K Moyinkutty Master

K Moyinkutty Master Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from K Moyinkutty Master, Malappuram.

അഞ്ചര പതിറ്റാണ്ടിന്റെ സേവനംകെ.സി യുടെ പടിയിറക്കം ഉണർത്തിയ നൊമ്പരങ്ങൾ11-04-2026..രണ്ടാം ശനിയാഴ്ച...  സമസ്ത കേരള ഇസ്ലാം മത...
17/04/2026

അഞ്ചര പതിറ്റാണ്ടിന്റെ സേവനം
കെ.സി യുടെ പടിയിറക്കം ഉണർത്തിയ നൊമ്പരങ്ങൾ

11-04-2026..രണ്ടാം ശനിയാഴ്ച... സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പതിവ് യോഗത്തിന്റെ അവസാനത്തിൽ ഏറെ നൊമ്പരപ്പെടുത്തിയനിമിഷങ്ങളാണ് പങ്ക് വെച്ചത്..സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ 57 വർഷത്തെപ്രശസ്ത സേവനത്തിന് ശേഷം അനാരോഗ്യം കാരണം സർവ്വീസിൽ നിന്നും വിരമിച്ച കെ.സി.അഹ്‌മദ്‌ കുട്ടി മൗലവിക്ക് ബോർഡിന്റെ വക നൽകിയ യാത്രയയപ്പാണ് ഏറെ നൊമ്പരങ്ങൾ ഉണർത്തിയത്.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്‌ മൗലാന പി.കെ.മൂസക്കുട്ടി ഹസ്രത്ത്,ജനറൽ സെക്രട്ടറി ശൈഖുനാ എം.ടി.അബ്ദുല്ല മുസ്‌ലിയാർ,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി,വിദ്യാഭ്യാസ ബോർഡ് എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയതങ്ങൾ കെ.സി.ക്ക് ബോർഡിന്റെ വക പ്രത്യേക ഉപഹാരവും മൊമെന്റോയും നൽകി ആദരിച്ചപ്പോൾ കെ.സി യുടെ തെന്ന പോലെ സാക്ഷ്യം വഹിച്ചവരുടെയെല്ലാം കണ്ണുകൾ ഈ റ നണഞ്ഞ നിമിഷം കൂടിയായിരുന്നു അത്.സമസ്ത ഓഫീസുകളിൽ ഏറ്റവും സീനിയറായ കെ.സി.ക്കുള്ള യാത്രയയപ്പ് വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ വെച്ച് തന്നെ നൽകാൻ കഴിഞ്ഞ ബോർഡ് യോഗം തീരുമാനിച്ചത് കെ.സി യും വിദ്യാഭ്യാസ ബോർഡുമായുള്ള ദീർഘ കാലത്തെ ആ ബന്ധം മുൻ നിർത്തി തന്നെ യായിരുന്നു.പരപ്പനങ്ങാടി യിൽ ബോർഡിന്റെ ഓഫീസ് പ്രവർത്തിച്ച കാലം മുതൽ കെ.സി യുടെ സേവനം ഉണ്ടായിട്ടുണ്ട്.തുടർന്ന് ചേളാരിയിലെ പഴയകെട്ടിടത്തിലേക്കുംഅതിന് ശേഷം നാഷണൽ ഹൈവേയുടെ വികസനത്തിന്‌ വേണ്ടി പൊളിച്ചു മാറ്റിയ സമസ്താലയത്തിലും തുടർന്ന് ഇപ്പോൾ താൽക്കാലികമായി പ്രവർത്തിക്കുന്ന മുഅല്ലിം ഓഡിറ്റോറിയത്തിന്റെ അണ്ടർ ഗ്രൗണ്ടിലേക്ക് ഷ്വിഫ്റ്റ് ചെയ്ത ഓഫീസിലും സേവകനായി കെ.സി.