20/01/2026
GHS ANCHACHAVADIയുടെ ഹരിത വിദ്യാലയം ഷോ....
GHS Anchachavadi Epi 21 Haritha vidyalayam Educational Reality show
GHS Anchachavadi Epi 21 Haritha vidyalayam Educational Reality show
18/01/2026
പ്രിയപ്പെട്ടവരെ,
നൂറുവർഷക്കാലത്തിൽ അധികമായി അഞ്ചച്ചവടിയിലും പരിസരപ്രദേശങ്ങളിലും അക്ഷരവെളിച്ചം പകർന്നുകൊണ്ട് ശോഭിച്ചു നിൽക്കുന്ന അഞ്ചച്ചവടി ഗവൺമെൻറ് ഹൈസ്കൂളിന്റെ മികവുകൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ലോകമെമ്പാടുമുള്ള പൊതുജനങ്ങളിലേക്ക് എത്തുകയാണ്,
കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ , സംസ്കാരിക മുന്നേറ്റങ്ങൾ, പൊതുജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സർവ്വതോൻമുഖ പുരോഗതിക്ക് വേണ്ടി നടപ്പിലാക്കിയ കാര്യങ്ങൾ,.. എല്ലാം ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്.
വണ്ടൂർ ഉപജില്ലയിലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഹൈസ്കൂൾ നമ്മുടെ വിദ്യാലയമാണ് ഇതിനുവേണ്ടി കഠിനാധ്വാനം നടത്തിയ വിദ്യാർത്ഥികൾക്കും അവരെ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി നയിച്ച അധ്യാപകർക്കും പൂർണ്ണ പിന്തുണ നൽകി കൂടെ നിന്ന പിടിഎക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും സ്കൂളിൻറെ നന്ദി അറിയിക്കുന്നു.
നാളെ വൈകുന്നേരം (19/01/2026 തിങ്കളാഴ്ച)ഏഴുമണിക്ക് കൈറ്റ് വിക്റ്റേഴ്സ് ചാനലിലൂടെ നമ്മുടെ സ്കൂളിൻറെ മികവുകളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം ഏവർക്കും കാണാവുന്നതാണ്.
04/01/2026
മലപ്പുറം ജില്ലയിൽ നിന്നും നിന്നും ഹരിത വിദ്യാലയം സീസൺ 04 മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് എട്ടു വിദ്യാർത്ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും അടങ്ങുന്ന സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയാണ് ഹൈസ്കൂൾ വിഭാഗത്തിൽ വണ്ടൂർ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയം GHS ANCHACHAVADI ആണെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിജയികളായി തിരിച്ചുവരാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു
26/12/2025
മൂന്ന് ദിവസമായി നടന്നു,വന്ന ത്രിദിന SPC ക്യാമ്പ് സമാപിച്ചു, വിദ്യാർത്ഥികളിൽ അച്ചടക്കവും മൂല്യബോധവും ഊട്ടിയുറപ്പിക്കാനും ആത്മ വിശ്വാസം ഉണർത്താനും ഈ ക്യാമ്പ് കൊണ്ട് സാധിച്ചിട്ടുണ്ട്., സദസ്സിനെ ധൈര്യ പൂർവ്വം അഭിമുഖീകരിക്കാനുള്ള ശേഷി നേടാൻ കേഡറ്റുകൾക്ക് സാധിക്കുന്നു എന്നത് സന്തോഷകരമാണ്
24/12/2025
എസ് പി സി ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു
ഗവൺമെൻറ് ഹൈസ്കൂൾ അഞ്ചച്ചവടിയിൽ ത്രിദിന എസ്പിസി ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി അബ്ദുറഹ്മാൻ ജിൻഷാദ് ഗാർഡിയൻ എസ് പി സി പ്രസിഡണ്ട് തങ്ങൾ ശിഹാബ് അധ്യാപകരായ മുഹമ്മദ് നിസാർ ഓ, മുജീബ് ടി, രാകേഷ് എം, പിടിഎ അംഗങ്ങളായ പുത്തൻ, ബാബു KT, ഡ്രീൽഇൻസ്ട്രക്ടർ ഷബീർ പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു , പിടിഎ പ്രസിഡണ്ട് കെ ടി റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി സിന്ധു ടീച്ചർ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഹാരിസ് ഓ നന്ദിയും പറഞ്ഞു
ക്യാമ്പിന് തുടക്കം കുറിച്ച് ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ പതാക ഉയർത്തി,
ക്യാമ്പിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കും, ക്യാമ്പിന്റെ രണ്ടാം ദിനം കേരള എഗൈൻസ്റ്റ് അഡിക്ഷൻ എന്ന ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം വി പി ജസീറ ഉദ്ഘാടനം ചെയ്യും .
സമാപന ചടങ്ങുകൾ കാളികാവ് സി ഐ അനുദാസ് ടി നിർവഹിക്കും
05/11/2025
ഗേൾസ് റെസ്റ്റ് റൂം ഉദ്ഘാടന ചടങ്ങ്
05/11/2025
05/11/2025
മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിൽ അഞ്ചച്ചവടി സ്കൂളിൽ നിർമ്മിച്ച ഗേൾസ് റസ്റ്റ് റൂമിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം നിർവഹിച്ചു
ഈ ഭരണസമിതിയുടെ കാലയളവിൽ ഒരു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ അഞ്ചച്ചവടി സ്കൂളിനു വേണ്ടി നടത്തിയിട്ടുണ്ട് സ്കൂളിൻറെ സമഗ്ര വികസനത്തിന് ആവശ്യമായ മുഴുവൻ സഹായസഹകരണങ്ങളും ചടങ്ങിൽ വച്ച് ശ്രീ ഇസ്മായിൽ മൂത്തേടം വാഗ്ദാനം ചെയ്തു
ചടങ്ങിൽ കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിമോൾ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുബൈദ, ഗ്രാമപഞ്ചായത്ത് അംഗം ഗോപി താളിക്കുഴിയിൽ, പിടിഎ പ്രസിഡണ്ട് കെടി റഷീദ് ,പിടിഎ ഭാരവാഹികളായ പുത്താൻ, പി വി ശിഹാബ് പി വി, സമീർ പി ,തങ്ങൾ ശിഹാബ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് നിസാർ നന്ദിയും പറഞ്ഞു.
18/09/2025
Wandoor Subdistrict സീനിയർ ഗേൾസ് തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടിയ AFRIN, & AKSHARA .
GHS ANCHACHAVADI.
CONGRATULATIONS