12/02/2024
ചോദ്യം: ചരിത്രം രചിക്കുന്നത് വിജയികൾ അല്ലെങ്കിൽ അവരുടെ അനുയായികളാൽ ആണെങ്കില്‍, രാമനെയും കൃഷ്ണനെയും ആളുകൾ ദൈവങ്ങളായി പ്രഖ്യാപിച്ചത് അവർ യുദ്ധങ്ങൾ ജയിച്ച് അവരുടെ കാലത്തെ രാജാക്കൻമാരായതുകൊണ്ടാണോ?
ഉത്തരം: നമ്മൾ ചരിത്രം എഴുതുന്നത് വിജയികളാണെന്ന് പറയുകയാണെങ്കിൽ, രാമനും കൃഷ്ണനും യുദ്ധങ്ങളിൽ ജയിച്ചതുകൊണ്ടാണ് അവർ ദൈവങ്ങൾ എന്ന് അറിയപ്പെടാൻ തുടങ്ങിയത് എന്ന് പറയാം. അത് ആകാം. പക്ഷേ, അതേസമയത്ത്. നമ്മൾ ഈ ചരിത്രങ്ങൾ നോക്കുകയാണെങ്കിൽ, അവർ എല്ലായ്പ്പോഴും ഈ ചരിത്ര വ്യക്തികളെ ഏറ്റവും മികച്ച വെളിച്ചത്തിൽ ചിത്രീകരിക്കുന്നില്ല. രാമനെ പരിഗണിച്ചാൽ, രാമൻ സീതയെ കാട്ടിലേക്ക് പറഞ്ഞയക്കുന്നു. അത് പ്രകോപിപ്പിക്കുന്നതും ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഒന്നാണ്.
രാമന് അത് എങ്ങനെ ചെയ്യാൻ സാധിച്ചു? എന്തുകൊണ്ടാണ് രാമൻ അങ്ങനെ ചെയ്തത്? വിജയികളാണ് ഈ ചരിത്രം എഴുതുന്നതെങ്കിൽ, എന്തുകൊണ്ടാണ് അവർ ഈ വിജയിയെ (രാമനെ) ഇത്രയും ആശയക്കുഴപ്പത്തിലാക്കുന്ന വെളിച്ചത്തിൽ ചിത്രീകരിക്കുന്നത്?
അതുപോലെ, മഹാഭാരതത്തിൽ, കൃഷ്ണനെ സംബന്ധിച്ച്, പ്രത്യക്ഷത്തിൽ, കൃഷ്ണൻ തെറ്റ് ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. ഉദാഹരണത്തിന്, കർണ്ണനെ കൊല്ലുന്ന രീതി. എന്തുകൊണ്ടാണ് കൃഷ്ണൻ അങ്ങനെ ചെയ്തത്? എന്തുകൊണ്ടാണ് രാമൻ സീതയെ പറഞ്ഞയച്ചത്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ഒരാൾ ആരെയെങ്കിലും ദൈവമായി ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ അവർ സ്വയം ദൈവമായി ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ എന്തിനാണ് ധാർമ്മിക അവ്യക്തതയുള്ള കഥകൾ എഴുതുന്നത്? ധാർമ്മികമായ അവ്യക്തതകളില്ലാതെ അവർക്ക് അത് എഴുതാമായിരുന്നു. അതാണ് ഈ വാദത്തിനെതിരായ ഏറ്റവും ശക്തമായ എതിർവാദം.
ഇതിനെ സാങ്കേതികമായി യൂഹെമറിസം എന്ന് വിളിക്കുന്നു. ഒരാളുടെ മരണശേഷം അവരുടെ അനുയായികൾ അവരെ ദൈവമാക്കുന്നത് എന്നതാണ് യൂഹെമറിസം. അല്ലെങ്കിൽ അവരുടെ ജീവിതകാലത്ത് തന്നെ, അവർ വളരെ ശക്തരാകുമ്പോൾ, അവർ സ്വയം ദൈവമായി മാറുന്നു.
ഇപ്പോൾ, നിങ്ങൾ യൂഹെമറിസം പരിഗണിക്കുകയാണെങ്കിൽ, വിജയത്തിൻ്റെ അളവോ അല്ലെങ്കിൽ വിജയത്തിൻ്റെ വ്യാപ്തിയോ പരിഗണിക്കുകയാണെങ്കിൽ, നിരവധി യുദ്ധങ്ങൾ വിജയിച്ച മറ്റ് നിരവധി രാജാക്കന്മാരുണ്ട്, ഉദാഹരണത്തിന്, ചന്ദ്രഗുപ്ത മൗര്യൻ ധാരാളം യുദ്ധങ്ങൾ വിജയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ചന്ദ്ര ഗുപ്ത മൗര്യയെ ദൈവമായോ അവതാരമായോ കണക്കാക്കാത്തത്? ഇനി രണ്ടാമത്തെ കാരണം. ഇപ്പോൾ, ചരിത്രം രചിക്കുന്നത് വിജയികളാണെങ്കിൽ, വിജയികൾക്ക് സ്വയം ദൈവമായി മാറാൻ കഴിയുമെങ്കിൽ, ചരിത്രത്തിൽ നിരവധി വിജയികൾ ഉണ്ടായിട്ടുണ്ട്, എന്തുകൊണ്ടാണ് മറ്റ് വിജയികൾ ദൈവമാകുകയോ ദൈവമാക്കപ്പെടുകയോ ചെയ്യാത്തത്?
