A.L.P.School, Thokkampara

A.L.P.School, Thokkampara ALPS Thokkampara, Kottakkal

ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതിനു ശേഷം 50 കളില്‍ മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങള്‍ ദൃശ്യമായി. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെയും മറ്റും നേതൃത്വത്തില്‍ നിരവധി വിദ്യാലയങ്ങള്‍ ഉയര്‍ന്നു വന്നു. അക്കാലത്താണ് ഈ ഏറനാടന്‍ മാപ്പിള എല്‍.പി.സ്കൂള്‍ സ്ഥാപിതമായത് .

പ്രശസ്തമായ സാംസ്കാരിക പാരമ്പര്യവും ആയുര്‍വേദത്തില്‍ ലോകപ്രശസ്തിയുമാര്‍ജ്ജിച്ച കോട്ടക്കലിലെ തോക്കാംപാറയുടെ അറ്റത്ത്‌ രാജാസ് ഹൈസ്കൂള്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ നായാടിപാറ യു. പി.സ്കൂളിനെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്. പിന്നീട് തോക്കാംപാറയെയും പുലിക്കോടിനെയും ബന്ധിപ്പിച്ച് തോക്കാംപാറ എ.എല്‍.പി.സ്കൂള്‍ 1954 ല്‍ നിലവില്‍ വന്നു.

തോക്കാംപാറ എ എൽ പി സ്കൂളിലെ പ്രവേശനോത്സവം എഴുത്തുകാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫർസാന സുറുമി ഉദ്ഘാടനം ചെയ്തു. പുത്തനുടു...
03/06/2025

തോക്കാംപാറ എ എൽ പി സ്കൂളിലെ പ്രവേശനോത്സവം എഴുത്തുകാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫർസാന സുറുമി ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പിട്ട് വർണ്ണ കുടകൾ ചൂടി അക്ഷരമുറ്റത്തേക്ക് വന്നെത്തിയ കുരുന്നുകളെ വിദ്യാർത്ഥികളും അധ്യാപകരും സ്വാഗത കാർഡുകളും ബലൂണുകളും സമ്മാനപൊതികളും നൽകി വരവേറ്റു. പുതിയൊരു അധ്യയനവർഷത്തിലേക്ക് ചുവട് വെച്ച കുരുന്നുകളെ ആടിയും പാടിയും ആണ് തോക്കാംപാറ എ എൽ പി സ്കൂൾ വരവേറ്റത്. എല്ലാ കുട്ടികൾക്കും അധ്യാപകർ സമ്മാന പൊതികളും മധുരപലഹാരങ്ങളും നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.

പ്രധാനാധ്യാപകൻ സജിമോൻ പീറ്റർ, മുൻ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ, പി ടി എ പ്രസിഡൻ്റ് മരക്കാർ മങ്ങാടൻ, സജിതകുമാരി, പ്രീതി സി, പ്രവീൺ കെ എന്നിവർ സംബന്ധിച്ചു.

തോക്കാംപാറ എ.എൽ.പി. സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി ചുമതലയേറ്റെടുത്ത സജി മാസ്റ്റർക്ക് ഹൃദയപൂർവ്വമായ ആശംസകൾ!
01/06/2025

തോക്കാംപാറ എ.എൽ.പി. സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി ചുമതലയേറ്റെടുത്ത സജി മാസ്റ്റർക്ക് ഹൃദയപൂർവ്വമായ ആശംസകൾ!

32 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർക്ക് സ്നേഹാദരങ്ങൾ!
01/06/2025

32 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർക്ക് സ്നേഹാദരങ്ങൾ!

ഈദ് മുബാറക് 🌙
31/03/2025

ഈദ് മുബാറക് 🌙

അഡ്മിഷൻ തുടരുന്നു
24/03/2025

അഡ്മിഷൻ തുടരുന്നു

‘ജയാരവം' വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കോട്ടക്കൽ: തോക്കാംപാറ എ എൽ പി സ്കൂളിന്റെ എഴുപതാം വാർഷികാഘോഷവും 32 വർഷത്തെ ...
04/02/2025

‘ജയാരവം' വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

കോട്ടക്കൽ: തോക്കാംപാറ എ എൽ പി സ്കൂളിന്റെ എഴുപതാം വാർഷികാഘോഷവും 32 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനം ‘ജയാരവം’ വിവിധ പരിപാടികളോടെ അരങ്ങേറി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ പൂർവ്വ വിദ്യാർത്ഥി സംഗമ ഉദ്ഘാടനവും സമ്പൂർണ്ണ ഹൈ ടെക് ക്ലാസ് റൂം പ്രഖ്യാപനവും എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് മരക്കാർ മങ്ങാടൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ വി.ടി മുരളി, ചലച്ചിത്ര നടി ജോളി ചിറയത്ത് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. മഞ്ചേരി എൻ എസ് എസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. സന്തോഷ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഓപ്പൺ ഫോറം നടന്നു. പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ പഴയ കാല സ്മരണകൾ ഒരിക്കൽ കൂടി ഓർമിക്കാനും പങ്കുവെക്കാനും ഉള്ള അവസരം ഉണ്ടായി. പൂർവ്വ വിദ്യാർത്ഥികളുടെ വിദ്യാലയ അനുഭവ കുറിപ്പ് ‘എന്റെ വിദ്യാലയം’ ഡിജിറ്റൽ മാഗസിൻ ജോളി ചിറയത്ത് ഡോ. സന്തോഷ് വള്ളിക്കാടിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ‘ഗുരുവന്ദനം’ പരിപാടിയിൽ മുൻഅധ്യാപകരെ പൂർവ്വ വിദ്യാർത്ഥികൾ ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

