Thiruvangoor HSS

Thiruvangoor HSS

The prominent and outstanding school which shaped&formed a number of versatile genius and Has its si

Operating as usual

06/01/2024
05/01/2024

സംസ്ഥാന സ്കൂൾ കലോത്സവം -
ഇംഗ്ലീഷ് പ്രസംഗം (HSS) A ഗ്രേഡ് നേടിയ മീനാക്ഷി അനിൽ.
അഭിനന്ദനങ്ങൾ💐

05/01/2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അറബനമുട്ട് ടീം
അഭിനന്ദനങ്ങൾ💐

05/01/2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളിയിൽ A ഗ്രേഡ് നേടിയ അതുൽജിത്ത്.
അഭിനന്ദനങ്ങൾ💐

05/01/2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അറബനമുട്ട് ടീം
അഭിനന്ദനങ്ങൾ💐

Photos from Thiruvangoor HSS's post 03/01/2024

സംസ്ഥാന സ്കൂൾ കലോത്സവത്തിലേയ്ക്ക്...
14 ഇനങ്ങളുമായി Thiruvangoor HSS

31/12/2023

സ്നേഹം നിറഞ്ഞ
പുതുവത്സര
ആശംസകൾ💞

25/12/2023

MERRY
CHRISTMAS

20/12/2023

കോഴിക്കോട് റവന്യൂ ജില്ലാ യൂത്ത് ഫെസ്റ്റിവലിലെ ഹൈസ്ക്കൂൾ വിഭാഗം നാടകം കാണാൻ പോയിരുന്നു. കുറച്ചു നാടകങ്ങൾ കണ്ടു , അപ്പോഴാണ് നമ്മുടെ മനീഷ് മാഷ് പറയുന്നത് , പോവല്ലേ തിരുവങ്ങൂർ എച്ച് എസിന്റെ തകർപ്പൻ സാധനമുണ്ടെന്നു. പിന്നെയൊന്നും നോക്കിയില്ല. അതു കൂടി കണ്ടിട്ടു മടങ്ങാമെന്നു കരുതി. അര മണിക്കൂർ വെറുതെയായില്ല. വീരാൻ കുട്ടി മാഷ്ടെ കവിതയെ ആസ്പദമാക്കിയെടുത്ത ഓസ്ക്കാർ പുരുഷുയെന്ന കുട്ടികളുടെ ഉഗ്രൻ നാടകം . കുട്ടികളുടെ മുഴുശരീരത്തേയും
ഏകാങ്കത്തിനനുസരിച്ച് മയക്കിയെടുത്തിരിക്കുന്നു സംവിധായകൻ. പല ഗഹന വിഷയങ്ങളുടേയും സ്പാർക്ക് കുട്ടികളുടെ ഭാഷയിൽ കത്തിച്ചെടുക്കുന്നു. പ്രധാന റോളുകളിൽ അഭിനയിച്ചർ തകർത്തു. പെർഫക്റ്റായ
ചിൽഡ്രൻസ് തിയേറ്റർ എന്നൊക്കെ പറയാം. കാണികളിൽ നാടകത്തിൽ നിന്നും സിനിമയിലേക്കെത്തിയവർ വരെയുണ്ട്. നാടക ഭ്രാന്തൻമാരും ഭ്രാന്തികളും ഒട്ടും അക്ഷമരാവാതെ ഒരോ നാടകങ്ങൾക്കായി കാത്തിരിക്കുന്നു. കണ്ട പല നാടകങ്ങളും
വലിയ പ്രഭാഷങ്ങൾ കേൾക്കുന്നത് പോലെ തോന്നി. നാടകമാണോ പ്രസംഗ മത്സരമാണോ ? സ്റ്റേജിലെ പൊന്നുരുക്കൽ സദസ്സിലിരുന്നു കണ്ട പൂച്ചയായി ഞാനും. നാടകം പഴേ പോലെയല്ല. ലക്ഷങ്ങളാണ് പലരും മുടക്കുന്നത്. നല്ല സ്ക്രിപ്റ്റുകളുടെ അഭാവം വല്ലാതെ മുഴച്ചു നിൽക്കുന്നു.
സ്ക്രിപ്റ്റ് റൈറ്റേഴ്സിനോട് പിന്നേം പറയട്ടെ: നിങ്ങൾ പുതിയ കവിതകൾ വായിക്കൂ. പലതിലും സ്റ്റേജിൽ വിരിയുന്ന മനോഹരമായ നാടകങ്ങൾ ഒളിച്ചിരിപ്പുണ്ട്. പുതിയ ഭാഷാ പ്രയോഗങ്ങൾ നാടകത്തിലുണ്ട്.
ന്തായാലും സോഡാ സർബ്ബത്ത് കുടിച്ചു
മുട്ട പൊരിച്ചതും പഴം പൊരിയും ചായയും കഴിച്ചു. നാടകം കണ്ടു.
പലയിടത്തു നിന്നു വന്ന ആസ്വാദകരെ കണ്ടു. നാടക നടൻമാരെയും ചാനലുകാരെയും കണ്ടു. കുപ്പായത്തിന്റെ മേലെ കുത്തിയ ബാഡ്ജ് കൾ കണ്ടു. നാരങ്ങ മുറിച്ച് അതിൽ ഉപ്പും മുളകും തേച്ച് തിന്നുന്ന
ഉപ്പിലിട്ട ഭരണികൾ നോക്കി നിൽക്കുന്ന
എന്നിലെ കൗമാരക്കാരനെ കണ്ടു.
തിരിച്ചു പോരുമ്പോൾ നാടകങ്ങൾ പിന്നേം ബാക്കി. അല്ലെങ്കിലും അരങ്ങ് ഒഴിയുന്നില്ലല്ലോ... നമ്മളുണ്ടായാലും ഇല്ലേലും ന്തൊക്കെ നടന്നാലും ഇല്ലെങ്കിലും ഷോ മസ്റ്റ് ഗോ ഓൺ എന്നല്ലേ..... അബ്ദുല്ലാന്റെ എൻഫീൽഡിൽ പിറകിൽ പേക്കനെ പോലെയിരുന്നു രാത്രിയിലൂടെ പാഞ്ഞ് പോകുമ്പോൾ ഉള്ളിൽ വിഷാദമടക്കി ഫ്രെഡ്ഡി മെർക്കുറി പാടുന്നു...

