G U P S Korattikkara 87/94 Batch

G U P S Korattikkara 87/94 Batch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from G U P S Korattikkara 87/94 Batch, School, Kunnamkulam.

അമ്മദ്ക്കാടെ ഓർമകൾക്ക് ഒരു വർഷം.... നമ്മുടെ കൊരട്ടിക്കര ക്കാരുടെ സ്വന്തം അമ്മദ്ക്കാ.....
29/10/2023

അമ്മദ്ക്കാടെ ഓർമകൾക്ക് ഒരു വർഷം.... നമ്മുടെ കൊരട്ടിക്കര ക്കാരുടെ സ്വന്തം അമ്മദ്ക്കാ.....

കഴിഞ്ഞ തവണ ഓഗസ്റ്റ് 14ന് വൈകുന്നേരം കൊരട്ടിക്കര യിൽ കൂടി കടന്നു പോകുമ്പോൾ പിറ്റേന്ന് ( ഓഗസ്റ്റ് 15 ന് ) ഉള്ള ഒരുക്കങ്ങളു...
14/08/2023

കഴിഞ്ഞ തവണ ഓഗസ്റ്റ് 14ന് വൈകുന്നേരം കൊരട്ടിക്കര യിൽ കൂടി കടന്നു പോകുമ്പോൾ പിറ്റേന്ന് ( ഓഗസ്റ്റ് 15 ന് ) ഉള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു അമ്മദ്ക്കാ....ഇന്നത് ഓർമ വന്നു... ഒരു ഓർമപ്പെടുത്തൽ എന്ന പോലെ...സ്കൂളിലെ പ്യൂൺ എന്ന പോസ്റ്റ്‌ ൽ നിന്നും വിരമിച്ചതായി ആർക്കും തോന്നിയിട്ടുണ്ടാവില്ല.... കാരണം മരണം വരെ എല്ലാ ദിവസവും സ്കൂളിൽ വന്നു എല്ലാ കാര്യങ്ങളിലും ആത്മാർത്ഥത പുലർത്തിയിരുന്നു... ഇത്തവണ ആ മഹത് സാന്നിധ്യം ഇല്ലേലും ആ ആത്മാർത്ഥമായ ഓർമകളിൽ കൂടെ അല്ലാതെ ഈ സ്വാതന്ത്ര്യ ദിനവും കടന്നു പോകില്ല.....

ആഴമളക്കാൻ കഴിയാത്ത ആത്മ ബന്ധങ്ങളാൽ പൂത്തുലഞ്ഞ ചുരുക്കം ചില സൗഹൃദങ്ങൾ.....പരസ്പരം വെളിച്ചം പകർന്നിരുന്നവർ....പലപ്പോഴും പല...
04/08/2023

ആഴമളക്കാൻ കഴിയാത്ത ആത്മ ബന്ധങ്ങളാൽ പൂത്തുലഞ്ഞ ചുരുക്കം ചില സൗഹൃദങ്ങൾ.....

പരസ്പരം വെളിച്ചം പകർന്നിരുന്നവർ....

പലപ്പോഴും പലരുടെയും ഓർമ്മകൾ ഓർമ്മകൾ പല പാഠങ്ങളും... ചിന്തകളും... സ്നേഹ വാത്സല്യങ്ങളും വേദനകളും സമ്മാനിക്കുന്നു...

ജീവിതത്തിൽ അവർ വിലപ്പെട്ടതാണെന്നു അറിഞ്ഞു വരുമ്പോഴേക്കും അവർ നിത്യ ശാന്തിയിലേക്ക് പോയിരിക്കും.... ഇടയ്ക്കു അവരുടെ ഓർമ്മകൾക്ക് മുൻപിൽ കൈ കൂപ്പി നിൽക്കുമ്പോൾ മനസ്സിൽ അവർ നമ്മോടു കാണിച്ച കരുതലും സ്നേഹവും മിന്നി മറയും....

കഴിഞ്ഞ വർഷം ഇതേ ദിവസം മരണമെന്ന വികൃതി കാറ്റിൽ സ്വയമറിയാതെ ഒരു കൈ തിരി നാളമായ്.... ഒരു കരിന്തിരിയായ് പുകഞ്ഞെരിഞ്ഞു കരളെരിക്കുന്ന വേദന തന്ന് നീ പോയപ്പോഴും ന്റെ പ്രിയ കൂട്ടുകാരാ, ജീവിക്കുന്നെടാ നീ ഞങ്ങളിലൂടെ... നിൻ പുഞ്ചിരി മാഞ്ഞിട്ടില്ല.... ഞങ്ങളുടെ മനസ്സിൽ നിന്റെ ആ പുഞ്ചിരി നിറഞ്ഞ ആ മുഖം മാത്രം മതി... അതെ ഉണ്ടാവു.... കുറച്ചു കാലമെങ്കിൽ കുറച്ചു കാലം ഒന്നിച്ചു നടന്ന സൗഹൃദം പൂത്തുലഞ്ഞ വഴികളിലൊക്കെയും തീർത്തും ഞങ്ങളിലോരോരുത്തരിലും ആഴ്ന്നിറങ്ങിയാണ് നീ പോയത്....

ആഴ്ന്നിറങ്ങിയ ആ വേരുകൾ എന്നും അങ്ങിനെ തന്നെ ഉണ്ടാവും.... നിൻ പാതയിൽ ഒരു തടസ്സവുമില്ലാതെ....

