Karuvarakundu GHSS Alumni Association

Karuvarakundu GHSS Alumni Association This is a coming back space for our school. Our alma mater is an institution where many young minds were molded and transformed into responsible adults.

We entered as fresh slates and left with the most prized possession- ‘Education’. Through this page we would want to bring together and do good for the coming centuries and our future generations. Bring forward your fondest memories and pleasant remembrances associated with our school and let’s connect with forgotten friends and classmates.

അഭിനന്ദനങ്ങൾ 👌❤️🎉
01/08/2021

അഭിനന്ദനങ്ങൾ 👌❤️🎉

16/07/2020
അതിജീവനത്തിനായി ഞങ്ങളും കൂടെയുണ്ട്...ടീം ലഞ്ച് ബോക്സ്..കരുവാരകുണ്ട് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ് എസ് എൽ സി കൂട്ടായ...
24/03/2020

അതിജീവനത്തിനായി ഞങ്ങളും കൂടെയുണ്ട്...ടീം ലഞ്ച് ബോക്സ്..

കരുവാരകുണ്ട് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ് എസ് എൽ സി കൂട്ടായ്‌മ ലഞ്ച് ബോക്സ് അംഗങ്ങൾക്ക് വിതരണത്തിനായി തയ്യാറാക്കിയ സാനിറ്റൈസർ....

അലുമ്നി ജനറൽ ബോഡി യോഗം
03/02/2020

അലുമ്നി ജനറൽ ബോഡി യോഗം

കരുവാരകുണ്ട്ഹൈസ്‌കൂള്‍ 10th 2001-2002  ബാച്ചിലുള്ളവര്‍ വാട്‌സ്ആപ്പ് നമ്പര്‍ കമന്റ് ചെയ്യുക.
31/01/2020

കരുവാരകുണ്ട്ഹൈസ്‌കൂള്‍ 10th 2001-2002 ബാച്ചിലുള്ളവര്‍ വാട്‌സ്ആപ്പ് നമ്പര്‍ കമന്റ് ചെയ്യുക.

08/12/2019

ഒറ്റ പരിഭാഷയിലൂടെ ആത്മവിശ്വാസത്തിന്റെ മുഖമായി സഫ ഫെബിൻ

കരുവാരകുണ്ടിന്റെ അഭിമാനം

സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ സീനിയർ പെൺകുട്ടികളുടെയും, ആൺകുട്ടികളുടെയും മത്സരത്തിൽ റണ്ണറപ...
30/07/2018

സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ സീനിയർ പെൺകുട്ടികളുടെയും, ആൺകുട്ടികളുടെയും മത്സരത്തിൽ റണ്ണറപ്പായ GHSS കരുവാരകുണ്ടിലെ ടീമംഗങ്ങൾ ....
അഭിനന്ദനങ്ങൾ ...

GHSS കരുവാരക്കുണ്ട്: 2017-18..3500 കട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിലെയും ഒരു അദ്ധ്യായന വർഷം കൂടി പിന്നിട്ടിരിക്കു...
26/07/2018

GHSS കരുവാരക്കുണ്ട്: 2017-18..

