Inkel City Malappuram

Inkel City Malappuram

Share

Inkel City Malappuram is an integrated destination for educational services and green industries.

It's well connected with National Highway 966 and just 20 kms far from Malapuram Karipur International Airport and both Angadipuram & Parappanangadi railway stations are 20 kms away.

Photos from Beyond Living's post 31/08/2025

Fiber Studio City Malapuram

07/05/2022

M K Rafeekha PK Kunhalikutty District Panchayat Malappuram Malappuram Municipality Inkel Educity Malappuram

മലപ്പുറം ജില്ലയുടെ ആധുനിക വിദ്യാഭ്യാസ പുരോഗതിയിൽ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ' #വിജയഭേരി' പദ്ധതിയുടെ രണ്ടാം വേർഷൻ " #വിങ്സ്_മലപ്പുറം" മലപ്പുറം "ഇൻകെൽ" എജു സിറ്റിയിലെ എ.ഐ. ഇന്റർ നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലയുടെ വിദ്യാഭ്യാസ നഭസ്സിന് സമർപ്പിക്കപ്പെടുകയാണ്.

നാളെ രാവിലെ 10 മണിക്ക് ബഹു. കേരള പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലികുട്ടി എം.എൽ.എ അവർകൾ പദ്ധതിയുടെ ലോഞ്ചിങ് കർമ്മം ഔപചാരികമായി നിർവഹിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് മറ്റു ജില്ലകളെക്കാൾ ഏറെ മുന്നോട്ട് കുതിച്ച മലപ്പുറത്തിന് ഇനി കീഴടക്കാനുള്ളത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുത്തൻ ഗിരിശൃംഗങ്ങളാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഒരുക്കുന്ന ' #വിങ്സ്_മലപ്പുറം' പദ്ധതിയിലൂടെ ജില്ലയിലെ വിദ്യാർത്ഥികളെ സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് പ്രവേശനം നേടുന്നതിന് പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേകമായ പരിശീലന പരിപാടിയും, കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്ന പദ്ധതിക്കുമാണ് രൂപം നൽകിയിട്ടുള്ളത്.

കേന്ദ്ര സർവ്വ കലാ ശാലകളിലേക്ക് നടക്കുന്ന എൻട്രൻസ് പരീക്ഷ (CUET) യിൽ വിജയം നേടുന്നതിന് നമ്മുടെ കുട്ടികൾക്ക് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ തയ്യാറാക്കിയ പോർട്ടലിൽ ജില്ലയിലെ ഇരുന്നൂറോളം വിദ്യാലയങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത ആയിരത്തിലധികം വരുന്ന പരീക്ഷാർത്ഥികൾക്ക് സി.ജി.എ.സി മലപ്പുറവുമായി ചേർന്ന് കൊണ്ടാണ് സമഗ്രമായ ഓറിയന്റേഷൻ പ്രോഗ്രാം ഇൻകെൽ എജു സിറ്റിയിൽ സംഘടിപ്പിക്കുന്നത്.

സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രഗത്ഭരായ ഫാക്കൽറ്റികളുമായും വിദ്യാർത്ഥികളുമായും നേരിട്ട് സംവദിക്കാനുള്ള അവസരം ഉൾപ്പെടെ സംവിധാനിച്ചിരിക്കുന്നു.

ദേശാഭിമാന ബോധം കൊണ്ട് ഒരു കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം ബഹിഷ്കരിച്ച മലപ്പുറത്തിന്റെ പുതിയ തലമുറക്ക് ആധുനിക വിദ്യാഭ്യാസത്തിന്റെ ഉത്തുംഗശൃംഗങ്ങളിലേക്ക് ചിറകടിച്ചുയരാൻ കരുത്ത് നൽകുന്ന ഈ മഹാ ഉദ്യമത്തിന് സാക്ഷികളാവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സ്നേഹപൂർവം
എം. കെ റഫീഖ
പ്രസിഡന്റ്‌
മലപ്പുറം ജില്ലാ പഞ്ചായത്ത്

Photos from M K Rafeekha's post 07/05/2022
07/05/2022

Today, The Central Universities Common Entrance Test (CUCET) orientation program conducted by District Panchayat, Malappuram was held at our campus.

