13/03/2024
കേന്ദ്ര സര്‍വീസില്‍ നിരവധി ഒഴിവുകള്‍.
പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി, ബിരുദവും അതിന് മുകളിലും യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം..
https://surveyheart.com/form/65e94dedfc3f755d99ef0715
കേന്ദ്രഗവണ്‍മെന്റിന് കീഴിലുള്ള സെലക്ഷന്‍ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് (Phase-XII/2024/Selection Posts) സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മേയ് ആറുമുതല്‍ എട്ടുവരെ നടത്തും.
ജനറല്‍ ഇന്റലിജന്റ്‌സ്, ജനറല്‍ അവേര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങള്‍. ഓരോ വിഷയത്തിനും 50 മാര്‍ക്ക് വീതം ആകെ 200 മാര്‍ക്കിനായിരിക്കും പരീക്ഷ. ഒരുമണിക്കൂറാണ് പരീക്ഷാസമയം. പരീക്ഷാകേന്ദ്രങ്ങള്‍ കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും..
ഫീസ്: വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. മറ്റുള്ളവര്‍ക്ക് 100 രൂപയാണ് ഫീസ്. മാര്‍ച്ച് 19 വരെ ഫീസടക്കാം . വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.ssc.gov.in സന്ദര്‍ശിക്കുക. അപേക്ഷിച്ചശേഷം പ്രിന്റൗട്ട് പിന്നീടുള്ള ആവശ്യത്തിനായി സൂക്ഷിച്ചുവെക്കണം. അവസാനതീയതി.
മാര്‍ച്ച് 18. അപേക്ഷ തിരുത്തുന്നതിന് 22 മുതല്‍ 24 വരെ സമയമനുവദിച്ചിട്ടുണ്ട്. തിരുത്തുന്നതിന് ഫീസീടാക്കും..
RE-CET
റീജ്യണല്‍ കോമ്പറ്റിറ്റീവ് എക്സാമിനേഷന്‍ ട്രൈയ്നിഗ് സെന്റര്‍,
പട്ടാമ്പി റോഡ് - കോട്ടയില്‍ റോഡ് , LIC Building കുന്ദംകുളം,
9605801070
7012374256
PSC, SSC, CO OPERATIVE BANK