അനുഭവപരമായ ചരിത്ര വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ, രാമായണം, മഹാഭാരതം കുറഞ്ഞത് 2500 വർഷമെങ്കിലും പഴക്കമുള്ളതാണ്, അതിലും വളരെ കൂടുതലാണ്, ഒരുപക്ഷേ. എന്നാൽ മറ്റു പല രാജാക്കന്മാരും ഉണ്ടായിട്ടും, എന്തുകൊണ്ടാണ് ഈ പ്രത്യേക രാജാക്കന്മാർ ദൈവമായി ചിത്രീകരിക്കപ്പെടുന്നത്. നിങ്ങൾ കൃഷ്ണനെ പരിഗണിക്കുകയാണെങ്കിൽ, കൃഷ്ണൻ ഒരിക്കലും ഒരു രാജാവായിരുന്നില്ല. കൃഷ്ണൻ എപ്പോഴും ഒരു രാജാവിൻ്റെ സഹായിയായിരുന്നു. ഉഗ്രസേനനായിരുന്നു രാജാവ്. എങ്കിൽ എന്തുകൊണ്ട് ഉഗ്രസേനനെ പരമോന്നതനായി ചിത്രീകരിച്ചില്ല?
മറ്റൊരു കാര്യം, വിജയികൾ ചരിത്രമെഴുതുമ്പോൾ, വിജയികളെ എല്ലായ്പ്പോഴും സ്വയം ദൈവമാക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ, അവർക്ക് എതിരാളികളെ പൂർണ്ണമായും പ്രതികൂലമായി ചിത്രീകരിക്കാമായിരുന്നു. എന്നാൽ മഹാഭാരതം അത് ചെയ്യുന്നില്ല. മഹാഭാരതത്തിൽ, കർണ്ണൻ്റെ സദ്ഗുണങ്ങളെപ്പറ്റി, ഭീഷ്മരുടെ സദ്ഗുണങ്ങളെപ്പറ്റി, ദ്രോണരുടെ സദ്ഗുണങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്.
ഉദാഹരണത്തിന്, പാകിസ്ഥാൻ പൗരൻ്റെ വീക്ഷണകോണിൽ നിന്ന് പാകിസ്ഥാൻ്റെ ചരിത്രം ചിന്തിക്കുക. പാകിസ്ഥാൻ യഥാർത്ഥത്തിൽ 1947-ൽ സൃഷ്ടിക്കപ്പെട്ടതാണെന്ന് അവർ കരുതുന്നില്ല. പാകിസ്ഥാൻ യഥാർത്ഥത്തിൽ 13,14-ാം നൂറ്റാണ്ടിൽ, വളരെക്കാലം മുമ്പ് സൃഷ്ടിച്ചുവെന്നാണ് അവർ പറയുന്നത്. എന്നിട്ട് അവർ പറയുന്നത് ആ പുണ്യഭൂമി ബ്രിട്ടീഷുകാർ തട്ടിയെടുത്തു എന്നാണ്. ഇന്ത്യ മുഴുവൻ പാക്കിസ്ഥാൻ്റെ ഭാഗമാണെന്ന് ആണ് അവർ കരുതുന്നത്. ഇപ്പോൾ അവിടെയാണ് അവർക്ക് ഈ പോരാട്ടം മുഴുവൻ. ഇപ്പോൾ, നിങ്ങൾ പാകിസ്ഥാൻ ചരിത്രത്തിൽ നോക്കിയാൽ, അവർ ഹിന്ദുവിനെക്കുറിച്ച് നല്ലതൊന്നും ചിത്രീകരിക്കുന്നില്ല. അവരുടെ ചരിത്രം അങ്ങനെയാണ്. ഈ ഭൂമി അള്ളാഹുവിന് വേണ്ടിയുള്ളതായിരുന്നു, ഹിന്ദുക്കൾ അത് അപഹരിച്ചു. പിന്നെ ഞങ്ങൾക്ക് അത് തിരിച്ചു പിടിക്കേണ്ടി വരുന്നു. അത്തരം ഉദാഹരണങ്ങൾ പഠിച്ചാൽ നമുക്ക് മനസ്സിലാക്കാം, വിജയികൾ പരാജിതരെ പോസിറ്റീവ് ആയി ചിത്രീകരിക്കേണ്ട യാധോരു അവിശ്യവും ഇല്ല. നമ്മൾ സമകാലിക ചരിത്രം പരിഗണിക്കുകയാണെങ്കിൽ. രണ്ടാം ലോകമഹായുദ്ധത്തിൽ, ഹിറ്റ്ലറുടെയോ അദ്ദേഹത്തിൻ്റെ അനുയായികളുടെയോ ധീരതയെ കുറിച്ച് സഖ്യകക്ഷികൾ പോസിറ്റീവായ ഒന്നും വിവരിക്കുന്നതിനെക്കുറിച്ച് നമ്മൾ കേട്ടിട്ടില്ല. തീർച്ചയായും, ഹിറ്റ്ലർ ക്രൂരനായിരുന്നു. പക്ഷേ ഇത് ചരിത്രത്തെ വളരെ ലളിതമാക്കിയ ഒരു ധാരണയാണ്.
