25/09/2025
ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ
സമസ്തയുടെ സുകൃത വഴിയെ ജ്വലിപ്പിച്ചു നിർത്തി,
നൂറാം വാർഷികത്തിൽ പ്രബോധന -വിദ്യാഭ്യാസ - സാമൂഹിക - ജീവകാരുണ്യ - പ്രവർത്തനങ്ങളുടെ പുതിയ പദ്ധതികളുമായി ചരിതം രചിക്കാനിരിക്കുന്നു സമസ്ത.
'സുകൃത വഴിക്ക് ശക്തി പകരാൻ' സമസ്ത ഈ വർഷത്തെ പ്രാർത്ഥനാ ദിനം മുതൽ നടത്തുന്ന #തഹിയ്യ ഫണ്ട് ശേഖരണം നമുക്ക് വിജയിപ്പിക്കാം.
#തഹിയ്യ ആപ്പ് ലോഞ്ച്
2025 സെപ്തംബർ 27
കോഴിക്കോട്
10/04/2025
സേവനത്തിനായി,
ജാരിയ..!!
കേരളീയ മുസ്ലീം വിദ്യാർത്ഥി മുന്നേറ്റത്തിൽ ആദർശ പ്രചരണ രംഗത്തുംവൈഞ്ജാനിക പ്രസരണ മേഖലയിലും മൂന്നരപ്പതിറ്റാണ്ടിന്റെ നിറപ്പകിട്ടോടെ പ്രകാശവിസ്മയം തീർത്തിരിക്കുകയാണല്ലോ എസ്.കെ.എസ്.എസ്.എഫ്.
സമസ്ത' യെന്ന മഹാ പ്രസ്ഥാനത്തിന് കരുത്തും കാവലുമായി പ്രവർത്തിക്കുന്നതോടൊപ്പം സമുദായത്തിന്റെയും സമൂഹത്തിന്റെയും നാനോന്മുഖമായ പുരോഗതിക്കാവശ്യമായ ഇടപെടലുകൾ നടത്തി ഈ വിദ്യാർത്ഥി യുവജനപ്രസ്ഥാനം മുന്നോട്ടു ഗമിക്കുകയാണ്.
അഹ്‌ലുസ്സുന്നത്തിവൽജമാഅ:യുടെ ആദർശപ്രചരണത്തിന് ഊന്നൽ നൽകി സന്നദ്ധ സേവനരംഗത്തും ആതുര സേവന-ജീവകാരുണ്യ മേഖലയിലും ആശാവഹമായ മുന്നേറ്റം നടത്തുന്ന സംഘടനയുടെ 'സേവനത്തിനായി ജാരിയ'
എന്ന ഫണ്ട് ശേഖരണ കാമ്പയിന് വന്ദ്യരായ
സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും ജി സി സി രാഷ്ട്രങ്ങളിൽ
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ യും മഹനീയ കരങ്ങളാൽ തുടക്കം കുറിച്ചിരിക്കുകയാണ്.
നിർധനരായ നിരവധി രോഗികൾക്ക് ആശ്വാസമാവുന്ന തിരുവനന്തപുരം ആർ സി സി യുടെ സമീപത്തെ സഹചാരി സെന്റർ, കോഴിക്കോട് സഹചാരി സെന്റർ തുടങ്ങിയവയുടെ നിർമ്മാണം, സംഘടനയുടെ ഏറെ നാളത്തെ സ്വപ്ന പദ്ധതിയായ സ്വന്തമായൊരു ട്രൈനിംഗ്& റിസർച്ച് സെന്റർ നിർമ്മാണം എന്നിവകളും സംഘടനയുടെ ദൈനം ദിന ചിലവുകളും മുൻ നിർത്തിയുള്ള പ്രവർത്തന ഫണ്ട് ശേഖരണമാണ് ജാരിയ' യിലൂടെ ലക്ഷ്യമിടുന്നത്.