ഉസ്താദ് ഉണ്ടായി രുന്നു..നീണ്ട 57 വർഷത്തെ സ്തുത്യർഹമായ സേവനം..അനാരോഗ്യ കാരണത്താൽ ഓഫീസിൽ ഹാജറാവാൻ കഴിയാതിരുന്നപ്പോഴും പരിമിതിയിൽ നിന്ന് കൊണ്ട് തന്റെ വീട്ടിൽ വെച്ചും കെ.സി.തന്റെ ദൗത്യം നിർവ്വഹിച്ചിരുന്നു.എല്ലാ പ്രാരാ ബ്ദങ്ങങ്ങളും പ്രയാസങ്ങളുംഉള്ളിലൊതു ക്കി.. തന്റെ പ്രിയപ്പെട്ട മോളുടെ അസുഖംമൂലം ഉണ്ടാവുന്ന പ്രയാസങ്ങളിൽ പരിഭവമില്ലാതെ.. ക്ഷമയും സഹനവുമാണ് തന്റെ കൈ മുതൽ എന്ന് സഹ പ്രവർത്തകർക്കെല്ലാം ബോധ്യപ്പെടുമാറ്..ശാരീരിക കമായി ഏറെ പ്രയാസം അനുഭവപ്പെടുന്നതിനാൽ പതിവ് പോലെ യുള്ള സേവനം തുടരാൻ കഴിയുമോ എന്ന് തോന്നുന്നില്ലെന്നും ആയതിനാൽ വിരമിക്കുകയാണെന്ന് കെ.സി.അറിയിച്ചപ്പോഴും കഴിയുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ സേവനം ഇനിയും ഉണ്ടാവണം എന്ന് തന്നെയാണ് ഓരോരുത്തരുടെയും ആഗ്രഹം..മുഫത്തിഷുമാർ,മുജവ്വിദുമാർ,ഹിസ്‌ബ്,ട്രെയിനിങ്,മദ്രസ്സ അംഗീകാരം എന്നീ സെക്ഷനുകളായിരുന്നു പ്രധാനമായും കെ.സി.കൈകാര്യം ചെയ്തിരുന്നുന്നത്.ഒരാക്ഷേപത്തിനും ഇട വെക്കാതെ തന്റെ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് സഹ പ്രവർത്തകർക്കെല്ലാം മാതൃകയായിരുന്നു.കൃത്യ നിഷ്ഠ,ജോലിയോടുള്ള പ്രതിബദ്ധത,പെരുമാറ്റം,വിനയം,സ്നേഹം,സന്ദർശകരോടെല്ലാം കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തി കൊടുക്കൽ എന്നിവ കൊണ്ടെല്ലാം മാതൃക യായിരുന്നു പ്രിയപ്പെട്ട കെ.സി..
പാഠപുസ്തകപരിഷ്കരണ പ്രക്രിയയിലും സിലബസ് അനുസരിച്ച് തജ്‌ വീദ് നിയമങ്ങൾ അടയാളപ്പെടുത്തിയുള്ള വിദ്യാഭ്യാസ ബോർഡിന്റെ സ്വന്തമായ മുസ്ഹഫ് തയ്യാറാക്കുന്നതിലും കെ.സി.യുടെ കര സ്പർശമാണ് ഉണ്ടായിരുന്നത്..കെ.സി.ഇല്ലാത്ത ഒരു ഓഫീസ്..സഹപ്രവർത്തകർ ക്കെല്ലാം തങ്ങളുടെ വീട്ടിൽ ഒരു പിതാവ് ഇല്ലാത്തത് പോലെയാണ് അനുഭവപ്പെടുന്നത്..
പ്രിയപ്പെട്ട കെ.സി ക്ക് നാഥൻ ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ..തുടർന്നുംദീനിനും സമസ്ത ക്ക് വേണ്ടിയും പ്രവർത്തിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ,അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് റബ്ബ് തആല തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ 🤲

