസ്പരം കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ ആ കിടക്കയില്‍ തന്നെ കുട്ടികളെ തലോടി ബാപ്പ മുജീബിന്റെ കരം അവരുടെ മേലുണ്ടായിരുന്നു. കൊതുകു വല കീറി മാറ്റി, വളരെ വിഷമിച്ചാണ് കുട്ടികളെ വേര്‍പെടുത്തിയത്. മുജിബിനെയും ഒരു കുട്ടിയെയും സ്ട്രെച്ചറില്‍ കയറ്റി ആംബുലന്‍സിലേക്കു കൊണ്ടുപോയി.

അപ്പോഴാണ് ഒരു കുഞ്ഞ് ചെളിമണ്ണില്‍. സഹിച്ചില്ല. കോരിയെടുക്കുകയായിരുന്നു. ജീവന്‍ നഷ്ടപ്പെട്ടു കാണുമെന്ന് ആരോ പറയുന്നതു കേട്ടെങ്കിലും ഒന്നും ചിന്തിച്ചില്ല. പരിക്കില്ലാത്തതു കൊണ്ട് അബോധാവസ്ഥയിലായിരിക്കുമെന്നു മനസിനെ വിശ്വസിപ്പിച്ചു. സ്ട്രെച്ചര്‍ വരുന്നതു വരെ നോക്കി നില്‍ക്കാതെ കോരിയെടുത്തു ഓടുകയായിരുന്നു. എനിക്കുമുണ്ട് ഈ പ്രായത്തിലുള്ള കുഞ്ഞ്. ഓടുന്നതിനിടെ കുട്ടിയുടെ കൈ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ അറിയാതെ പ്രാര്‍ഥിച്ചു, പൊന്നുമോള്‍ക്കു ജീവനുണ്ടാകണേ എന്ന്. അതിവേഗം ആംബുലന്‍സിലേക്കു കയറ്റി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.

അപ്പോഴാണ് ഇടുക്കി ഡാം തുറക്കാന്‍ പോകുന്ന വിവരം അറിഞ്ഞത്. അവിടേക്കു കുതിച്ചു. പോകുന്ന വഴിക്ക് വേദനയോടെ ആ വിവരം തേടിയെത്തി, കുട്ടികളും മാതാപിതാക്കളും മരിച്ചു. വിശ്വസിക്കാന്‍ മനസ് വിസമ്മതിച്ചു. എങ്കിലും ജില്ലാ ഓഫീസര്‍ റെജി സാറിനെ കളക്ടറേറ്റില്‍ എത്തിച്ച ശേഷം വാഹനത്തില്‍ കണ്ണടച്ചിരുന്നു.

മനസില്‍ നിന്ന് ആ കുരുന്ന് മായുന്നില്ല. അവള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു പോലെ. രക്ഷിക്കാനായില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മനസു നൊന്തു. രണ്ടു മാലാഖ കുഞ്ഞുങ്ങള്‍ ഒന്നിച്ചു കെട്ടിപ്പിടിച്ചു കിടക്കുന്നതും ബാപ്പ അവരെ പുണര്‍ന്നു കൈവച്ചിരിക്കുന്നതും മനസില്‍ നിന്നു മായുന്നില്ല. ഉറക്കത്തിലെന്ന പോലെയായിരുന്നു അവരുടെ കിടപ്പ്. ശരീരത്തില്‍ മുറിവൊന്നും ഏല്പിക്കാതെ പിതാവ് അവരെ സംരക്ഷിച്ചതു പോലെ.

തൊടുപുഴ തലപ്പിള്ളില്‍ ടികെ രവീന്ദ്രന്റെയും ലളിതയുടെയും മകനായ ജിനേഷ് ആറുവര്‍ഷമായി ഫയര്‍ഫോഴ്സില്‍ ഫയര്‍മാന്‍ ഡ്രൈവറാണ്. തൃശൂര്‍, മൂലമറ്റം എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് തൊടുപുഴയിലെത്തിയത്. ഭാര്യ അഞ്ജു, മകന്‍ പ്രണവ്.

