ഒരു വട്ടം കൂടി നമ്മൾ Majlis Alumni 2003-06

  • Home
  • India
  • Malappuram
  • ഒരു വട്ടം കൂടി നമ്മൾ Majlis Alumni 2003-06

ഒരു വട്ടം കൂടി നമ്മൾ Majlis Alumni 2003-06 ഒരു വട്ടം കൂടി നമ്മൾ.....
മജ്‌ലിസ്‌ അലൂമ്നി 2003 -06

സുഹൃത്തുക്കളെ    കലാലയ ജീവിത്തത്തിൽ ഒട്ടേറെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച നമ്മുടെ മജ്‌ലിസിന്റെ മുറ്റത്തേക്ക് ഒരു...
27/02/2020

സുഹൃത്തുക്കളെ

കലാലയ ജീവിത്തത്തിൽ ഒട്ടേറെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച നമ്മുടെ മജ്‌ലിസിന്റെ മുറ്റത്തേക്ക് ഒരുവട്ടം കൂടി നമ്മൾ പോവുകയാണ് . മനസ്സിനെ കുളിരണിയിച്ച ആ പഴയ സുഹൃത് ബന്ധങ്ങൾ ഒന്നുകൂടി കൂട്ടിച്ചേർക്കുവാനും പഴയ അത്യപൂർവ മുഹൂർത്തങ്ങൾ ഒന്നുകൂടെ ഓർക്കാനും പങ്കുവെക്കാനും നമ്മൾ ഒന്നിക്കുന്നു,
എന്തിനും ഏതിനും നമ്മോടൊപ്പാം നിന്ന ആ ചങ്ക് സുഹൃത്തിന്റെ തോളിൽ കൈവച്ചുകൊണ്ട് ആ വരാന്തയിലൂടെ ഒരുവട്ടം കൂടി നടക്കുവാൻ നമ്മൾ ഏറെ കൊതിക്കുന്നു .....
നമുക്കൊന്നിക്കാം ,പങ്കുവെക്കാം ....ആ പഴയ ഓർമ്മകൾ ....

പ്രിയപെട്ടവരെ മജ്ലിസ് ആർട്സ് & സയൻസ് കോളേജിലെ 2003 -2006 ബാച്ചിലെ എല്ലാ ഡിപ്പാർട്മെന്റിലെയും സുഹൃത്തുക്കൾ ചേർന്നുകൊണ്ട് 2003 -06 അലുംനി നടത്താൻ തീരുമാനമെടുത്ത വിവരം സന്തോഷപൂർവം അറിയിക്കട്ടെ . ഇതിന്റെ ഭാഗമായികൊണ്ട് എല്ലാ ഡിപ്പാർട്മെന്റുകളിലെയും സുഹൃത്തുക്കൾ ചേർന്നുകൊണ്ട് വാട്സപ്പ് ഗ്രുപ് ഉണ്ടാക്കിയിട്ടുണ്ട് . ഇതിന്റെ പ്രാഥമിക ഗട്ടതിലെ ഒരു മീറ്റിംഗ് എന്ന നിലക്ക് നാട്ടിലുള്ള കുറച്ചു സുഹൃത്തുക്കൾ കൂടി നടത്തുകയുണ്ടതായി. അതിലെ തീരുമാന പ്രകാരം അലുമിനി നടത്തുന്നതിനുള്ള ഒരു തിയ്യതി നമ്മൾ മുന്നിൽ കാണുകയും അതിൻ പ്രകാരം ദിവസം തീരുമാനിക്കുന്നതിനുവേണ്ടി നമ്മൾ കോളേജ് മാനേജ്‍മെന്റുമായി സംസാരിക്കാൻ ധാരണയായി .പ്രദാനമായും നമ്മുടെ പ്രവാസി സുഹൃത്തുക്കളുടെ സൗകര്യവും കൂടെ പരിഗണിച്ചായിരിക്കും പരിപാടിയുടെ തിയ്യതി നിശ്ചയിക്കുന്നത് .ഇതോടൊപ്പം തന്നെ സ്ത്രീ സുഹൃത്തുക്കളുടെ ഒരു ഗ്രുപ്പും ഉണ്ടാകുന്നുണ്ട് അവരുടെ സാനിധ്യവും നമ്മൾ ഏറെ പരിഗണിക്കപ്പെടേണ്ടതാണ്. പരിപാടി നടത്താൻ ഉദ്ദേശിക്കുന്ന മാസം ജൂലായ് OR ഓഗസ്റ്റ് ആണ് . പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് നമ്മൾ പരിപാടികൾ മുന്നോട്ട് കൊണ്ടു പോകുന്നത് . ഇതുമായി എടുത്ത തീരുമാനങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.തീർച്ചയായും നിങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .

നമ്മുടെ ബാച്ചിലെ സുഹൃത്തുക്കളിൽ ആരെങ്കിലും ഇനിയും നമ്മുടെ വാട്സപ്പ് ഗ്രുപ്പിൽ ഇല്ലാത്തവരുണ്ടെങ്കിൽ നിങ്ങളുടെ പേരും ഡിപ്പാർട്മെന്റും താഴെ കമെന്റിൽ മെൻഷൻ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
ഈ ഒരു പരിപാടിയെക്കുറിച് അറിയാത്തവർക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുകയും മറ്റുള്ളവരെ കൂടി ഈ പേജിൽ ആഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

NOTE : ഇതോടൊപ്പം തന്നെ നമ്മുടെ അലുംനി മീറ്റിന്റെ ഭാഗമായികൊണ്ട് വിവര ശേഖരണാര്ഥം ഒരു ഫോമിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട് .എല്ലാ മാന്യ സുഹൃത്തുക്കളും ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഫിൽ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

LINK : https://forms.gle/pHvNgLLhY4HYrbAq9

പരിപാടിയുടെ ഭാഗമായികൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപെടുത്തുന്നതിന് ഈമെയിലിൽ ബന്ധപ്പെടാം

[email protected]

ആദ്യ മീറ്റിംഗിന്റെ ഫോട്ടോസ് ആണ് താഴെ പോസ്റ്റ് ചെയ്തിട്ടുള്ളത് 😘🥰

Address

Malappuram
676552

Telephone

+19847892892

Website

Alerts

Be the first to know and let us send you an email when ഒരു വട്ടം കൂടി നമ്മൾ Majlis Alumni 2003-06 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ഒരു വട്ടം കൂടി നമ്മൾ Majlis Alumni 2003-06:

Shortcuts

Share

Category