ടി.എസ്.ഇബ്രാഹിം കുട്ടി മുസ്‌ലിയാർപണ്ഡിത തറവാട്ടിലെ മറ്റൊരു കാരണവർ കൂടി യാത്ര യായിസമസ്ത കേന്ദ്ര മുശാവറ അംഗവും  വിവിധ മഹല്...
10/04/2026

ടി.എസ്.ഇബ്രാഹിം കുട്ടി മുസ്‌ലിയാർ
പണ്ഡിത തറവാട്ടിലെ മറ്റൊരു കാരണവർ കൂടി യാത്ര യായി

സമസ്ത കേന്ദ്ര മുശാവറ അംഗവും വിവിധ മഹല്ലുകളുടെ ഖാസിയുമായ ടി.എസ്.ഇബ്രാഹീം കുട്ടി മുസ്‌ലിയാരുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് മകൻ സാദിഖ് സാഹിബിൽ നിന്നും അറിഞ്ഞത്.വെള്ളിയാഴ്ച രാവിന്റെ പവിത്ര സമയത്ത് നാഥൻ അവന്റെ തിരു സന്നിധിയിലേക്ക് ഉസ്താദിനെ വിളിച്ചിരിക്കുന്നു..ഇന്നാ ലില്ലാഹി വ ഇന്നാഇലൈഹി റാജിഊൻ...
പ്രമുഖ പണ്ഡിതൻ മുഹമ്മദ്‌ സഈദ് മുസ്‌ലിയാരുടെയും സൂഫി വര്യൻ ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാരുടെ പുത്രി കുഞ്ഞിപ്പാത്തുമ്മ എന്നവരുടെയും മകനായി 1938 ജൂൺ 10 നാണ് കണ്ണൂർ ജില്ലയിലെ ചൊക്ലി ഈസ്റ്റ് പള്ളൂരിൽ ഉസ്താദിന്റെ ജനനം.
പെരിങ്ങത്തൂർ,പയ്യോളി,ചെറുകുന്ന്,ചാലിയം,പാപ്പിനിശേരി,മൊഗ്രാൽ പുത്തൂർ എന്നിവിടങ്ങളിലായിരുന്നു ദർസ് പഠനം.പിതാവ്മുഹമ്മദ്‌ സഈദ് മുസ്‌ലിയാർ,മാതാ മഹൻ ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാർ,കെ.പി.മുത്തുക്കോയ തങ്ങൾ,പനയത്തിൽ മുത്തുക്കോയ തങ്ങൾ,ഒ.കെ.സൈനുദ്ധീൻ കുട്ടി മുസ്‌ലിയാർ,എ.വി.ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങി യ ഉസ്താദുമാരിൽ നിന്നുള്ള പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ :നൂരിയ്യ യിൽ ഉപരി പഠനത്തിന് ചേർന്നു..ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്‌ലിയാർ,ഉത്തമ പാളയം അബൂബക്കർ ഹസ്രത്ത്,ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ,ഉസ്താദ് കെ.സി.ജമാഅലുദ്ധീൻ മുസ്‌ലിയാർ എന്നിവരായിരുന്നു ഗുരുനാഥന്മാർ.ജാമിഅ യിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം പാനൂർ,മട്ടന്നൂർ,അഴിയൂർ, അഞ്ചാംപീടിക ,മാങ്ങാട്,ഇരിക്കൂർ എന്നിവിടങ്ങളിൽ ദർസ് നടത്തി.നിരവധി ശിഷ്യ ഗണങ്ങളുള്ള ഉസ്താദ് 2014 മുതൽ മുസ്ലിം സമുദായത്തിന്റെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ മുശാവറ അംഗമാണ്.
ലാളിത്യം,വിനയം,സ്നേഹം എന്നിവയാൽ ഏവരുടെയും ഹൃദയ ത്തിൽ സ്ഥാനം നേടിയിരുന്ന ഉസ്താദിനെ ഒരു പിതാവിന് തുല്യമായിരുന്നു എല്ലാവരും കണ്ടിരുന്നത്. നാല് ദിവസം മുമ്പ് ഈ വിനീതനും ഉസ്താദ് കെ.ഉമർ ഫൈസി മുക്കവും ഡോ.അമീർ അലിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എകരൂൽ പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റീവ് സെന്ററിൽ വെച്ച് ഉസ്താദിനെ സന്ദർശിച്ചപ്പോൾ നല്ല ക്ഷീണിതനാണെങ്കിലും സംസാരിക്കുകയും ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു.മകൻ സാദിഖ്‌ ഉൾപ്പെടെ മറ്റു മക്കളും മരു മക്കളും പേര മക്കളും എല്ലാവരും പരിചരണത്തിനായി അവിടെ ഉണ്ടായിരുന്നു.വീട്ടുകാർക്കെന്ന പോലെ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട വനായിരുന്നു ടി.എസ്.ഉസ്താദ്..
പണ്ഡിത തറവാട്ടിലെ മറ്റൊരു കാരണവർ കൂടി ഇന്ന് നമ്മോട് യാത്രയായി..
മഹാനവർ കളുടെ ദറജഅല്ലാഹു ഏറ്റി ഏറ്റി കൊടുക്കട്ടെ,അവരോടൊപ്പം നമ്മെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ,ആമീൻ 🤲
കെ.മോയിൻകുട്ടി മാസ്റ്റർ
(ജനറൽ മാനേജർ,SKIMVB )
10-04-2026

25/03/2026

ഇത് ആ സമ്മേളനത്തിലെ പ്രാർത്ഥന യുടെ ഫലം തന്നെ.. രാമനാട്ടുകര യിലെ സി.അബൂബക്കർ വാചാലമായ നിമിഷങ്ങൾ