ദീപിക പത്രത്തിലെ ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യറാണ് ചിത്രം പകര്‍ത്തിയത്. ആയിരങ്ങളാണ് ഹൃദയസ്പര്‍ശിയായ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

കടപ്പാട് ;

31/03/2018

ഏപ്രില്‍ ഫൂള്‍
ഇസ് ലാമിക വിരുദ്ധം.!
---------------------------------

റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
സംസാരിക്കുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് ചേര്‍ത്ത് പറയുന്നവന് നാശം.!
അവന് നാശം.! അവന് നാശം.! (തിര്‍മുദി)
നല്ലത് മാത്രം പറയുക.!
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.! (ബുഖാരി)

മൗനം അവലംബിക്കുക.!
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
മൗനം ദീക്ഷിച്ചവന്‍ രക്ഷപ്രാപിച്ചു. (ബൈഹഖി 4/254)

അനാവശ്യ സംസാരം ഒഴിവാക്കുക.!
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
മനുഷ്യന്‍ മൗനം ദീക്ഷിക്കുന്നതിന്‍റെ പ്രതിഫലം (അനാവശ്യമായി സംസാരിക്കാതിരിക്കുന്നതിന്‍റെ ഫലം) അറുപത് വര്‍ഷത്തെ ഇബാദത്തിനെക്കാള്‍ ശ്രേഷ്ഠമാകുന്നു. (മിഷ്കാത്ത് 2/44)

നാവിനെ സൂക്ഷിക്കുക.!
അബൂസഈദില്‍ ഖുദ് രി (റ) വിവരിക്കുന്നു.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
മനുഷ്യന്‍ പ്രഭാതത്തില്‍ എഴുന്നേല്‍ക്കുമ്പോള്‍ എല്ലാ അവയവങ്ങളും നാവിനു മുന്നില്‍ താഴ്മയോടെ അപേക്ഷിക്കും. നീ നമ്മുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം ഞങ്ങള്‍ നിന്നോടൊപ്പമാണ്. നീ ചൊവ്വായാല്‍ ഞങ്ങളും ചൊവ്വാകും, നീ വളഞ്ഞാല്‍ ഞങ്ങളും വളയും. (തിര്‍മിദി 2/66)

രക്ഷ, എങ്ങനെ ലഭിക്കും.?
ഉഖ്ബത്തുബ്നു ആമിര്‍ (റ)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട്
രക്ഷ എങ്ങനെ കിട്ടുമെന്ന് ചോദിച്ചു. അവിടുന്നരുളി:
നീ നിന്‍റെ നാവിനെ നിയന്ത്രിക്കുക. വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുക, (അനാവശ്യമായി പുറത്തിറങ്ങരുത്) നീ നിന്‍റെ പാപങ്ങളെ ഓര്‍ത്ത് കരയുക. (തിര്‍മിദി 2/66)

സത്യം മാത്രം പറയുക.!
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
ഞാന്‍ തമാശ പറയാറുണ്ട്. എന്നാല്‍ സത്യമല്ലാതെ ഒന്നും പറയാറില്ല. (ത്വബ്റാനി)
🔚🔚🔚🔚🔚
muhammednoohmp90gmail.com

