GHSS Kuttippuram 2004-05 batch.

Directions

GHSS Kuttippuram 2004-05 batch. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Kuttippuram 2004-05 batch., Education, Kuttippuram.

May Allah grant him highest rank in Jannah and give strength to his family. Ameen🤲
30/09/2025

May Allah grant him highest rank in Jannah and give strength to his family.
Ameen🤲

Congratulations for this achievement❤️. Appreciating teachers for their efforts and support.
19/05/2023

Congratulations for this achievement❤️. Appreciating teachers for their efforts and support.

കൂട്ടുകാരൻറെ കുടുംബത്തിന് ഒരു കിണർ സാധ്യമാക്കിത്തന്ന GHSS KTPM 2004- 2005 SSLC ബാച്ചിലെ മുഴുവൻ കൂട്ടുകാർക്കും ഹൃദയം നിറഞ...
27/02/2023

കൂട്ടുകാരൻറെ കുടുംബത്തിന് ഒരു കിണർ സാധ്യമാക്കിത്തന്ന GHSS KTPM 2004- 2005 SSLC ബാച്ചിലെ മുഴുവൻ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.

നമ്മുടെ സ്കൂളിന് വേണ്ടി ഒരിക്കൽ കൂടി നമുക്ക്‌ കൈകോർക്കാം ❤️
23/09/2022

നമ്മുടെ സ്കൂളിന് വേണ്ടി ഒരിക്കൽ കൂടി നമുക്ക്‌ കൈകോർക്കാം ❤️

*കരുണ വറ്റാത്ത സുമനസ്സുകളുടെ സഹായഹസ്തം തേടി ഈ യുവാവ്* കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് 13ആം വാർഡ് കുളക്കാട്ടിൽ താമസിക്കുന്...
24/12/2021

*കരുണ വറ്റാത്ത സുമനസ്സുകളുടെ സഹായഹസ്തം തേടി ഈ യുവാവ്*
കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് 13ആം വാർഡ് കുളക്കാട്ടിൽ താമസിക്കുന്ന ചേലക്കര പള്ളിയാലിൽ മൊയ്തീൻ കുട്ടി(കുഞ്ഞുമോൻ)&മറിയ ദാമ്പതികളുടെ മകൻ മുഹമ്മദ് ഷരീഫ്(32) | ഗുരുതരമായ വൃക്കരോഗം ബാധിച്ച് വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയക്ക് കാത്തിരിക്കുകയാണ്.
പത്ത് വർഷം മുൻപ് ഉണ്ടായ ഒരു അപകടത്തിൽ ഒരു വൃക്കക്ക് ഗുരുതരമായി ക്ഷതമേൽക്കുകയും ആ വൃക്ക എടുത്തുകളെയേണ്ട അവസ്‌ഥ ഉണ്ടാകുകയും ചെയ്തു. തുടർന്ന് ചെറിയ ജോലികൾ ചെയ്ത് കുടുംബതോടൊന്നിച്ച്ജീവിച്ചുവരികയായിരുന്ന മുഹമ്മദ് ഷരീഫ് ആറു മാസം മുൻപ് കോവിഡ്19 പിടിപെടുകയും കോവിഡാനന്തരം രണ്ടാമത്തെ വൃക്കയും തകരാറിലാവുകയും ചെയ്തു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡയാലിസിസിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിവരുന്നത്. ചികിത്സക്കും മരുന്നിനും വലിയതുക ചിലവ് വരുന്ന അവസ്ഥയിലാണ് ഇപ്പോൾ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്40ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരിക്കുകയാണ്. സാമ്പത്തികമായി വളരെ പ്രയാസം നേരിടുന്ന ,നിത്യ ചെലവുകൾ തന്നെ നിറവേറ്റാൻ നിസ്സഹായരായ ഈ കുടുംബം എന്ത് ചെയ്യണം എന്നറിയാതെ വിഷമസന്ധിയിലാണ് ''ഈ കുടുംബത്തെ സഹായിക്കുന്നതിന് ജനപ്രതിനിധികളും രാഷ്ടീയ സാമുഹ്യ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന്
ഒരുചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ചെയർമാൻ -സക്കീർ മൂടാൽ
(മെമ്പർ കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് )