ഈ സംഘ ശക്തിയുടെ പ്രയാണത്തിന് നിങ്ങളാൽ കഴിയുന്ന രീതിയിൽ സഹകരിക്കുമല്ലോ. നിങ്ങളുടെ പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങൾ
31/03/2025
വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ
റമദാൻ മാസത്തിലെ നോമ്പനുഷ്ഠാനത്തിനു ശേഷം ശവ്വാൽ മാസപിറവിയിലൂടെ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മുസ്ലിം സമൂഹം.
വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയ വിശുദ്ധിയുടെ പൂർത്തീകരണമായാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്.
സഹോദര്യത്തിന്റെയും
സൗഹൃദത്തിന്റെയും
സ്നേഹത്തിന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്.
ഈദ് നിസ്കാരമാണ് പെരുന്നാള്‍ ദിനത്തിലെ പ്രധാന പ്രാര്‍ഥന. ആരും പട്ടിണി കിടക്കരുതെന്ന സന്ദേശം ഉയര്‍ത്തിക്കാട്ടുന്ന ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.
പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് സ്‌നേഹം ഊട്ടിയുറപ്പിക്കും. മൊഞ്ചേറും മൈലാഞ്ചി മുദ്രകളും പുതുവസ്ത്രങ്ങളും, വിഭവസമൃദ്ധിയും ആഘോഷത്തിന് പൊലിമ കൂട്ടും.
സാഹോദര്യസന്ദേശം നൽകുന്ന പെരുന്നാൾ ദിനത്തിൽ യുദ്ധമിസൈലുകൾക്കു മുമ്പിൽ ആത്മധൈര്യത്തോടെ പുഞ്ചിരി തൂകുന്ന ഗസ്സയിലെ സഹോദരങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
പ്രിയപ്പെട്ടവർക്ക് എൻ്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.
تقبّل الله منّا ومنكم صالح الأعمال
27/12/2024
സാമൂഹിക
സമുദ്ധാരണത്തിന്
സ്ഥിരതയുടെ താളക്രമം നൽകിയ
സംഘ ശക്തി
സമകാലിക
സമസ്യകൾക്കെതിരെ
സക്രിയമായി ഇടപെടുന്ന,
ആദർശ പ്രചരണം
അമാനത്തായി കാണുന്ന ധാർമ്മിക വിദ്യാർത്ഥി
പടയണി
സമസ്ത കുടുംബത്തിലെ
സഫല
സാന്നിധ്യം
SKSSF
മലപ്പുറം വെസ്റ്റ്
ജില്ലയിലെ
കരുത്തുറ്റ
വിദ്യാർത്ഥി പടയണി
ആയുർവ്വേദ നഗരിയായ
കോട്ടക്കലിൽ
പുതുചരിതം തീർക്കാനൊരുങ്ങുന്നു.
𝗦𝗞𝗦𝗦𝗙
മലപ്പുറം വെസ്റ്റ്
ജില്ലാ സമ്മേളനം
2025 മെയ് 9, 10, 11
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗർ,
കോട്ടക്കൽ
12/12/2024
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം പൂർത്തിയാക്കിയ സനാഇയ്യ വിദ്യാർത്ഥിനികളുടെ ബിരുദദാന സമ്മേളനവും എസ്.എൻ.ഇ.സി വിദ്യാർത്ഥികളുടെ സമ്പൂർണ്ണ സംഗമവും 2024 ഡിസംബർ 25 ബുധനാഴ്ച മലപ്പുറം വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസിൽ വച്ച് നടക്കുകയാണ്.
സമസ്തക്ക് കീഴിൽ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെക്കുന്ന എസ്.എൻ.ഇ.സിക്കും സനാഇയ്യ ബിരുദദാന സമ്മേളനത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.
