നല്ല ശീലങ്ങളിലൂടെ ആരോഗ്യം Health & Happiness vlogs

നല്ല ശീലങ്ങളിലൂടെ ആരോഗ്യം            Health & Happiness vlogs

Share

നമ്മുടെ പ്രതിരോധശേഷിയും ആരോഗ്യവും എ?

23/12/2025

മലയാളത്തിൻ്റെ പ്രിയപ്പെട്ട നടൻ ശ്രീനിവാസൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏.

വളരെ അധികം ആളുകൾ പ്രതികരിച്ച ഒരു വിഷയം ആണ്.
ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഒരു രോഗം പോലെ പടർന്നു പിടിക്കുന്ന വിപത്താണ് ക്യാമറ . ആഘോഷങ്ങൾക്ക് ആയാലും മരണങ്ങൾക്ക് ആയാലും ക്യാമറ ഓൺ ചെയ്തു മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവരുടെ അനുവാദം ചോദിക്കാതെ കടന്നു ചെല്ലുന്ന medias .. എന്നിട്ട് അവർ വീഡിയോയ്ക്ക് കൊടുക്കുന്ന തലക്കെട്ടുകൾ ആണെങ്കിലോ content മായി ഒരു ബന്ധവും ഇല്ലാത്തതും.

സോഷ്യൽ മീഡിയ ഇത്രയും പ്രചാരത്തിൽ വരുന്നതിന് മുൻപ് പത്രങ്ങളിലൂടെ പ്രമുഖരുടെ മരണ വാർത്ത വായിക്കുന്നത് ഈ അവസരത്തിൽ ഓർത്തു പോകുന്നു. അനുശോചനം അറിയിക്കാൻ എത്തിയ പ്രധാനപ്പെട്ട വ്യക്തികളുടെ പേരും... പിന്നെ മരണപ്പെട്ട വ്യക്തിയുടെ ജീവചരിത്രവും, ആ വ്യക്തി നേടിയിട്ടുള്ള ബഹുമതികളും കൃത്യമായി ഒരു വിവരണത്തിലൂടെ നമുക്ക് വായിക്കാൻ കഴിയും. കൂടാതെ ഉൾ പേജുകളിൽ കുറച്ചു ഫോട്ടോസ് ഉൾപ്പെടുത്തുന്നതും കണ്ടിട്ടുണ്ട്.

എന്നാൽ പ്രിയപ്പെട്ടവരുടെ വേർപാടിൽ
ഒന്നു പൊട്ടിക്കരയാൻ പോലും അനുവദിക്കാതെ അവരുടെ സങ്കടം പോലും വിറ്റ് കാശാക്കണം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു . അതിനു ഒരു ഉദാഹരണം ആണ് മലയാളത്തിൻ്റെ പ്രിയ നടൻ ശ്രീനിവാസൻ്റെ വേർപാടും പൊതുദർശനവും തുടർന്നുള്ള ചടങ്ങുകളും ...അത് പകർത്തിയ മീഡിയകളും

നിങ്ങളോട് ഒരു ചോദ്യം ??
നിങ്ങൾക്ക് ഇത്
എങ്ങനെ സാധിക്കുന്നു
സ്വന്തം അച്ഛൻ്റെ വേർപാടിൽ കരയാനുള്ള സ്വാതന്ത്ര്യം പോലും കൊടുക്കാതെ ക്യാമറ zoom ചെയ്തു മക്കളുടെയും കൊച്ചുമക്കളുടെയും പങ്കാളിയുടെയും ഒക്കെ സങ്കടത്തിൻ്റെ ആഴം പകർത്തി എടുക്കാൻ.

എത്ര പകർത്തിയാലും അവരുടെ നഷ്ടം എത്രയാണെന്ന് നിങ്ങൾക്കോ നിങ്ങൾ വീഡിയോ എടുത്തു കാണിച്ചു കൊടുക്കുന്ന കാഴ്ചക്കാർക്കോ ഊഹിക്കാൻ പോലും കഴിയില്ല

ഇനിയെങ്കിലും ഇത്തരം ചടങ്ങുകൾക്ക് വീഡിയോ എടുക്കാനായി നിശ്ചിത അകലത്തിൽ ഒരു space കൊടുത്തു അവിടെ മാത്രം ഇത്തരക്കാരെ നിർത്തുകയോ ... അല്ലെങ്കിൽ മറ്റു restrictions കൊണ്ട് വരുകയോ ചെയ്യണം.
അങ്ങനെ ഒരു നിയമം കൊണ്ടുവരാൻ അധികാരപ്പെട്ടവർ ഉടൻ തന്നെ വേണ്ടത് ചെയ്യണം എന്നുള്ള ഒരു അപേക്ഷ കൂടി ഇതോടൊപ്പം ചേർക്കട്ടെ.

സഹപ്രവർത്തകൻ്റെ ചേതനയറ്റ ശരീരം അവസാനമായി കാണാൻ വരുന്ന സൂപ്പർസ്റ്റാറുകൾ ആയാലും അവർക്കും ഇല്ലേ അവരുടേതായ സ്വാതന്ത്ര്യം.
അവർ വരുന്നതും പോകുന്നതും അവർക്കൊപ്പം നടന്നു ഷൂട്ട് ചെയ്യുമ്പോൾ
അവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദയവായി നിങ്ങൾ ഒന്ന് ഓർക്കേണ്ടതാണ്.

മരണം രംഗബോധം ഇല്ലാത്ത കോമാളി എന്ന് പറയാറുണ്ടെങ്കിലും ഇന്ന് രംഗബോധമില്ലാത്ത കോമാളിയായി മാറുന്നത് ക്യാമറയും കൊണ്ട് മറ്റുള്ളവരുടെ സങ്കടത്തിൽ പോലും കടന്നു കയറുന്ന സോഷ്യൽ മീഡിയ ക്യാമറാമാൻമാർ ആണ് .

ഇതുപോലുള്ള എതിർപ്പുകൾ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.

08/05/2021

Double masking ഇരട്ട മാസ്ക് അറിയേണ്ടതെല്ലാം

30/04/2021

Surgical mask ശരിയായി എങ്ങനെ ധരിക്കാം. Knot & tuck method

30/04/2021

Surgical mask ശരിയായി എങ്ങനെ ധരിക്കാം. Knot & tuck method

04/02/2021

ഒരു ദിവസം എത്ര ഗ്ലാസ്‌ വെള്ളം കുടിക്കണം നിങ്ങളുടെ വയസ്സും weightഉം വെച്ചു കണക്കാക്കാൻ formula ഉണ്ടോ?

25/01/2021

Wish u all a happy epublic day🇮🇳🇮🇳🇮🇳🇮🇳🇮🇳
Republic day speech by ammoos😍

24/01/2021

Green tea health benefits .. weight loss and green tea.. ഗ്രീൻടീയുടെ ആരോഗ്യ ഗുണങ്ങൾ

13/11/2020

Ammoo's children's day speech in 1min
KG കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാൻ പറ്റുന്ന ഒരു children's day speech

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Category

Website

Address


Nallampurakkal , Pappinippara Po Manjeri Malappuram
Malappuram
676122