Kavanoor Majma'a I കാവനൂർ മജ്മഅ്

Kavanoor Majma'a I കാവനൂർ മജ്മഅ്

Share

Majma'a Malabar Al Islami is one of the leading Islamic educational complexes in Kerala, India. It was established in 1997 at Kavanur...

Majma'aeducational complex is one of the leading Islamic educational institution in Kerala, India. It was established in 1997 at Kavanur village...
Now it is chaired by Sayed Hyder Ali Shihab and administrated by its founder K.A Rahman Faizi Kavanoor...
Majma'a orphanage for girls, Majma'a shareea and arts college,Majma'a training college (BEd),Majma'a central school (CBSE), Majma'a public school, Majma'a arts college, Najmul huda madrasa etc are major institutions under the complex.

13/05/2020

അസ്സലാമു_അലൈകും

*കാവനൂർ മജ്മഅ്* എന്ന വൈജ്ഞാനിക സമുച്ഛയം, അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കഴിഞ്ഞ ഇരുപതിലേറെ വർഷമായി സമൂഹത്തിനുപകാരപ്രദമായ ഒട്ടനേകം പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്.

വരുമാന മാർഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത സ്ഥാപനത്തിന് ഉദാര മനസ്കരുടെ സഹായം മാത്രമാണ് തുണ. പുണ്യം ലഭിക്കുന്ന ഈ റമദാൻ മാസത്തിൽ നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ,അതെത്ര ചെറിയതായാലും ശരി, നൽകി ഈ സ്ഥാപനത്തെ സഹായിക്കണമെന്നപേക്ഷിക്കുന്നു.

*A/C NAME : MAJMA’A MALABAR AL ISLAMI*
*A/C NO : 57049136239*
*STATE BANK OF INDIA*
*BRANCH : AREEKODE*
*IFSC : SBIN0070454*

*Phone number: 9447336999*
*9447697416*
*9400682273*

01/11/2019

ഉബൈദുള്ള വാഫിയുടെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട അറിയിപ്പ്...

29/09/2019

സഹൃദയരെ,
സമസ്ത കേന്ദ്ര മുശാവറ
അംഗവും പ്രമുഖ സൂഫി
വര്യനുമായിരുന്ന മർഹൂം: ഒ കെ. അർമിയാഉസ്താദിന്റെ
സഹോദര പൗത്രൻ
ഉബൈദുല്ലാഹ് വാഫി
ക്യാൻസർ ബാധിച്ച്
കഴിയുന്ന വിവരമറിയുമല്ലോ
ഭീമമായ സമ്പത്ത് ഇതിനകം
ചെലവഴിച്ചു വെന്ന്
മാത്രമല്ല, മജ്ജ മാറ്റി വെക്കൽ
പോലെയുള്ള തുടർ
ചികിത്സക്ക് 50 ലക്ഷത്തോളം
രൂപ വരുമെന്ന് ഡോക്ടർമാർ
അറിയിച്ചിട്ടുണ്ട്.
മികച്ച കഴിവുള്ള
ഒരു യുവ പണ്ഡിതന്റെ
ദയനീയാവസ്ഥയിൽ
സമൂഹം ഒന്നിച്ച്
സങ്കടപ്പെടുന്ന സാഹചര്യമാണ്.
നമുക്ക്
ആ യുവ പണ്ഡിതനെ
മധുരമുള്ള ജീവിതത്തിലേക്ക്
തിരിച്ച് കൊണ്ടു വരണം.

നാം ചെയ്യേണ്ടത് :
__________________

1. മനസ്സറിഞ്ഞ ദുആ
എല്ലാ വഖ്തിലും,എല്ലാ സദസ്സിലും
മനമുരുകി പറഞ്ഞാൽ
കാരുണ്യവാൻ
കേൾക്കാതിരിക്കില്ല.
2. ചികിത്സ പൂർത്തിയാകുന്നത്
വരെയുള്ള സാമ്പത്തിക
ബാധ്യത നമുക്കേറ്റെടുക്കാം

ഉള്ളവർ കൊടുക്കുകയും
ഇല്ലാത്തവർ ഉള്ളവന്റെ
കൈയ്യിൽ നിന്ന്
വാങ്ങിക്കൊടുക്കുകയും
ചെയ്താൽ...
പലതുളളി പെരുവെള്ളമാകും.
അല്ലാഹു അനുഗ്രഹിക്കട്ടെ

അല്ലാഹുവേ...
മറ്റുള്ളവരോട് കരുണ
കാണിക്കുന്ന മനസ്സ്
ഞങ്ങൾക്കു തന്ന്,
നിന്റെ കരുണയിൽ
അലിഞ്ഞു ചേരാൻ
തൗഫീഖേകണേ......
ആമീൻ ആമീൻ


കെ.എ റഹ്മാൻ ഫൈസി
(കാവനൂർ)
സമസ്ത ജില്ലാ സെക്രട്ടറി
(സുന്നി മഹൽ, മലപ്പുറം)
☎9447336999