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ രക്ഷാധി കാരിയും കാസർക്കോട്ടെ പൗര പ്രധാനിയുമായ ഡോ.ഇസ്സുദ്ധീൻ ഹാജി യുടെ മകളുടെ നികാഹ് കർമ്മത്തിൽ പങ്കെടുക്കാൻ
ഇന്ന് (25-03-2026) ഫാറൂഖ് കോളേജ് കെ ഹിൽസ് റിസോർട്ടിലേക്ക് പോവുന്ന വഴിയെ സമസ്ത പ്രസിഡന്റ്‌ സയ്യിദുൽ ഉലമയോടൊപ്പം രാമനാട്ടുകര ഫറോക് കോളേജ് റോഡിലെ മസ്ജിദുൽ ഹുദയിൽ മഗ് രിബ് നിസ്കാരത്തിനു എത്തിയ നിമിഷം ജീവിതത്തിൽ മറക്കാനാവില്ല..സയ്യിദുൽ ഉലമയെ കണ്ട പാടെ മഹല്ലിലെ കാരണവരായ ചെറുകാട്ട് അബൂബക്കർ സാഹിബ് സയ്യിദുൽ ഉലമയോട് പറഞ്ഞ വാക്കുകളാണ് ഏറെ സന്തോഷിപ്പിച്ചത്..ഇവിടെ യുള്ള ഉസ്താദിനോടൊപ്പം കാസർഗോഡ് കുണിയയിലെ സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിലും ക്യാമ്പിലും പങ്കെടുക്കാൻ ഭാഗ്യം സിദ്ധിച്ച ആളാണ് തങ്ങളെ ഞാൻ..കുറെ നാളുകളായി കാലിന് വേദന അനുഭവപ്പെട്ട് നിസ്കരിക്കാൻ പോലും പ്രയാസപ്പെടുകയായിരുന്നു..സമ്മേളനത്തിലെ ദുആ കൊണ്ടാണെന്ന് പരിപൂർണ മായും ഞാൻ വിശ്വസിക്കുന്നു, സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം ഇപ്പോൾ പഴയ വേദനയൊന്നും തന്നെ ഇല്ല..ഇപ്പോൾ പ്രയാസപ്പെടാതെ നിസ്കരിക്കാൻ കഴിയുന്നു..ഈ കാര്യം അബൂബക്കർ സാഹിബ് സയ്യിദുൽ ഉലമയോട് പറയുമ്പോൾ ഈ വിനീതനും അടുത്തുണ്ടായിരുന്നു..അഭിമാനം പങ്ക് വെച്ച നിമിഷങ്ങളായിരുന്നു അത്..ഇങ്ങിനെ പലരും പറഞ്ഞതായി സയ്യിദുൽ ഉലമ അദ്ദേഹത്തോട് പറഞ്ഞതോടെ മറ്റു പലരുടെയും അനുഭവ സാക്ഷ്യപ്പെടുത്തൽ കൂടിയായിരുന്നു അത്..
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ഇങ്ങിനെ ദുആക്ക് ഇജാബത്ത് കിട്ടിയ എത്ര യെത്ര അനുഭവങ്ങളാണ് സാക്ഷ്യപ്പെടുത്തിയത്..എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായി രുന്നു നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ ചരിത്ര വിജയം..ഇത് നാമൊന്നുമല്ല നിയന്ത്രിക്കുന്നത്..അല്ലാഹുവിന്റെ ഔലിയാക്കളും ആരിഫീങ്ങളുമാണ്..സമസ്ത ഇലാഹിയായ പ്രസ്ഥാനമാണ്..നിങ്ങൾക്ക് ഒരാശങ്കയും വേണ്ട..എല്ലാം അല്ലാഹു വിജയിപ്പിച്ചു കൊള്ളും..സംഘാടകരോടും പ്രവർത്തകരോടും സയ്യിദുൽ ഉലമ പറഞ്ഞ വാക്കുകൾ ഇവിടെ അന്വർത്ഥമാവുകയാ യിരുന്നു..നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ നമുക്കുണ്ടായ ആ മഹാ ഭാഗ്യം..റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവില്ല..നാഥൻ അനുഗ്രഹിക്കട്ടെ..ആമീൻ.
കെ.മോയിൻകുട്ടി മാസ്റ്റർ
(ജനറൽ മാനേജർ,SKIMVB &
കോ ഡിനേറ്റർ സമസ്ത നൂറാം വാർഷിക മഹാസമ്മേളനം )
25-03-2026

ഹൃദയ ഭേദം ഈ കാഴ്ചപതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം തനിക്കുണ്ടായ  കൊച്ചു മോളെയും തന്റെ പ്രിയദമയെയും തനിച്ചാക്കി പ്രിയപ്...
12/03/2026