22/03/2018

ഇന്ന് ലോകജലദിനം, നാം മനസ്സിലാക്കേണ്ടത്
-----------------------------------

നമ്മുടെ ഭൂമിയില്‍ 1,260,000,000,000,000,000,000 ലിറ്റര്‍ വെള്ളമുണ്ടത്രേ. മഞ്ഞുകട്ടകളായും ജലമായും നീരാവിയായും ജലം നമുക്ക് ചുറ്റും തന്നെയുണ്ട്. 2. നിങ്ങളുടെ രക്തത്തില്‍ 90 ശതമാനവും വെള്ളമാണ്. മസിലുകളില്‍ 75 ശതമാനവും എല്ലുകളില്‍ 22 ശതമാനവും ജലാംശം തന്നെയാണുള്ളത്. 3. ഓക്‌സിജന്‍ ആവശ്യമില്ലാതെ ജീവിക്കാന്‍ സാധിക്കുന്ന അനൈറോബിക് ആയ ജീവാണുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ജലം കൂടാതെ ജീവിക്കാന്‍ സാധിക്കുന്ന ഒരു ജീവജാലത്തേയും ഇതുവരെ കണ്ടെത്തിയിട്ടില്ല. 4. ഭൂമിയിലെ ജലത്തിന്റെ 97 ശതമാനവും ഉപ്പുവെള്ളമാണ്. ഒരു ശതമാനം ജലം മാത്രമേ മനുഷ്യര്‍ക്ക് ഉപയോഗ യോഗ്യമായുള്ളൂ. 5. ആനക്ക് അഞ്ച് കിലോ മീറ്റര്‍ അകലെയുള്ള ജലസാന്നിദ്ധ്യം വരെ അറിയാന്‍ സാധിക്കും. 6. പെന്‍ഗ്വിനുകള്‍ക്ക് ഉപ്പുവെള്ളം നല്ല വെള്ളമാക്കിമാറ്റാമുള്ള കഴിവുണ്ട്. 7. ലോകത്ത് ജലജന്യരോഗങ്ങള്‍ മൂലം ഓരോ എട്ടു സെക്കന്റിലും ഒരാള്‍ വീതം മരണമടയുന്നു.
ജലനഷ്ടം ഒഴിവാക്കാന്‍
1. വീട്ടിലെ പൈപ്പുകള്‍ പൊട്ടി ജലം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക. ടാപ്പുകളില്‍ നി്ന്നും തുള്ളി തുള്ളിയായി ജലം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുക. 2. അനാവശ്യമായി ടോയ്‌ലറ്റ് ഫ് ളഷ് ചെയ്യുന്ന് ഒഴിവാക്കുക 3. കുളിമുറിയില്‍ ബാത്ത് ടബ്ബുകള്‍ക്കും ഷവറുകള്‍ക്കും പകരം ബക്കറ്റും കപ്പും ഉപയോഗിക്കുക. 4. വസ്ത്രങ്ങള്‍ അലക്കുമ്പോഴും പല്ലുതേക്കുമ്പോഴും അനാവശ്യമായി ടാപ്പ് തുറന്നിടാത് ഒഴിവാക്കുക 5. ചെടികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഒഴിക്കുന്നത് ഒഴിവാക്കുക. 6. പൂന്തോട്ടം നനക്കുന്നത് അതിരാവിലെയോ സന്ധ്യക്ക് ശേഷമോ ആക്കുന്നത് ബാഷ്പീകരണം വഴിയുള്ള ജലനഷ്ടം ഒഴിവാക്കും. 7. ചെടികള്‍ നനക്കുന്നതിനും നിലം കഴുകുന്നതിനും പുനചംക്രമണം ചെയ്ത ജലം ഉപയോഗിക്കുക. 8. നിലം കഴുകുന്നതിന് ഹോസ് നേരിട്ട് ഉപയോഗിക്കുന്നതിന് പകരം ചൂല്‍ ഉപയോഗിക്കുക. 9. വെള്ളം ലാഭിക്കേണ്ട രീതികളെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും എല്ലാവര്‍ക്കും പറഞ്ഞ് കൊടുക്കുക. 10. തുടര്‍ച്ചയായി ജലം ഉപയോഗിക്കേണ്ടി വരുന്ന ജലകളിപ്പാട്ടങ്ങള്‍ അവഗണിക്കുക. 11. പഴങ്ങളും പച്ചക്കറികളും പാത്രങ്ങളും പൈപ്പില്‍നിന്ന് ഒഴുകുന്ന വെള്ളത്തില്‍ നേരിട്ട് കഴുകുന്നതിന് പകരം, പാത്രത്തില്‍ എടുത്ത വെളളത്തില്‍ കഴുകുക. 12) നാം ദൈനംദിന ജീവിതത്തില്‍ പണത്തിന്റെ കണക്കു സൂക്ഷിക്കുന്നതുപോലെ ജലത്തിനും വേണം ബജറ്റ്. എത്രമാത്രം വെള്ളം ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുമെന്ന് മനസ്സിലാക്കാന്‍ വാട്ടര്‍ ബജറ്റ് സഹായിക്കുന്നു. എത്രവെള്ളം പാഴായിപ്പോകുന്നു എന്ന കണക്കുവെച്ചാല്‍ സംരക്ഷിക്കാന്‍ സാധിക്കുന്ന വെള്ളത്തിന്റെ കണക്കു ലഭ്യമാകും.
