14/11/2024
📝പ്രിയരെ,
✒️ അറിവുകളുടെ വേരുകൾ തേടി മറ്റൊരു ഹെറിറ്റേജ് വാക്ക് HERITAGE WALK Edition-4
ഇനി താനൂരിലേക്കും പരപ്പനങ്ങാടിയിലേക്കും...
പൗരാണിക തുറമുഖ വാണിജ്യ കേന്ദ്രങ്ങളായിരുന്ന താനൂർ, പരപ്പനങ്ങാടി എന്നിവയുമായി ബന്ധപ്പെട്ട ചരിത്ര, സാംസ്കാരിക ശേഷിപ്പുകളിലേക്ക് .....
പരപ്പനാട് - വെട്ടം നാടുവാഴികളും അറബ് വ്യാപാര പ്രമുഖരും തമ്മിലുണ്ടായിരുന്ന ആദാനപ്രദാനങ്ങളുടെ കണ്ണിയായ നഹൂദ് മിശ്കലിൽ നിന്ന് ആരംഭിക്കുന്ന നഹ കുടുംബം, 13ാം നൂറ്റാണ്ടിൽ യമനി പണ്ഡിതൻ ദർസ് നടത്തിയിരുന്ന താനൂർ വലിയകുളങ്ങര പള്ളി , മലബാർ വിപ്ലവ നായകരിലൊരാളായ ഉമൈത്താൻ്റകത്ത് നാലകത്ത് കുഞ്ഞിക്കാദർ സാഹിബുമായി ബന്ധപ്പെട്ട ഓർമകൾ എന്നിവയിലേക്കുള്ള യാത്ര.
ബഹുമുഖവിശേഷണങ്ങൾ കൊണ്ട് നാം അറിയേണ്ട താനൂരിൻ്റെയും പരപ്പനങ്ങാടിയുടെയും സാംസ്കാരിക വിനിമയങ്ങളിലേക്കും ചരിത്രത്തിലേക്കും പൗരാണികതയിലേക്കും അന്വേഷിച്ചിറങ്ങുന്ന സുന്ദരമായൊരു യാത്ര.
🔻
PARAPPANANGADI HERITAGE WALK
November,16,2024-Saturday🖍️
_ലാം നോളജ് സെന്ററിന്റെ കീഴിലുള്ള, സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ, സമീൽ ഇല്ലിക്കൽ എന്ന ചരിത്രാന്വേഷിയായ എഴുത്തുകാരനോടൊപ്പമുള്ള ഈ യാത്രയിൽ നിങ്ങൾക്കും പങ്കാളികളാവാം, *ഒറ്റക്കോ സുഹൃത്തുക്കളോടൊപ്പമോ ഫാമിലിയായോ വരൂ..
യാത്രയിലും ചരിത്രത്തിലും താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വിവരം ഷെയർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണേ...
കുറഞ്ഞ ചെലവിൽ ചരിത്രപ്രധാനമായ ഒരു യാത്രയുടെ ഭാഗമാവാനുള്ള അവസരമാണിത്_ ,
👉🏼 Travelling Expense, Breakfast, Lunch, Evening Tea, Heritage Cap, Event Tag, Certification എല്ലാം ചേർത്ത് ₹ 880/ മാത്രമാണ് നാം ഫീയായി നിശ്ചയിച്ചിരിക്കുന്നത്.
4 വയസ്സിനും 12 വയസ്സിനും ഇടക്കുള്ള കുട്ടികൾക്ക് ₹280/ മാത്രമാണ് ഫീ.
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ കോൺടാക്ട് ചെയ്യു.
9054123450
ലാം നോളജ് സെന്റർ, മലപ്പുറം