ഹൃദയ ഭേദം ഈ കാഴ്ച
പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം തനിക്കുണ്ടായ കൊച്ചു മോളെയും തന്റെ പ്രിയദമയെയും തനിച്ചാക്കി പ്രിയപ്പെട്ട അബൂബക്കർ സിദ്ധീഖ്‌ നാഥന്റെ സന്നിധി യിലേക്ക് യാത്രയായി.ബാം ഗ്ലൂരിൽ കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരണപ്പെട്ട എസ്.കെ.എസ്.എസ്.എഫ് നേതാവും മുസ്ലിം യൂത്ത് ലീഗ് പോണ്ടിച്ചേരി സ്റ്റൈറ്റ് സെക്രട്ടറി യുമായ ചൊക്ലി ഗ്രാമത്തി സ്വദേശി അബൂബക്കർ സിദ്ധീഖിന്റെ വസതിസന്ദർശന വേളയിൽ അബൂബക്കർ സിദ്ധീഖിന്റെ നാല് മാസം പ്രായമായ കൊച്ചു മോളെ സഹോദരൻ സയ്യിദ് സാബിഖലി ശിഹാബ് തങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കാൻ പറഞ്ഞ രംഗം.. കൂടെ ഉണ്ടായിരുന്നവരുടെയെല്ലാം കണ്ണുകൾ ഈ റനണിഞ്ഞ നിമിഷമായിരുന്നു അത്..അബൂബക്കർ സിദ്ധീഖ് അന്ത്യ വിശ്രമം കൊള്ളുന്ന ഖബർ സ്ഥാനിൽ വെച്ചും തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടന്നു..നാഥൻ ഖബൂൽ ചെയ്യട്ടെ,ആമീൻ..

ജംഷീറിന്റെ വീട് സന്ദർശിച്ചുകഴിഞ്ഞ ദിവസം നമ്മിൽ നിന്നും വിട പറഞ്ഞ മലപ്പുറം ഈസ്റ്റ്‌ ജില്ല പുളിക്കൽ മേഖല വിഖായ ആക്റ്റീവ് മ...
05/03/2026

ജംഷീറിന്റെ വീട് സന്ദർശിച്ചു
കഴിഞ്ഞ ദിവസം നമ്മിൽ നിന്നും വിട പറഞ്ഞ മലപ്പുറം ഈസ്റ്റ്‌ ജില്ല പുളിക്കൽ മേഖല വിഖായ ആക്റ്റീവ് മെമ്പർ ജംഷീർ മലാട്ടിപ്പാറയുടെ വീട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ എന്നിവർ സന്ദർശിച്ചു.സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.എം.പി.കടുങ്ങല്ലൂർ,ആസിഫ് ദാരിമി പുളിക്കൽ,റിയാസ് കൊട്ട പ്പുറം,വൈ.പി.അബൂബക്കർ മൗലവി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വിശുദ്ധ റമദാനിലെ പുണ്യദിനത്തിൽ വിഖായയുടെ സേവന നിരതരനായി ഈ ലോകത്തോട് വിട പറഞ്ഞ പ്രിയ സഹോദരൻ ജംഷീറിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..ആമീൻ..
05-06-2026

ജീവിതത്തിലുടനീളം സമസ്തയെന്ന വികാരംമനംനിറയെ ശംസുൽ ഉലമയും*സി.കെ.കെ.മാണിയൂർ :എല്ലാവരെയും അത്ഭുതപ്പെടുത്തിയ പൊതു ജീവിതത്തിന്...
02/03/2026