ജലം മലിനമാണോ എന്ന് തിരിച്ചറിയാന്‍
ജലം മലിനമാകുന്നത് മനുഷ്യന്റെ മാത്രമല്ല, മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യകരമായ നിലനില്‍പ്പിന് ഭീഷണിയാണ്. ജലം മലിനമാണോ എന്ന് തിരിച്ചറിയാന്‍ കഴിയും. 1. കുടിവെളളത്തിന് അരുചി 2. കായലിലും നദിയിലും കടല്‍ തീരത്തുമുള്ള ദുര്‍ഗന്ധം 3. ജലാശയത്തില്‍ അനിയന്ത്രിതമായ ജലസസ്യങ്ങളുടെ വളര്‍ച്ച 4. വെള്ളത്തിലെ മീനുകള്‍ ചത്തുപൊങ്ങുകയും അവയുടെ എണ്ണത്തില്‍ കുറവുണ്ടാകുകയും ചെയ്യുന്നത് 5. വെള്ളത്തിന് മുകളില്‍ ഓയിലും ഗ്രീസും പാടപോലെ പടര്‍ന്നു കിടക്കുന്നത്
ജലസ്രോതസ്സുകളുടെ സംരക്ഷണം
കേരളത്തിലെ 72 ശതമാനത്തോളം വീടുകളിലും കുടിക്കുന്നതിന് തുറന്ന കിണറുകളേയാണ് ആശ്രയിക്കുന്നത്. ഏറ്റവും ചുരുങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഗുണനിലവാരമെങ്കിലും നിലനിര്‍ത്താനുള്ള നടപടി നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. 1. കിണറിന് ചുറ്റും ജലവിതാനത്തില്‍ നിന്ന് കുറഞ്ഞത് 75സെന്റീമീറ്ററെങ്കിലും ഉയരത്തില്‍ അരഭിത്തി ഉണ്ടായിരിക്കണം 2. ഭിത്തിക്ക് ചുറ്റും ചുരുങ്ങിയത് ഒരു മീറ്റര്‍ വീതിയില്‍ പുറത്തേക്ക് ചരിവുള്ള കോണ്‍ക്രീറ്റ് തറ കെട്ടിയിരിക്കണം 3. കിണറിന്റെ വശങ്ങളില്‍ കൂടി ജലം പ്രവേശിക്കുന്നത് തടയാന്‍ ശ്രദ്ധിക്കണം 4. കിണറിന്റെ വശങ്ങളില്‍ നിന്ന് മണ്ണുവീഴുന്നത് നിയന്ത്രിക്കാന്‍ വേണ്ട മുന്‍ കരുതലുകളെടുക്കാം 5. സെപ്റ്റിക് ടാങ്ക്, ചവറുകുഴി, എന്നിവ കിണറ്റില്‍ നിന്ന് ചുരുങ്ങിയത് 7.5 മീറ്റര്‍ എങ്കിലും അകലെ ആയിരിക്കണം 7. ശൗചാലയത്തില്‍ നിന്നും കുളിമുറിയില്‍ നിന്നും വരുന്ന മലിനജലം കുടിവെള്ള സ്രോതസ്സില്‍ വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം 8. കിണര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കാലവര്‍ഷത്തിന് മുമ്പായി വൃത്തിയാക്കണം 9. ചവറുകളും മറ്റു പാഴ് വസ്തുക്കളും കിണറ്റില്‍ വീഴുന്നത് തടയാന്‍ വലകെട്ടി സംരക്ഷിക്കണം 10. ഭൂഗര്‍ഭജലത്തിന്റെ അമിത ചൂഷണം ഒഴിവാക്കണം 11. കിണറില്‍ നിന്നും വെള്ളം കോരാന്‍ ഉപയോഗിക്കുന്ന പാത്രം മറ്റൊന്നിനും ഉപയോഗിക്കരുത്. അത് വൃത്തിയായി സൂക്ഷിക്കണം 12. കക്കൂസുകള്‍ കിണറിനേക്കാള്‍ താഴ്ന്ന വിതാനത്തില്‍ കെട്ടണം 13. കിണറില്‍ നിന്നും 10 മീറ്റര്‍ അകലത്തിനുള്ളില്‍ മലിനീകരണമുണ്ടാക്കുന്ന എന്തെങ്കിലുമില്ല എന്ന് ഉറപ്പു വരുത്തണം