3500 കട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിലെയും ഒരു അദ്ധ്യായന വർഷം കൂടി പിന്നിട്ടിരിക്കുന്നു. ഒരില തളിർത്ത് പച്ചച്ച് മഞ്ഞച്ച് വീഴുന്നതുപാലെ. ഇനി തളിർക്കാൻ രണ്ടു മാസം കാത്തിരിക്കണം. അതു വരെയുള്ള യാത്രയിൽ ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളിലേക്ക് പ്രധാനാദ്ധ്യാപകൻ ഒന്നു തിരിഞ്ഞു നോക്കാം:
A:1:2017 മെയ് മാസം 31 ന് ഏകദിന ശില്പശാലയിൽ അദ്ധ്യാപകരുടെ ചുമതല വിഭജനം
2: ജൂൺ മാസത്തിലെ പ്രവേശനോത്സവത്തിനു ശേഷം 68 ക്ലാസ്സ് മുറികളിലും രക്ഷിതാക്ക ളു ടെ സംഗമം ജനപ്രതിനിധികൾ ,PTA,SMCഓരോ ക്ലാസ്സിലും പങ്കെടുത്തു [പൊ .വി .സം. യജ്ഞത്തിന്റെ ഭാഗമായി D DEസഫുള്ള സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേ ഹപൂർവ്വം രക്ഷിതാക്കളോട് എന്ന കൈപുസ്തകം പരിചയപ്പെടുത്തി.]
3:5 മുതൽ 10 വരെയുള്ള പഠനപിന്നാക്കക്കാരെ കണ്ടെത്തി, ജൂൺ മാസം മുതൽ ഉണർവ് എന്ന പേരിലും, പിന്നീടു് ശ്രദ്ധ ,നവപ്രഭ, വിജയഭേരി എന്നീ ക്രമത്തിലും ഈ കുട്ടികൾക്ക്‌ അധിക സമയം കണ്ടെത്തി അധ്യാപകർ ക്ലാസ്സുകൾ എടുത്തു..ഒപ്പം 7വരെ മലയാളത്തിളക്കവും.
4: എല്ലാ ക്ലബ്ബുകളുടെ യും ഉദ്ഘാടനം നടന്നു. സബ് ജില്ലയിലെ മികച്ച ക്ലബ്ബായി SS ക്ലബ്ബിന് അംഗീകാരം.
5. മാത് സ് ക്ലബ്ബിലേയും പ്രവർത്തിപരിചയ ക്ലബ്ബിലേയും കുട്ടികൾജില്ലയിലും സംസ്ഥാനത്തും Agrade നേടി.
6: ഫോക് ലോർ ക്ലബ്ബിലെ കുട്ടികൾക്ക് സംസ്ഥാനത്തും ദേശീയ തലത്തിലും RMS A തനതുത്സവത്തിൽ സമ്മാനം.
7: USS, Neumats NMMS NTSC എന്നീ മത്സര പരീക്ഷകൾക്കു്അധിക സമയം കണ്ടെത്തി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം
8 ന്യു മാ റ്റ്സിൽ കേരളത്തിൽ നിന്ന് വിജയിച്ച 60 പേരിൽ ഒരാൾ നമ്മുടെ കുട്ടി.രഞ്ജിത്.വി.ടി.6 H.
9. ടേംമൂല്യനിർണ്ണയവും തുടർ ക്ലാസ്സ് പി.ടി.എ.കളും 68 ക്ലാസ്സ് മുറികളിലും സമയബന്ധിതമായി പൂർത്തിയാക്കി.
10: കുട്ടികളുടെ നേതൃത്വത്തിലുള്ള അസംബ്ലിയിൽ അവർ താരങ്ങളായി. മുട്ടുവിറക്കാതെ പറയാൻ ശീലിച്ചു
11: പ്രതിഭ വായനശാലയുടെ സഹായത്തോടെ പുസ്തകാസ്വാദന മത്സരം മാസം തോറും നടന്നു. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി.
12. സ്കൂൾ ലൈബ്രറി ഒരു വായനാകേന്ദ്രം: ഒരു സുമനസിന്റെ സഹായത്തോടെ 4 വലിയ ടേബിൾ തയ്യാറാക്കി, ആനുകാലികങ്ങൾ, പൊതു വിജ്ഞാന പുസ്തകങ്ങൾ, പത്രങ്ങൾ, ബാലസാഹിത്യം .എന്നിങ്ങനെ ക്രമീകരിച്ചു. ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഒഴിവു നേരം ഇരുന്ന് വായിക്കാൻ സൗകര്യം.
13:ക്ലാസ്സ് തല ലൈബ്രറി സംവിധാനം [RMS Aസഹായം] ,വായനാ വാരത്തിന് പ്രമുഖ പ്രസാധകരുടെ ഹൃസ്തകങ്ങൾ ഉൾപ്പെടുത്തി പുസ്തകോത്സവം.
14: ക്ലാസ് തല കൈയ്യെഴുത്തുമാസികകൾ, പതിപ്പുകൾ, അതിലുള്ള കുട്ടികളുടെ മികച്ച രചനകൾ ചിരാത് ത്രൈമാസികയിലേക്ക്:
15 കരിയർ ഗൈഡൻസ് ആന്റ് മോട്ടിവേഷൻ ക്ലാസ്സുകൾ
16: ലഹരിവിരുദ്ധ ബോധവല്ക്കരണം.
SSLC വിജയഭേരി പഠന ക്യാമ്പ്:
