Quthbuzzaman EduLand

Quthbuzzaman EduLand The official page of Quthbuzzaman EduLand Malappuram

25/04/2026
ഈ സമ്മർ ഒന്ന് കളറാക്കിയാലോ! ✌️✌👌പ്രിയപ്പെട്ട രക്ഷിതാക്കളേ, കുട്ടികൾ വേനലവധിയിലാണ്. ബാഗും തൂക്കി തൂങ്ങിപ്പിടിച്ചുള്ള യാത്...
23/04/2026

ഈ സമ്മർ ഒന്ന് കളറാക്കിയാലോ! ✌️✌👌

പ്രിയപ്പെട്ട രക്ഷിതാക്കളേ, കുട്ടികൾ വേനലവധിയിലാണ്. ബാഗും തൂക്കി തൂങ്ങിപ്പിടിച്ചുള്ള യാത്രയും ഹോംവർക്കിന്റെ ഓവർലോഡ് താങ്ങിയുള്ള ക്ഷീണവും തൽക്കാലം ഇനി രണ്ടുമാസത്തേക്കില്ല. അവർ അവധിക്കാലം ആഘോഷമാക്കുന്ന തിരക്കിലാണ്.

ഈ സമയത്ത്, രക്ഷിതാക്കളായ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികളുടെ കാര്യത്തിൽ നമുക്ക് ചില നിശ്ചയങ്ങളും തീരുമാനങ്ങളുമൊക്കെ വേണം. നാം മക്കൾക്ക് നാനാർത്ഥത്തിലുള്ള സംരക്ഷണം നൽകാൻ ബാധ്യതയുള്ളവരാണ്. ഈ അവധിക്കാലത്ത് സുപ്രധാനമായ ആ കാര്യം നാം മറന്നാൽ പിന്നീട് ഒരുപക്ഷേ വലിയ വില കൊടുക്കേണ്ടിവരും. മാറിയ ഈ കാലത്ത് ഇനി അങ്ങനെയെന്നും ചിന്തിക്കാതെ വയ്യ!

മക്കളിൽ മതബോധവും പൗരബോധവും സഹജീവി സ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കാൻ നാം ശ്രമിക്കണം. വേരും വടിവുമൂന്നി അവർ വളരുന്നതിനനുസരിച്ച് ഇത്തരം ഗുണങ്ങളെല്ലാം അവരിൽ നിറയുന്നുണ്ടെന്ന് നാം ഉറപ്പുവരുത്തണം. അറിവിൻ്റെ പൊൻകിരണങ്ങൾ അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കണം.

നമ്മുടെ മക്കൾക്ക് മൂല്യവത്തായ പാഠങ്ങൾ പകർന്ന് നൽകാനും ഏറ്റവും മികച്ച പ്രതിഭകളാക്കി അവരെ മാറ്റിയെടുക്കാനും വേണ്ടി ശാഹ് ജീലാനി അസോസിയേഷൻ ‘സമ്മറൈബ്’ എന്ന പേരിൽ കുട്ടികൾക്കുവേണ്ടി ഒരു വൺ ഡേ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ഭാവി കൂടുതൽ തിളക്കമുള്ളതാക്കാൻ വേണ്ടി വളരെ പ്രായോഗികവും പ്രചോദനാത്മകവും ആസ്വാദ്യകരവുമായ സെഷനുകളാണ് ക്യാമ്പിൽ തയ്യാർ ചെയ്തിരിക്കുന്നത്.

മുസ്‌ലിമിൻ്റെ വഴികാട്ടിയായ വിശുദ്ധ ഖുർആൻ നേരാംവണ്ണം പാരായണം ചെയ്യാനും, പരമപ്രധാനമായ നിസ്കാരവും അനുബന്ധ കാര്യങ്ങളും പരിചയസമ്പന്നരായ അധ്യാപകരുടെ കീഴിൽ പരിശീലിക്കാനും, കുട്ടികളുടെ ചരിത്രാവബോധം വളർത്താനും, സാമൂഹികവും സാംസ്കാരികവുമായി അവരെ ബോധവൽക്കരിക്കാനും ഈ ക്യാമ്പിലൂടെ നമുക്ക് കഴിയും. ആരോഗ്യ പരിചരണത്തിന്റെ ഭാഗമായി ദന്തരോഗ വിദഗ്ധർ നയിക്കുന്ന ഉൽബോധന സെഷനും ദന്ത പരിശോധനയും കൂടി ക്യാമ്പിൽ ഉൾക്കൊളളിച്ചിട്ടുണ്ട്.

‘സമ്മറൈബ്’ ബോയ്‌സ് വെക്കേഷൻ ക്യാമ്പ് കുട്ടികളുടെ ജീവിതത്തിൽ വലിയ തിരുത്തലുകൾക്ക് വഴി തുറക്കുമെന്ന് മുൻകാല ക്യാമ്പുകളുടെ അനുഭവത്തിൽ നിന്ന് നിസ്സംശയം പറയാൻ സാധിക്കും. ഈ അവസരം മുതലെടുക്കാനും, നമ്മുടെ പ്രതീക്ഷയും നാളെയുടെ വാഗ്ദാനവുമായ മക്കളെ നേരായ ദിശയിലൂടെ നടത്താനും നാം ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.

വെറുതെ തെക്കുവടക്ക് നോക്കി ഫോണിൽ കുത്തിയിരിക്കുന്നതിൻ്റെ മുഷിപ്പ് ഒന്ന് മാറ്റിയെടുത്താലോ!? അതെ, നമുക്ക് ആ വൈബ് ഒന്ന് മാറ്റിപ്പിടിക്കാം!!

SUMMERIBE
VACATION CAMP
29 ഏപ്രിൽ 2026 (ബുധൻ)
ഖുത്ബുസ്സമാൻ എജ്യുലാൻ്റ്, മലപ്പുറം

സമയം :9 AM - 5:30 PM

പ്രവേശനം 10 നും 18 നും ഇടക്കുള്ള ആൺകുട്ടികൾക്ക്
നോ ഫീസ്, ഫ്രീ എൻട്രി

🔅ഖുർആൻ പഠനം 📖
🔅പ്രാക്ടിക്കൽ ഇസ്‌ലാം 🕌
🔅ആത്മീയ ബോധവൽക്കരണം 📿
🔅ചരിത്രപഠനം 📜
🔅മെഡിക്കൽ ക്യാമ്പ് 🩺
🔅കളിയും കാര്യവും 🥇

താൽപര്യമുള്ളവർക്ക് ലിങ്കിൽ കയറി അപേക്ഷിക്കാം:

https://form.svhrt.com/69e1cfb21fdb9c954ff3603b

📞 കൂടുതൽ വിവരങ്ങൾക്ക്:
9947396309
9747305610

ശാഹ് ജീലാനി അസോസിയേഷൻ

23/04/2026

Address

Chungam
Malappuram
676517

Alerts

Be the first to know and let us send you an email when Quthbuzzaman EduLand posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category