MSP High School 1982 Batch

MSP High School 1982 Batch Group together all School mates of 1982 SSLC Batch from MSP High School Malappuram. We will be honored if all teachers and other students join the group...

1982 SSLC batch Onam celebrations 24 Aug 2025 More coverage by classmates
24/08/2025

1982 SSLC batch Onam celebrations 24 Aug 2025
More coverage by classmates

Onam celebrations by MSP High School 1982 Batch On 24 Aug 2025 ഒപ്പമുണ്ടെന്ന് ഓർമ്മിപ്പിച്ച് ഒത്തുകൂടിയവർ..... പൂക്കളമിട...
24/08/2025

Onam celebrations by
MSP High School 1982 Batch
On 24 Aug 2025

ഒപ്പമുണ്ടെന്ന് ഓർമ്മിപ്പിച്ച് ഒത്തുകൂടിയവർ.....

പൂക്കളമിട്ടും, ചിരിച്ചും,കളിച്ചും, സംസാരിച്ചും, ഊട്ടിയും, ഉണ്ടും ഓരോ നിമിഷവും ആഹ്ലാദമാക്കിയവർ .....

പല പ്രയാസങ്ങൾ സഹിച്ചും,
പഴയ കാല ഓർമ്മകളെ മനസ്സിൽ താലോചിച്ച് ഒരു കൂട്ടം സഹപാഠികൾ........

അടുത്ത ഓണാഘോഷം വരെ
മനസ്സിൽ സൂക്ഷിക്കാൻ
ഒരു ദിനം കൂടി എന്ന് മനസ്സിൽ പറഞ്ഞ് പടിയിറങ്ങിയവർ......

എല്ലാവരും ഈ ആഘോഷത്തെ ധന്യമാക്കിയവർ.......🙏

Text and photos by
Kanakambaran

ഓണാഘോഷങ്ങൾ 2025 തുടങ്ങി 🌺
24/08/2025

ഓണാഘോഷങ്ങൾ 2025 തുടങ്ങി 🌺

ഋതുഭേദങ്ങൾക്കനുസൃതമായി വർണ്ണരാജികൾ സൃഷ്ടിച്ചുകൊണ്ട്മനോഹരമായി ശോഭിക്കുന്ന ഹൈമവത ഭൂമിയിലേക്ക്-കാശ്മീരിലേക്കായിരുന്നു ക്ലാസ...
30/04/2025

ഋതുഭേദങ്ങൾക്കനുസൃതമായി വർണ്ണരാജികൾ സൃഷ്ടിച്ചുകൊണ്ട്മനോഹരമായി ശോഭിക്കുന്ന ഹൈമവത ഭൂമിയിലേക്ക്-കാശ്മീരിലേക്കായിരുന്നു ക്ലാസ്മേറ്റ്സിൻറെ ഇത്തവണത്തെ യാത്ര.

ഹിമാലയപർവ്വത നിരകൾക്ക് താഴെക്കിടക്കുന്ന അഴകാർന്ന പ്രദേശങ്ങളായ ഗുൽമാർഗ്,ദൂത്പത്രി,ടൂലിപ്പ് ഗാർഡൻ,ദാൽ തടാകം,തടാകത്തിലെ ശിക്കാരയാത്ര,ശങ്കരാചാര്യഹിൽസ് തുടങ്ങിയവയെല്ലാം കണ്ണും മനസ്സും നിറച്ച യാത്രാനുഭവം തന്നു.

അതിനിടെ പഗൽഗാമിൽ നടന്ന ഭീകരാക്രമണം തുടർന്നുളള യാത്രയ്ക്ക് ,തടസ്സങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഒരിക്കലും മറക്കാനാവാത്തതും വല്ലാതെ,അലോസരപ്പെടുത്തുന്നതുമായ ഒരു അനുഭവവുമായി.

