Kattangal City

"Kattangal (Malayalam: കട്ടാങ്ങൽ)" A street near to NIT Campus, nearly 22 k.m. fro

Operating as usual

29/06/2023

നമ്മുടെ എൻ ഐ ടി 👏👏

19/01/2023
06/11/2022
10/09/2022

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
#ഗ്രാമവണ്ടി യുടെ റൂട്ട്, സമയവിവരം

◼️07:10AM കോഴിക്കോട്-കൂളിമാട്
സിവിൽ കുന്നമംഗലം കളൻതോട് ഏരിമല നായർക്കുഴി വഴി
◼️08:25AM കൂളിമാട് - കോട്ടോൽതാഴം
നായർക്കുഴി MVR കാൻസർ സെന്റർ ചുലൂർ വഴി
◼️08:55AM കോട്ടോൽതാഴം- ചാത്തമംഗലം
വെള്ളന്നൂർ വെങ്ങേരിമടം വഴി
◼️09:20AM ചാത്തമംഗലം -കോട്ടോൽതാഴം
വെങ്ങേരിമഠം വെള്ളന്നൂർ വഴി
◼️09:40AM കോട്ടോൽതാഴം- കട്ടാങ്ങൽ
വെള്ളന്നൂർ നെച്ചൂളി പാലക്കാടി വഴി
◼️10:30AM കട്ടാങ്ങൽ- എടവണ്ണപ്പാറ
വെള്ളലശ്ശേരി മാവൂർ എളമരം പാലം വഴി
◼️11:15AM എടവണ്ണപ്പാറ -കട്ടാങ്ങൽ
മാവൂർ Phed താത്തൂർ അരയങ്കോട് വെള്ളലശ്ശേരി വഴി
◼️12:05PM കട്ടാങ്ങൽ - ഓമശ്ശേരി
ഈസ്റ്റ്‌മലയമ്മ അമ്പലക്കണ്ടി വഴി
◼️12:55PM ഓമശ്ശേരി - കോട്ടോൽതാഴം
ഈസ്റ്റ്‌മലയമ്മ കട്ടാങ്ങൽ വെങ്ങേരിമഠം വഴി
◼️01:45PM കോട്ടോൽ താഴം - ചാത്തമംഗലം
വെള്ളന്നൂർ വെങ്ങേരിമഠം വഴി
◼️02:35PM ചാത്തമംഗലം- കട്ടാങ്ങൽ
വലിയപൊയിൽ വഴി
◼️03:00PM കട്ടാങ്ങൽ - കോട്ടോൽതാഴം
നെച്ചൂളി വെള്ളന്നൂർ വഴി
◼️03:35PM കോട്ടോൽതാഴം-ചാത്തമംഗലം
◼️04:05PM ചാത്തമംഗലം - കൂളിമാട്
കളൻതോട് ഏരിമല നായർക്കുഴി വഴി
◼️04:45PM കൂളിമാട് -കട്ടാങ്ങൽ
◼️05:10PM കട്ടാങ്ങൽ -ചാത്തമംഗലം
പാലക്കാടി വെള്ളലശ്ശേരി വഴി
◼️05:35PM ചാത്തമംഗലം - വിരുപ്പിൽ
കുന്നമംഗലം വഴി
◼️06:05PM വിരുപ്പിൽ - കട്ടാങ്ങൽ
◼️06:35PM കട്ടാങ്ങൽ - കോഴിക്കോട്

04/09/2022

ആഘോഷ ആരവങ്ങളോടെ 'ഗ്രാമവണ്ടി' നിരത്തിലിറങ്ങി

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷ ആരവങ്ങളുമായി ചാത്തമംഗലം പഞ്ചായത്തില്‍ 'ഗ്രാമവണ്ടി' പദ്ധതിക്ക് തുടക്കമായി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചതോടെ വാഹനം നിരത്തിലിറങ്ങി. ആദ്യദിന യാത്ര സൗജന്യമാണെന്ന് മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളില്‍ ആവേശം ഇരട്ടിയായി. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സന്തോഷത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു ചടങ്ങ്.