മറ്റൊരു കാര്യം, ചരിത്രമെഴുതിയത് വിജയികളാണെങ്കിൽ. അവർ രാജകീയവും, സമ്പന്നനും, ശക്തനുമായ ആരെങ്കിലും ആണെങ്കിൽ, എന്നിട്ട് അവർ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ, പിന്നെ യഥാർത്ഥമായ, ആധികാരികമായ ഋഷിമാർ, സന്ന്യാസിമാർ, ഈ ലോകത്ത് ഒന്നും നേടാനില്ലാത്ത ആളുകൾ, എന്തിനാണ് അങ്ങനെയുള്ള രാജാവിനെ മഹത്വപ്പെടുത്തുന്നത്? അവർക്ക് അത് കൊണ്ട് എന്ത് നേട്ടം? എന്തെങ്കിലും നേടാനുണ്ടോ? നിങ്ങൾക്ക് പറയാം വേണമെങ്കിൽ, ലോകത്തെ ത്യജിച്ച ആളുകൾക്ക്, ഋഷിമാർ, സന്ന്യാസിമാർ, അവർക്ക് എന്തെങ്കിലും നേടാനുണ്ടായിരുന്നുവെന്ന് . അവർക്ക് പണം സമ്പാദിക്കാനുള്ള ബുദ്ധി ഇല്ലായിരുന്നുവെന്ന്, സമ്പാദിക്കാനായി അവർ ഇങ്ങനെ ചെയ്തുവെന്ന് പറയാം.
എന്നാല് നിങ്ങൾക്ക് ആലോചിച്ചാൽ മനസ്സിലാകും, നിലവിൽ ജീവിക്കുന്ന ഒരാളെ ദൈവമാക്കി പണം സമ്പാദിക്കുക എന്നതാണ് മികച്ച ആശയം. നിലവിലെ സ്വാധീനമുള്ള ആളുകൾ അവർക്ക് കൂടുതൽ പണവും സാമ്പത്തിക പിന്തുണയും കൂടുതൽ സാമൂഹിക അന്തസ്സും നൽകും. എന്നാൽ ആരോ,(കൃഷ്ണനും രാമനും), പണ്ടേ മരിച്ചോ അല്ലെങ്കിൽ അപ്രത്യക്ഷമായോ പോയ ആളുകൾ, അവരെ മഹത്വപ്പെടുത്തുന്നതിൽ ഈ ഋഷിമാർക്ക്, സന്ന്യാസിമാർക്ക് എന്ത് പ്രയോജനം?
ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നുമെങ്കിലും, വിമർശനാത്മക വീക്ഷണകോണിൽ നിന്ന് നോക്കിയാൽ, ചരിത്രത്തിൻ്റെ ഇടതുപക്ഷ, മാർക്സിസ്റ്റ് തരത്തിലുള്ള പുനർവ്യാഖ്യാനമാണിത്.
വേദഗ്രന്ഥങ്ങൾ ഭഗവാൻ ശ്രീകൃഷ്ണൻ്റെയും ശ്രീരാമൻ്റെയും അസ്തിത്വം സ്ഥിരീകരിക്കുന്നു. ദൈവത്തിൻ്റെ അസ്തിത്വത്തിൻ്റെ അനുഭവം നൽകുന്ന ശാസ്ത്രീയ പ്രക്രിയകളും (പ്രത്യേകിച്ച് ഭക്തിയോഗം) വേദഗ്രന്ഥങ്ങൾ നമുക്ക് നൽകുന്നുണ്ട്. ആ പ്രക്രിയകൾ പിന്തുടരുകയാണെങ്കിൽ ഒരാൾക്ക് വേദഗ്രന്ഥങ്ങളുടെ ആധികാരികത തിരിച്ചറിയാൻ സാധിക്കും അതുവഴി ഭഗവാൻ ശ്രീ കൃഷ്ണനെയും, ശ്രീ രാമനെയും.
ഹരേ കൃഷ്ണ