ജീവിതത്തിലുടനീളം സമസ്തയെന്ന വികാരം
മനംനിറയെ ശംസുൽ ഉലമയും
*സി.കെ.കെ.മാണിയൂർ :എല്ലാവരെയും അത്ഭുതപ്പെടുത്തിയ പൊതു ജീവിതത്തിന്റെ ഉടമ*
കേട്ടവർ..കേട്ടവർ എല്ലാം ഞെട്ടലോട് കൂടിയാണ് ആ വാർത്ത ശ്രവിച്ചത്.ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് പ്രിയപ്പെട്ട സി.കെ.കെ.മാണിയൂരിന്റെ വഫാത്ത് വാർത്ത അറിഞ്ഞത്.ചേളാരി സമസ്താലയത്തിൽ സമസ്ത വിദ്യാഭ്യാസ പരീക്ഷബോർഡ് മീറ്റിംഗ് നടന്നു കൊണ്ടിരിക്കെയാണ് പ്രിയപ്പെട്ട സി.പി.ഇഖ്ബാൽ മരണ വാർത്ത ഫോണിലൂടെ അറിയിച്ചത്.എം.ടി.ഉസ്താദ്, ഉസ്താദ് മൂസക്കുട്ടി ഹസ്റത്ത്,വാക്കോട് ഉസ്താദ്,എ.വി.ഉസ്താദ്,ഡോ.എൻ.എ.എം.അബ്ദുൽ ഖാദിർ,കെ.എം.അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം,അബ്ദുസ്സമദ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ള നേതാ ക്കളെയെല്ലാം തത്സമയം വഫാത്ത് വിവരം അറിയിച്ചപ്പോൾ എല്ലാവരും ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്..യോഗാനന്തരം എം.ടി.ഉസ്താദിന്റെ നേതൃത്വത്തിൽ പ്രത്യേകം ദുആ നടത്തിയാണ് യോഗ നടപടികൾ അവസാനിപ്പിച്ചത്.സമസ്ത യുടെ നേതാക്കൾക്കും പ്രവർത്തകർക്കും ഒരു മുഖവുരക്ക് ആവശ്യമില്ലാത്ത വിധം എല്ലാവർക്കുംഒരു പോലെ പരിചിതനായിരുന്നു സി.കെ.കെ.എന്ന ആ മൂന്നക്ഷരം.സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ലോ &ഓർഡർ കമ്മിറ്റിയുടെ ചെയർമാനായി ഉസ്താദുമാർ മാണിയൂരിനെ തെരഞ്ഞെടുത്തത് ആ വ്യക്തിയിലുള്ള വിശ്വാസം കൊണ്ടായിരുന്നു.നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ ചരിത്ര വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ പങ്ക് പരാമർശിക്കാതെ വയ്യ..ആരോഗ്യ പ്രശ്നം ശരീരത്തെ തളർത്തിയിരുന്നു വെങ്കിലും മനസ്സിന് ഒരു തളർച്ചയും പ്രകടമായിരുന്നില്ല.ഇക്കഴിഞ്ഞ 23-ന് വെളിമുക്ക് ക്രസെന്റിൽ നടന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തപ്പോൾ പതിവ് പോലെ നേതാക്കളോടെല്ലാം കുശലം പറഞ്ഞും നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ മഹിമ പങ്കിട്ടും ചെലവഴിച്ച ആ നിമിഷങ്ങൾ ഓർമയിൽഎന്നും തങ്ങി നിൽക്കും..പുഞ്ചിരി തൂകുന്ന ആ മുഖം..സ്നേഹത്തോടെ..സരസമായ വാക്കുകളോടെ..എതിരാളികളുടെ പോലും മനം കവരുന്ന പെരുമാറ്റത്തിലൂടെ..ജീവിതത്തിൽ ഒട്ടേറെ പ്രയാസങ്ങളിലൂടെ കടന്നു പോവുമ്പോഴും എല്ലാം ഉള്ളിലൊതുക്കി..ആരോടും തന്റെ പ്രയാസം പങ്ക് വെക്കാതെ..പ്രിയപ്പെട്ട മാണിയൂർ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു..എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ,എസ്.കെ.ഐ.എം.വി.ബോർഡ് ജനറൽ ബോഡി അംഗം,വരക്കൽ മഖാമ് കമ്മിറ്റി അംഗം,എസ്.എൻ.ഇ.സി ഗവേണിങ് ബോഡി അംഗം,പാറാൽ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് പ്രസിഡന്റ്‌ തുടങ്ങി നിരവധി പദവികൾ വഹിച്ചിരുന്നു അദ്ദേഹം.നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ ചരിത്ര വിജയത്തിൽ അഭിമാനം കൊണ്ടിരുന്ന മാണിയൂർ സമസ്ത യുടെ നാട്ടിലെയും മറുനാട്ടിലെയും പ്രവർത്തകർക്ക് ഒരു പോലെ പ്രിയങ്കരനായിരുന്നു.വിശുദ്ധ റം സാനിലെ മഗ് ഫിറത്തിന്റെ പത്തിൽ നാഥൻ പ്രിയപ്പെട്ട സി.കെ.കെ യെ മടക്കി വിളിച്ചു..റബ്ബിന്റെ സന്നിധിയിലേക്ക്..
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..ആമീൻ..
പ്രാർത്ഥനയോടെ..

കെ.മോയിൻകുട്ടി മാസ്റ്റർ
(ജനറൽ മാനേജർ,SKIMVBoard)
02-03-2026

എസ്.എൻ.ഇ.സിയിൽ പഠിക്കാം➖➖➖➖➖➖➖➖➖➖സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ  ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ബൃഹത്തായ ഹയർ എജ്യുക്കേ...
02/03/2026

എസ്.എൻ.ഇ.സിയിൽ പഠിക്കാം
➖➖➖➖➖➖➖➖➖➖

സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ബൃഹത്തായ ഹയർ എജ്യുക്കേഷൻ സംവിധാനമാണ് സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി). ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗിലെ അംഗത്വം ഉൾപ്പെടെയുള്ള നേട്ടങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ കൈവരിച്ച സംവിധാനത്തിന്റെ വിവിധ സ്ട്രീമുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ അപ്ലികേഷൻ
ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.

സ്കൂൾ ഏഴാം ക്ലാസ് കഴിഞ്ഞവർക്കുള്ള
ശരീഅ പ്ലസ് (Boys), ഷീ പ്ലസ് (Girls), ലൈഫ് പ്ലസ് (Boys & Girls), ഹാഫിളുകൾക്കുള്ള ബയ്യിനാത് (Boys) സ്ട്രീമുകളിലേക്ക് ഇന്ന് (02-03-2026) മുതൽ ഓൺലൈനായി അപേക്ഷിക്കാം.