വൈസ് ചെയർമാൻമാർ-
1 കരീം KP.
(പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം)
2 അസ്ക്കർ AA
3 സാൽമി KA

കൺവീനർ-ലത്തീഫ് MP

ജോ.കൺവീനർമാർ-
1 ഹംസ T
2 അഷറഫ് ചെറാല
3 സഫീൽ TK

ട്രഷറർ-സുലൈഖ T
(കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ )

മുഖ്യ രക്ഷാധികാരികളായി
1 KE സഹീർ മാസ്റ്റർ-(കുറ്റിപ്പുറംബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
2 അഡ്വ. മുജീബ് കുളക്കാട്
3 KT കരീം
4 ഹുസൈൻ കൊട്ടിലുങ്ങൽ

Accound No 110028800178
IFSC Cod: CNRB0003909
കനറാ ബാങ്ക് കുറ്റിപ്പുറം ശാഖയിലെ അക്കൗണ്ട് നമ്പറിലും, 7012028385 ഗൂഗിൾ പെ നമ്പറിലും (google Pay) സഹായങ്ങൾ നൽകാവുന്നതാണ്
നിങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും എല്ലാ വിധ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ നിരാലംബനായ യുവാവിനെ നമ്മെപ്പോലെ ദൈനംദിന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമകരമായ ഈ ഉദ്യമത്തിന് മുഴുവൻ സുമനസ്സുകളുടെയും നിസ്സീമമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

11/08/2020

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മലയാളികൾക്ക് ഒന്നു കൂടി ബോധ്യം വന്ന സമയമാണിത്.

തുടർച്ചയായുള്ള പ്രളയം ,ഉരുൾപൊട്ടലുകൾ,..
സമീപ ചരിത്രത്തിലൊന്നും ഇതുവരെയില്ലാത്ത വിധം അതിതീവ്ര മഴകൾ..!
അങ്ങനെ നിരവധി പരിസ്‌ഥിതി ദുരന്ത വാർത്തകളാണ് നാം തുടരെ തുടരെ കേൾക്കുന്നത്.

രാജ്യത്ത് പ്രകൃതി ദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ കരടു പരിസ്ഥിതിയെ ആഘാതവിലയിരുത്തൽ വിക്ജ്ഞാപനത്തെ കുറിച്ച് വലിയ ആശങ്കയും പ്രതിഷേധവുമാണ് സമൂഹത്തിൽ ഉയരുന്നത്.
നമ്മുടെ രാജ്യം നിലവിലുള്ള പരിസ്‌ഥിതി നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു എന്ന് ഒറ്റവാക്കിൽ ഇതിനെ പറയാം.
ഇനി , അഴിമതികളുടെ നൂലാമാലകൾ ഇല്ലാതെ പ്രകൃതിയെ മതിയാവോളം ചൂഷണം ചെയ്യാം..!
5 ഏക്കറിൽ താഴെയുള്ള ക്വാറികളിൽ പാറ പൊട്ടിക്കാം..
അങ്ങനെ അവശേഷിക്കുന്നതും കാർന്നു തിന്നാൻ തക്കം പാർത്തിരിക്കുന്നവർക്ക് വാതിൽ തുറന്നു കൊടുക്കുകയാണ് പുതിയ പരിഷ്കരണം.....

കുറച്ചുകൂടി ലളിതമായി വിശദീകരിച്ചാൽ ഒന്നര ലക്ഷം ചതുരശ്ര മീറ്റർ എന്നാൽ മുപ്പത്തിയേഴ് (37)ഏക്കറാണ്..
മുപ്പത്തിയേഴ് ഏക്കർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് മാത്രമേ ഇനി പരിസ്ഥിതി പഠനമോ,അനുമതിയോ പോലും ആവശ്യമുള്ളു....