________________________
താഴെ കാണിച്ച A/c No
പ്രിയ വാഫിയുടെ
ചികിത്സക്ക് മാത്രമുള്ളതാണ്

Ubaidulla OK Axis bank A/c no:
919010075043766
kondotty branch
IFSC Code:UTIB0003043

Photos from Kavanoor Majma'a I കാവനൂർ മജ്മഅ്'s post 07/03/2019

മജ്മഅ് ഉപാദ്ധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങളെ സ്ഥാപന ജനറൽ സെക്രട്ടറി കെ.എ റഹ്മാൻ ഫൈസി ഷാൾ അണിയിച്ച്‌ സ്വീകരിക്കുന്നു..
എം.പി മുസ്തഫൽ ഫൈസി,സി.എം കുട്ടി സഖാഫി,കെ.ടി തങ്ങൾ സമീപം...

Photos from Kavanoor Majma'a I കാവനൂർ മജ്മഅ്'s post 07/03/2019

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞടുക്കപ്പെട്ട ഉസ്താദ്‌ എം.പി മുസ്തഫൽ ഫൈസിയെ സ്ഥാപനം സ്വീകരിച്ചപ്പോൾ...

’a

SKICR LIVE - കാവനൂർ മജ്മഅ സി എം ഉറൂസ് 18 സമാപന സമ്മേളനം | ANWAR MUHYUDHEEN HUDAWI SPEECH 01/07/2018

കാവനൂർ മജ്മഅ് സി.എം ഉറൂസ്‌ സമാപന മഹാസമ്മേളനം തൽസമയം യൂറ്റൂബിൽ..



SKICR LIVE - കാവനൂർ മജ്മഅ സി എം ഉറൂസ് 18 സമാപന സമ്മേളനം | ANWAR MUHYUDHEEN HUDAWI SPEECH എസ്.കെ.എസ്.എസ്.എഫ് ഔദ്യോഗിക ചാനല്‍ " 24×7 മണിക്കൂറും ലഭിക്കുന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ്‌ റൂംമിന്‍റെ ഒഫീഷ്യല.....

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക സനദ്ദാന മഹാസമ്മേളനം I ദർശന ടിവി 17/01/2018

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക സനദ്ദാന മഹാസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇപ്പോൾ യൂട്യുബിലും...

കാവനൂർ മജ്മഅ് ഇരുപതാം വാർഷിക സനദ്ദാന മഹാസമ്മേളനം I ദർശന ടിവി കാവനൂർ മജ്മഅ് ഇരുപതാം വാർഷിക സനദ്ദാന മഹാസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ... മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട�...

10/01/2018

കാവനൂർ മജ്മഅ് സനദ്ദാന മഹാസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇന്ന് വൈകിട്ട്‌ 5 മണിക്ക്‌ ദർശന ടി.വിയിൽ...

Photos from Kavanoor Majma'a I കാവനൂർ മജ്മഅ്'s post 09/01/2018

#കാവനൂർ_മജ്മഅ_ഇരുപതാം_വാർഷിക_വാഫി_ഹിഫ്ള്_സനദ്ദാന_മഹാ_സമ്മേളനത്തിന്_ഉജ്ജ്വല_പരിസമാപ്തി

73 വാഫികളും 23 ഹാഫിളുകളും സനദ് സ്വീകരിച്ചു. (സുപ്രഭാതം ദിനപത്രം)

