M.S.P.H.S.S Malappuram

M.S.P.H.S.S Malappuram "Established in 1921 by British Army, this was the British troops camp until 1947. Founded by Mrs.Richard Hiccock in 1906. in Madras l Police.

The Malabar Special Police School was earlier known as HICHCOCK MEMORIAL SCHOOL". Founded by Mrs.Richard Hiccock in 1906."Established by British Army, this was the British troops camp until 1947. First student name Velayudhan age 16.Frist master Constable Velayudhan.

At HSS staffroom
07/10/2024

At HSS staffroom

At OUR SCHOOL,after a longtime.
07/10/2024

At OUR SCHOOL,after a longtime.

21/01/2024
ഇന്നലെകൾ "തിരികെ" വന്നു......ആഗസ്ത് 28 ന്റെ പ്രഭാതം ഞങളുടെതായിരുന്നു....രണ്ടു പതിറ്റാണ്ടിപ്പുറം MSP യിൽ നിന്ന് പഠിച്ചിറങ...
03/09/2022

ഇന്നലെകൾ "തിരികെ" വന്നു......

ആഗസ്ത് 28 ന്റെ പ്രഭാതം ഞങളുടെതായിരുന്നു....

രണ്ടു പതിറ്റാണ്ടിപ്പുറം MSP യിൽ നിന്ന് പഠിച്ചിറങ്ങിയ ആ പത്താം ക്ലാസുകാരുടെ പ്രഭാതം.....

ആടിയും പാടിയും അത് ഒരു ആഘോഷം തന്നെയായിരുന്നു.....

കാലത്തിന്റെ വികൃതികൾ ആ പത്താം ക്ലാസുകാരെ ഒരു പാട് മാറ്റിയിരിക്കുന്നു
അവൻ പിതാവായിരിക്കുന്നു, കുടുംബ നാഥനായിരിക്കുന്നു
അവൾ അമ്മയായിരിക്കുന്നു അല്ല അമ്മായിമ്മയായിരിക്കുന്നു,വണ്ണത്തിലും പൊക്കത്തിലും ഒരു ഒന്നോന്നര സൈസിൽ കട്ടി മീശയും വെച്ച ചെക്കൻമാരുടെ ഉമ്മമാരായായിരിക്കുന്നു...

പക്ഷെ ഞായറായ്ച്ച ഞങ്ങളെല്ലാം കുട്ടികളായിരുന്നു...

അത് കൊണ്ട് തന്നെയല്ലെ പ്രോഗ്രാം ഉൽഘടനം ചെയ്ത ജാതവേദൻ മാഷടക്കമുള്ള അവിടെ കൂടിയ എല്ലാ അധ്യാപകരും ഞങ്ങളെ "പ്രിയപ്പെട്ട കുട്ടികളെ" എന്ന് അഭിസംബോധന ചെയ്തത്..

2015 ൽ ക്രീയേറ്റ് ചെയ്ത് *MSP 2002 ബാച്ച്* എന്ന വാട്സാപ്പ് ഗ്രൂപ്പിൽ മൂന്നു വർഷം മുൻപ് ഒരു സംഗമത്തെ കുറിച്ച് ചർച്ച കൾ നടന്നു തുടക്കം കുറിച്ചുവെങ്കിലും കോവിഡ് വില്ലനായി രംഗപ്രവേശം ചെയ്തതോടെ എല്ലാം പാതി വഴിയിൽ നിന്ന് പോയി...

പിന്നീട് ഞങ്ങൾ 16 പേരടങ്ങുന്ന ടീം ഒരു കോഡിനേഷൻ ഗ്രൂപ്പ്‌ ക്രിയേറ്റ് ചെയ്തു ചർച്ചകൾ വീണ്ടും സജീവമാക്കി...

ഓരോത്തർക്കും വിത്യസ്ത ചുമതലകൾ നൽകി..

കോഡിനേഷൻ ടീമിൽ പെട്ട പ്രിയപെട്ട സഹപാഠികളുടെ അഹോരാത്രമുള്ള പരിശ്രമത്തിന്റെ ഫലമാണ് 20 വർഷങ്ങൾക്ക് ശേഷം ദുനിയാവിന്റെ പല കോണുകളിലായിരുന്നവരെ ഒരു മിച്ചിരുത്തി സ്കൂൾ ജീവിതത്തിലേക്ക് 'തിരികെ' ഒരിക്കൽ കൂടി കൊണ്ട് വന്നത്....