ഗ്രാമീണ പാതകളിലെ ഗതാഗത ക്ലേശം പരിഹരിക്കാനുള്ള 'ഗ്രാമവണ്ടി' പദ്ധതി ഗ്രാമ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ്. ജില്ലയില്‍ ആദ്യവും സംസ്ഥാനത്ത് മൂന്നാമതുമാണ് ഈ ഗ്രാമവണ്ടി.

കോഴിക്കോട് ഡിപ്പോയില്‍ നിന്ന് രാവിലെ 7.10 ന് പുറപ്പെടുന്ന വണ്ടി വൈകിട്ട് 6.35 ന് തിരികെയെത്തും. പഞ്ചായത്തിലെ ആശുപത്രി, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഗ്രാമവണ്ടി സര്‍വീസ് നടത്തും. ചാത്തമംഗലം, എന്‍ ഐ ടി, നായര്‍ക്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോമിയോ ആശുപത്രി, കൂളിമാട്, എം.വി.ആര്‍ ആശുപത്രി, ചൂലൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, വെള്ളന്നൂര്‍ ആയുര്‍വേദ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഗ്രാമത്തിന്റെ ഉള്‍പ്രദേശത്തും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും.

ഇന്ധനചിലവ് തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, സുരക്ഷ, വാഹനത്തിന്റെ മെയിന്റനന്‍സ്, സ്‌പെയര്‍പാര്‍ട്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ കെഎസ്ആര്‍ടിസി വഹിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍, ഭിന്നശേഷി പാസുകള്‍ തുടങ്ങി കെ.എസ്.ആര്‍.ടി സിയില്‍ നിലവിലുള്ള ആനുകൂല്യങ്ങളും ലഗേജ് നിരക്കുകളും ഗ്രാമവണ്ടിയിലും ലഭ്യമാക്കും.

10/03/2022

കട്ടാങ്ങൽ അങ്ങാടിയിൽ വെച്ച് ഒരു സ്വർണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട് ഉടമസ്ഥർ തെളിവുമായി MA supermarket (Mr.മുനീർ) ആയി ആശയവിനിമയം നടത്തുക.

Date :10-March-2022

12/10/2021

ജില്ലയില്‍ കനത്ത മഴ; ജാഗ്രത പാലിക്കണം

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണം. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നഗരങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ പരിശോധിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വെള്ളം ഉയര്‍ന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യത്തിന് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായാല്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങള്‍ സജ്ജമാണ്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. പഞ്ചായത്തുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാവണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങളുമായി ആളുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ സ്വയം നിയന്ത്രണങ്ങള്‍ സ്വീകരിക്കണം.

നിലവില്‍ കോഴിക്കോട് താലൂക്കില്‍ നാല് ഇടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. വേങ്ങേരി വില്ലേജില്‍ സിവില്‍സ്റ്റേഷന്‍ യു.പി സ്‌കൂള്‍, വേങ്ങേരി യു.പി സ്‌കൂള്‍, പ്രൊവിഡന്‍സ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജില്‍ പുതിയങ്ങാടി ജി.എം.യുപി സ്‌കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്. പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂര്‍, വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളില്‍ കുടുംബ വീടുകളിലേക്ക് പോവാന്‍ കഴിയാത്തവര്‍ക്കാണ് ക്യാമ്പ് സജ്ജമാക്കിയത്.

കൊയിലാണ്ടി താലൂക്കില്‍ വിയ്യൂര്‍, തുറയൂര്‍, ചെങ്ങോട്ടുകാവ്, പയ്യോളി, ചേമഞ്ചേരി വില്ലേജുകളിലും വെള്ളം കയറിയിട്ടുണ്ട്. ക്യാമ്പുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു. വടകര താലൂക്കില്‍ നടക്ക് താഴെ വില്ലേജില്‍ പാലോളി പാലത്തിന് സമീപം വെള്ളം കയറിയിട്ടുണ്ട്. ആളുകളെ ക്യാമ്പിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവികളായ എ.വി ജോര്‍ജ്ജ്, ഡോ.എ ശ്രീനിവാസ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോഴിക്കോട് -0495 2372966, കൊയിലാണ്ടി- 0496 2620235, വടകര- 0496 2522361, താമരശ്ശേരി- 0496 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം- 0495 2371002. ടോള്‍ഫ്രീ നമ്പര്‍ - 1077.