ബന്ധങ്ങൾ കുറെ കാലം വള്ളി പടർന്ന പോലെ നീണ്ടു പോകുന്നതിലല്ല, മറിച്ച് കുറച്ചു കാലമെങ്കിലും ആ ബന്ധത്തിന്റെ ആത്മാർഥത നിറഞ്ഞ സൗഹൃദ കൂട്ടിനാണ് പ്രാധാന്യം.....
തലേ ദിവസം രാത്രി 9.45 വരെ നിന്റെ അവസാന നിമിഷങ്ങളിൽ നമ്മുടെ കൂട്ടുകാരും ന്റെ കുടുംബവും ന്റെ വീട്ടിൽ ഒരുമിച്ചു കൂടിയത്...പിറ്റേന്ന് പുലർച്ചെ നീ ഇല്ലാതായപ്പോൾ ശരിക്കും തകർന്നെടാ....ഷാഫിക്കാക്ക് ആദ്യമായും അവസാനമായും നിന്നെ കാണാൻ സാധിച്ചത് എല്ലാം ഒരു നിയോഗം...

എന്റെ പ്രിയ കൂട്ടുകാരാ നിന്റെ വിയോഗത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണിപ്പോഴും....

ഒരു തിരിച്ചു പോക്കുണ്ടെങ്കിൽ അത് ബാല്യത്തിലേക്കു തന്നെ ആകണമെന്നാണ്  ആഗ്രഹം... അല്ലെ.... നമ്മൾ പലപ്പോഴും ആഗ്ര ഹിച്ചിട്ടില...
30/12/2022

ഒരു തിരിച്ചു പോക്കുണ്ടെങ്കിൽ അത് ബാല്യത്തിലേക്കു തന്നെ ആകണമെന്നാണ് ആഗ്രഹം... അല്ലെ.... നമ്മൾ പലപ്പോഴും ആഗ്ര ഹിച്ചിട്ടില്ലേ അങ്ങനെ ഒരു തിരിച്ചു പോക്ക്.... ഇന്നിപ്പോൾ ഈ ക്ലാസ്സ്‌ വരാന്ത കണ്ടപ്പോൾ പല ഓർമകളും ന്റെ മനസ്സിലേക്ക് ഓടിയെത്തി.... ഒരായിരം കുസൃതികൾക്ക് സാക്ഷ്യം വഹിച്ച, നമ്മുടെ ഒക്കെ ഒരായിരം കാൽപാട് വീണ ആ വരാന്തയിലേക്ക് നോക്കിയപ്പോൾ ഒരു നിമിഷം അവിടെ എല്ലാരേം കണ്ടുട്ടോ....അന്നൊക്കെ സ്കൂൾ തുറക്കുന്ന അന്ന് നല്ല മഴയോട് കൂടി ആണ് തുടക്കം...

പുത്തൻ ഉടുപ്പൊക്കെ ഇട്ട് പുതിയ ബാഗും കുടയുമൊക്കെയായി സ്കൂൾ പടി വരെ നല്ല ഉത്സാഹത്തിൽ പോകും... അവിടെ എത്തുമ്പോൾ കൂടെ വന്നിരുന്നവരെ പിരിഞ്ഞ് പല പുതു മുഖങ്ങളെയും കണ്ട അങ്കലാപ്പിൽ ഓരോരുത്തരായി ഇടക്കും തലക്കും വിങ്ങിപൊട്ടി തുടങ്ങും... അപ്പോഴൊക്കെ വളരെ സ്നേഹത്തോടെ നല്ലൊരു പുഞ്ചിരിയോട് കൂടി നമ്മെ ചേർത്തു പിടിച്ചിരുന്ന ശ്രീദേവി ടീച്ചറെ ഒരിക്കലും മറക്കാനാവില്ല.... തങ്കമ്മ ടീച്ചർ.... രണ്ടാം ക്ലാസ്സിലെ ആനി ടീച്ചർ... എല്ലാരേം ഈ ക്ലാസ്സ്‌മുറികളിൽ കാണാൻ കഴിഞ്ഞു...

കഴുക്കോലിൽ ആ കാണുന്ന പേരുകൾ പോലെ ഇടയിൽ എവിടെയോ മായാതെ കിടക്കുന്നുണ്ടാവും ചിലരുടെ ഒക്കെ കുഞ്ഞ് കുസൃതിയിൽ വിരിഞ്ഞ പേരുകൾ.... ആ ക്ലാസ്സ്‌മുറികൾക്കും... കഴുക്കോലിനും, പിന്നെ നമ്മടെ മുത്തശ്ശി മാവിനും അറിയാവുന്ന ചില നിഷ്കളങ്ക ഇഷ്ടങ്ങൾ....

എത്ര വർഷം കഴിഞ്ഞാലും, എത്രയൊക്കെ മാറ്റങ്ങൾ വന്നാലും ഈ സ്കൂളും മൈതാനവും എന്നും മനസ്സിലുണ്ടാകും.... കൂട്ടിച്ചർക്കാനാവാത്ത ചില മുറിവുകൾ പോലെ....

G U P S കൊരട്ടിക്കര സ്കൂൾ ചരിത്രത്തിൽ ആദ്യമായി മൂന്ന് പതിറ്റാണ്ടിനു ശേഷം 1987/94 ബാച്ച് പഠിമുറ്റം എന്ന കൂട്ടായ്മ നടത്തിയ...
04/12/2021

G U P S കൊരട്ടിക്കര സ്കൂൾ ചരിത്രത്തിൽ ആദ്യമായി മൂന്ന് പതിറ്റാണ്ടിനു ശേഷം 1987/94 ബാച്ച് പഠിമുറ്റം എന്ന കൂട്ടായ്മ നടത്തിയ പുനഃ സംഗമ പരിപാടിയിലെ ചില ദൃശ്യങ്ങൾ....

04/12/2021
Sheela teacher....
04/12/2021

Sheela teacher....

Address

Kunnamkulam
680543

Website

Alerts

Be the first to know and let us send you an email when G U P S Korattikkara 87/94 Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category