വിഭവ സമൃദ്ധമായ ഭക്ഷണമടക്കം ഒരു സംഗമത്തിന് വേണ്ട എല്ലാ ഒരുക്കങ്ങൾക്കും വേണ്ടി സാമ്പത്തികമായി സഹായിച്ച പിന്തുണച്ച ബാച്ചിലെ പ്രവാസികളടക്കമുള്ള സുഹൃത്തുക്കൾക്കും പരിപാടി നടത്താൻ വേണ്ട സൗകര്യമൊരുക്കി തന്ന MSP അധികൃതർക്കുമുള്ള നന്ദി വാക്കുകൾക്കതീതമാണ് ...

ഇപ്പോഴും എപ്പോഴും അൺലിമിറ്റഡായ സ്നേഹം നൽകി ഞങ്ങളെ കുട്ടികളായി കാണുന്ന സ്നേഹ നിധികളായ അധ്യാപകരെ നിങ്ങൾക്ക് കൂപ്പു കൈ 🙏....

20 വർഷത്തെ ഇടവേളക്ക് ശേഷം നേരിൽ കണ്ടപ്പോൾ ആടിയും പാടിയും വിശേഷങ്ങൾ പങ്കുവെച്ചും അന്നത്തെ കുസൃതികൾ ഓർത്തെടുത്തും മൂന്നു നാല് മണിക്കൂർ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ ആവേശത്തിലാറാടിയ പ്രിയപ്പെട്ട സഹപാഠികളെ നിങ്ങൾ ഹൃദയത്തിലാണ്...

ഓർമ്മ കടലിലെ ഓളങ്ങളെ തഴുകി തലോടി നമുക്ക് വീണ്ടും ഒരു മിച്ചു കൂടണം.....

സന്തോഷത്തിന്റെ സുന്ദര മുഹുർത്തങ്ങൾ നമുക്കിനിയും ആസ്വദിക്കണം....

സന്തോഷം വന്നാൽ അതങ്ങ് ആഘോഷമാക്കണം
അതിന് നമുക്ക് ഇനിയും "തിരികെ"വരണം.......

✍🏻 റഹീം ഇരണിക്കൽ

*തിരികെ*          കളിയും ചിരിയും, ഓടിക്കളിച്ച നടന്ന  മണ്ണും പുതിയ കെട്ടിടങ്ങളും എല്ലാത്തിനും നിശബ്ദ  സാക്ഷിയായ വൻമരങ്ങളു...
02/09/2022

*തിരികെ*

കളിയും ചിരിയും, ഓടിക്കളിച്ച നടന്ന മണ്ണും പുതിയ കെട്ടിടങ്ങളും എല്ലാത്തിനും നിശബ്ദ സാക്ഷിയായ വൻമരങ്ങളും, ഒരിക്കൽ കൂടി കാണുവാൻ ജീവതത്തിൽ ഒരു ദിവസം കൂടി തന്ന ദൈവത്തിന് സ്തുതി...
ഇങ്ങനെ ഒരു ആശയവും മനസ്സിൽ നിന്നും കൺമുന്നിലേക്ക് തെളിഞ്ഞ് വരുവാൻ ഇരുപത് വർഷത്തിലധികം വേണ്ടിവന്നു നമുക്കെല്ലാവർക്കും അതിന് എല്ലാ അധ്യാപകരോടും വിദ്യാലയത്തോടും മാപ്പ് ചോദിക്കുന്നു..

ഈ ദിവസത്തിന്റെ കൂടിച്ചേരൽ പ്രവർത്തിച്ച ഒട്ടനവധി കോർഡിനേറ്റർമാരുണ്ട്... എല്ലാവർക്കും വിനീതമായ പ്രണാമങ്ങൾ. അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു...

സമയത്തിന്റെ രഥത്തിലേറി സഞ്ചരിക്കുന്ന കാലം, ആ സമയം പലപ്പോഴും നമ്മളിൽ നിന്ന് ബാല്യകാല സൗഹൃദങ്ങൾ, പിന്നിട്ട വഴികളിൽ എവിടേക്കാ പോയിമറഞ്ഞ ബന്ധങ്ങളും ഓർമ്മകളും.. അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠികളും, ഇനിയൊരിക്കൽ കൂടി ഇവരിൽ ആരൊക്കെയോ കണ്ടുമുട്ടുമെന്ന് ഉറപ്പില്ലാത്ത ജീവിതം.

മറക്കാൻ പറ്റാത്ത മുറിപ്പാടുകൾ പലതും മനസ്സിൽ പലരോടും ഉണ്ടാവാം. എങ്കിലും ഒന്ന് കണ്ണോടിച്ചാൽ ഓർമ്മകളിൽ മാത്രം വന്നിരുന്ന സ്കൂളിൻറെ നടുമുറ്റവും മറ്റു വന്മരങ്ങളും പൂന്തോട്ടവും വീണ്ടും കണ്ടുമുട്ടാൻ അവസരം തന്ന ദൈവത്തിന് വീണ്ടും സ്തുതി അർപ്പിക്കുന്നു..

