05/10/2024
കൂത്തുപറമ്പ്:
കൂത്തുപറമ്പ് ഹൈസ്കൂൾ,
തൊക്കിലങ്ങാടി 1947 മുതൽ 2024 വരെയുള്ള പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "അക്ഷരമുറ്റത്തെ ആലിലകൾ" മെഗാ സംഗമത്തിനൊരുങ്ങുകയാണ്.2025 ഏപ്രിൽ മാസം നടത്തുന്ന സംഗമത്തിനു മുന്നോടിയായി പരിപാടികൾ ആസൂത്രണം ചെയ്യാനും കൂട്ടായ്മയുടെ കണ്ണികളാകുവാനും വേണ്ടി 6-10 -24 ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് സ്കൂളിൽ ഒത്തുചേരുകയാണ്. മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.