Collector KKD

02/10/2021

പുതുക്കിയ വാക്സിനേഷൻ ഷെഡ്യൂൾ

23/09/2021

ഇവിടെ കണ്ടറിയലല്ല🤗 കൊണ്ടറിയലാണ് 🤪
ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ 9747001099 എന്ന Whatsapp നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക.

08/09/2021

നിപ്പാ ബാധിതനായി മരണപെട്ട കോഴിക്കോട് സ്വദേശിയായ (ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്) കുട്ടിയുടെ റൂട്ട് മാപ്പ്. ഇവിടങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവരിൽ ആരെങ്കിലും ഇനിയും കൺട്രോൾ റൂമുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിൽ ഉടൻ തന്നെ കൺട്രോൾ റുമുമായി ബന്ധപ്പെടേണ്ടതാണ്. 04952382500, 04952382800

05/09/2021

നിപ്പാ ബാധിതനായി മരണപെട്ട ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സ്വദേശിയായ (കോഴിക്കോട് ജില്ല) കുട്ടിയുടെ റൂട്ട് മാപ്പ്.

ഒരു ലക്ഷം മുതൽമുടക്ക്, ആദ്യവർഷ വിറ്റുവരവാകട്ടെ 10 കോടി! 30/06/2021

കട്ടാങ്ങൽ സ്വദേശിയാണ് അഭിലാഷ് 👏👏

https://www.manoramaonline.com/sampadyam/business-for-you/2021/06/29/huge-growth-with-less-investment-a-success-story-during-covid.html

ഒരു ലക്ഷം മുതൽമുടക്ക്, ആദ്യവർഷ വിറ്റുവരവാകട്ടെ 10 കോടി! കേരളത്തിൽ നിന്നും എന്ത്കൊണ്ട് ഒരു ആമസോണോ ഫ്ലിപ്കാർട്ടോ ഉണ്ടായിക്കൂടാ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഡയഗൻ കാ....

19/06/2021

മാതാ പിതാക്കന്മാരുടേയും ഗൂഗിൾ മീറ്റ് വഴി ക്ലാസ് എടുക്കുന്ന ടീച്ചർമാരുടേയും ശ്രദ്ധയ്ക്ക്

മാതാ പിതാക്കൾ നൽകുന്ന മൊബൈലും അതിൽ ലിങ്ക് ചെയ്തിരിക്കുന്ന ജീമെയിൽ ഐഡിയും ഉപയോഗിച്ചാണല്ലോ കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുന്നത്.അതിനാൽ മാതാപിതാക്കളുടെ പേരാണു കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുംബോൾ കാണിക്കുക.അതുമൂലം അദ്ധ്യാപകർ അറ്റന്റൻസ് എടുക്കാൻ ബുദ്ധിമുട്ടു നേരിടുന്നു എന്നും പറഞ്ഞു കുട്ടികളോട് പേരു മാറ്റാൻ ആവശ്യപ്പെടുകയും കുട്ടികൾ ഗൂഗിൾ അക്കൗണ്ടിൽ കയറി പേരും ജനന തീയതിയുമൊക്കെ മാറ്റുന്നുമുണ്ട്.അങ്ങിനെ ഡേറ്റ് ഓഫ് ബർത്ത് മാറ്റി കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് ആക്കിയാൽ മാതാ പിതാക്കളുടെ ഗൂഗിൾ അക്കൗണ്ട് 14 ദിവസത്തിനകം ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന പ്രൂഫ് നൽകിയില്ലെങ്കിൽ ഗൂഗിൾ ഡിലീറ്റാക്കുകയും ചെയ്യും.അവരത് ഈ മെയിൽ അയക്കുന്നുണ്ട് എങ്കിലും മെയിൽ ഒന്നും ഇക്കാലത്ത് മിക്കവരും ശ്രദ്ധിക്കില്ല എന്നതിനാൽ അക്കൗണ്ട് ഡിലീറ്റായ ശേഷമേ അറിയുക പോലുമുള്ളൂ.അതിനാൽ മാതാ പിതാക്കന്മാരോട് കുട്ടിക്കായ് മറ്റൊരു അക്കൗണ്ട് നിർമ്മിച്ച് നൽകാൻ പറയുന്നതാകും നല്ലത്.ഈമെയിൽ അക്കൗണ്ട് ഡിലീറ്റായാൽ പിന്നെ തിരികെ കിട്ടാൻ സാധ്യത ഒട്ടുമില്ല.അതിനാൽ ശ്രദ്ധിക്കുക.വർഷങ്ങളായ് പല കാര്യങ്ങൾക്കും കോണ്ടാക്റ്റ് അഡ്ഡ്രസ്സായ് നൽകിയിരിക്കുന്നത് ആ ഈമെയിൽ അഡ്ഡ്രസ്സ് ആയിരിക്കും.എളുപ്പം നോക്കി പുലിവാൽ പിടിക്കരുത്

