Fitness Academy Mahe

Fitness Academy Mahe Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fitness Academy Mahe, Sports & Fitness Instruction, Mahe.

ഉത്തര കേരള അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ്: മാഹി ഫിറ്റ്നസ് അക്കാദമിക്ക് രണ്ടാം സ്ഥാനംമിനി ഉത്തര കേരള അത്ലറ്റിക് ചാമ്പ്യൻഷിപ്...
24/04/2026

ഉത്തര കേരള അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ്: മാഹി ഫിറ്റ്നസ് അക്കാദമിക്ക് രണ്ടാം സ്ഥാനം

മിനി ഉത്തര കേരള അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മാഹി ഫിറ്റ്നസ് അക്കാദമിക്ക് രണ്ടാം സ്ഥാനം. പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ പേരാവൂർ അത്ലറ്റിക് അക്കാദമിയും കണ്ണൂർ അത്ലറ്റിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള നിരവധി ക്ലബ്ബുകളും അക്കാദമികളും പങ്കെടുത്തു.

മാഹി കുട്ടിക്കൂട്ടം വിജയികളും മാഹിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കൊച്ചു കായികതാരങ്ങളുമാണ് ഫിറ്റ്നസ് അക്കാദമിയെ പ്രതിനിധീകരിച്ചത്.

മത്സരത്തിൽ ക്ലാസിക് അത്‌ലറ്റിക്സ് അക്കാദമി ഒന്നാം സ്ഥാനവും, മാഹി ഫിറ്റ്നസ് അക്കാദമി രണ്ടാം സ്ഥാനവും, ഫാസ് അത്‌ലറ്റിക്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.

14/02/2026

കുട്ടിക്കൂട്ടം 2026
Live from Indoor Stadium Mahe

ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ലീഗിന് വർണ്ണാഭമായ തുടക്കം“ഫിറ്റ്നസിനായി കളിക്കാം – മയക്കുമ...
16/11/2025

ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ലീഗിന് വർണ്ണാഭമായ തുടക്കം

“ഫിറ്റ്നസിനായി കളിക്കാം – മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി നിൽക്കാം” എന്ന ശക്തമായ സന്ദേശവുമായി ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച FAM ഫുട്ബോൾ ലീഗ് സമൂഹത്തിൽ കായികത്തിന്റെ ശക്തി പുതുക്കി ഓർമ്മപ്പെടുത്തി. പ്രേമൻ കല്ലാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനം മുൻ സന്തോഷ് ട്രോഫി താരം, അത്ലറ്റ്, പള്ളൂർ സബ് ഇൻസ്പെക്ടർ പി. ഹരിദാസ് നിർവഹിച്ചു. കുട്ടികളിലെ കായികപ്രവർത്തനങ്ങൾ അച്ചടക്കവും ഉത്തരവാദിത്വവും നിറഞ്ഞ ഒരു തലമുറയെ വളർത്തുകയാണെന്ന് തന്റെ പ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ലീഗ് ജേഴ്സി പ്രകാശനം നിർവഹിച്ചു.

വോളിബോൾ പരീശിലകനും മുൻ സ്പോർട്സ് കൗൺസിൽ സിക്രട്ടറി കെ ശിവദാസ്, ക്യാപ്റ്റൻ സി. പ്രേമൻ, പി.ടി.എ അംഗം സുജിത്ത് ശൈലി എന്നിവർ ആശംസകൾ അർപ്പിച്ചു. നിഖിൽ രവീന്ദ്രൻ നന്ദി പറഞ്ഞു. വിനോദ് വളപ്പിൽ, വി.എൻ. വത്സരാജ്, രാജേഷ് ശിവദാസ്, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.

10/11/2025

Fitness Football League

പുതുച്ചേരി സ്റ്റേറ്റ് അമേച്വർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന മയ്യഴിയിലെ കുരുന്നു കായിക താരങ്ങൾക്ക് ആശംസകൾ . . .
07/05/2025

പുതുച്ചേരി സ്റ്റേറ്റ് അമേച്വർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന മയ്യഴിയിലെ കുരുന്നു കായിക താരങ്ങൾക്ക് ആശംസകൾ . . .

മയ്യഴിയിലെ കൊച്ചു കുരുന്നുകൾക്ക് വേണ്ടി ഈ വർഷം നടന്ന കുട്ടിക്കൂട്ടം 2025  കായിക മേളയുടെ ഒരു ചെറിയ വീഡിയോ ആണ്..Experience...
07/02/2025

മയ്യഴിയിലെ കൊച്ചു കുരുന്നുകൾക്ക് വേണ്ടി ഈ വർഷം നടന്ന കുട്ടിക്കൂട്ടം 2025 കായിക മേളയുടെ ഒരു ചെറിയ വീഡിയോ ആണ്..