ഘോഷയാത്രക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. ഹനീഷ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം വി കെ ശ്രീരാമൻ ചടങ്ങിന് മുഖ്യ അതിഥി ആയിരുന്നു. കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നുസൈബ അൻവർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മു, കൗൺസിലർമാരായ ടി കബീർ, യു രാഗിണി, മുഹമ്മദ് കാലൊടി, സനില പ്രവീൺ, ഗോപിനാഥൻ കോട്ടുപറമ്പിൽ , ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പത്മനാഭൻ മാസ്റ്റർ, മാനേജ്മെൻറ് പ്രതിനിധി മുജീബ് മാസ്റ്റർ, പിടിഎ പ്രസിഡൻറ് മരയ്ക്കാർ മങ്ങാടൻ, എം ടി എ പ്രസിഡൻറ് നസീറ, അബ്ദുഹാജി എം പി, സജിതകുമാരി, പ്രവീൺ കെ, സജിമോൻ പീറ്റർ, സുധീർകുമാർ ടി വി എന്നിവർ സംബന്ധിച്ചു. വിരമിക്കുന്ന പ്രധാന അധ്യാപകൻ ഇ ജയകൃഷ്ണൻ മാസ്റ്ററുടെ മറുപടി പ്രസംഗത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

ഇന്ത്യയിലെ വിവിധ കലാരൂപങ്ങളുടെ അവതരണമായി നടത്തിയ സാംസ്കാരിക സംഗീത ശിൽപം ശ്രദ്ധേയമായി. വൈവിധ്യമാർന്ന ധാരാളം കലാരൂപങ്ങളുടെ അവതരണം കുട്ടികൾ നടത്തി. വൈലോപ്പിള്ളിയുടെ പ്രശസ്ത കവിതയായ മാമ്പഴത്തിന്റെ ദൃശ്യാവിഷ്കാരം കാണികളുടെ വൈകാരിക തലങ്ങളെ തൊട്ടുണർത്തി. ചടുലമായ നൃത്തചുവടുകളും, ഒപ്പന, തിരുവാതിര കളിതുടങ്ങിയ നാടൻ കലാരൂപങ്ങളുടെ അവതരണവും ആസ്വാദക ഹൃദയങ്ങളെ കീഴടക്കി.

29/01/2025
സമ്പൂർണ്ണ ഹൈടെക് ക്ലാസ് റൂം പ്രഖ്യാപനം
27/01/2025

സമ്പൂർണ്ണ ഹൈടെക് ക്ലാസ് റൂം പ്രഖ്യാപനം

‘എന്റെ വിദ്യാലയം’തോക്കാംപാറ എ.എൽ.പി.സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ ശേഖര...
19/01/2025

‘എന്റെ വിദ്യാലയം’

തോക്കാംപാറ എ.എൽ.പി.സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ ശേഖരിക്കുന്നു. കുറിപ്പുകൾ മലയാളത്തിൽ ആയിരിക്കണം. സ്കൂളിൽ പഠിച്ച കാലഘട്ടം, സഹപാഠികളുമായും അധ്യാപകരുമായും ബന്ധപ്പെട്ട ഓർമ്മകൾ, സ്കൂളിന്റെ ചുറ്റുവട്ടം, പ്രകൃതി, സംസ്കാരം തുടങ്ങി ചെറുതോ വലുതോ ആയ കുറിപ്പുകൾ സ്വീകരിക്കും. തിരഞ്ഞെടുത്തവ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിദ്യാലയ വിജ്ഞാനകോശമായ ‘സ്കൂൾ വിക്കി ‘ യിലും സ്കൂൾ മാഗസിനിലും പ്രസിദ്ധീകരിക്കും. കൂടാതെ സ്കൂളുമായി ബന്ധപ്പെട്ട പൊതുവിദ്യാലയ സംരക്ഷണ പരിപാടികളിലേക്കും ഓർമ്മക്കുറിപ്പുകൾ സഹായകരമാകും. കുറിപ്പുകൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിലൂടെയോ സ്കൂളിന്റെ ഇ മെയിൽ ഐ ഡിയിലൂടെയോ 24-01-2025 വെള്ളിയാഴ്ചക്ക് മുമ്പ് അയച്ചു തരണം. (കുറിപ്പുകളുടെ കൂടെ പേരും മൊബൈൽ നമ്പറും ചേർക്കണം.)

Google Form- https://forms.gle/tBkQanjvmHck32Fv7

Email- [email protected]

തോക്കാംപാറ എ.എൽ.പി.സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ ശേഖരിക്.....

32 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ജയകൃഷൻ മാസ്റ്ററുടെ യാത്രയയപ്പിനോടനുബന്ധ...
05/01/2025

32 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ജയകൃഷൻ മാസ്റ്ററുടെ യാത്രയയപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ.

ജയാരവം- 2025 ജനുവരി-മാർച്ച്

എ എൽ പി സ്കൂൾ തോക്കാംപാറ- സമ്പൂർണ്ണ പൂർവ്വ വിദ്യാർത്ഥി സംഗമം- 2025 ജനുവരി 30
04/01/2025

എ എൽ പി സ്കൂൾ തോക്കാംപാറ- സമ്പൂർണ്ണ പൂർവ്വ വിദ്യാർത്ഥി സംഗമം- 2025 ജനുവരി 30

‘ജയാരവം’ - എ.എൽ.പി.സ്കൂൾ തോക്കാംപാറ - വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
03/01/2025

‘ജയാരവം’ - എ.എൽ.പി.സ്കൂൾ തോക്കാംപാറ - വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

Address

Kottakkal
Malappuram

Alerts

Be the first to know and let us send you an email when A.L.P.School, Thokkampara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to A.L.P.School, Thokkampara:

Shortcuts

Share

Category