17: ഒൻപതിലെ പെൺകുട്ടികൾക്ക് RMSA യുടെ കളരി പരിശീലനം
18: മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്, സബ് ജക്ട് കൗൺസിൽ, 104 സ്റ്റാഫിന്റേയും സഹകരണത്തോടെ സ്റ്റാഫ് കൗൺസിൽ മാസത്തിൽ രണ്ടു തവണ
19:. കുട്ടികളുടെ സമയം നഷ്ടപ്പെടാതിരിക്കാൻ , സ്റ്റാഫ് കൗൺസിൽ ഉൾപ്പെടെ യോഗങ്ങളെല്ലാം 4 മുതൽ 5 വരെ.
20:. മികച്ചSPC,JRC,BSG പരിസ്ഥിതി ക്ലബ്ബ് യൂനിറ്റുകൾ;എല്ലാ ദിനാചരണങ്ങളും പൊതു പങ്കാളിത്തത്തോടെ നടന്നു.
21:ഇംഗ്ലീഷ് FM റേഡിയോ പരിപാടികൾ.
22: ഹൈട്ടക് ക്ലാസുമുറികൾ ഉപയോഗിക്കാൻ സ്കൂൾ SRGക്ക് IT@school RP മാരുടെ പ്രത്യക ട്രെയിനിംഗ് .സമഗ്ര പരിചയപ്പെടുത്തൽ
23: സ്കൂൾഡവലപ്പ് മെന്റ് പ്ലാൻ 3 കോടി പദ്ധതി..ഹാബിറ്റാറ്റ് എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്മെമ്പർ്,PTA,SMC, വിദ്യാലയ വികസന സമിതി എന്നി സംഗമത്തിൽസംയുക്തമായി അവതരണം, പിന്നീട് കിഫ് ബി യുടെ മേൽനോട്ടത്തിൽ തുടർ പ്രവർത്തനം.SDP യുടെ കോപ്പി RMS A, ക്കും വകുപ്പിനും നൽകി.
24::CWS Nകുട്ടികൾക്ക് മാത്രമായി ഏകദിന പഠനയാത്ര, ഒരു ദിവസത്തെ കലോത്സവം
25: CW SNകുട്ടികൾക്കു മാത്രമായി ജില്ലയിലെ ആദ്യത്തെ ഹോർട്ടികൾച്ചറൽ തെറാപ്പി പാർക്ക് നിർമ്മിക്കുന്നതിനുള്ള ട്രെയിനിംഗ് .
26: പഠനയാത്രകൾ ,പരിസ്ഥിതി ക്യാമ്പുകൾ ഫീൽഡ് ട്രിപ്പുകൾ
27: ക്യാമ്പസ് ഒരു പാഠപുസ്തകം, ജൈവ
വൈവിധ്യ ഉദ്യാനം
28: സാഹിത്യ സെമിനാർ, ചർച്ചകൾ - ഈ വർഷം നോവലിസറ്റ് ശ്രി.ബന്യാമിൻ, ശ്രി. എ.പി അഹമ്മദ്, ശ്രീ.ഒ.എം കരുവാരക്കുണ്ട്.ശ്രീമതി. മൈന ഉമൈബാൻ ശ്രീ.ജി.സി. കാരക്കൽ, ശ്രി.അബു ഇരിങ്ങാട്ടിരി താങ്ങിയവർ പങ്കെടുത്തു.
29: വിഷൻ 100 സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ: SRG, കോർ SRG. സബ്ജക്ട് കൗൺസിൽ കൂടി. 5 മുതൽ 12 വരെ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഒരുമിച്ചിരുന്നു് ഡയറ്റിന്റെ സഹകരണത്തോടെ ഏകദിന ശില്പശാല നടത്തി മാസ്റ്റർ പ്ലാനിന്നിന് രൂപം നൽകി
30: മാസ്റ്റർ പ്ലാൻ പ്രകാശനം
31: ക്ലാസ്സുമുറികൾമോണിറ്ററിംഗ് നടത്തി. കൈത്താങ്ങായി. റിപ്പോർട്ടു തയ്യാറാക്കി നൽകി.
32: 1Tകുട്ടിക്കുട്ടം ക്യാമ്പുകൾ നടത്തി.
33: ഫോക് ലോർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാടൻ കലകളിലും ,ചെണ്ട യിലും പരിശീലനം.
34. ദൃശ്യ ഫിലിം ക്ലബ്ബ് ഫിലിം ഫെസ്റ്റിവൽ
35. ഗുരുവന്ദനം
36: രണ്ടായിരത്തോളം കുട്ടികൾക്ക് മുഴുവൻ സാധ്യായ ദിനങ്ങളിലും ഉച്ചഭക്ഷണംവിതരണം ചെയ്തു.
37. പെൺകുട്ടികൾക്ക് ഋതു പ്രോജക്ട്
38. മാർച്ച് 27 ന്സർക്കാർ നിർദ്ദേശമനുസരിച്ച് എല്ലാ കുട്ടികൾക്കും ടെസ്റ്റ് പുസ്തകവിതരണം നടത്തി.
39: 5 മുതൽ 12 വരെയുള്ള അദ്ധ്യാപകരുടെ ഏകദിന കലാ സാഹിത്യ സംഗമം
40:.മാച്ച് 31ന് സർഗ്ഗോത്സവവും എല്ലാവർക്കും പായസത്തോടു കൂടിയ ഭക്ഷണവും നൽകി.
41: SSLC റിസൾട്ട് സെ കഴിഞ്ഞപ്പോൾ 98.56, അതിൽ മുഴുവൻ വിഷയത്തിനും A+ നേടിയവർ 40
B:സ്കൂൾ ഏറ്റെടുത്ത തനതു പ്രവർത്തനങ്ങൾ,