കാശ്മീരിൽ നിന്ന് നേരേപോന്നത് അമൃതസറിലേക്ക്.വാഗാ -അട്ടാരി അതിർത്തിയിലെ ബീറ്റീംഗ് റിട്രീറ്റ് ബോർഡർ ചടങ്ങ് കണ്ടു.
ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും (ബിഎസ്എഫ്) പാകിസ്ഥാൻ റേഞ്ചേഴ്‌സും സംയുക്തമായാണ് ഈ ചടങ്ങ് പിന്തുടരുന്നത്. എല്ലാ വൈകുന്നേരവും സൂര്യാസ്തമയത്തിന് രണ്ട് മണിക്കൂർ മുമ്പ് വാഗാ-അട്ടാരി ബോർഡറിൽ ഇത് നടക്കുന്നു.ഇരുവശത്തു നിന്നുമുള്ള സൈനികരുടെ ഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങ്, ഇരു രാജ്യങ്ങളുടെയും പതാകകൾ സമന്വയിപ്പിച്ച് താഴ്ത്തുന്നതിലാണ് അവസാനിക്കുന്നത്.

ഇന്തൻ സ്വാതന്തസമര ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നായ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന ഭൂമികയും തുടർന്ന് സന്ദർശിച്ചു.

സിഖ് ഗുരുദ്വാരകളിൽ പ്രഥമവും വിശുദ്ധവുമായ ഹർമന്ദർ സാഹിബ് എന്ന സുവർണ്ണക്ഷേത്ര സന്ദർശനവും അവിടുത്തെ കമ്മൂണിറ്റികിച്ചണിലെ സ്വാദിഷ്ഠമായ ഭക്ഷണവും യാത്രയിലെ ത്രസിപ്പിച്ച അനുഭവങ്ങളിലൊന്നായി എല്ലാവർക്കും അനുഭവപ്പെട്ടു.

തിരിച്ച് ഡൽഹിയിലെത്തി,വിശാലമായ രാഷ്ട്രപതിഭവനും മനോഹരമായി ഒരുക്കിനിർത്തിയ മുഗൾ ഗാർഡനും കൂടി കണ്ടശേഷമാണ് നാട്ടിലേക്ക് യാത്രതിരിച്ചത്.

Sasi Sopanath

ക്ലാസ്മേറ്റ്സിൻ്റെ വിനോദയാത്രയിലെ പൊൻ തൂവലാണ്‌ തിരുവനന്തപുരം - കന്യാകുമാരി യാത്ര.  എല്ലാവർക്കും ഈ യാത്ര വളരെ ആനന്ദകരമായി...
31/01/2025

ക്ലാസ്മേറ്റ്സിൻ്റെ വിനോദയാത്രയിലെ പൊൻ തൂവലാണ്‌ തിരുവനന്തപുരം - കന്യാകുമാരി യാത്ര. എല്ലാവർക്കും ഈ യാത്ര വളരെ ആനന്ദകരമായി അനുഭവപ്പെട്ടു.

ക്ഷേത്രനഗരിയായ അനന്തപുരിയുടെ മാറിലൂടെ നിറക്കാഴ്ചകൾ ആസ്വദിച്ച് യാത്രയെ കൗതുകത്തോടെ നോക്കി കാണുന്ന ക്ലാസ് മേറ്റ്സ് കൂട്ടുകാർ .......😃😃

Welcome 2025 🙏From the new year party on Jan 05, 2025.
05/01/2025

Welcome 2025 🙏
From the new year party on Jan 05, 2025.

കൊല്ലങ്കോട്പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഒരു ഗ്രാമമാണ് ...
17/11/2024

കൊല്ലങ്കോട്

പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഒരു ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു.

നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്.. പാലക്കാടൻ ഗ്രാമക്കാഴ്ചകളിലൂടെയാണ് സഞ്ചാരം ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോടിനെ ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അതോടെ ടൂറിസ്റ്റുകളുടെ ഒഴുക്കായിട്ടുണ്ട് ഈ ഗ്രാമത്തിലേക്ക്.

