GIFB

GIFB Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GIFB, School, Malappuram.

Global Islamic Foundation for the Blind (GIFB), headquartered at Pulikkal in Malappuram district of Kerala, is an international venture to guide hundreds and thousands of visually impired individuals across the world to the Light of Holy Qur'an.

03/04/2025
06/03/2025
Alhamdulillah This year's Iftar Meet held yesterday (5th March) at our campus. More than 600 people participated. ഈ വർഷത...
06/03/2025

Alhamdulillah
This year's Iftar Meet held yesterday (5th March) at our campus. More than 600 people participated.
ഈ വർഷത്തെ നമ്മുടെ ഇഫ്താർ സംഗമം ക്യാമ്പസിൽ വച്ച് നടന്നു. 600 ലധികം പേർ പങ്കെടുത്ത നോമ്പ്തുറ ഒരു നാടിൻറെ സംഗമ വേദി കൂടിയായി. നിസ്വാർത്ഥ സേവനം ചെയ്ത യുവാക്കളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രവർത്തകർ കുളിരേകുന്ന കാഴ്ചയായി. അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി. എഴുപതോളം കാഴ്ചപരിമിതരായ സഹോദരങ്ങൾ പങ്കെടുത്ത സംഗമത്തിൽ ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് എം.പിയും സന്നിഹിതനായിരുന്നു.

അസ്സലാമു അലൈക്കും ,ഒരു റമദാനിലേക്ക് കൂടി നമ്മൾ അടുക്കുകയാണല്ലോ. കാഴ്ച പരിമിതരായ സഹോദരങ്ങളിൽ അർഹരായവർക്ക് റമദാൻ റമദാൻ വിഭ...
18/02/2025

അസ്സലാമു അലൈക്കും ,
ഒരു റമദാനിലേക്ക് കൂടി നമ്മൾ അടുക്കുകയാണല്ലോ. കാഴ്ച പരിമിതരായ സഹോദരങ്ങളിൽ അർഹരായവർക്ക് റമദാൻ റമദാൻ വിഭവങ്ങൾക്ക് വേണ്ട സഹായ വിതരണം നടന്നു. ജിഫ്ബി പ്രവർത്തകരുടെയും കാഴ്ച പരിമിതരുടെയും കുടുംബങ്ങൾ കൂടി പങ്കെടുത്ത പരിപാടി ഹൃദ്യമായിരുന്നു.

03/01/2025
അസ്സലാമു അലൈക്കും സർക്കാർ ജോലി അന്വേഷിക്കുന്ന കാഴ്ചപരിമിതർക്കുള്ള  കംപീറ്റൻസി അവയർനസ് പ്രോഗ്രാം ഭംഗിയായി നടന്നു. കേരളത്ത...
30/09/2024

അസ്സലാമു അലൈക്കും
സർക്കാർ ജോലി അന്വേഷിക്കുന്ന കാഴ്ചപരിമിതർക്കുള്ള കംപീറ്റൻസി അവയർനസ് പ്രോഗ്രാം ഭംഗിയായി നടന്നു. കേരളത്തിലെ മുൻനിര കംപീറ്റൻസി സ്ട്രാറ്റജിസ്റ്ററും സിജി ട്രെയിനറുമായ K.A. മുനീർ സർ കേന്ദ്ര- കേരള സർക്കാർ ജോലികളിലെ സാധ്യതകൾ, വിവിധ ടെസ്റ്റുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങി സർക്കാർ ജോലിയിൽ പ്രവേശിച്ച ഏതാനും പേര് ആദരിക്കുകയും ചെയ്തു. മുഖ്യാതിഥികളായ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലെ ഡോ. അഹമ്മദ്, ഡോ. യൂസഫലി, ഡോ. ഹൈദരലി എന്നിവർ മൊമെന്റോ വിതരണം ചെയ്തു. സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ജോലി അനുഭവങ്ങളും ജീവിതാനുഭവങ്ങളും പങ്കുവെച്ചത് സദസ്യർക്ക് പ്രചോദനാത്മകമായിരുന്നു.

കാഴ്ച പരിമിതരുടെ ഖുർആൻ പഠന രീതി കണ്ടും കേട്ടും അവന്യൂ ഫോർ സോഷ്യൽ എംപവറിലെ വിദ്യാർത്ഥികൾ.മൊറയൂർ: വാലഞ്ചേരി മഹല്ലിനു കീഴിൽ...
24/09/2024

കാഴ്ച പരിമിതരുടെ ഖുർആൻ പഠന രീതി കണ്ടും കേട്ടും അവന്യൂ ഫോർ സോഷ്യൽ എംപവറിലെ വിദ്യാർത്ഥികൾ.