20/03/2018

" പറയാതിരിക്കാൻ വയ്യ "
#ഇവിടെ_യഥാർത്ഥപ്രശ്നം_ഫാറൂഖ്_ആണ്‌_കൂടാതെ_പ്രയാസം_അധ്യാപകന്റെ_ഇസ്ലാമിക_വേഷവും_താടിയും ജൗഹർ എന്നപേരും..

ഇസ്ലാമിക പ്രബോധന കുടുംബ ക്ലാസി ൽ രക്ഷിതാക്കളോട് അധ്യാപകനായ കൗൺസിലർ മുസ്ലിം കുട്ടികളുടെ (ആൺ /പെൺ ) അണിയേണ്ട - മതം പഠിപ്പിക്കുന്ന വസ്ത്ര വേഷവിധാന ങ്ങളെ കുറിച്ച് പരാമർശിച്ചതിൽ SFI ക്കാർക്ക് എന്തിനാ ഹാലിളകുന്നത്..

ഇസ്ലാമിക പണ്ഢിതന്മാർക്ക്
ഇനി SFI യുടെയും , ABVP സംഘി കളുടെ യുംപത്തരമാറ്റ് സർട്ടിഫിക്കറ്റു വേണം പ്രബോധനം നടത്താൻ എന്നാണോ ?

ലജ്ജിക്കുന്നു, സംഘികളെ പോലെ അധഃപതിച്ച കമ്മ്യുണിസ്റ്റ് വിദ്യാർത്ഥി
സംഘടനകളെ ഓർത്ത്‌...
ജനകീയ വിഷയങ്ങളിൽ / ജനതയുടെ സ്വൈരജീവിതത്തിന് തടസ്സമാവുന്ന തികച്ചും നാടിനെയും, നാട്ടാരെയും ബാധിക്കുന്ന (പാവപ്പെട്ട കർഷകന്റെ ജീവിതോപാധിയുമായ് ) ബന്ധപ്പെട്ട വിഷയങ്ങളിൽ "ആട്ടിയിറക്കപ്പെട്ടന്ന " ജനതയോടൊപ്പം നിൽക്കാൻ ഈ വിപ്ലവക്കാരനെ കാണുന്നേയില്ല.
കണ്ണൂരിയൻ നിണവിപ്ലവവാദികളുടെ കുഴലൂത്തുകാരിൽ നിന്ന് ഇങ്ങനെ യല്ലാതെ നാം എന്ത് പ്രതീക്ഷിക്കാൻ ?