പോകുന്ന വഴിക്കുളള മനോഹര കാഴ്ച്ചകളും കൂടി ചേർന്നതാണ് കൊല്ലങ്കോട് യാത്ര. കേരളപ്പഴമയിൽ ജ്വലിച്ചു നിന്നിരുന്ന മനോഹര നെൽവയലുകളുടെ പച്ചപ്പുകൾ കണ്ടുകൊണ്ടുള്ള യാത്ര ഒന്നു വേറെ തന്നെ. കൊല്ലങ്കോട് ഗ്രാമത്തിന് കോട്ട പോലെ സുരക്ഷയൊരുക്കുന്ന നെല്ലിയാമ്പതി മലനിരകൾ. മലനിരകളിൽ പലയിടത്തായി നീർച്ചാലുകൾ രജതരേഖകൾ പോലെ കാണാൻ നല്ല ഭംഗിയാണ്. ചില വയലുകൾക്ക് ചുറ്റും മല്ലികച്ചെടികളും പൂക്കളും വിടർന്നു നിൽക്കുന്നത് കാണാം. വയലിലേക്കിറങ്ങി ഫോട്ടോ എടുക്കാതെ പിന്നെ എങ്ങനെ? ടൂറിസ്റ്റുകളുടെ വരവിനെക്കാത്ത് പലയിടത്തായി മാങ്ങയും പനനൊങ്കും മറ്റ് പഴങ്ങളും പച്ചക്കറികളും മറ്റും വിൽക്കുന്നവരെ കുറേ കണ്ടു.
*കുടിലിടം*
കുടിലിടത്തിൽ ഞാറു നടാനായി നിലമൊരുക്കിയിരിക്കുന്ന അവസ്ഥയിലുള്ള വയലുകളാണ് ഞങ്ങളെ വരവേറ്റത് അതിനിടയിൽ വരമ്പിലൂടെ നടക്കുന്നവർക്ക് വെയിലുകൊള്ളാതിരിക്കാനും ഫോട്ടോ എടുക്കാനും മറ്റുമായി കുറെ പുൽക്കുടിലുകൾ കാണാം. അതുകൊണ്ടായിരിക്കണം കുടിലിടം എന്ന് ഇവിടേക്ക് പേർ നൽകിയത് എന്ന് തോന്നുന്നു. തകഴിയുടെ നോവലിലും കുട്ടനാട്ടിൽ നിന്നുമെടുക്കുന്ന ചിത്രങ്ങളിലും മറ്റും വയലിൽ കാണുന്ന വെള്ളം തേവാനുള്ള ചക്രം ഇവിടെ കണ്ടപ്പോൾ കൗതുകം തോന്നി. ഏറുമാടത്തിൽ കുറേ നേരമിരുന്നപ്പോൾ യാത്രാക്ഷീണമെല്ലാം മാറി.

*സീതാർകുണ്ട് വെളളച്ചാട്ടം*

വണ്ടി പാർക്ക് ചെയ്യുന്ന ഭാഗത്തുനിന്നും കാനനപാതയിലൂടെ കുറച്ച് നടക്കാനുണ്ട് വെള്ളച്ചാട്ടത്തിലേക്ക്.നെല്ലിയാമ്പതി മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്ന നീരൊഴുക്ക് ഇവിടെയെത്തുമ്പോൾ മനോഹരമായ വെള്ളച്ചാട്ടമായി മാറുന്നു. കാടിനും പാറക്കെട്ടിനും ഇടയിലൂടെ വെള്ളം ശക്തമായി ഒഴുകുന്നു. ചിലരെല്ലാം ഒഴുക്ക് കുറഞ്ഞ ഭാഗത്ത് കുളിക്കുന്നുണ്ട്.വനവാസക്കാലത്തു ശ്രീരാമനും ലക്ഷ്മണനും സീതയും ഇവിടെ എത്തിയെന്നും സീത ഇവിടെനിന്നും കുളിച്ചു എന്നുമാണ് ഐതിഹ്യം.അതിനാലാണത്രെ ഇവിടം സീതാർകുണ്ട് എന്ന പേരിനാൽ അറിയപ്പെടുന്നത്.

*കറുപ്പുസ്വാമി പ്രകൃതി ക്ഷേത്രം*

തമിഴർ കറുപ്പുസ്വാമിയെയും അയ്യനാരെയും കാവൽദൈവമായി വിശ്വസിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. പേരാലിൽനിന്ന് വേടിറങ്ങി ക്ഷേത്രപരിസരം മുഴുവൻ തണൽ
വിരിക്കുന്ന പ്രത്യേകത കൊണ്ടായിരിക്കണം പ്രകൃതി ക്ഷേത്രം എന്ന പേർ വരാൻ കാരണം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രം പോലെ ഇവിടെയും ചുറ്റുമതിലോ ശ്രീകോവിലോ ഇല്ല. ക്ഷേത്ര പരിസരത്തുവെച്ച് കോഴിയെ അറുത്ത് ചോറും കറികളും ഉണ്ടാക്കി കൂട്ടംകൂടി കഴിക്കുക എന്നതാണ് ഇവിടത്തെ രീതി എന്ന് തോന്നുന്നു

