Al Jamia Al Islamiya, Santhapuram

Al Jamia Al Islamiya, Santhapuram

Share

Santhapuram Islamic University, Kerala, A deep rooted academic institution in democratic India has b The Fan Page

11/08/2021
21/06/2021
29/03/2021
Photos from Al Jamia Al Islamiya, Santhapuram's post 25/03/2021

ടി.ശാകിർ വേളം എഴുതുന്നു...
റാശിയുടെ ഓർമകളിൽ ഒരിക്കൽ കൂടി നനഞ്ഞ ദിവസമായിരുന്നു ഇന്നലെ. ഈ ഏപ്രിലിൽ അവന്റെ അസാന്നിധ്യത്തിന് 2 വർഷം തികയുകയാണ്. കുഞ്ഞു കുഞ്ഞു നന്മകളുടെ നനവോടെയാണവൻ ഭൗതിക ജീവിതം വിട്ടേച്ചു പോയത്. അതുകൊണ്ട് തന്നെ അവനെക്കുറിച്ച ഓർമകൾക്കെല്ലാം മധുരമുള്ള കുളിരാണ്.അവൻ പഠനം നടത്തി കൊണ്ടിരുന്ന ശാന്തപുരം അൽ ജാമിഅയുടെ സെൻട്രൽ ലൈബ്രറിയിൽ അവന്റെ പേരിൽ സ്ഥാപിച്ച bookshelf ന്റെ സമർപ്പണമായിരുന്നു ഇന്നലെ. ഈ വർഷം ജാമിഅയിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങുന്ന അവന്റെ സഹപാഠികൾ , വാപ്പ എന്നിവർ ചേർന്നാണ് അവന്റെ ഓർമക്കായി പുസ്തകങ്ങൾ അടങ്ങിയ shelf സ്ഥാപിച്ചത്. അറബി ഇംഗ്ലീഷ് മലയാളം ഭാഷകളിലായി നാനൂറോളം പുസ്തകങ്ങൾ അതിലുണ്ട്. കുറച്ചു പുസ്തകങ്ങൾ കൂടി വന്നു ചേരും. റാശിയുടെ ഓർമക്കായി കാമ്പസിലാകെ മരം വെച്ചു പിടിപ്പിക്കാനായിരുന്നു അവന്റെ സഹപാഠികളായ സുഹൃത്തുക്കൾ ആദ്യം ആലോചിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച സഹപാഠി ശമീം പറയുകയുണ്ടായി.അതിനേക്കാൾ അവന്റെ ഓർമക്കനുയോജ്യം പുസ്തകങ്ങളായിരിക്കും എന്ന തീരുമാനത്തിലവർ പിന്നീട് എത്തിയതാണ്. മനുഷ്യരെ മാത്രമല്ല പുസ്തകങ്ങളെയും സ്നേഹിച്ച് കൊതി തീരാതെ പോയവനാണവൻ. കളിമൈതാനം അവന് പ്രിയപ്പെട്ടതായിരുന്നു. എന്നിട്ടും കളിക്കളം വിട്ടും പലപ്പോഴും അവൻ മുഖം കുനിച്ചിരുന്നത് ഈ ലൈബ്രറിക്കകത്താണ് . പുസ്തകങ്ങളെ തൊട്ടും നിവർത്തിയും മണത്തും നുണഞ്ഞും അവൻ പ്രണയിച്ചു. അൽ ജാമിഅ ലൈബ്രറിയിൽ സ്വന്തമായൊരു ഇരിപ്പിടം തന്നെ അവനുണ്ടായിരുന്നു എന്ന് ലൈബ്രേറിയൻ ശമീം ചൂനൂർ Shameem Choonur ഓർമിക്കുന്നുണ്ട്. അൽ ജാമിഅ അവന് പ്രിയപ്പെട്ടതായിരുന്നു എന്നത് മാത്രമല്ല ജാമിഅക്കവൻ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നു വിളിച്ചോതുന്നതായിരുന്നു ഇന്നലത്തെ പരിപാടി.ജാമിഅയിലെ വിദ്യാർഥികൾ അധ്യാപകർ എല്ലാം തിങ്ങി നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സ് . വിങ്ങുന്ന ഹൃദയവും പ്രാർഥനാ നിർഭരമായ മനസ്സുമായിരിക്കുന്നവർ.ചടങ്ങിൽ പുസ്തക കെട്ട് റാശിയുടെ വാപ്പ കുഞ്ഞമ്മദ്ക്ക ജാമിഅ മേധാവി ഡോ. അബ്ദുസലാം അഹ്‌മദിന് Abdussalam Ahmad കൈമാറി bookshelf ന്റെ സമർപ്പണം നടത്തി. ഈ shelf നടുത്തെത്തുമ്പോഴെല്ലാം നമ്മൾ റാശിദിന്റെ സ്വർഗ പ്രവേശനത്തിനായി പ്രാർഥിക്കണമെന്ന് സലാം സാഹിബ്. റാശിദിന്റെ മാതാപിതാക്കളാവാൻ കഴിഞ്ഞതാണ് ഈ ഉപ്പയും ഉമ്മയും ദുനിയാവിൽ നേടിയ ഏറ്റവും വലിയ സൗഭാഗ്യം,ആഖിറത്തിലും അവരുടെ വിജയമതുതന്നെയാവുമെന്നദ്ദേഹം പറഞ്ഞു. ചെറിയ ആയുസ്സ് കൊണ്ടും വലിയ ജീവിതം സാധ്യമാണെന്ന് തെളിയിക്കലായിരുന്നു അവന്റെ ജന്മദൗത്യമെന്ന് ഖണ്ഡമിടറി പല വട്ടം വാക്കുകൾ മുറിഞ്ഞ് അദ്ദേഹം പറഞ്ഞൊപ്പിച്ചു. തന്റെ മകന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച സ്ഥാപനത്തോട് കുഞ്ഞമ്മദ്ക്ക ഹൃദയ ഭാഷയിൽ നന്ദിരേഖപ്പെടുത്തി. റാശിദ് പ്രചോദനമാണെന്ന വാക്കുകളിലൂടെ തുടങ്ങിയ ഡോ. അബ്ദുൽ വാസിഅ് ധർമഗിരി Abdul Vasih Dharmagiri യുടെ പ്രഭാഷണത്തോടെ പ്രാർഥനയോടെയാണ് ചടങ്ങ് അവസാനിച്ചത്.