അരീക്കോട്: മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട് കാവനൂർ റഹ്മത്ത് നഗരിയിൽ സമ്മേളിച്ച നൂറുകണക്കിനാളുകളെ സാക്ഷിയാക്കി കർമസാഫല്യത്തിന്റെ നിറവിൽ കാവനൂർ മജ്മഅ ഇരുപതാം വാർഷിക വാഫി ഹിഫ്ള് സനദ് ദാന സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു. കേരളക്കരയിലെ ഇസ്ലാമിക പ്രബോധന പ്രവർത്തന വീഥിയിൽ രണ്ട് പതിറ്റാണ്ടിലേറെയായി സമന്വയ വിദ്യയുമായി നിറഞ്ഞു നിന്ന മജ്മഇന്റെ നവോഥാന വിപ്ലവത്തിന് കരുത്ത് പകർന്ന് 73 വാഫി പണ്ഡിതരും 23 ഹാഫിളുകളും സമസ്ത ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്നും സനദ് സ്വീകരിച്ച് പ്രബോധന വീഥിയിലിറങ്ങി. ഇരുപതാണ്ടിന്റെ ചരിത്ര സാക്ഷ്യവുമായി നവോഥാനത്തിന്റെ അക്ഷരമുറ്റത്ത് നാല് ദിവസങ്ങളിലായി നടന്ന ഗഹനമായ ചർച്ചകളും നവോഥാന വിചാരങ്ങളും വിജ്ഞാന സമ്പന്നമായ സെഷനുകളും മജ്മഇന്റെ സന്ദേശം സ്വീകരിക്കാൻ സമൂഹം പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിക്കുന്നതായിരുന്നു. സമന്വയ വിദ്യഭ്യാസം പ്രദാനം ചെയ്യുന്ന അനന്ത സാധ്യതകൾ ഉപയോഗിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഭേദിച്ച് പ്രബോധന രംഗത്ത് ചരിത്രം രചിക്കാൻ കർമ്മസജ്ജരായ 73 യുവ വാഫി പണ്ഡിതർ കൂടി സനദ് സ്വീകരിച്ചതോടെ വിദ്യഭ്യാസ നവജാഗരണത്തിന്റെ വിളംബരം മുഴക്കിയ മജ്മഇൽ നിന്നും പുറത്തിറങ്ങിയ വാഫികളുടെ എണ്ണം 137 ആയി. മുസ്ലിം പൈതൃകത്തിന്റെ അടയാളങ്ങൾക്ക് പിന്തുടർച്ച നൽകി വിജ്ഞാനത്തിന്റെ കൊടിയടയാളം തീർത്താണ് മജ്മഇന്റെ ഇരുപതാം വാർഷിക പരിപാടികൾ സമാപിച്ചത്. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശൈഖുനാ അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ സ്ഥാനവസ്ത്ര വിതരണം നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പി. കുഞ്ഞാണി മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. അൽ അസ്ഹർ യൂണിവേഴ്സിറ്റി മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡോ.ഇസ്ഹാഖ് അബ്ദുൽ ആൽ അബ്ദുൽ അലി, ഇന്റർ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗ് ഡയറക്ടർ ഡോ.വലീദ് അബ്ദുൽ മുൻഇം അസ്സഈദ് ഈജിപ്ത്, എം.ഡി അബ്ദുൽ വഹാബ് ദത്ത് മലേഷ്യ, ദഅവാ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് തുർക്കി ഡാക്ടർ ഡോ. സഊദ് ജനാൻ എന്നിവർ മുഖ്യാതിഥികളായി. പ്രൊഫ.അബ്ദുൽ ഹക്കീം ഫൈസി വാഫീസന്ദേശം കൈമാറി. എം.ടി അബ്ദുല്ല മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ശൈഖുനാ അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ്, ഇ.ടി മുഹമ്മദ് ബഷീർ, എം.ഐ ഷാനവാസ്, ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ് വി, കാലിക്കറ്റ് സർവ്വകലാശാല വി.സി ഡോ.കെ.മുഹമ്മദ് ബഷീർ, കെ.എ റഹ്മാൻ ഫൈസി കാവനൂർ, പി.കുഞ്ഞാണി മുസ്ലിയാർ, എം.എം മുഹ്യുദ്ധീൻ മുസ്ലിയാർ ആലുവ, കെ.ടി ഹംസ മുസ്ലിയാർ വയനാട്, വി.മൂസക്കോയ മുസ്ലിയാർ, കെ.പി.എ മജീദ്, ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ, സയ്യിദ് കെ.ടി തങ്ങൾ, സി.എം കുട്ടി സഖാഫി വെള്ളേരി, പി.കെ അബ്ദുറബ്ബ് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, പി.ഉബൈദുല്ല എം.എൽ.എ, മെട്രോ മുഹമ്മദ് ഹാജി, ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി, എം.പി മുസ്തഫൽ ഫൈസി, സെയ്ത് മുഹമ്മദ് നിസാമി, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, കാടാമ്പുഴ മൂസ ഹാജി, കോട്ടക്കൽ സൈതലവി ഹാജി, ഹസൻ സഖാഫി പൂക്കോട്ടൂർ, എം.സി മുഹമ്മദാജി, പി.എം.എസ്.തങ്ങൾ തുവ്വൂർ, ബാലത്തിൽ ബാപ്പു ഹാജി, ഒ.പി കുഞ്ഞാപ്പു ഹാജി, ഒ.ടി.മുസ്തഫ ഫൈസി, എൻ.വി മുഹമ്മദ് ബാഖവി, എം.പി മുഹമ്മദ് മുസ്ലിയാർ കടുങ്ങല്ലൂർ, പനോളി ചെറീത് ഹാജി, താജുദ്ധീൻ വാഫി, ടി.കെ.എം അബ്ദു മുസ്ലിയാർ, കെ.പി.എം.എസ് ഇണ്ണി തങ്ങൾ സംബന്ധിച്ചു...

07/01/2018

മജ്മഅ് സനദ് ദാന സമാപന മഹാ സമ്മേളനം വൈകീട്ട് 5 മുതൽ ലൈവ് ഉണ്ടായിരിക്കും.

06/01/2018

കാവനൂർ മജ്മഅ് സമ്മേളനം
്മേളനം ലൈവ് അൽപ സമയത്തിനകം ആരംഭിക്കും.

ഉദ്ഘാടനം : സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
വിഷയാവതരണം : അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

സമാപന പ്രസംഗം : എം.പി മുസ്തഫൽ ഫൈസി തിരൂർ

ആദർശ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നു.

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Address


Kavanoor
Malappuram
673639