മുൻപ് ഇത് ഇരുപതിനായിരം(20,000) ചതുരശ്ര മീറ്റർ ആയിരുന്നു...
നെടുമ്പാശേരി വിമാനത്താവളത്തിന്റെ 2,3 ടെർമിനൽ വരെ വലിപ്പമുള്ള കെട്ടിടങ്ങളാണിതെന്ന് ഓർക്കണം...
അതിൽ താഴെയുള്ള കെട്ടിടങ്ങൾ പണിയുമ്പോൾ പരിസ്ഥിതി ആഘാതമില്ലെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തൽ.
മുപ്പത്തിയഞ്ച് ഏക്കർ വലിപ്പമുള്ള ഒരു ഷോപ്പിങ് മാൾ വന്നാൽ സോളാർ പാനൽ വെക്കണമെന്നോ,മഴവെള്ള സംഭരണി വേണമെന്നോ, തൊട്ടടുത്തുള്ള പുഴയിലേക്ക് മാലിന്യം ഒഴുക്കരുതെന്നോ പോലും പറയാൻ ഉള്ള അധികാരം ഇനി പരിസ്ഥിതി വകുപ്പിനില്ല...
കേരളത്തിൽ മുപ്പത്തിയേഴ്(37) ഏക്കർ വിസ്തീർണ്ണമുള്ള ഒരു കെട്ടിടമെങ്കിലും ഉണ്ടോ ..?

കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ പോലും 57600 സ്കൊയർ മീറ്റർ മാത്രമേ ഒള്ളു..
അഞ്ചേക്കർ വരെയുള്ള ഖനനത്തിന് അനുമതിക്ക് EIA വേണ്ട എന്ന പുതിയ തീരുമാനത്തിലെ മറ്റൊരു നിർദ്ദേശവും...
പുതിയ വിക്‌ഞാപനത്തിന്റെ കരടിൽ പൊതുജനങ്ങൾക് അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കുകയാണ്.നമ്മുടെ ലോകം ഇത്പോലെ വരും തലമുറകൾക്ക് വേണ്ടിയും നിലനിൽക്കണം എന്ന് ആഗ്രഹം ഉള്ളവരെല്ലാം ഇതിനെതിരെയുള്ള പ്രതിഷേധം അറിയിക്കണം...രാജ്യം കണ്ട ഏറ്റവും പരിസ്ഥിതി വിരുദ്ധമായ ഈ വിക്‌ഞാപനം പിൻവലിച്ചേ മതിയാകൂ...
നമുക്ക് ഇതിനെതിരെ ഇപ്പോ ചെയ്യാൻ ഉള്ളത് ഒരു മെയിൽ അയക്കുക എന്നതാണ്
ഇത് എല്ലാവരും ചെയ്യും എന്ന് കരുതുന്നു
last date ഓഗസ്റ്റ് 11 ആണ്(today) Mail set ചെയ്തിട്ടുണ്ട്. Submit button അമർത്തിയാൽ മാത്രം മതി

📲 Mail 👇🏻 ലിങ്ക് താഴെ
https://tinyurl.com/drafteiawithdrawal/
https://tinyurl.com/drafteiawithdrawal/

09/08/2020
14/06/2020

ബോളിവുഡ് താരം സുശാന്ത് സിംഗ്‌ രജ്‌പുത്‌ ആത്മഹത്യ ചെയ്‌തിരിക്കുന്നു. മാസങ്ങളായി കടുത്ത വിഷാദരോഗത്താൽ കഷ്‌ടപ്പെടുകയായിരുന്നു എന്നും വാർത്തകൾ. എല്ലാ സൗകര്യങ്ങൾക്കുമിടയിൽ ജീവിച്ചിരുന്ന സക്‌സസ്‌ഫുൾ ആയ കലാകാരൻ ആത്മഹത്യ ചെയ്യുകയോ? അയാൾക്കെന്താപ്പോ ഇത്ര വിഷാദിക്കാൻ എന്നാണോ?