മൊറയൂർ: വാലഞ്ചേരി മഹല്ലിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സമിതിയായ അവന്യൂ ഫോർ സോഷ്യൽ എംപവറിന്റെ നേതൃത്വത്തിൽ ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ദി ബ്ലൈന്റ്(ജിഫ്ബി) സന്ദർശിച്ച് കാഴ്ചപരിമിതരുടെ ഖുർആൻ പഠനരീതി കണ്ടുംകേട്ടും വാലഞ്ചേരി മഹല്ല് വി ദ്യാർഥികൾ.

ബ്രെയിലി ഖുർആൻ, പുസ്തകങ്ങൾ എന്നിവ പരിചയപ്പെട്ട വിദ്യാർത്ഥികൾ കമ്പ്യൂട്ടർ ലാബ്, തൊഴിൽ പരിശീലന കേന്ദ്രം, ബ്രെയിൽ പ്രസ് എന്നിവ ചുറ്റി കണ്ട് വിദ്യാർഥികൾ സംശയ നിവാരണം നടത്തി.

ജിഫ്ബി വർക്കിങ് പ്രസിഡന്റ് വി.പി മുഹമ്മദ് ബഷീർ, പ്രവർത്തകരായ വി. നൗഫൽ, സക്കീർ എന്നിവർ സ്ഥാപനത്തെക്കുറിച്ച് വിവരിച്ചു. ബ്രയിലി ഖുർആൻ ഇൻസ്ട്രക്ടർമാരായ സുലൈമാൻ പരപ്പനങ്ങാടി, ഹബീബ് റമാൻ കണ്ണൂർ, ഹാജറ കൊടിഞ്ഞി, റംല വയനാട്, കമ്പ്യൂട്ടർ ട്രെയിനർ ഹസ്‌ന ബത്തേരി എന്നിവർ സംസാരിച്ചു.

അവന്യൂ ഫോർ സോഷ്യൽ എംപവറിന്റെ ഭാരവാഹികളായ സൈതലവി ബങ്കാളത്ത്, എം. റഷീദ്, സലിം കെ.സി, അബ്ദാഹിയാൻ, അനസ് ഹുദവി എന്നിവരുടെ നേതൃത്വത്തിലാണു കുട്ടികൾ ജിഫ്ബിയിലെത്തിയത്‌.

 #കാഴ്ച_പരിമിതർക്ക്_സർക്കാർ_കമ്പ്യൂട്ടർ_കോഴ്സ്അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻറും കേരള സർക്കാർ ഇലക്ട്രോണിക്സ് ആൻ്റ് ഐ.ടി. ...
19/07/2024

#കാഴ്ച_പരിമിതർക്ക്_സർക്കാർ_കമ്പ്യൂട്ടർ_കോഴ്സ്

അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻറും കേരള സർക്കാർ ഇലക്ട്രോണിക്സ് ആൻ്റ് ഐ.ടി. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റും സംയുക്തമായി കാഴ്ച പരിമിതർക്ക് വേണ്ടി സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന "ഡിപ്ലോമ ഇൻ ഓഫീസ് ഓട്ടോമേഷൻ" എന്ന പൈലറ്റ് കമ്പ്യൂട്ടർ കോഴ്സിന്‍റെ ഉദ്ഘാടനം പുളിക്കൽ ജിഫ്ബി ക്യാമ്പസിൽ വെച്ച് ബഹു: ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ എം.പി (ചെയർമാൻ ജിഫ്ബി പുളിക്കൽ) നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി ശ്രീ. വി.ആർ. വിനോദ് ഐ.എ.എസ്.
(മലപ്പുറം ജില്ലാ കലക്ടർ), എം.ആർ. മോഹന ചന്ദ്രൻ
(ഡെപ്യൂട്ടി ഡയറക്ടർ എജുക്കേഷൻ ആൻ്റ് ട്രെെയിനിങ് ഗ്രൂപ്പ് സി -ഡിറ്റ്), ശ്രീമതി ആർ രശ്മി ചന്ദ്രൻ (ഡിപ്പാർട്ട്മെൻറ് ഹെഡ് ടെക്നോളജി എക്സ്റ്റൻഷൻ ഡിവിഷൻ സി-ഡിറ്റ്) പ്രസംഗിച്ചു.

