Tirurangadi Kalasamithi Official

Tirurangadi Kalasamithi Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tirurangadi Kalasamithi Official, Education, Opp. PSMO college, Tirurangadi [PO], Malappuram.

കലാസമിതി സുവർണ്ണ ജൂബിലി 2018_19***തുടർ പരിപാടികൾ ആരംഭിക്കുന്നു2018ജൂൺ 17,ഞായറാഴ്ച 7 pm തിരൂരങ്ങാടി GHSS അങ്കണത്തിൽഇശൽ പെ...
01/06/2018

കലാസമിതി സുവർണ്ണ ജൂബിലി 2018_19

***തുടർ പരിപാടികൾ ആരംഭിക്കുന്നു
2018ജൂൺ 17,ഞായറാഴ്ച 7 pm തിരൂരങ്ങാടി GHSS അങ്കണത്തിൽ

ഇശൽ പെരുന്നാൾ
*********************
ഈദ് പ്രഭാഷണം &മാപ്പിളപ്പാട്ട് ഗാനമേള
കൂടാതെ
കെ.ടി.മൊയ്തീൻ കുടുംബ സഹായ ഫണ്ട് വിതരണവും
എല്ലാവർക്കും സ്വാഗതം
എല്ലാ സഹായ സഹകരണവും
അഭ്യര്‍ത്ഥിക്കുന്നു .................
ജനറൽ കൺവീനർ
സംഘാടകസമിതി

26/04/2018
Ebbu Karadan Tirurangadi
24/04/2018

Ebbu Karadan Tirurangadi

24/04/2018

കലാസമിതി സുവർണ്ണ ജൂബിലി വളണ്ടിയർ യോഗം 25-04-18, വ്യാഴം7PM ന് കലാസമിതി ഓഫീസിൽ ചേരുന്നു. തിരൂരങ്ങാടി ടൗണിൽ പ്രവർത്തിക്കുന്ന ക്‌ളബ്ബുകളിൽ നിന്ന് 5വീതംപ്രവർത്തകരെ പങ്കെടുപ്പിക്കാൻ ക്ളബ്ബ് ഭാരവാഹികൾ സഹകരിക്കുവാൻ അഭ്യർത്ഥിക്കുന്നു

ജനറൽ കൺവീനർ

23/04/2018

കലാസമിതി സുവർണ്ണ ജൂബിലി
പ്രതിഭ സംഗമത്തിലേക്ക് സ്വാഗതം
**************************************
2018 ഏപ്രിൽ 29, ഞായറാഴ്ച കലാസമിതി സുവർണ്ണ ജുബിലി ആഘോഷ പരിപാടികൾ തിരൂരങ്ങാടി GHSS മിനി സ്റ്റേഡിയത്തിൽ വൈകു .4മണിക്ക് പ്രതിഭ സംഗമത്തോടെ തുടങ്ങുന്നു.കലാസമിതി നഴ്സറി സ്ക്കൂൾ ,ട്യൂഷൻ സെൻറർ പൂർവ്വ വിദ്യാർത്ഥികളായ പ്രൊഫഷനലുകളെ പ്രതിഭ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.


ജനറൽ കൺവീനർ

02/01/2018

കലാസമിതി സുവർണ്ണ ജൂബിലി സംഘാടകസമിതി രൂപീകരിച്ചു.
_________________________________

തിരൂരങ്ങാടി കലാസമിതിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് 101അംഗ സംഘാടകസമിതി രൂപീകരിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ
ചെയര്‍ പേഴ്സൺ ശ്രീമതി.കെ.ടി.റഹീദ
മുഖ്യരക്ഷാധികാരിയും, കെ.ബീരാൻകുട്ടിമാസ്റ്റർചെയർമാനും, കെ.മുഹമ്മദലി ജനറൽ കൺവീനറും, ഹംസ അമ്പാടി ട്രഷററുമായ സംഘാടകസമിതിയും 12ഉപസമിതികളും രൂപീകരിച്ചു.
2018മേയ്1_ന് തുടങ്ങി 2019 മേയ്1_ന് സമാപിക്കുന്ന പരിപാടികളുടെ കരട് രുപവും അവതരിപ്പിച്ചു. കുടുംബസംഗമത്തോടെ തുടങ്ങുന്ന പരിപാടികളിൽ
അംഗൻവാടി_ഭിന്നശേഷി കുട്ടികള്‍ക്കുള്ള കലാ_കായിക മേള, അടുക്കള തോട്‌ടമത്സരം, ജൈവകൃഷി_പരിസര ശുചീകരണ_ആരോഗ്യസംരക്ഷണ ബോധവത്ക്കരണപരിപാടികൾ, നാടിനെ അറിയാൻ കുടുംബ യാത്ര , ജില്ല തല
മാപ്പിളപ്പാട്ട്_ലഘുനാടക_വായനോത്സവ പ്രശ്നോത്തരി, കലാസമിതികളുടെ കൂട്ടായ്മ, ഷൂട്ടൗട്ട് മത്സരം , നൃത്തോത്സവം, ഗാനമേള തുടങ്ങിയ പ്രതിമാസ പരിപാകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പരേതനായ മാപ്പിളപ്പാട്ട് ഗാന രചയിതാവ് കെ.ടി.മൊയ്തീൻ രചിച്ച 50 ഗാനങ്ങളടങ്ങുന്ന`ഗാനോപഹാരം'പുസ്തക പ്രകാശനവുംത്രൈമാസികാസപ്ളിമെൻറ്, സ്മരണിക പസിദ്ധീകരണവും ആഘോഷ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയകാല കലാകാരൻമാർ, കർഷകർ, ഉന്നത രംഗത്തുള്ള പുർവ്വ വിദ്യാർത്ഥികൾ,
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിക്കാനും ഉദ്ദേശിക്കുന്നു.
വിവിധ പരിപാടികളിലായി സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സൺ, മന്ത്രിമാർ, ജനപ്രതിനിധികൾ, സാഹിത്യകാരൻമാർ, വിവിധ കലാകാരൻമാർ എന്നിവരെപങ്കെടുപ്പിക്കുവാനും ഉദ്ദേശിക്കുന്നു .

