Alhuda Girls Campus Valiyad

Alhuda Girls Campus Valiyad Courses Offered...

+1 Commerce & Humanities with Falila
(Affiliated to Samastha Kerala Islam Matha Vidyabhyasa Board)

04/09/2022

അക്ഷരമുറ്റത്ത് കൈ പിടിച്ചുയർത്തിയവർ...
അറിവിന്റെ അകത്തളത്തിലേക്ക് അരികെ ചേർത്ത് ആദ്യമായി അലിഫിനഴകോതിത്തന്നവർ.... ദീനിന്റെ നേർവഴി ധാർമികതയോടെ മനസ്സിലേക്ക് അലിയിച്ചവർ... *ഉസ്താദ്മാർ*🤍

ആഫിയത്തുള്ള ദീർഗായുസ്സ് നൽകല്ലാഹ്...🤲

*قُم لِلمُعَلِّمِ وَفِّهِ التَبجيلا* 🌝👑 *كادَ المُعَلِّمُ أَن يَكونَ رَسولا*🫶🏻✨
04/09/2022

*قُم لِلمُعَلِّمِ وَفِّهِ التَبجيلا* 🌝👑
*كادَ المُعَلِّمُ أَن يَكونَ رَسولا*🫶🏻✨

31/08/2022

പരിമിതമായ സീറ്റുകൾ മാത്രം.

17/03/2022
Admission ContinueCall : 9633228589
20/09/2021

Admission Continue

Call : 9633228589

10/08/2021

സമസ്ത ഫാളില പൊതു പരീക്ഷയിൽ 100 % വിജയം കൈവരിച്ച് അൽഹുദാ ഗേൾസ് ക്യാമ്പസ്.

09/06/2021

Admission Started 8921671633

Admission Started ....
08/06/2021

Admission Started ....

മകൾ കുടുംബത്തിന്റെ വിളക്കാണ്ശ്രേഷ്ഠയാണവൾഅവൾ  ഫാളിലയായി വളരട്ടെഅവളെ അറിവുള്ളവളാക്കാം.ബഹുമാന്യരേ.........SSLC കഴിഞ്ഞ പെൺകു...
15/05/2021

മകൾ കുടുംബത്തിന്റെ വിളക്കാണ്

ശ്രേഷ്ഠയാണവൾ
അവൾ ഫാളിലയായി വളരട്ടെ

അവളെ അറിവുള്ളവളാക്കാം.

ബഹുമാന്യരേ.........

SSLC കഴിഞ്ഞ പെൺകുട്ടികൾക്കായി വലിയാട്ടിലെ അൽഹുദാ ഗേൾസ് ക്യാമ്പസിൽ ബഹു. ഉസ്താദ് ഹസൻ സഖാഫി പൂക്കോട്ടൂരിൻ്റെ ശിഷ്യത്വത്തിൽ സമസ്ത നേരിട്ട് നടത്തുന്ന ഫാളില കോഴ്സ് വിജയകരമായ മൂന്നാം വർഷത്തിലേക്ക്,

അതേ....
അൽഹുദാ ക്യാമ്പസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു

എന്താണ് ഫാളില കോഴ്സ്
👇👇👇👇👇👇👇

മതവിദ്യാഭ്യാസ രംഗത്ത് നിസ്‌തുല സേവനം നിര്‍വ്വഹിക്കുന്ന സമസ്‌ത കേരള ഇസ്‌ലാം മത
വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ വനിതകള്‍ക്കായുള്ള മതഭൗതിക സമന്വയ പഠന കേന്ദ്രമാണ്‌ സമസ്‌ത
വിമന്‍സ്‌ ഇസ്‌ലാമിക്‌ ആര്‍ട്‌സ്‌ കോളേജ്‌. (ഫാളില)

