17/02/2023
മുണ്ടുമുഴി ഹെവന്‍സ് വാര്‍ഷികാഘോഷം 'SPERANZA 23' നാളെ (ശനി)
എടവണ്ണപ്പാറ: മുണ്ടുമുഴി ഹെവന്‍സ് പ്രീ സ്‌കൂളിന്റെ അഞ്ചാം വാര്‍ഷികാഘോഷം 'SPERANZA-23' നാളെ (ഫെബ്രുവരി 18 ശനി) വൈകീട്ട് 4:30ന് ഹെവന്‍സ് ക്യാംപസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ പ്രഭാഷകന്‍ ഫെസല്‍ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി സകരിയ, വാര്‍ഡ് മെമ്പര്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, കെ.പി മുഹമ്മദ് അസ്ലം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
മൂന്നു വര്‍ഷത്തെ ഹെവന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍വെക്കേഷന്‍ പ്രോഗ്രാം, ഒപ്പന, സ്‌കിറ്റുകള്‍, ദഫ്, മാര്‍ച്ചിങ് സോങ് തുടങ്ങി ഹെവന്‍സിലെ കൊച്ചുകുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ വിരുന്നുകള്‍, പിഞ്ചുകുരുന്നുകളുടെ ശ്രുതി മധുരമായ ഖുര്‍ആന്‍ പാരായണം തുടങ്ങി ഒട്ടേറെ വ്യത്യസ്തമായ പരിപാടികളും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.
കൂടാതെ വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളുടെ സ്വാദുമായി 'ഹെവന്‍സ് മക്കാനി' എന്ന പേരില്‍ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. ഒരേ സമയം കണ്ണിനും കാതിനും നാവിനും ഇമ്പമേറുന്ന ഒട്ടേറെ വിഭവങ്ങളൊരുക്കിയ വാര്‍ഷിക സായാഹ്നത്തിലേക്ക് ഏവരെയും സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഹെവന്‍സ് പ്രീ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ആറ് വയസ്സിന് മുന്‍പ് ഖുര്‍ആന്‍ പാരായണം, ഒരു ജുസുഅ് മന:പാഠം, മാത്‌സ്, സയന്‍സ്, ഇംഗ്ലീഷ്,അറബി, മലയാളം ഭാഷ പഠനം, വ്യക്തിത്വ-സ്വഭാവ വികസനം, ശിശു സൗഹൃദ സ്മാര്‍ട് ക്ലാസ് റൂമുകള്‍, പ്രകൃതി മനോഹര ക്യാംപസ്, അര്‍പ്പണ മനോഭാവമുള്ള അധ്യാപകര്‍, വിനേദത്തിനും വിജ്ഞാനത്തിനും തുല്യപരിഗണന എന്നിവ ക്യാംപസിന്റെ പ്രത്യേകതകളാണ്. 2023-24 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ക്ക് 7306646865, 8301095125 എന്നീ നമ്പറില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.