കാഴ്ച പരിമിതരായ വ്യക്തികൾ സാധാരണ എല്ലാവരും ഉപയോഗിച്ചു വരുന്ന അതേ രൂപത്തിലുള്ള കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറുകളുമാണ് ഉപയോഗിക്കുന്നത്.
ശബ്ദത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നോൺ വിഷ്വൽ ഡെസ്ക്ടോപ്പ് ആക്സസ് എന്ന (NVDA) സ്ക്രീൻ റീഡറാണ് ഇതിനായി ആശ്രയിക്കുന്നത്.

സ്ക്രീൻ റീഡറുകൾ പലവിധമുണ്ട് അതിൽ വിൻഡോസിൽ തന്നെ ഡീഫോൾട്ടായി വരുന്ന ശബ്ദസന്ദേശവും ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റവും ഉണ്ടെങ്കിലും ഇവയെ താരതമ്യപെടുത്തുമ്പോൾ എൻ.വി.ഡി.എ. സൗജന്യമായി ലഭ്യമാവുന്ന ഒന്നാണ്.

ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ സംബന്ധിച്ച് ഉയർന്ന സുരക്ഷിതത്വമുണ്ടെങ്കിലും വലിയ വില കൊടുത്തു വങ്ങേണ്ടതായിട്ടുണ്ട്. ഇതിന്റ പോരയ്മ എന്തെന്നാൽ ഇതിൽ ഇംഗ്ലീഷ് ഭാഷ മാത്രമേ പ്രവർത്തനക്ഷമതയുള്ളൂ. എന്നാൽ എൻ.വി.ഡി.എയിൽ 160 ഓളം വരുന്ന പ്രാദേശികഭാഷകളിൽ ഉപയോഗിക്കാൻ കഴിയുന്നു എന്ന നല്ല ഗുണമാണുള്ളത്.

കീബോർഡിൽ ഇതിനായി കാഴ്ചപരിമിതർ ആശ്രയിക്കുന്നത് ചില ഷോർട്ട് കീകളെയാണ്. ഇതുപോലെ ചില നാവിഗേഷൻ ആയി ടാബ് കീ വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ ഓരോ ഓപ്ഷനിലേക്കും ഫയലുകളിലേക്കും പോകുന്നതിനായി ഫസ്റ്റ് ലെറ്റർ നാവിഗേഷൻ ആണ് ഇവർ ഉപയോഗിക്കുന്നത്.

കാഴ്ച പരിമിതരെ സംബന്ധിച്ചിടത്തോളം കമ്പ്യൂട്ടറുകൾ മൗസ് ഉപയോഗിച്ച് വ്യത്യസ്തങ്ങളായ വിൻഡോകളിലേക്ക് തുറന്നു പ്രവേശിക്കുന്നതിനു കഴിയാത്തതിനാൽ പകരം എൻ.വി.ഡി.എ. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കീബോർഡ് ഷോട്ട് കട്ട് ഉപയോഗിച്ച് അനായാസം ഇവർ വളരെ എളുപ്പത്തിൽ കമ്പ്യൂട്ടറുകൾ കൈകാര്യം ചെയ്യുന്നു.

ശ്രീ. പി.എ. കരീം മാസ്റ്റർ
(സംസ്ഥാന പ്രസിഡണ്ട് അസ്സബാഹ് സൊസൈറ്റി), ശ്രീ. പി.വി. ഹസ്സൻ സിദ്ദീഖ് ബാബു
(വൈസ് പ്രസിഡൻറ് ജിഫ്ബി), ശ്രീ. എ.കെ. യാസർ മാസ്റ്റർ (ഹെഡ്മാസ്റ്റർ മങ്കട അന്ധവിദ്യാലയം) ശ്രീ. പി.വി. അഹമ്മദ് സാജു (എം.എസ്.എഫ്. ദേശീയ പ്രസിഡണ്ട്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിയിൽ ശ്രീ. പി.ടി. മുഹമ്മദ് മുസ്തഫ മാസ്റ്റർ (ജന. സെക്രട്ടറി അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻ്റ്) സ്വാഗതവും ശ്രീ. വി.പി. മുഹമ്മദ് ബഷീർ മാസ്റ്റർ
(വർക്കിംഗ് പ്രസിഡണ്ട് ജിഫ്ബി) അധ്യക്ഷനുമായിരുന്നു.
അബൂബക്കർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.

08/07/2024

Address

Malappuram
673637

Telephone

9895608860

Website

Alerts

Be the first to know and let us send you an email when GIFB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category