ഇസ്‌ലാമിക കുടുംബത്തിന്റെ സംസ്ഥാപനത്തിനു കുടുംബ
നാഥനും കുടുംബിനിയും മതബോധമുള്ളവരും മതപഠനം നേടിയവരുമായിരിക്കണം.
പുതുതലമുറയില്‍
ദീനീബോധം വളര്‍ത്തുന്നതില്‍ കുടുംബിനികള്‍ക്ക്‌ മുഖ്യപങ്ക്‌ വഹിക്കാന്‍ കഴിയും. ആദര്‍ശാധിഷ്‌ഠിത
മതപഠനത്തോടൊപ്പം ഭൗതിക പഠനത്തിന്‌ കൂടി സാഹചര്യമൊരുക്കുന്ന പദ്ധതിയാണ്‌ ഈ കോഴ്‌സില്‍
വിഭാവനം ചെയ്‌തിട്ടുള്ളത്‌.
പ്രഗത്ഭ പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും ചേര്‍ന്ന്‌ തയ്യാറാക്കിയ
സിലബസ്സും പ്രത്യേക പരിശീലനം നേടിയ അധ്യാപകരും നിര്‍ദ്ദിഷ്‌ട സൗകര്യങ്ങളുള്ള കെട്ടിടവും
അനുബന്ധ സംവിധാനവും ഈ കോഴ്‌സിന്റെ സവിശേഷതയാണ്‌.

ഉത്തമ കുടുംബ സൃഷ്‌ടിക്കായി ഒരു
സുസംസ്‌കൃത വനിതാ സമൂഹത്തെ വാര്‍ത്തെടുക്കുന്ന ഈ പദ്ധതിയിലൂടെ സമുദായത്തിലെ
അധാര്‍മികതകളെ ഒരു പരിധി വരെ തടയാന്‍ കഴിയുമെന്ന്‌ തീര്‍ച്ചയാണ്‌.

ലക്ഷ്യം :

എസ്‌.എസ്‌.എല്‍.സി. പാസ്സായ മുസ്‌ലിം പെണ്‍കുട്ടി കള്‍ക്ക്‌ മതപഠനത്തോടൊപ്പം ഭൗതിക
വിദ്യാഭ്യാസം നേടാന്‍ സാഹചര്യമൊരുക്കുക.

മത ബിരുദവും പ്ലസ്‌ടുവും ഡിഗ്രിയും ഒന്നിച്ച്‌ നേടുവാന്‍
സഹായകമായ സിലബസ്സ്‌ ക്രമീകരിച്ചു പ്രയോഗവത്‌കരിക്കുക.

രണ്ടു വര്‍ഷ കോഴ്‌സ്‌ ഫാളില എന്നും
തുര്‍ന്നു മൂന്നു വര്‍ഷ കോഴ്‌സ്‌ ഫളീല എന്നുമാണ്‌ അറിയപ്പെടുക.

സിലബസ്സ്‌ :

മതം :
▪️ഖുര്‍ആന്‍, ഹദീസ്‌, ഫിഖ്‌ഹ്‌, അഖീദ, ചരിത്രം

ഭൗതികം :
▪️ഹയര്‍സെക്കന്ററി (കൊമേഴ്‌സ്‌, ഹ്യൂമാനിറ്റീസ്‌) രണ്ടു വര്‍ഷം

▪️അംഗീകൃത സര്‍വ്വകലാശാല ബിരുദം (മൂന്നു വര്‍ഷം)
ബി.എ. സോഷ്യോളജി

▪️ പി.പി.ടി.ടി.സി ( പ്രീ പ്രൈമറി ടീച്ചർ ട്രൈനിംങ് കോഴ്സ് )

പൊതു വിഷയം :
ബിഹേവിയര്‍ സൈക്കോളജി, പ്രീമരിറ്റല്‍ കോഴ്‌സ്‌, ഫസ്റ്റ്‌ എയ്‌ഡ്‌,
പാലിയേറ്റീവ്‌ പ്രവര്‍ത്തനം, ചൈല്‍ഡ്‌കെയര്‍, ഹോം സയന്‍സ്‌,
ടീച്ചേഴ്‌സ്‌ ട്രൈനിംഗ്‌ കോഴ്‌സ്‌, കമ്പ്യൂട്ടര്‍ പഠനം