ആത്മഹത്യാപ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്‌. തലക്കകത്ത്‌ നിന്ന്‌ തുടർച്ചയായി 'നിന്നെ ഒന്നിനും കൊള്ളില്ല, മുന്നിലേക്ക്‌ പ്രതീക്ഷകളില്ല, നിനക്ക്‌ യാതൊരു വിലയുമില്ല' എന്ന്‌ മസ്‌തിഷ്‌കം പറഞ്ഞ്‌ കൊണ്ടേയിരിക്കും. അത്‌ തന്റെ തലച്ചോറിൽ ക്രമം തെറ്റി ഒഴുകുന്ന ഡോപ്പമിനും സെറടോണിനും കാട്ടിക്കൂട്ടുന്ന തോന്നിവാസമാണ്‌ മനസ്സിലാകാതെ രോഗി ഉഴറും. എത്ര സ്വയം അവബോധമുള്ളവരുടെ മനസ്സും കമ്പിവേലിയിൽ വലിഞ്ഞ്‌ കീറുന്ന പോലെ പിഞ്ഞി അടരും. ഏത്‌ വഴിക്ക്‌ ഒടുങ്ങാം എന്ന അന്വേഷണമാണ്‌ പിന്നെ. കൃത്യമായി എങ്ങനെ പറയുന്നു എന്നാണോ? ആ വേദനയുടെ കടൽ നീന്തി കടന്നവളായത്‌ കൊണ്ട്‌ തന്നെ.

സർവ്വസൗഭാഗ്യവതിയായ, കരിയർ തുടങ്ങിയപ്പൊഴേ ചെറിയ വലിയ കാര്യങ്ങൾ ചെയ്‌ത്‌ വന്ന, രണ്ട്‌ കുഞ്ഞുങ്ങളുടെ അമ്മയായ കുടുംബിനിയായ ഒരുവൾ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌ തിന്നിട്ട്‌ എല്ലിന്റെയുള്ളിൽ കുത്തിയിട്ടാണ്‌ എന്നും ദൈവവിചാരം ഇല്ലാഞ്ഞിട്ടാണ്‌ എന്നുമൊക്കെ കേട്ടു. 'ശ്രദ്ധ കിട്ടാനുള്ള നാടകമാണ്‌, ചാവാതെ സേഫായി ചെയ്യുന്നത്‌ അല്ലാതെങ്ങെനെയാ?' എന്ന്‌ വരെ കേട്ടിട്ടുണ്ട്‌. ഞാൻ ചാവാത്തതിലായിരുന്നോ അവരുടെ സങ്കടം?

കുറേയേറെ പേർ (ഒരിക്കലും പ്രതീക്ഷിക്കാത്തവർ പോലും) കട്ടക്ക്‌ സപ്പോർട്ട്‌ ചെയ്‌തു. അന്ന്‌ തൊട്ട്‌ ഇന്ന്‌ വരെ എന്റെ സൈക്യാട്രിസ്‌റ്റ്‌ കൂടെ നിന്നതിന്‌ വാക്കുകളില്ല. സുഹൃത്തുക്കൾ താങ്ങി പിടിക്കുന്നതിന്‌ നന്ദിയൊന്നും പറഞ്ഞാൽ മതിയാകില്ല. കൃത്യമായ ഇടവേളകളിൽ ഡോക്‌ടറെ കാണുന്നു, നേരത്തിന്‌ മരുന്ന്‌ കഴിക്കുന്നു. വീക്ക്‌ ആണെന്ന്‌ തോന്നുന്നേരം ചങ്ങായിയായ സൈക്കോളജിസ്‌റ്റിനെ കാണുന്നു/വിളിക്കുന്നു. 'വിലയില്ലാത്തവൾ' എന്ന്‌ സ്വയം മാർക്കിടുമ്പോൾ അല്ലെന്ന്‌ തിരുത്തി തരാൻ അവർ പെടാപ്പാട്‌ പെടാറുണ്ട്‌.