Experience the energy, passion, and incredible performances of young athletes at കുട്ടിക്കൂട്ടം 2025!

🎥 Watch now: https://youtu.be/opgge_C_QAA

Show your support by liking, sharing, commenting, and subscribing!

Best Regards,
Director
Valsaraj Valavil
Fitness Academy Mahe

MAHE REGIONAL KIDS ATHLETIC CHAMPIONSHIP 2025

ഫിറ്റ്നസ് അക്കാദമി മാഹിയുടെ കുട്ടിക്കൂട്ടം കായികമേളയിൽ  ഗവൺമെൻ് LP സ്ക്കൂൾ പാറക്കലിനു കിരീടംഫിറ്റ്നസ് അക്കാദമി മാഹിയുടെ ...
03/02/2025

ഫിറ്റ്നസ് അക്കാദമി മാഹിയുടെ കുട്ടിക്കൂട്ടം കായികമേളയിൽ ഗവൺമെൻ് LP സ്ക്കൂൾ പാറക്കലിനു കിരീടം

ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ LKG മുതൽ 5 ക്ലാസ് വരെയുള്ള ഇരുപത്തിയഞ്ചോളം സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ എണ്ണുറോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് Mahe Regional Kids Athletics Championship കുട്ടിക്കൂട്ടം 2025 ഫെബ്രുവരി ഒന്നിനു മാഹി കോളേജ് മൈതാനത്ത് വെച്ച് സംഘടിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിൽ FAM ഡയറക്ടർ PC ദിവാനന്ദൻ സ്വാഗതം പറഞ്ഞു, മുൻ ആഭ്യന്തര മന്ത്രി ശ്രീ ഇ. വത്സരാജിന്റെ അധ്യക്ഷതയിൽ മാഹി എം എൽ എ ശ്രീ. രമേശ് പറമ്പത്ത് കായിക മേള ഉദ്ഘാടനം ചെയ്തു . മുഖ്യാതിഥി മാഹി ചീഫ് എഡ്യുക്കേഷണൽ ഓഫീസർ തനൂജ എം എം , മുൻ സ്കൂൾ ദേശീയ താരം റഹ്മത്ത് പ്രത്യേക ക്ഷണിതാവായ് ആശംസ ഭാഷണം നടത്തി, FAM ഡയറക്ടർ ശ്രീ. പ്രജിത്ത് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തിൽ നിഖിൽ രവീന്ദ്രൻ സ്വാഗതവും FAM ഡയറക്ടർ ശ്രീ. പ്രേമൻ കല്ലാട്ടിൻ്റെ അധ്യക്ഷതയിൽ മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മാഹി പോലിസ് സർക്കിൾ ഇൻസ്പെക്ടർ R ഷൺമുഖം മുഖ്യ അതിഥിയായ്
FAM ഡയറക്ടർ വളവിൽ വത്സരാജ് നന്ദിയും രേഖപെടുത്തി.

പ്രി പ്രൈമറി വിഭാഗത്തിൽ ആവില ലോവർ പ്രൈമറി സ്കൂൾ മാഹിയും, സബ് ജൂനിയർ എൽ പി (1&2 ) വിഭാഗത്തിൽ മാഹി എൽ പി സ്കൂളും ജൂനിയർ എൽ പി ( 3&4 ) ഗവ. എൽ പി സ്കൂൾ പാറക്കലും, സിനിയർ എൽ പി (5th ) വിഭാഗത്തിൽ എക്സൽ പബ്ലിക്ക് സ്ക്കൂൾ ചാലക്കരയും ഗ്രൂപ്പ് ചാമ്പ്യന്മാരായി.

ഏറ്റവും കൂടുതൽ പോയന്റ് നേടിയ ഗവൺമെൻ് LP സ്ക്കൂൾ പാറക്കൽ ' ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. ഡയറക്ടകർമാരായ രാജേഷ് ശിവദാസ് , വിനോദ് വളപ്പിൽ അത്ലറ്റിക് കോച്ച് അർച്ചന ടീച്ചർ എന്നിവർ നേതൃത്വം നൽകി

Address

Mahe

Website

Alerts

Be the first to know and let us send you an email when Fitness Academy Mahe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share