Shaikh Jeelani Islamic Academy

Shaikh Jeelani Islamic Academy Sheikh Jeelani Islamic Academy
Mankeri, Irimbiliyam, Malappuram, Kerala, India- 679572

Admission started for new Batch of 2026
28/03/2026

Admission started for new Batch of 2026

അഡ്മിഷൻ ആരംഭിച്ചു
09/03/2026

അഡ്മിഷൻ ആരംഭിച്ചു

ഇന്നലെ കോഴിക്കോട് മീഞ്ചന്ത ഗവ. സയൻസ് & ആർട്സ് കോളേജിൽ വെച്ച് നടന്ന ശ്രീ നാരായണഗുരു നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവത്ത...
30/11/2025

ഇന്നലെ കോഴിക്കോട് മീഞ്ചന്ത ഗവ. സയൻസ് & ആർട്സ് കോളേജിൽ വെച്ച് നടന്ന ശ്രീ നാരായണഗുരു നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവത്തിൽ അർബന മുട്ട് അവതരിപ്പിച്ച നമ്മുടെ കോളേജിലെ (ശൈഖ് ജീലാനി ഇസ്ലാമിക്‌ അക്കാദമി) വിദ്യാർത്ഥികൾ...

അർബന മുട്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്

29/06/2025
23/11/2024

ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി ഖ.സി 6-ാം ഉറൂസ് | മങ്കേരി - വളാഞ്ചേരി
മൗലിദ് മജ്ലിസ്

11/10/2024

ജീലാനി സമ്മേളനത്തെ വരവേൽക്കാൻ അക്കാദമി ഒരുങ്ങുന്നു

04/10/2024

ഇന്ന്‌ ജീലാനി സമ്മേളന കൊടിയേറ്റം

16/08/2024

إذ لا دليل على الطريق إلى الإله إلا متابعة الرسول المكملاً
في حاله وفعاله ومقاله فتتبعن وتابعن لا تعدلاً
وطريق كل مشائخ قد قيدت بكتاب ربي والحديث تأصلاً

08/08/2024

ശരീഅത്തും ത്വരീഖത്തും സമഞ്ജസമായി സമ്മേളിച്ച സമ്പൂർണ ദീനാണ് ഇസ്ലാം.
-- ശൈഖ് മുഹമ്മദ് അബ്ദുറഹീം മുസ്ലിയാർ വളപുരം
×××××××××××××××××××××××
വളാഞ്ചേരി: ശരീഅത്തും ത്വരീഖത്തും സമഞ്ജസമായി സമ്മേളിച്ച സമ്പൂർണ ദീനാണ് ഇസ്ലാമെന്നും ത്വരീഖത്തിന്റെ പേരിൽ ശരീഅത്തിനെ അവഗണിക്കുകയോ ശരീഅത്തിന്റെ പേരിൽ ത്വരീഖത്തിനെ തിരസ്കരിക്കുകയോ ചെയ്യരുതെന്നും ഗൗസിയ്യ: സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ശൈഖ് അബ്ദുറഹീം മുസ്‌ലിയാർ വളപുരം പ്രസ്താവിച്ചു. ത്വരീഖത്തിനെ തിരസ്കരിക്കുന്ന ശരീഅത്തും ശരീഅത്തിനെ അവഗണിക്കുന്ന ത്വരീഖത്തും രണ്ടും ഇസ്ലാമിക വിരുദ്ധമാണ്. ഇസ്ലാമിക പ്രമാണങ്ങളും പ്രാമാണികരും കാണിച്ചുതന്നതും അതു തന്നെയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് ജീലാനി ഇസ്ലാമിക്‌ അക്കാദമിയിൽ നടന്ന പഠനക്ലാസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്ലാം അംഗീകരിച്ച ഏതെങ്കിലും ഒരു ആത്മീയ സരണി സ്വീകരിക്കുന്നതോടൊപ്പം
കർമ ശാസ്ത്രപരമായി നാലിലൊരു മദ്ഹബും വിശ്വാസപരമായി അശ്അരി, മാതുരീദി മദ്ഹബുകളിൽ ഒന്നും അനുധാവനം ചെയ്യണമെന്നാണ് അഹ്‌ലുസ്സുന്നതി വൽ ജമാഅയുടെ നിലപാട്. ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി (ഖ.സി.) തന്റെ ജീവിതത്തിലൂടെ പ്രായോഗികമായി നമുക്കു കാണിച്ചുതന്നതും നിരന്തരം ഉൽബോധിപ്പിച്ചതും പ്രബോധനം ചെയ്തതും ഇതെല്ലാം ചേർന്നതും സമ്പൂർണവുമായ യഥാർത്ഥ ദീനിനെയാണ്.
ദൗർഭാഗ്യവശാൽ മഹാനവർകളുടെ വഫാത്തിനു ശേഷം ചില ചിദ്രശക്തികൾ തലപൊക്കുകയായിരുന്നു.

ഖുത്ബുസ്സമാൻ ജീവിച്ചു കാണിച്ചുതന്ന ആദർശങ്ങളിൽ നിന്ന് വഴിമാറി പുതിയ വിശ്വാസങ്ങളും രീതികളും അവർ സ്വയം മെനഞ്ഞുണ്ടാക്കുകയായിരുന്നു. അവരുടെ ഈ പോക്ക് ശരിയല്ലെന്ന് അന്ന് മുതലേ അവരെ ഉൽബോധിപ്പിച്ചതാണ്. അത് ഉൾകൊള്ളാൻ തയ്യാറാവാതിരുന്നപ്പോഴാണ് അവർക്കെതിരെ നമുക്ക് പരസ്യമായി രംഗത്തു വരേണ്ടിവന്നതും അവരുടെ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു പത്രകുറിപ്പ് ഇറക്കേണ്ടി വന്നതും.

അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ വിശ്വാസങ്ങളിൽ നിന്നും ശൈലികളിൽ നിന്നും അകന്നുള്ള അവരുടെ ഈ പോക്ക് തികഞ്ഞ അബദ്ധവും വഴികേടും ആണ്. തെറ്റുതിരുത്തി എത്രയും പെട്ടെന്ന് അവർ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളിലേക്ക് വരികയാണ് വേണ്ടത്, അദ്ദേഹം ഉൽബോധിപ്പിച്ചു.

ശൈഖ് ഹംസ ഉസ്താദ് മൂന്നാക്കൽ അധ്യക്ഷത വഹിച്ചു. ഉസ്താദ് അബ്ദുല്ല മുസ്‌ലിയാർ കാരാപറമ്പ് ഉദ്ഘാടനം ചെയ്തു. ശിഹാബ് ഓണമ്പിള്ളി, ഫള്ലുല്ല ഫൈസി വലിയോറ
സംസാരിച്ചു. ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, ശൈഖ് സുലൈമാൻ ഹുദവി അഞ്ചച്ചവടി, ശൈഖ് എസ് എ മൗലവി കോട്ടപ്പുറം, മുഹമ്മദ് മുസ്തഫ മന്നാനി പുല്ലൂർ, ഹാഫിള് അബ്ദു ഷുക്കൂർ ജീലാനി മഞ്ചേരി, റഫീഖ് ഹുദവി കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ ബാഖവി പുറമണ്ണൂർ സ്വാഗതവും മുസ്തഫ ഹുദവി കോട്ടുമല നന്ദിയും പറഞ്ഞു.
For the speach please press the link https://youtu.be/m6Tye4TP_ek

Address

Malappuram
679572

Alerts

Be the first to know and let us send you an email when Shaikh Jeelani Islamic Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Shaikh Jeelani Islamic Academy:

Shortcuts

Share

Category