06/03/2018

രക്തമൊലിക്കുന്ന നെറ്റിതടം.... കരഞ് കലങ്ങിയ കണ്ണുകൾ .... എന്നാലും കുഞ്ഞേ നിന്റെ ആ പു്ഞ്ചിരിയാണ്എന്നെ കരയിപ്പിച്ചത്... സിറിയൻ മക്കൾക്ക്‌ പ്രാർത്ഥിക്കുക ...

Photos from MuhammedNooh.Mp's post 03/03/2018

"കണ്ണീർ പൂക്കളിൽ " നിന്നും സിറിയക്കായ് കുഞ്ഞുകൈകൾ ഉയർന്നു.... സിറിയൻ ജനതയെ ആര് ഒറ്റപെടുത്തിയാലും ഞങ്ങളുണ്ട് ഞങ്ങളെ അനിയൻമാർക്ക് കൂട്ടിൻ...
Team Mazhavil Sangam Athanikkal Unit

03/03/2018

‏أننا لله ‏وأنا إليه راجعون

ഒരു സൂഫിയേയും കൊന്നു ' സലഫിസം

#മൃഗിയം_ക്രൂരം_ഭീകരം_ഈ_സലഫിസം !

അങ്ങനെ ബൂഥീ ക്കു ശേഷം ISIS യമനിലെ തരീം സ്വദേശിയും പ്രവാചക കുടുംബത്തിലെ പ്രമുഖ പണ്ഡിതനുമായ ഹബീബ് ഐദറൂസ് ബ്നു സുമൈഥിനെയും വകവരുത്തി.

2.3.18 ന് വെള്ളിയാഴ്ച ഗ്രന്ഥപാരായണത്തിനെന്ന വ്യാജേന സ്വന്തം വീട്ടിലെത്തിയവരോട് അദ്ദേഹം ളുഹാ നിസ്ക്കാരത്തിന് ശേഷമാകാമെന്ന് പറയുകയും നിസ്കാരത്തിനിടെ റുകൂഇൽ വെടിയുതിർക്കുകയുമായിരുന്നു.

അല്ലാഹു അവരുടെ ദറജ ഉയർത്തി നൽകട്ടെ. ആമീൻ

03/03/2018

നോക്കൂ മുസ്ലിമേ ....
പുഞ്ചിരിക്കുന്ന മുഖം ...
അള്ളാഹു നമുക്ക് നൽകിയ അനുഗ്രഹം എത്ര വലുതാണ് .........
സ്വന്തം ഉമ്മയും ഉപ്പയും എവിടെ എന്നറിയാതെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന പൊന്നുമോൾ ...
ഇത് പോലെ എത്ര പുഞ്ചിരിക്കുന്ന മുഖം സിറിയൻ കാപാലികന്മാർ ഇല്ലാതാക്കി ...
അല്ലാഹുവെ ..സിറിയൻ പൊന്നുമക്കൾക്ക് നീ രക്ഷ നൽകേണമേ ...

09/02/2018

വെട്ടിച്ചിറ മജ്മഇന്റെ ചരിത്ര പരമായ മുന്നേറ്റത്തിന്റെ അഭിമാന മുഹൂർത്തത്തിന് സാക്ഷിയാവാൻ നിങ്ങളും ഉണ്ടാവുന്നത് ഞങ്ങൾക്ക് സന്തോഷം പകരും, ക്ഷണിക്കുന്നു..

✍ടീം IRFA
മജ്മഅ വെട്ടിച്ചിറ.