31/05/2021

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെഎസ്‌ ബീന അന്തരിച്ചു ആദരാഞ്ജലികൾ

16/05/2021

ഞങ്ങൾക്ക് ഒരു മുത്തശ്ശിയുണ്ട്.. പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന മുത്തശ്ശിയൊന്നുമല്ല... ഇപ്പോഴും പല്ലൊന്നും നഷ്ടപ്പെടാത്ത മുത്തശ്ശി...

നാട്ടിലെയും മറുനാട്ടിലെയും വിശേഷങ്ങളെല്ലാം നാട്ടുകാരോട് പറഞ്ഞു കൊണ്ടിരിക്കൽ മുത്തശ്ശിയുടെ ദിനചര്യയുടെ ഭാഗമാണ്. പാട്ടു പാടിയും കഥ പറഞ്ഞും നാട്ടുകാരെ ആനന്ദിപ്പിക്കുക എന്നത് മുത്തശ്ശിയുടെ നിത്യവിനോദങ്ങളിൽ പെടുന്നു...

ആ മുത്തശ്ശിക്ക് 71 വയസ്സ് തികയുന്ന സുദിനമാണിന്ന്...

ആ മുത്തശ്ശിയുടെ പേരാണ് "ആകാശവാണി കോഴിക്കോട്"


1950 മെയ് 14..... വൈകുന്നേരം

കോഴിക്കോട് കടപ്പുറത്തെ ഫ്രഞ്ചുകാരുടെ വകയായിരുന്ന പഴയ കെട്ടിടത്തിന്റെ മുറ്റത്തെ വേദിയിൽ ഒരു ഗംഭീരശബ്ദം മുഴങ്ങി.

"ആൾ ഇന്ത്യാ റേഡിയോ കോഴിക്കോട് ... ശ്രോതാക്കൾക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങൾ"

മലയാള പ്രക്ഷേപണത്തിന്റെ പിതാവായി അറിയപ്പെടുന്ന കെ.പത്മനാഭൻ നായരുടെ ശബ്ദമായിരുന്നു അത്.

ഉദ്ഘാടനം ചെയ്തത് അന്നത്തെ മദ്രാസ് പ്രവിശ്വയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന കോഴിപ്പുറത്ത് മാധവമേനോൻ

ആദ്യം വിവിധ നിലയങ്ങളിൽ നിന്ന് അയച്ചു കിട്ടിയ അഭിവാദനഗാനങ്ങൾ, തുടർന്ന് ഡെൽഹിയിൽ നിന്ന് റിലേ ചെയ്ത വാർത്തകൾ

ആദ്യ സംഗീതപരിപാടിയായി രാമനാട്ടുകരയിലെ പുള്ളുവൻ രാമനും ഭാര്യയും ചേർന്ന് പാടിയ നാവേറുപാട്ട്

തുടർന്ന് കേട്ടത് ഒരു സംഗീതശില്പമായിരുന്നു. "വീരകേരളം"

രചന - പി. ഭാസ്കരൻ ... പിന്നീട് ആകാശവാണിയിൽ നിന്ന് പുറത്താക്കപ്പെടുകയും മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖപ്രതിഭയായി മാറുകയും ചെയ്ത സാക്ഷാൽ ഭാസ്കരൻ മാസ്റ്റർ.