വലിയ തോതിൽ വിഷാദത്തെ തോൽപ്പിച്ചപോഴും ഇപ്പോഴും എന്നോട്‌ യാതൊരു പ്രതിപത്തിയുമില്ല. എന്നെ സ്‌നേഹിക്കുന്നത്‌ പോലും മക്കൾക്ക്‌ വേണ്ടി എന്നെ കരുതി വെക്കാനാണ്‌. എന്നെങ്കിലും സ്വയം സ്‌നേഹിക്കാൻ കഴിഞ്ഞാൽ അന്ന്‌ പൂർണമായും വിജയിച്ചെന്ന്‌ തീരുമാനിക്കാനാവുമെന്ന്‌ കരുതുന്നു.

ആത്മഹത്യ ചെയ്യാനുള്ള നൂതനമാര്‍ഗങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നത് പതിവാക്കിയവരുണ്ട് നമുക്ക് ചുറ്റും. ജീവിക്കണമെന്ന് വലിയ നിര്‍ബന്ധമില്ലാത്തത് പോലെ, എല്ലാം പാതിവഴിക്ക് കളഞ്ഞു പോകാമെന്ന് പറയാതെ പറയുന്നവര്‍. ആവശ്യം കഴിയുമ്പോള്‍ കളഞ്ഞിട്ടു പോകുന്ന ഇന്‍സ്റ്റന്റ് കള്‍ച്ചര്‍ ജീവിതത്തെ സംബന്ധിച്ചും ചിലരുടെ മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. 2020 വര്‍ഷത്തോടെ ലോകത്തിനു ബാധ്യതയാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്നത് വിഷാദരോഗത്തെയാണ്.

വിഷാദരോഗം എന്നത് ഒരു അപൂര്‍വ്വതയല്ല. ഉറക്കത്തേയും വിശപ്പിനേയും ജീവിതത്തില്‍ ഇഷ്ടപ്പെടുന്ന സകല സംഗതികളെയും പ്രതികൂലമായി ബാധിച്ചു കൊണ്ട് ജീവിതത്തില്‍ മുന്നോട്ടു ഒന്നുമില്ല, പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് രണ്ടാഴ്ചയിലേറെ തോന്നുന്നതാണ് ലളിതമായി പറഞ്ഞാല്‍ വിഷാദരോഗം എന്ന അവസ്ഥ.

വിഷാദരോഗം, ലഹരി ദുരുപയോഗം, കുടുംബത്തില്‍ മുന്‍പ് ആത്മഹത്യ സംഭവിച്ചിട്ടുള്ളവര്‍, അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരുടെ മരണം സംഭവിച്ചവര്‍, കാന്‍സറും എയിഡ്സും അപസ്മാരവും തുടങ്ങി മാറാരോഗമായി സമൂഹം വീക്ഷിക്കുന്ന രോഗങ്ങള്‍ പിടിപെട്ടവർ, ജയിൽവാസികൾ‍ എന്നിങ്ങനെയുള്ളവര്‍ ആത്മഹത്യ എന്ന സാധ്യത പരിഗണിക്കുന്നവരില്‍ മുന്‍ഗണനയില്‍ ഉണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള വ്യക്തി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനുള്ള അപകടസാധ്യത സാധാരണ വ്യക്തിയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഈ തോന്നല്‍ ഉള്ളവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ‘ഇങ്ങനെ തോന്നുന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍’ എന്ന സത്യമാണ്. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ടെന്ന് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. സ്വയം ജീവിതം ആവശ്യമില്ല എന്ന് തോന്നാമെങ്കിലും, ജീവന്റെ വിലയെ കുറിച്ച് കൃത്യമായ ധാരണ തരാന്‍ കുറച്ചു നേരത്തേക്ക് കടം വാങ്ങുന്ന കാതുകള്‍ക്ക് ആയേക്കാം. ആത്മഹത്യ എന്ന ചിന്ത, ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗം, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്നിവ ഒത്തു വന്നാലാണ് അത് സംഭവിക്കുക. ചിന്തയെ നിലക്ക് നിര്‍ത്താന്‍ സാധിക്കില്ലായിരിക്കാം. പക്ഷെ, ആത്മഹത്യ ചെയ്യാനുള്ള കത്തിയും കയറും മറ്റു വഴികളും മുന്നില്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കും. കഴിവതും തനിച്ചിരിക്കാതെ നോക്കാനുമാവും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമിടയില്‍ തുടരുകയാണ് വേണ്ടത്. എന്നിട്ടും വിട്ടൊഴിയാത്ത വിധം ആ ചിന്ത മനസ്സിനെ വേട്ടയാടുന്നുവെങ്കില്‍ ചികിത്സ തേടുക തന്നെ വേണം.