സമസ്ത നാഷനൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് (SNEET) 2026 ഏപ്രിൽ 5 ന്.

SSLC കഴിഞ്ഞവർക്കുള്ള
ശരീഅ(Boys), ഷീ(Girls), ലൈഫ് (Boys & Girls) സ്ട്രീമുകളിലേക്ക് 2026 ഏപ്രിൽ 1 മുതൽ അപേക്ഷിക്കാം.

സമസ്ത നാഷനൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് (SNEET) 2026 മെയ് 3 ന്.

അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.snec.in സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്.
+91 8590 555 455
+91 7012 007 272

അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ ലഭിക്കാൻ വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്യുക

https://whatsapp.com/channel/0029Va56oEi9xVJY82zDX93E



©️ SAMASTHA National Education Council (SNEC)

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻസി.കെ.കെ മാണിയൂർ അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി 🤲
02/03/2026

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

സി.കെ.കെ മാണിയൂർ
അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി 🤲

مَرْحَباً يَا شَهْرَ رَمَضَانمَرْحَباً شَهْرَ العِبَادَة〰️〰️〰️〰️〰️〰️🏷️Skimvb updates 🏷️Follow Our WhatsApp Channel👇🏼http...
18/02/2026

مَرْحَباً يَا شَهْرَ رَمَضَان
مَرْحَباً شَهْرَ العِبَادَة

〰️〰️〰️〰️〰️〰️
🏷️Skimvb updates 🏷️
Follow Our WhatsApp Channel👇🏼
https://whatsapp.com/channel/0029Vao7unLJpe8lX9M6Xl3d
〰️〰️〰️〰️〰️〰️
Samastha Kerala Islam Matha Vidyabhyasa Board (SKIMVB)

*നാട്ടുകാരുടെയും സഹ പ്രവർത്തകരുടെയും ഈ സ്നേഹ വായ്പ്പ് പ്രവർത്തനത്തിന് കൂടുതൽ ഊർജ്ജം നൽകുന്നു*ഇന്നലത്തെ സായാഹ്നം..നാട്ടുക...
16/02/2026

*നാട്ടുകാരുടെയും സഹ പ്രവർത്തകരുടെയും ഈ സ്നേഹ വായ്പ്പ് പ്രവർത്തനത്തിന് കൂടുതൽ ഊർജ്ജം നൽകുന്നു*
ഇന്നലത്തെ സായാഹ്നം..
നാട്ടുകാർ നൽകിയ സ്നേഹ വായ്പ്പ്..തുടർന്നുള്ള പ്രവർത്തനത്തിന് കൂടുതൽ ഊർജ്ജം പകരുന്നു.സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ കോ ഡിനേറ്റർ എന്ന നിലക്കുള്ള പ്രവർത്തനത്തിന് നാട്ടുകാർ നൽകിയ ആദരവിന് ഏറെ വില മതിക്കുന്നു.എസ്.കെ.എസ്.എസ് എഫ് യു.എ.ഇ നാഷണൽ കമ്മിറ്റി നൂറാം വാർഷിക മഹാ സമ്മേളനത്തിൽ വെച്ച് ഉപഹാരം നൽകുന്ന വിവരം ബന്ധപ്പെട്ടവർ അറിയിച്ചപ്പോൾ വിയോജനം അറിയിച്ചിരുന്നുവെങ്കിലുംഎന്റെ അസാ ന്നിധ്യത്തിൽ ക്യാമ്പിന്റെ സമാപന വേദിയിൽ വെച്ച് എനിക്ക് വേണ്ടി ആരോ ഏറ്റു വാങ്ങുകയുണ്ടായി .എന്നാൽ നാട്ടുകാരുടെ ഈ സ്നേഹ വായ്പ്പിന് മുമ്പിൽ എനിക്ക് കീഴടങ്ങേണ്ടി വന്നു..സയ്യിദ് ഷുഹൈബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് സയ്യിദ് സാബിഖലി ശിഹാബ് തങ്ങളിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങിയത് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ നിമിത്തമാവുന്നു..അൽഹംദുലില്ലാഹ്..നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ വിജയത്തിന് മുഴു സമയവും നേതൃത്വം നൽകിയ ഈ രണ്ട് സയ്യിദന്മാരും സഹിച്ച ത്യാഗത്തോടൊപ്പമൊന്നും എന്റെ ത്യാഗം എത്തില്ല എന്നറിയാം..എങ്കിലും പന്നിക്കോട് എച്ച്.എസ്.എസ് മദ്രസ്സ കമ്മിറ്റി യും എസ്.വൈ.എസ്,എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും രക്ഷിതാക്കളും കൂടെ എനിക്ക് പ്രിയപ്പെട്ടനാട്ടുകാരും കാണിച്ച ഈ സ്നേഹവായ്പ്പിന് മുമ്പിൽ എനിക്ക് കീഴ്പ്പെടാതിരിക്കാൻ നിർവ്വാഹമില്ലാതായി.തുടർന്നും സമസ്ത ക്ക് വേണ്ടി ഖിദ്മ ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ..ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു..അല്ലാഹു ഇരു വീട്ടിലും നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ..ആമീൻ.
കെ.മോയിൻകുട്ടി മാസ്റ്റർ
15-02-2026