08/02/2018

ലോകത്ത് ഒരാളും ഒന്നിലും തൃപ്ത്തരാവുന്നില്ല...😖

👉1500 ദിർഹം സാലറി വാങ്ങുന്നവൻ ചിന്തിക്കുന്നത് ഒരു നാലായിരം എങ്കിലും കിട്ടിയിരുന്നുവെങ്കിൽ അൽപം സേവിങ്ങ്സ് ഉണ്ടായേനെ...🙇

👉നാലായിരം ലഭിക്കുന്നവൻ ചിന്തികകുന്നത് ഒരു ആറായിരം എങ്കിലും കിട്ടിയിരുന്നെങ്കിൽ ഫാമിലിയെ കൊണ്ടു വരാമായിരുന്നു...🙇

👉ആറായിരം കിട്ടുന്നവൻ ഒരു പത്തെങ്കിലും കിട്ടിയിരുന്നുവെങ്കിൽ കുട്ടികളെ ഇവിടെ തന്നെ സ്കൂളിൽ ചേർക്കാമായിരുന്നു എന്ന് ചിന്തിക്കും..🙇

👉പത്തിൽ കൂടുതൽ ലഭിക്കുന്നവർ എല്ലാവരും എന്നും വലിയ ബ്യുസി ആയിരിക്കും ..ഒന്നു മനസ്സമാധാനത്തോടെ വീട്ടില് ഇരിക്കാൻ പറ്റില്ലാ..😓.

👉ഇരുപതിൽ കൂടുതൽ ലഭിക്കുന്നവര്ക്ക് ഒരു മാസം ലീവിൽ നാട്ടിൽ പോയാലും അവിടെയും സമാധാനം ഉണ്ടാകില്ല.എന്നും ഫോണ്‍ കാൾ..😯😣

സാലറി കൂടുന്നതിൻ അനുസരിച്ചു തല വേദനയും കൂടും..😨

നാട്ടിൽ ജോലി ചെയ്യുന്നവർക്ക് കയ്യിൽ പണമില്ലാതെ ഇങ്ങോട്ടു ഒരു നല്ല ജോലി കിട്ടിയാൽ ചാടാൻ ആലോചിക്കും...

ഇതു മനുഷ്യന്റെ സ്വഭാവമാണ് ...
അവന്ടെ മയ്യിത്ത് കൊണ്ടു പോയി കബരിൽ വെക്കുന്നത് വരെ പണത്തിനോടുള്ള ആർത്തി തീരൂലാ....എന്നാൽ നിങ്ങള് അറിഞ്ഞു കൊള്ളുക...

ഈ ലോകത്തു എറ്റവും സമാധാനത്തൊടെ ജീവിക്കുന്നവർ കോടീശ്വരന്മാർ അല്ല.💰

ഗള്ഫിൽ കുടുംബത്തോടെ ജീവിക്കുന്നവർ അല്ല✈👪...

മറിച്ച് ഉള്ളത് കൊണ്ടു തൃപ്ത്തിപെട്ടു ജീവിക്കാൻ കഴിയുന്ന മനസ്സുള്ളവരാണ്..
☺☺☺☺

പ്രാവചകൻ പറഞ്ഞത് എത്ര ശരിയാണ്..
ഉള്ളതു കൊണ്ടു തൃപ്ത്തിപെട്ടു ജീവിക്കാനുള്ള മനസ്സ്‌ നിനക്കുണ്ടെങ്കിൽ ഈ ലോകം മുഴുവൻ ലഭിച്ചത് പോലെയാണു...നാളത്തെ കാര്യങ്ങളെ ആലോചിച്ചു നിന്ടെ ഇന്നത്തെ ദിവസം നീ കളയരുത്....കാരണം നാളത്തെ ഭക്ഷണത്തിന്റെ കാര്യം പടച്ചവൻ ഏറ്റെടുത്തിട്ടുണ്ട്...അവനിൽ ഭരമെൽപ്പിചു ജീവിക്കുക..👆
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Malappuram
676106

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
6pm - 7pm
Friday 9am - 5pm
6pm - 7pm
Saturday 9am - 5pm
6pm - 7pm
Sunday 9am - 5pm
6pm - 7pm