നിങ്ങളുടെ സുഹൃത്തോ ബന്ധുവോ പരിചയക്കാരോ ഇനി ഒരു അപരിചിതനോ തന്നെയും സ്വയം ഇല്ലാതാവുന്നതിനെ കുറിച്ച് ചെറിയ സൂചന എങ്കിലും തന്നുവെങ്കില്‍, ദയവു ചെയ്തു ശ്രദ്ധിക്കുക. . തിരക്കിട്ട് വില്‍പത്രം തയ്യാറാക്കുന്നതും, കടമകള്‍ തീര്‍ക്കുന്നതും പതിവില്ലാത്ത ചില വ്യഗ്രതകളുമെല്ലാം വരാന്‍ പോകുന്ന ദുരിതത്തിന്റ മുന്നോടിയാവാം. അത് കേള്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ വാക്കുകൾ ശ്രദ്ധ നേടാനുള്ള അടവായി കണ്ട് അവഗണിക്കുന്ന ഒരു രീതിയും മുന്‍വിധിയോടെയുള്ള സമീപനവും പാടില്ല. ഉപദേശമോ പരിഹാസമോ ഈ വേളയില്‍ നമ്മുടെ ഭാഗത്ത്‌ നിന്നുണ്ടാവാനും പാടില്ല. കഴിഞ്ഞ ദിവസം ഞരമ്പ്‌ മുറിച്ച് ഫെയിസ്ബുക്കില്‍ വന്ന ആളെ വരെ അവഹേളിച്ചുള്ള കമന്റുകള്‍ കണ്ടു. മനുഷ്യത്വരാഹിത്യം എന്നല്ലാതെ ഒരു പേരില്ല അതിന്

നാല്പതു സെക്കന്റില്‍ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇത്രയേറെ പേര്‍ സ്വയം ഹത്യയെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറയുന്നത് പോലും ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല.

ബോളിവുഡ് നടൻ വിട പറഞ്ഞതിന്‌ മാത്രമല്ല നമുക്ക്‌ നോവേണ്ടത്‌. ചിരിക്കുന്ന മുഖങ്ങളിൽ പലതും ഉള്ളിൽ അലറിക്കരയുന്നുണ്ട്‌ എന്നത്‌ കാണാനുള്ള ഉൾക്കണ്ണ്‌ നഷ്‌ടപ്പെടുന്ന നമ്മളെയോർത്തും നമ്മൾ നാണിക്കണം. ജീവൻ രക്ഷിക്കാൻ സാധിക്കുന്നത്‌ ഡോക്‌ടർക്ക്‌ മാത്രമല്ല. നാമോരോരുത്തരും രക്ഷകരാണ്‌, ജീവന്റെ കാവൽക്കാരാണ്‌. അതിന്‌ കാതുകളും കണ്ണുകളും തുറന്ന്‌ വെക്കണം... മനസ്സും.