WHY AL JAMIA IS YOUR CHOICE | Online Orientation Program 18/06/2020

ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ 2020-21 അധ്യയന വർഷത്തിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാം അൽ ജാമിഅ യൂട്യൂബ് ചാനലിൽ.

Stay Tuned⭕On Reminder
🎥 https://youtu.be/GwfdF7w0478
🎞️ fb.com/aljamiasantapuram/
⏰11:00 AM
🗓️ 18/6/20 (വ്യാഴം)

WHY AL JAMIA IS YOUR CHOICE | Online Orientation Program WHY AL JAMIA IS YOUR CHOICE Online Orientation Online Entrance Examination for Al Jamia Preparatory Course-2020 will be held on 22nd June (Monday) 10 am-11 a...

01/06/2020
20/12/2019

15/12/2019

കെയ്‌റോ: പ്രതിസന്ധി ഉടനെ അവസാനിക്കുമെന്ന പ്രതീക്ഷയെ മന്ദീഭവിപ്പിച്ച് സൗദി നേതൃത്വത്തിലുള്ള സംഘവുമായി ദീർഘകാലമായി നിലനിൽക്കുന്ന വിള്ളൽ അവസാനിപ്പിക്കുന്നതിൽ ഖത്തറിന് ഗൗരവമില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ.

ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) വാർഷിക ഉച്ചകോടി ഖത്തരി അമീർ തമീം ബിൻ ഹമദ് അൽ താനി പങ്കെടുക്കാതെ പ്രധാനമന്ത്രി അബ്ദുല്ല ബിൻ നാസർ അൽ താനിയെ അയച്ചതിനെ; രണ്ടര വർഷമായുള്ള തർക്കത്തോടുള്ള ഖത്തറിന്റെ ഗൗരവമില്ലാത്ത സമീപനത്തിന്റെ അടയാളമായാണ് ബഹ്‌റൈൻ മന്ത്രി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.

ദുബായ്: ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇനിയും സമയം ആവശ്യമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗാർഗാഷ് ട്വീറ്റിൽ അഭിപ്രായപ്പെട്ടു. ജിസിസി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അമീർ അയച്ച ഖത്തറി ഉദ്യോഗസ്ഥർ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായകമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതെ സമയം അമീർ ഷെയ്ഖ് തമീം സൗദിയിൽ നിന്നും ക്ഷണം ലഭിക്കുന്നതിന് മുമ്പേ തീരുമാനിച്ച പ്രകാരം റുവാണ്ട സന്ദർശനത്തിലായിരുന്നതിനാലാണ് റിയാദ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.



12/09/2017

Hearty Congratulations..!

We are all proud of you Al Jamians.. (Y)

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Address


Santhapuram
Malappuram
679325