25/11/2021
കോഴിക്കോട്, യൂണിവേഴ്സൽ ആർട്സ് സ്കൂൾ ഓഫ് ഫൈൻ ആർട്സ്, ചിത്രകല അധ്യാപകരുടെ നേതൃത്വത്തിൽ K.G.C.E ഫൈനാർട്സ് വിദ്യാർഥികൾ പഠനയാത്ര നടത്തി. 'ലോകമേ തറവാട്' (The World Is One Family) ആലപ്പുഴയിൽ, ആറ് വേദികളിലായി നടക്കുന്ന 267 ലോക പ്രശസ്ത ഇന്ത്യൻ കലാകാരന്മാരുടെ ചിത്ര, ശില്പ, ഫോട്ടോഗ്രാഫി പ്രദർശനം കാണുന്നതിനുള്ള യാത്ര ,കോഡിനേറ്റ് ചെയ്തത് സീനിയർ വിദ്യാർത്ഥികളായ Sai sankar.m, Naveen.k.k,
എന്നിവരായിരുന്നു.
19_11-2021 വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് യൂണിവേഴ്സൽ ആർട്സിൽ നിന്നും പുറപ്പെട്ടു, ഇരുപതാം തീയതി ശനിയാഴ്ച പുലർച്ചെ ആലപ്പുഴയിൽ എത്തുകയും ,വിശ്രമത്തിനുശേഷം പത്തുമണിക്ക് മുമ്പേതന്നെ പ്രദർശന വേദിയിൽ എത്തി ചിത്രപ്രദർശനം കാണുന്നതിനിടയിൽ, പ്രശസ്ത ചിത്രകാരനും, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡണ്ടും, കൊച്ചി മുസിരിസ് ബിനാലെയുടെ ഡയറക്ടറും, curator ആയിട്ടുള്ള ബോസ് കൃഷ്ണമാചാരി യോടൊപ്പം യൂണിവേഴ്സൽ ആർട്സിലെ കലാ വിദ്യാർത്ഥികൾ
കുറച്ചുസമയം സംവാദത്തിൽ ഏർപ്പെടുകയും, അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാനും വിദ്യാർത്ഥികൾക്ക് ഒരു അവസരം കിട്ടി.
Conceptual art, Realistic art,Abstract art, Digital Photography, Printmaking, തുടങ്ങി ചെറുതും വലുതും ആയി, വ്യത്യസ്ത മീഡിയം ഉപയോഗിച്ചുള്ള വർക്കുകളും,
കലാകാരന്മാരുടെ പുതിയതും,വ്യത്യസ്തവുമായ ശൈലി മനസ്സിലാക്കുവാനും വിദ്യാർഥികളെ സംബന്ധിച്ച് ഒരു അനുഭവം തന്നെ ആയിരുന്നു. കൂടാതെ വീഡിയോ ആർട്ട്, ഫിലിം പ്രദർശനം, ശിൽപ്പങ്ങൾ , ഇൻസ്റ്റലേഷൻ ,തുടങ്ങി വിജ്ഞാന ത്തിൻറെ വിശാലമായ ലോകത്തേക്ക് മനസുതുറക്കാൻ കലാ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകും എന്നുള്ളത് തീർച്ചയാണ്.
പ്രദർശനം കാണുന്നതിനിടയിൽ ഇടതുപക്ഷ സഹയാത്രികനായ സുനിൽ പി ഇളയിടം, പ്രശസ്ത കാലിഗ്രാഫി ആർട്ടിസ്റ്റ് ഭട്ടതിരിയും വിദ്യാർഥികളുമായി ഒത്തുകൂടി,
ഷിനോദ് അക്കരപ്പറമ്പ് ,സ്മിത.G.S, തുടങ്ങി യൂണിവേഴ്സൽ ആർട്സിൽ നിന്നും ഈയിടെ പഠിച്ചിറങ്ങിയ ചിത്രകാരൻ മാരുടെ ചിത്രങ്ങളും, ലോകമേ തറവാട്ടിൽ കാണാനിടയായതും സന്തോഷവും ,അതിലേറെ അഭിമാനവും തോന്നുന്നു.