ഉറൂബ്, തിക്കോടിയൻ മുതലായ സാഹിത്യ പ്രതിഭകൾ തുടക്കം മുതൽക്കേ നിലയത്തിൽ ജോലി ചെയ്തു.

പിന്നീട് വന്നപ്രതിഭാധനരുടെ നിര നീണ്ടതാണ് - കെ. രാലവൻ മാസ്റ്റർ, അക്കിത്തം, കെ. പി. ഉദയഭാനു , കെ.എ. കൊടുങ്ങല്ലൂർ, ബി.എ. ചിദംബരനാഥ്, വിനയൻ, എൻ. എൻ .കക്കാട്, ചേർത്തല ഗോപാലൻ നായർ, യു.എ. ഖാദർ, ഖാൻ കാവിൽ...... അങ്ങനെയങ്ങനെ

നിലയത്തിന്റെ സ്ഥാപനത്തിന് ചുക്കാൻ പിടിച്ചത് കായംകുളം സ്വദേശി ജി.പി.എസ്. നായർ

സർദാർ കെ.എം. പണിക്കരുടെ പുത്രനായ കെ.മധുസൂദന പണിക്കർ ആയിരുന്നു ആദ്യ പ്രോഗ്രാം മേധാവി.

1953 ൽ പ്രോഗ്രാം മേധാവിയായിവന്ന പി.വി. കൃഷ്ണമൂർത്തി കോഴിക്കോട് നിലയത്തെ ഒരു സാഹിത്യ-സാംസ്കാരിക കേന്ദ്രമാക്കുന്നതിൽ നിർണ്ണായക സംഭാവനകൾ നൽകി.

1965 ഓഗസ്റ്റ് 15-ന് വിവിധ് ഭാരതിചാനൽ പ്രക്ഷേപണം ആരംഭിച്ചു.

1966 ഏപ്രിൽ 14 - ന് പ്രാദേശിക വാർത്താവിഭാഗം ആരംഭിച്ചു. ആദ്യവാർത്ത വായിച്ചത് കെ.ശാന്തകുമാരൻ നായർ.

1975 നവംബർ 1 - ന് വിവിധ് ഭാരതി വാണിജ്യപ്രക്ഷേപണ കേന്ദ്രമായി.

1995-ൽ ശക്തിയേറിയ 100 കിലോവാട്ട് പ്രസരണിയിലൂടെ പ്രക്ഷേപണം തുടങ്ങി.

2003 ജനുവരി 1-ന് വിവിധ് ഭാരതി ചാനൽ എഫ്. എം. പ്രസരണിയിലൂടെ പ്രക്ഷേപണം തുടങ്ങി. പിന്നീടതിനെ 103.6 റിയൽ എഫ്. എം. എന്ന് നാമകരണം ചെയ്തു .

ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ട് കടുത്ത വെല്ലുവിളികൾ നിറഞ്ഞ ഒരു കാലത്തിലൂടെയാണ് റേഡിയോ പ്രക്ഷേപണം കടന്നുപോവുന്നത്.

വിരലൊന്നു തൊട്ടാൽ, ഇഷ്ടപ്പെട്ട ഏതുസംഗീതവും ഒഴുകിയെത്തുന്ന സാങ്കേതികവിദ്യകൾ പോക്കറ്റിലൊതുങ്ങുന്ന ഇക്കാലത്ത്, നല്ലൊരുഭാഗം ജനങ്ങൾ ഇപ്പോഴും ആകാശവാണിയെ നെഞ്ചോടുചേർത്തു പിടിക്കുന്നു.