1: സ്നേഹസ്പർശം
അർഹരായ കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട സഹായം, 12 കുട്ടികളുടെ വീട് വയറിംഗ് ചെയ്തു കൊടുത്തു.
2. എന്റെ വിദ്യാലയം എന്റെ ജീവിതമാർഗ്ഗം:
താല്പര്യമുള്ള കുട്ടികൾക്കു് വയറിംഗ്, പ്ലംബിംഗ് പരിശീലനം,
3 അമ്മലൈബ്രറി:
കുട്ടികളോടൊപ്പം അമ്മമാർക്കും പുസ്തകം എടുത്തു വായിക്കാനുള്ള സൗകര്യം
4: പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്‌
5: ആവശ്യക്കാർക്കെല്ലാം PTA, സഹകര ണത്തോടെ പ്രഭാത ഭക്ഷണം

C: ഭൗതിക സാഹചര്യം:

1. പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ 46 ക്ലാസ് മുറികൾ ഹൈട്ടക് ആക്കിയ സ്റ്റേറ്റിലെ ആദ്യ സർക്കാർ വിദ്യാലയം.
2 .യൂറിൻ ഷെഡ് ,ടോയിലറ്റ് നവീകരിച്ചു.
3. പ്രധാന സ്ഥലങ്ങളിലേക്ക്സ്കൂൾ ബസ്സുകൾ.
4. ഗേറ്റ് മുതൽ പ്രധാന സ്ഥലങ്ങളിലെല്ലാം CCTV ക്യാമറ
5. പബ്ലിക് സൗണ്ട് സിസ്റ്റത്തിനു പുറമെ 10 ൽ മുഴുവൻ ഡിവിഷനിലും ക്ലാസ് മുറികളിൽ ശബ്ദവിന്യാസം.
6: ലൈബ്രറിയിലക്ക് ആവശ്യമായ മേശകൾ

D: 2018-2019 ലേക്കു്:

1: ജില്ലാ പഞ്ചായത്ത് അനുവദിച്ച കുടിവെള്ള പദ്ധതിയുടെ ഇ-ടെണ്ടർ കഴിഞ്ഞു.
2: HSS ലാബിന് MLA 50 ലക്ഷം രൂപ അനുവദിച്ചു ടെണ്ടർ കഴിഞ്ഞു
3: A TLലാബ്
4:CWSNകുട്ടികൾക്കു വേണ്ടി ഹോർട്ടികൾച്ചറൽ തെറാപ്പി പാർക്ക്:
5 :പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 3 കോടി രൂപയുടെ പ്രോജക്ട്.