സുശാന്ത്‌ സിങ്ങ്‌ രജ്‌പുതിന്‌ ആദരാഞ്ജലികൾ.

Dr. Shimna Azeez

04/05/2020

വിഷമത്തോടെ ഒരനുഭവം പറയട്ടെ...!!?
ഇന്ന് ഒരു സുഹൃത്ത് അവളുടെ വിഷമം പങ്കുവെച്ചു..
ഇടയ്ക്ക് അവളുടെ വാക്കുകൾ മുറിഞ്ഞുപോയിരുന്നു..
ലോക്ക് ഡൗൺ കാരണം പ്രവാസിയായ ഭർത്താവ് ജോലിയില്ലാതെയിരിക്കുന്നു...
വരുമാനം ഒന്നുമില്ല..
ഓരോ ദിവസവും എങ്ങനെ തള്ളിനീക്കുമെന്നറിയാത്ത അവസ്ഥ...
പറയുമ്പോൾ വലിയ വീടും ചുറ്റുപാടുമാണ്... ആയതുകൊണ്ട് തന്നെ ഈ അവസ്ഥയിൽ സഹായം സ്വീകരിക്കാൻ ഇവർ അർഹരല്ല എന്ന കാഴ്ചപ്പാട് ആണ് മറ്റുള്ളവർക്ക്... l!! സഹായം ചോദിച്ചു കൈനീട്ടാൻ അഭിമാനം അനുവദിക്കുന്നുമില്ല..!!
നിങ്ങൾക്ക് സഹായം എന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചോദ്യം ഓരോ ദിവസവും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്...!!!

—————————————————
മറ്റൊരു സുഹൃത്തിന്റെ അനുഭവം.. രണ്ടുപേരും ജോലി ഉള്ളവർ.. വൈഫിന്റെ കമ്പനി 3 മാസത്തേക്ക് ലീവെടുത്തോളാൻ പറഞ്ഞു. ആകെ കയ്യിലുള്ളത് 1500 ദിർഹം മാത്രം.. അതുവെച്ച് എത്ര ദിവസങ്ങൾ തള്ളിനീക്കാം എന്നറിയില്ല.. ഉണ്ടായിരുന്ന സമയത്ത് ഒരുപാട് പേർക്ക് കൊടുത്തു.
ഇന്നിപ്പോൾ കടം ചോദിക്കാൻ അഭിമാനം സമ്മതിക്കുന്നില്ല..
ചോദിച്ചാൽ തന്നെ ആരും കൊടുക്കേം ഇല്ല. മുൻപ് കടം വാങ്ങിയവർ പോലും...
ഇതെല്ലാം പറയുമ്പോൾ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു ..
നിലവിൽ ഇതേ അവസ്ഥ നേരിടുന്ന ഒരുപാടുപേരുണ്ട്.. അവരാരും നമ്മളോട് സഹായം ചോദിക്കില്ല... അറിഞ്ഞൊന്നു കൈപിടിച്ചാൽ അതിലും വലിയ നന്മയില്ല..

കുടുംബത്തോടൊപ്പം ഗൾഫിൽ പോയി.. നിലവിൽ ജോലിയോ വരുമാനമോ ഇല്ലാതെ കഴിയുന്നവർ ഉണ്ട്.. വലിയ ഫ്ലാറ്റും കാറും ഉണ്ടായെന്നിരിക്കാം.. പക്ഷേ അവരാരും നാളേക്ക് വേണ്ടി ഒന്നും കരുതിവെച്ചവരാവില്ല.. ജീവിതം പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തിയാകരുത് എന്ന മോഹം മാത്രം ആയിരിക്കാം അവരെ നയിക്കുന്നത്..
—————————————————-
കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും വീട്ടിൽ അറിയിക്കാതെ. വീട്ടുകാരുടെ ആവശ്യങ്ങൾ കഴിയാൻ കടം വാങ്ങി നാട്ടിലേക്ക് അയക്കുന്ന സുഹൃത്തുക്കൾ
അത്തരം അനുഭവങ്ങളും കേട്ടറിഞ്ഞു..
കേൾക്കാനും പറയാനും വിഷമം തന്നെ..