Photos from Dimoda Builders's post 04/11/2021
08/09/2021

AI International College- Malappuram Inkel Educity Malappuram M K Rafeekha

പാണക്കാട് ഇൻ കെൽ എജു സിറ്റിയിൽ ഇന്നലെ ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർക്കൊപ്പം സന്ദർശിച്ചു. ജില്ലയിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കാനുദ്ദേശിക്കുന്ന നൂതന പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനും അന്വേഷണങ്ങൾക്കുമായിരുന്നു ഇൻ കെൽ ക്യാമ്പസിലെ എ.ഐ ഇന്റർനാഷണൽ എഡ്യൂക്കേഷൻ സെന്ററിൽ എത്തിയത്. സ്ഥാപന മേധാവികൾ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളെ ഹൃദയമായി സ്വീകരിച്ചു.
അതി മനോഹരമായ ക്യാമ്പസും ചുറ്റുപാടും വിദ്യാർത്ഥികൾക്കും സംരംഭകർക്കും ഏറെ ആകർഷണീയവും ആത്മവിശ്വാസം നൽകുന്നതുമാണ്.
വിവര സാങ്കേതിക വിദ്യയുടെ അതി വേഗവികാസത്തിന്റെ പുതിയ കാലത്ത് നമ്മുടെ കുട്ടികളെ ആഗോള തലത്തിലുള്ള അക്കാദമിക് സമൂഹത്തോട് കിടപിടിക്കുവാനും സൈബർ ലോകത്തെ അനന്ത സാധ്യതകളെ അതിവേഗം എത്തിപ്പിടിക്കാനും പര്യാപ്തമാവുന്ന ഏറ്റവും പുതിയ ബൗദ്ധിക വിസ്‌ഫോടനത്തിന് ശീലയിടുന്ന ഒരു സമഗ്ര പദ്ധതി വിഭാവനം ചെയ്യുകയാണ് ജില്ലാ പഞ്ചായത്ത്‌. പദ്ധതിയുടെ വിശദമായ വിവരം പിന്നീട് അറിയിക്കുന്നതാണ് .

എം കെ റഫീഖ
പ്രസിഡന്റ് , ജില്ലാ പഞ്ചായത്ത് മലപ്പുറം

27/06/2021
ഇപ്പോൾ സ്വർണ്ണമാണല്ലോ ട്രെൻഡ് !! Institute Of Gems & Jewellery, Malappuram 27/07/2020

Institute of Gems & Jewellery at Inkel City Malapuram
Igj Inkel

ഇപ്പോൾ സ്വർണ്ണമാണല്ലോ ട്രെൻഡ് !! Institute Of Gems & Jewellery, Malappuram ഇപ്പോൾ സ്വർണ്ണമാണല്ലോ ട്രെൻഡ്, എന്നാ പിന്നെ ജൂവലറി രംഗത്ത് ജോലി സാധ്യതകൾക്ക് നൽകുന്ന ഒരു കോളേജ് നമ്മുടെ മലപ്പ....

19/02/2020

ഷാര്‍ജ മോഡല്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍ മലപ്പുറത്ത് ആരംഭിക്കും. ❤️ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റർ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കും. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്‍റ്
റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) നടത്തിപ്പ് ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമായത്

ഷാര്‍ജയോട് കേരളം അഭ്യര്‍ത്ഥിച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു.
ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് ഈ സെന്ററിന്റെ പ്രത്യേകത. ഇന്‍റര്‍നാഷണൽ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവഴി ലഭിക്കും. ഷാർജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായ മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

Sharjah model International Driving School upcoming at Inkel City Malapuram

ഷാര്‍ജ മോഡല്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍ മലപ്പുറത്ത് ആരംഭിക്കും.വേങ്ങരയിൽ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റർ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കും. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്‍റ്
റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) നടത്തിപ്പ് ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമായത്

ഷാര്‍ജയോട് കേരളം അഭ്യര്‍ത്ഥിച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു.
ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് ഈ സെന്ററിന്റെ പ്രത്യേകത. ഇന്‍റര്‍നാഷണൽ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവഴി ലഭിക്കും. ഷാർജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായ മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Address


Inkel City, Malappuram/19
Malappuram
676519