അതാണ് ഞങ്ങളുടെ പ്രചോദനവും പ്രതീക്ഷയും

ആകാശവാണി കോഴിക്കോട് നിലയം മുന്നേറുകയാണ്... പ്രതീക്ഷകളോടെ.... ശ്രോതാക്കളുടെ പ്രാർത്ഥനകളോടെ ....🙏

08/04/2021

നമ്മുടെ നാട്ടുകാരനാണ് Deepak sr musics 👏👏

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Videos (show all)

Calicut 🥰
#Heartattack #DRTalk
തീർച്ചയായും ഷെയർ ചെയ്യണം.. ചെറിയ കുട്ടികൾക്ക് കാണിച്ചു കൊടുക്കണം.   #StopChildAbuse #Police #Childcare
Covid update
10 മുൻ നിര ഇന്ത്യൻ കമ്പനികൾ..വീഡിയോ കണ്ട് നോക്കൂ 💪🇮🇳🇮🇳💪
ഒരു കൊറോണ കവിത
കൊറോണ വൈറസ്, പാലിക്കേണ്ട നിർദേശങ്ങൾ !  ദയവായി ഷെയർ ചെയ്യുക.
പുതുക്കിയ പിഴ... കേരള പോലീസ് 😃😃
ഷെയർ ചെയ്യൂ... ആർക്കെങ്കിലും ഉപകാരപ്പെടട്ടെ !
Flood status update , ഓഗസ്റ്റ് 9- വെള്ളി 1PM.കട്ടാങ്ങൽ -മാവൂർ റോഡിൽ ചൂലൂർ വയലിൽ വെള്ളം കേറി ഗതാഗതം മുടങ്ങിയിരിക്കുന്നു.
Flood Status update. ഓഗസ്റ്റ് 9 /വെള്ളി 12 മണി.കമ്പനി മുക്ക് -കൊടുവള്ളി റോഡ്, കുരുങ്ങാട്ടാക്കടവ് പാലം സൈഡ് എല്ലാം മുങ്ങി...

Location

Website

Address


NITC PO
Kozhikode
673601
Other Kozhikode schools & colleges (show all)
Prestige Public School Prestige Public School
Pattelthazam , Mankave
Kozhikode, 673013

Prestige Public School is a co-educational senior secondary school affiliated to the Central Board o

Auxilium Nava Jyoti Auxilium Nava Jyoti
Kunnamangalam
Kozhikode, 673571

This page is intended for anyone related to Auxilium Nava Jyoti School in any way - if you are/were

Backwaters Backwaters
IIM Kozhikode, Kunnamangalam
Kozhikode, 673570

IIM Kozhikode Management Committee

CADD International Calicut CADD International Calicut
CADD INTERNATIONAL, 2nd & 4th Floor Mullath Building, Near K. S. R. T. C Bus Station, Mavoor Road, Calicut
Kozhikode, 673004

This is an UIT Group International Venture , Corporate office located at Dubai . Providing internati

Talent Academy Narikkuni Talent Academy Narikkuni
Talent Academy Family Building Near Bus Stand Ponoor Road, Narikkuni
Kozhikode, 673585

Study in Uzbekistan Study in Uzbekistan
Excel Campus & Career (From MEW), 5thFloor, Markaz Complex, Mavoor Road
Kozhikode, 673004

Tashkent Medical Academy Samarkand State Medical University Bukhara State Medical Institute

LEAD IAS  Calicut LEAD IAS Calicut
3rd Floor, Trade Links Complex, Mini Bypass Jn, Mankavu
Kozhikode, 673007

Best IAS Coaching Network now in Calicut. Hybrid classes, proven track record with Best Mentors .

IIM Kozhikode IIM Kozhikode
Iim Road Kunnamangalam
Kozhikode, 673570

Indian Institute of Management, Kozhikode was established in 1997 as the 5th IIM of the country.

Shinu Institute Shinu Institute
Kozhikode
Kozhikode

World Of Pedia World Of Pedia
Kozhikode

Beyond Knowledge lies the your dreams

Cobesk Global Cobesk Global
5/2932/A11, GROUND FLOOR, C D TOWER, PUTHIYARA PO
Kozhikode, 673004

Live At Present Live At Present
Kozhikode

You are not worrying about the future or thinking about the past. When you live in the present, you are living where life is happening. The past and future are illusions, they don't exist.