E: പ്രവർത്തന മികവിന്റെ അംഗീകാരങ്ങൾ

1. ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് നമ്മുടെ വിദ്യാലയവും തെരഞ്ഞെടുത്തു.
2. SCRT കേരളത്തിലെ സർക്കാർ സ്കൂളുകളിൽ നിന്ന് മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ 10 സ്കൂളുകൾ തെരഞ്ഞെടുത്തു. അതിലൊന്ന് ഈ വിദ്യാലയമാണ്. NCRT ചുമതലപ്പെടുത്തിയ പഠന വിഭാഗം ബാംഗ്ലൂരിൽ നിന്നെത്തി ,ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം മുഴുവൻ സ്കൂളിൽ പഠനം നടത്തി.
ഈ പ്രവർത്തനങ്ങൾ മുഴുവൻ സ്നേഹത്തോടെ ഏറ്റെടുത്ത മുഴുവൻഅദ്ധ്യാപകരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. എപ്പോഴുംഒപ്പം നിന്ന പി.ടി.എ.എസ്.എം.സി.ക്കും നന്ദി.കൂടാതെവിദ്യാലയ വികസന സമിതി, ജനപ്രതിനിധികളായ ശ്രീ.എ.പി അനിൽകുമാർ, MLA, ശ്രി.ടി.പി അഷറഫ് അലി ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.എംഡി സി.പൂർവ്വ വിദ്യാർത്ഥി സംഘടന,, വ്യക്തികൾ,സംഘടനകൾ, രാഷ്ട്രീയ രംഗത്തെ സ്നേഹിതർ തുടങ്ങി 2017-18 ലെ ഒരോ പ്രവർത്തനങ്ങളും വിദ്യാലയത്തെ സഹായിച്ചവരെ കൈത്താങ്ങായവരെ, നല്ല സഹായം ചെയ്ത് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുമനസുകളെയെല്ലാം ഈ സന്ദർഭത്തിൽ സ്മരിക്കുന്നു.
കുട്ടികളുടെ നന്മക്കായി എക്കാലവുംഈ കൂട്ടായ്മകൾ ഒരേ മനസ്സായി സാന്ത്വനവും കൈത്താങ്ങുമായി നിലനില്ക്കട്ടേ.

പ്രിയമുള്ളവരെ , അലുംനി അസോസിയേഷന്റെ കീഴിൽ +2, SSLC, എ പ്ലസ് കാരെയും NMMS, NUMATS, USS നേടിയവരെയും ആദരിക്കുന്ന ചടങ്ങ് 26....
21/06/2018

പ്രിയമുള്ളവരെ , അലുംനി അസോസിയേഷന്റെ കീഴിൽ +2, SSLC, എ പ്ലസ് കാരെയും NMMS, NUMATS, USS നേടിയവരെയും ആദരിക്കുന്ന ചടങ്ങ് 26.6.18 ചൊവ്വ 10 am മുതൽ 1 pm വരെയുള്ള സമയത്ത് PTB ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കപ്പെടുകയാണ്. അതോടൊപ്പം പൂർവ്വ വിദ്യാർത്ഥികളായ Dr. പി. ആശ, പി. സക്കീർ ഹുസൈൻ , അസീസ് കരുവാരകുണ്ട് എന്നിവരെയും ആദരിക്കുന്നു. നിലവിലുള്ള SSLC വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സും അലുംനിയുടെ കീഴിൽ അന്ന് നൽകപ്പെടുന്നുണ്ട്. പരമാവധി പൂർവ്വ വിദ്യാർത്ഥികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്നും ,മറ്റുള്ളവരെ കൂടി പങ്കെടുപ്പിക്കാൻ ഇന്ന് മുതൽ ഇക്കാര്യം പ്രചരിപ്പിക്കണമെന്നും അലുംനിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.

Address

Karuvarakundu GHSS
Malappuram
676523

Alerts

Be the first to know and let us send you an email when Karuvarakundu GHSS Alumni Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Karuvarakundu GHSS Alumni Association:

Shortcuts

Share