കാലാവധി :
2 + 3 വര്‍ഷം

മൂല്യനിര്‍ണ്ണയം :

മതവിഷയത്തില്‍ സമസ്‌ത നേരിട്ടു നടത്തുന്ന പരീക്ഷകള്‍ (വര്‍ഷത്തില്‍ രണ്ടു സെമസ്റ്റര്‍)

ഭൗതിക വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത ബോര്‍ഡ്‌ + യൂനിവേഴ്‌സിറ്റിയുടെ പരീക്ഷകള്‍

വിദ്യാര്‍ത്ഥിനികളിലെ മോറല്‍ ഡവലപ്‌മെന്റ്‌ പരിശേധിക്കുന്നതിനായി മാസംതോറുമുള്ള നിരന്തര മൂല്യനിർണ്ണയം

പ്രവേശനം :

സമസ്‌തയുടെ ഏഴാം ക്ലാസ്സോ തത്തുല്യമോ ആയ മതവിദ്യാഭ്യാസം നേടിയ എസ്‌.എസ്‌.എല്‍.സി.
പാസ്സായ പെണ്‍കുട്ടികള്‍ക്കാണ്‌ പ്രവേശനം

പഠനാനുബന്ധം :

വിദ്യാര്‍ത്ഥിനികള്‍ക്ക്‌ സാമൂഹിക സേവനം പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി മാസത്തില്‍ ഒരു
ദിവസം പ്രവര്‍ത്തി പരിചയ പരിശീലനം നല്‍കും
മാഗസിന്‍ നിര്‍മാണം, സെമിനാര്‍, പ്രബന്ധം, ഡിബേറ്റ്‌, പ്രസംഗം, രചന തുടങ്ങിയവക്ക്‌
പ്രത്യേക പരിശീലനം
പാരന്റിംഗ്‌, പ്രീമാരിറ്റല്‍ കോഴ്‌സുകളിലെ പ്രധാന ഭാഗങ്ങള്ളിൽ മസാന്ത ക്ലാസ്സുകൾ.
മന:ശാസ്‌ത്ര വിദഗ്‌ദരുടേയും അക്കാഡമിക്‌ വിദഗ്‌ദരുടേയും ക്ലാസ്സുകൾ.
ലഘുസമ്പാദ്യ പദ്ധതി, പാഴ്‌ച്ചെലവ്‌ ഉപേക്ഷിക്കല്‍ എന്നിവയില്‍ പ്രത്യേക ബോധവല്‍കരണം
വ്യക്തിത്വ വികസനം ആശയ വിനിമയ പാടവം, എഴുത്ത്‌, ഗൃഹ പരിചരണം, പ്രഥമശുശ്രൂഷ, രോഗീപരിചരണം,
സന്താന ശിക്ഷണം തുടങ്ങിയവയിൽ പഠനങ്ങളും പരിശീലനങ്ങളും.

നിങ്ങളുടെ മകൾക്കു ആദ്യമേ സീറ്റ് ഉറപ്പ് വരുത്താൻ താഴെയുള്ള ലിങ്കിലൂടെ രജിസ്റ്റർ ചെയ്യൂ...👇

https://bit.ly/Application_for_Fadhila_Admission

For more details
👇👇👇👇👇👇
SAMASTHA FADHILA COLLEGE
ALHUDA GIRLS CAMPUS
Valiyad, Kodur, Malappuram

Administrator : 8921671633

Principal : 9744669988
Usthad Hasan Saqafi Pokkottur

Vice Principal : 9633228589

SAMASTHA FADHILA COLLEGE - Samastha Women’s Islamic Arts College https://file.forms.app/formfile/5ed5226fb07ba212d74c8e7c/

Address

VALIYAD, KODUR POST, MALAPPURAM
Malappuram
676504

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Website

Alerts

Be the first to know and let us send you an email when Alhuda Girls Campus Valiyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Alhuda Girls Campus Valiyad:

Shortcuts

Share

Category