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല.. കണ്ണുകൾ കൊണ്ട് നാം കാണുന്ന പലതും ചിലപ്പോൾ യാഥാർഥ്യങ്ങൾ ആയിക്കൊള്ളണം എന്നില്ല..
വലിയ വീടും ചുറ്റുപാടുമുള്ളവരെല്ലാം ധനികരും ചെറിയ വീടുള്ളവർ ദരിദ്രരും ആവണം എന്നില്ല..
നാളെ എന്റെയും അവസ്ഥ എന്താകും എന്നൊന്നും പറയാൻ കഴിയില്ല അത്തരമൊരു സാഹചര്യത്തിൽ ആണ് ഈ ലോകം കടന്നുപോകുന്നത്.
ചോറിനേക്കാൾ വലുത് അഭിമാനമാണെന്ന് കരുതുന്ന ഒരുപാടുപേര് നമുക്കിടയിൽ പുഞ്ചിരിയോടെ പിടിച്ചുനിൽക്കുന്നുണ്ടാവും..
അവരുടെ നെഞ്ചിലെ പിടച്ചിൽ കാണാനുള്ള ഉൾക്കണ്ണ്.. അത് നമ്മുടെ ബാധ്യതയാണ്..
ആയത്കൊണ്ട് നമ്മുടെ പ്രിയപ്പെട്ടവരുടെ അഭിമാനം നിലനിർത്തേണ്ടതും ആവുംവിധം അവരെ ചേർത്ത്പിടിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്..
വീണുപോകാതിരിക്കാൻ നമുക്ക് കൈകോർത്തുപിടിക്കാം..
അവരെ ചേർത്തുപിടിക്കാം.
-വാഹി.

ചോദിച്ചുനോക്കാൻ നമ്മളും ചോദിക്കാതെ പറയാൻ നിങ്ങളും മടി കാണിക്കരുത്..
കാരണം.. നമ്മളൊക്കെ ഒരു കുടുംബമാണ്.. സുഖദുഃഖങ്ങൾ ഒരുമിച്ചുപങ്കിടേണ്ടവർ..

നമുടെ കൂട്ടത്തിൽ ഒരാളും ഈ സമയത്ത്‌ ഒറ്റക്കല്ല. ഈ കൂട്ടായ്മ കൂടെ ഉണ്ട്‌. എന്ത്‌ അത്യാവശ്യം ഉണ്ടെങ്കിലും നമ്മളുമായി ബന്ധപ്പെടാവുന്നതാണു.

ഗ്രൂപ്പിന്റെ അഡ്മിൻ പാനലിൽ ഉള്ള ആരുടെ നമ്പറിലും ഏത്‌ സമയത്തും നിങ്ങൾക്ക്‌ കാര്യങ്ങൾ അവതരിപ്പിക്കാവുന്നതാണു.

* നമ്മുടെ വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾക്ക് മാത്രം ബാധകം.
GHSS kuttippuram 2004-05 batch

25/04/2020

പ്രിയ സുഹൃത്തുക്കളെ സുഖമെന്ന് വിശ്വസിക്കട്ടെ

കോവിഡ്‌ 19 ന്റെ പാശ്ചാതലത്തിൽ നമ്മുടെ കൂട്ടത്തിലെ എല്ലാവരും ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്താനുള്ള പോസ്റ്റ്‌ ആണു

ആർക്കെങ്കിലും എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത്‌ പങ്ക്‌ വെക്കുക മെസേജ്‌ ആയിട്ടൊ കമന്റ്‌ ആയിട്ടൊ

Address

Kuttippuram

Website

Alerts

Be the first to know and let us send you an email when GHSS Kuttippuram 2004-05 batch. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category