______________________________________________
Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram
© SAMASTHA National Education Council (SNEC)
28/09/2024
SKSSF നാഷണൽ കോൺഫറൻസിനായി കോൽക്കത്തയിൽ
ദേശീയ അധ്യക്ഷൻ സയ്യിദ് മുഈനുദ്ധീൻ ഹുദവി, ജനറൽ സെക്രട്ടറി അസ്ലം ഫൈസി, ഓർഗനൈസിംഗ് സെക്രട്ടറി ഫാറൂഖ് കരിപ്പൂർ എന്നിവർക്കൊപ്പം.
സമ്മേളനം നാളെ സമാപിക്കും.
04/09/2024
അസ്സലാമുഅലൈക്കും
പ്രിയപ്പെട്ടവരെ,
മദ്രസാ അധ്യാപകനും SKSSF ചെർപ്പുളശ്ശേരി മേഖലാ പ്രസിഡന്റുമായ ഫൈസൽ നിസാമിയുടെ മകൻ അസുഖബാധിതനായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന വിവരം നിങ്ങളിൽ പലരും അറിഞ്ഞിട്ടുണ്ടാകും.
ഭീമമായ തുകയാണ് ഓരോ ദിവസവും ഹോസ്പിറ്റലിൽ അടയ്ക്കേണ്ട ബില്ലായി വരുന്നത്.
21.08.2024 അഡ്മിറ്റ് ചെയ്തത് മുതൽ ഈ സമയം വരെ ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപ ഹോസ്പിറ്റലിൽ ചെലവ് ആയതായി അറിയാൻ സാധിച്ചു.
തീർത്തും നിർധന കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന മദ്രസാ അധ്യാപകനായ സുഹൃത്തിനെ ഈ സന്നിധ്യഘട്ടത്തിൽ ചേർത്തുനിർത്തുകയും സഹായിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും ബാധ്യതയാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ.
ആയതിനാൽ,
ഈ സന്ദേശം കാണുന്ന ഒരാൾ പോലും ഒഴിഞ്ഞു പോകാതെ നമ്മുടെ സുഹൃത്തിൻറെ മകൻ്റെ ചികിത്സാവശ്യാർത്ഥം ശേഖരിക്കുന്ന ഈ ഫണ്ട് സമാഹരണത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് ഓർമ്മപ്പെടുത്തുന്നു.
അല്ലാഹു പൊന്നുമോന്റെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്കട്ടെ.
നാം ചെയ്യുന്ന സ്വദഖകളുടെ ബർക്കത്ത് കൊണ്ട് അല്ലാഹു മാരകരോഗങ്ങളിൽ നിന്ന് നമ്മെയും കുടുംബത്തെയും വേണ്ടപ്പെട്ടവരെയും കാത്തുരക്ഷിക്കട്ടെ....
G PAY 9562541953
Faisal
Account Holder: Faisal. P
Account Number: 67382799768
IFSC: SBI NOO70251
19/07/2024
ഉമ്മുൽ മദാരിസ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യക്ക് കീഴിൽ അറബിക് ലാംഗ്വേജ് & ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റ് വിദ്യാർഥികൾ പുറത്തിറക്കുന്ന "അന്നൗറ" അറബിക് ദ്വൈമാസിക
അറബി ഭാഷക്കും പഠിതാക്കൾക്കും വിജ്ഞാന കുതുകികൾക്കും ഏറെ ഉപകാരപ്രദമാണ്.
വിജ്ഞാന സമൃദ്ധമായ മാഗസിൻ്റെ 2024 - 2025 വർഷത്തെ Subscription കാമ്പയിനിൽ ഞാനും പങ്കാളിയായി.
വിദ്യാർത്ഥി കൂട്ടായ്മയിൽ തയ്യാറാക്കുന്ന ദ്വൈമാസികയുടെ വാർഷിക വരിക്കാരനാകാൻ സാധ്യമാവുന്നവർ വരിക്കാരാവുക.
അത് അവർക്ക് നൽകുന്ന ഏറ്റവും വലിയ പ്രോത്സാഹനമാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ വിളിക്കാവുന്നതാണ്.
+91 89436 61810
+91 79945 16723
24/06/2024
Today at Tanur
All are Welcome