18/12/2017

തിരൂരങ്ങാടി കലാസമിതി സുവർണ്ണ ജൂബിലി 2018_19

***സംഘാടകസമിതി രൂപീകരണയോഗം ഡിസം.31,ഞായർ 4pm***

തിരൂരങ്ങാടി കലാസമിതിയുടെ 50ാംവാർഷികം ഒരു വർഷംനീണ്ടുനിൽക്കുന്ന പരിപാടികളോടെ 2018 മേയ് 1 മുതൽ ആരംഭിക്കുവാൻ തീരുമാനിച്ച വിവരം എല്ലാവരേയും അറിയിക്കുന്നു. സംഘാടകസമിതി രൂപീകരണയോഗം 31_12_17,ഞായറാഴ്ച 4:00PM ന് കലാസമിതി ട്യൂഷൻ സെൻറർ ഹാളിൽ നടക്കുന്നു;
(PSMOകോളേജിന് എതിർ വശം)എല്ലാ കലാസമിതി അംഗങ്ങളേയും പൂർവ്വ വിദ്യാർത്ഥികളേയും അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നു

പ്രസിഡണ്ട് & സെക്രട്ടറി

23/10/2017

കലാസമിതി സുവർണ്ണ ജൂബിലി 2018
————————————————
കലാസമിതിയുടെ 50ാമത് വാർഷികാഘോഷ പരിപാടികൾക്ക് 2018-മേയ്-1ന് നടക്കുന്ന കലാസമിതി കുടുംബസംഗമത്തോടെ തുടക്കംകുറിക്കുവാൻ 22_10_17ന് ചേർന്ന കലാസമിതി നിർവ്വാകസമിതി തീരുമാനിച്ച വിവരം എല്ലാ അംഗങ്ങളേയും അഭ്യുതയകാംക്ഷികളേയും സന്തോഷപൂർവ്വം അറിയിക്കുന്നു.മറ്റു വിശദ വിവരങ്ങൾ തുടർച്ചയായി പ്രതീക്ഷിക്കാം.

സെക്രട്ടറി

01/05/2017

പ്രിയരേ,
തിരൂരങ്ങാടി കലാസമിതി സുവര്‍ണ്ണജൂബിലി വര്‍ഷമാണ് 2018.
ആഘോഷപരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന്
കലാസമിതി കുടുംബാംഗങ്ങളുടെ സംഗമം 2017 ജൂലായ് 2, ഞായറാഴ്ച 3:00 PM ന് കലാസമിതി ട്യൂഷന്‍ സെന്‍ററില്‍(TACTല്‍) നടക്കുന്നു.എല്ലാവരേയും
സ്വാഗതം ചെയ്യുന്നു .
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക_9447146963

കലാസമിതിക്കു വേണ്ടി,
മുഹമ്മദലി മാസ്റ്റര്‍.
സെക്രട്ടറി.

"നീ തന്നെ ജീവിതം സന്ധ്യേനീ തന്നെ മരണവും സന്ധ്യേനീ തന്നെ ഇരുളുന്നുനീ തന്നെ മറയുന്നുനീ തന്നെ നീ തന്നെ സന്ധ്യേനിന്‍ കണ്ണില്...
02/04/2017

"നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിന്‍ കണ്ണില്‍ നിറയുന്നു നിബിഡാന്ധകാരം
നിന്‍ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നില്‍ പിറക്കുന്നു രാത്രികള്‍
പകലുകള്‍ നിന്നില്‍ മരിക്കുന്നു സന്ധ്യേ "
(അയ്യപ്പപ്പണിക്കര്‍)

Address

Opp. PSMO College, Tirurangadi [PO]
Malappuram
676306

Telephone

+91 9447146963

Website

Alerts

Be the first to know and let us send you an email when Tirurangadi Kalasamithi Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category