*കൽപ്പാത്തി*

തമിഴ് മാസമായ ഐപ്പസിയുമായി ഒത്തുചേരുന്ന സമയത്താണ് കൽപ്പാത്തിയിലെ രഥോത്സവം
ഏകദേശം 700 വർഷത്തെ ചരിത്രമുണ്ട് രഥോത്സവത്തിന്. അതിനു പിന്നിലെ ഐതിഹ്യം ഇങ്ങനെ:
ലക്ഷ്മിയമ്മാൾ എന്ന ബ്രാഹ്മണ വിധവയ്ക്ക് ആത്മീയ കേന്ദ്രമായ കാശി (ഇപ്പോൾ വാരണാസി) സന്ദർശിക്കാൻ ഭാഗ്യമുണ്ടായി.
അവൾ സ്വയം ഒരു ലിംഗം കൊണ്ടുവന്നു, അത് ശിവൻ്റെ പ്രതിനിധാനമായ പ്രതിനിധാനം. അവരത് നിളാ നദിയുടെ തീരത്ത് പ്രതിഷ്ഠിക്കുകയും അതിൻറെസംരക്ഷണത്തിനായി ചില സ്വർണ്ണ നാണയങ്ങൾ അന്നത്തെ പാലക്കാട് രാജാവിന് കൈമാറുകയും ചെയ്തു.
ശിവലിംഗം സ്ഥാപിക്കാൻ രാജാവ് മനോഹരമായ ഒരു ക്ഷേത്രം പണിതു.
നിലവിൽ, 700 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ശിവനും പത്നി പാർവതിയുമാണ്,ഗണപതി, മുരുകൻ എന്നിവരോടൊപ്പം

ഉത്സവ സമയത്ത് വിഗ്രഹങ്ങളെ പുറത്തേക്ക് എഴുന്നെളളിക്കുന്നു .
കൽപ്പാത്തി ഗ്രാമം അറിയപ്പെടുന്നത് "കാശിയിൽ പകുത്തി കൽപ്പാത്തി" എന്ന പദപ്രയോഗത്തിലൂടെയാണ്, അതായത് "കൽപ്പാത്തി പകുതി കാശിയാണ്". രണ്ട് സ്ഥലങ്ങളും തമ്മിൽ നിരവധി സാമ്യങ്ങൾ കാണാൻ കഴിയും.
ഗംഗാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം നിളാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് തുല്യമാണ്.
നദിയെ തന്നെ ദക്ഷിണ ഭാഗീരഥി എന്ന് വിളിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ച്ചതന്നെയാണ് കൽപ്പാത്തി രഥോത്സവം

By Sasikumar Sopanath.

MSPHS മലപ്പുറം 1982 batch ഓണം 2024 ആഹ്ലാദകരമായി ആഘോഷിച്ചു. Classmates‌ വീണ്ടും ഒരുമിച്ചു. ഗൃഹാതുരത്വവും ചിരിയും പഴയ സൗഹൃ...
01/09/2024

MSPHS മലപ്പുറം 1982 batch ഓണം 2024 ആഹ്ലാദകരമായി ആഘോഷിച്ചു.

Classmates‌ വീണ്ടും ഒരുമിച്ചു.
ഗൃഹാതുരത്വവും ചിരിയും പഴയ സൗഹൃദങ്ങളുടെ ഊഷ്മളതയും നിറഞ്ഞതായിരുന്നു പരിപാടി.

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ
യഥാർത്ഥ ചൈതന്യം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത സംഗീതവും ഗംഭീരമായ സദ്യയും ഈ ദിവസം അടയാളപ്പെടുത്തി.

ഓണം ഉൾക്കൊള്ളുന്ന ഐക്യത്തിന്റേയും
ഒരുമയുടെയും മൂല്യങ്ങളെക്കുറിച്ച്
ഓർമ്മിപ്പിച്ചു, എല്ലാവരും കൂടിച്ചേരൽ അവിസ്മരണീയമായ അവസരമാക്കി മാറ്റി.

Address

Malappuram

Telephone

+18583820745

Website

Alerts

Be the first to know and let us send you an email when MSP High School 1982 Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MSP High School 1982 Batch:

Shortcuts

Share