13/10/2016
ജാമിഅ പഠനത്തിന് ഇനി ആറു നാള്‍ മാത്രം
കേന്ദ്ര സര്‍വ്വകലാശാലയായ ന്യൂ ഡല്‍ഹി ജാമിഅ മില്ലിയ്യയുടെ മലപ്പുറം വിദൂരപഠന കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഇനി 6 നാള്‍ കൂടി മാത്രം. വിവിധ തൊഴില്‍ മേഖലകളില്‍ വ്യാപൃതരായവര്‍ക്കും കുടുംബിനികള്‍ക്കും കേന്ദ്ര സര്‍വ്വകലാശാലയില്‍ പഠന/ഗവേഷണ സാധ്യതകള്‍ തേടുന്നവര്‍ക്കും ഏറെ അനുയോജ്യമായ പഠന ബോധന സംവിധാനങ്ങളും സമയക്രമങ്ങളുമാണ് പഠനകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഏറെ തൊഴില്‍ സാധ്യതയുള്ള MA HRM( Human Resource Management), MA PA(Public Administration), PG DGC (Post Graduate Diploma In Guidance and Counselling) എന്നിവയടക്കമുള്ള വിവിധ കോഴ്‌സുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഇവക്ക് പുറമെ MA (English, Sociology, History, Political Science), M Com, B Com, BA, BBA കോഴ്‌സുകളും സെന്ററില്‍ ലഭ്യമാണ്.
അഡ്മിഷന്‍ ഹെല്‍പ്പ് ലൈന്‍: 9995950868, 9645642285
13/10/2016