ഓർമ്മകൾ എന്നുള്ളത് സന്തോഷവും സങ്കടങ്ങളും ഒരുപോലെ പകർന്നു നൽകുന്ന ഒരു അനുഭൂതിയാണ്. അതിൽ വീണ്ടും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഒട്ടനവധി കാര്യങ്ങൾ ഉണ്ടാവും. പക്ഷേ അതിൽ ഓർമ്മിക്കുവാൻ സുഖമുള്ള ചെറിയ ചെറിയ നൊമ്പരങ്ങളുമുണ്ട്.. അത്തരം ഒരു ഓർമ്മകളിലൂടെയാണ് നമ്മൾ കൂടി ചേർന്ന കഴിഞ്ഞ ഞായറാഴ്ച നമുക്ക് കടന്നുപോയത്...

കൂടിച്ചേരൽ 20 വർഷത്തിനുശേഷം ആകുമ്പോൾ ബാല്യത്തിൽ നിന്നും യൗവനവും കടന്നു പിന്നിട്ടിരിക്കുന്നു... ബാല്യത്തിൽ കണ്ട മുഖങ്ങളെല്ലാം ഇപ്പോൾ താടിയും മുടിയുടെ രൂപവുമെല്ലാം മാറി ജീവിതാനുഭവങ്ങളിൽ നിന്നും പഠിച്ച് പക്വതയുള്ള മനുഷ്യനായി തീർത്തിരിക്കുന്നു... പക്ഷേ അവരുടെ മനസ്സിനേ 20 വർഷത്തിന്റെ ബാക്കിലേക്ക് ചിന്തിപ്പിക്കുന്ന രീതിയിലേക്ക് ആ ദിവസത്തെ നമുക്ക് മാറ്റപ്പെടാൻ സാധിച്ചു..

ഒരു ക്ലാസിൽ നിന്നുള്ള പരിചയങ്ങൾ ഒരു ബാച്ചിലേക്ക് മാറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന പരിചയക്കുറവുകൾ തമ്മിൽ ഉണ്ടായിരിക്കും, എന്നിരുന്നാലും ഈ ഒരു സംഗമം കൊണ്ട് കൊണ്ട് ബന്ധങ്ങൾ കൂട്ടുകയും സൗഹൃദത്തിന് നവോന്മേഷം പകരുകയും ചെയ്യുന്നു...

റിട്ടയേഡ് ലൈഫ് ആസ്വദിക്കുന്ന സമയത്തും വാർദ്ധക്യ സാഹചര്യ ആരോഗ്യ പ്രശ്നങ്ങളുള്ള സമയത്തും നമ്മുടെ പരിപാടിയിൽ പങ്കെടുക്കാൻ കാണിച്ച അധ്യാപകർക്കും ഹൃദയത്തിൻറെ ഭാഷയിൽ കോഡിനേറ്റർ എന്ന നിലയിലും വിദ്യാർത്ഥി എന്ന നിലയിലും കടപ്പാടും നന്ദിയും അറിയിക്കുന്നു... ഇനിയും ഒത്തിരി ഒത്തിരി വർഷങ്ങൾ അവർക്കും നമുക്കും ഇനിയും പരിപാടി സംഗമിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

നമ്മുടെ ഈ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിക്കുന്നു.... ഈ പരിപാടി നടത്തുന്നതിനു വേണ്ടി അവരുടെ ഒഴിവും സമയവും ഇതിനായി ചെലവഴിച്ച സഹകോഡിനേറ്റർമാരോടും വ്യക്തിപരമായ രീതിയിൽ അവരോട് നന്ദിയും കടപ്പാടും ഈ സമയത്ത് അറിയിക്കുന്നു..

ഇനിയും ഇത്തിരി കൂടിച്ചേരുകൾ നമുക്കെല്ലാവർക്കും വർഷംതോറും നടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

✍🏻സക്കരിയ മേൽമുറി

2002-2005
30/08/2022

2002-2005

2002 - SSLC batch reunion program.  After 20 years August 28-2022
27/08/2022

2002 - SSLC batch reunion program. After 20 years

August 28-2022

Anyone In 2002 batch contact 8848110077
29/07/2022

Anyone
In 2002 batch contact 8848110077

Address

Malabar Special Police(MSP)compound Hill
Malappuram

Telephone

0483 2736334

Website

Alerts

Be the first to know and let us send you an email when M.S.P.H.S.S Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category