സമസ്ത ശതാബ്ദിഅന്താരാഷ്ട്ര മഹാ സമ്മേളനംചരിത്ര വിജയംനന്ദി...നന്ദി...നന്ദി...'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേ...
10/02/2026

സമസ്ത ശതാബ്ദി
അന്താരാഷ്ട്ര മഹാ സമ്മേളനം
ചരിത്ര വിജയം
നന്ദി...നന്ദി...നന്ദി...

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 04 മുതല്‍ 08 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനം ചരിത്ര വിജയം കൈവരിച്ചിരിക്കുന്നു. അല്‍ഹംദുലില്ലാഹ്. സമസ്ത കേന്ദ്ര മുശാവറയുടെ കീഴില്‍ രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളുടെയും പൊതുസമൂഹത്തിന്റെ പിന്തുണയുമാണ് ഈ സമ്മേളനം ഇത്രമേല്‍ വിജയമാക്കിയത്. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോ, 33,313 പ്രതിനിധികള്‍ പങ്കെടുത്ത ത്രിദിന പഠന ക്യാമ്പ്, മൂന്ന് വേദികളിലായി നടന്ന വ്യത്യസ്ത പരിപാടികള്‍, ജനലക്ഷങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനം എന്നിവ കൊണ്ടെല്ലാം പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനം.
ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്ത സ്വാഗത സംഘം ഭാരവാഹികള്‍, വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍, സാമ്പത്തികമായും മറ്റും സഹായിച്ചവര്‍, സമ്മേളനം നടത്തുന്നതിന് ആവശ്യമായ സ്ഥലവും സ്ഥാപനവും വിട്ടുതന്നും സമ്മേളനത്തിന് എത്തിയ മുഴുവന്‍ പേര്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയും മറ്റും സഹായിച്ച കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂ ഷന്‍ സ്ഥാപകനും ചെയര്‍മാനുമായ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍, കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി, ജില്ലാ, പ്രാദേശിക ഭരണകൂടങ്ങള്‍, സര്‍ക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, മാധ്യമ പ്രവര്‍ത്തകര്‍, മഹല്ല് ഭാരവാഹികള്‍, മെഡിക്കല്‍ ടീം, വളണ്ടിയര്‍മാര്‍, ഇലക്ട്രിസിറ്റി, ടെലിഫോണ്‍, വാട്ടര്‍ അതോറിറ്റി, ട്രാഫിക് ഉദ്യോഗസ്ഥര്‍, ശ്രദ്ധേയമായ എക്‌സ്‌പോ ഒരുക്കിയവര്‍, പ്രചാരണം നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.
എളിയ ക്ഷണം സ്വീകരിച്ച് ഏറെ പ്രയാസങ്ങള്‍ സഹിച്ച് പ്രോഗ്രാമില്‍ സംബന്ധിച്ച നേതാക്കള്‍, ഭരണ കര്‍ത്താക്കള്‍, ജനപ്രതിനിധികള്‍, വിദേശ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, ഉലമാക്കള്‍, സാദാത്തീങ്ങള്‍, ഉമാറാക്കള്‍, സംഘടനാ നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു തക്ക പ്രതിഫലം നല്‍കട്ടെ, ആമീന്‍.

എന്ന്

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (ഒപ്പ്)
(പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ & ചെയര്‍മാന്‍, സ്വാഗതസംഘം)

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് (ഒപ്പ്)
(മുഖ്യ രക്ഷാകാധികാരി, സ്വാഗതസംഘം)

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ഒപ്പ്)
(ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ & ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം)

എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ (ഒപ്പ്)
(വര്‍ക്കിങ് കണ്‍വീനര്‍)

കോഴിക്കോട്
10-02-2026

Address

Malappuram

Telephone

+917356404904

Website

Alerts

Be the first to know and let us send you an email when K Moyinkutty Master posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to K Moyinkutty Master:

Shortcuts

Share