Empty spaces, what are we living for?
Abandoned places, I guess we know the score, on and on
Does anybody know what we are looking for?
Another hero, another mindless crime
Behind the curtain, in the pantomime
Hold the line
Does anybody want to take it anymore?
The show must go on
The show must go on

#ഹാരിസ്_എടവന

20/12/2023

ഓസ്കാർ പുരുഷുവിനെക്കുറിച്ച് #മുരളിപേരാമ്പ്ര

കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം കൂടി ഈ നാടകം പറയുന്നില്ലേ ?
വർണ്ണവെറി സൃഷ്ടിക്കുന്ന അധികാരത്തിന്റെയും സൗന്ദര്യാത്മകതയുടെയും പ്രശ്നങ്ങൾ?
പ്രകൃതിയിലെ വർണ്ണ വൈവിധ്യങ്ങളെ ഒരേ അളവിൽ ആസ്വദിക്കുമ്പോഴും
തങ്ങൾക്കിടയിലെ
തൊലി വെളുപ്പും തൊലിക്കറുപ്പും സൃഷ്ടിക്കുന്ന അസമത്വങ്ങൾ നാടകം
ചർച്ച ചെയ്യുന്നുണ്ട്. വെളുത്തവനായ പുരുഷു പ്പൂച്ച, അധികാരത്തിന്റെ അഹങ്കാരത്തിന്റെ അടയാളമാകുന്നു. ഹിറ്റ്ലറുടെ 'ആര്യ'ത്വത്തിന്റെ പ്രതീകം. തൊലിക്കുപ്പിന്റെ അപകർഷതാ ബോധവും തൊലി വെളുപ്പിന്റെ ഉത്കർഷതാ ബോധവും നാടകത്തിൽ വെളിപ്പെടുന്നു. ഉത്കൃഷ്ട ജന്മത്തിൽ ഊറ്റം കൊള്ളുന്ന പുരുഷുവിൽ നിന്നേൽക്കുന്ന അപമാനമാണ് സ്വജാതീയനിൽ അമർഷമായി വളർന്ന്,
നാടകാന്ത്യം ശത്രു പക്ഷം ചേർന്ന് (ഒരു പെഗ് കൂടുതൽ നൽകി ) വെളുത്തവനെ വീഴ്ത്താൻ
പ്രേരിപ്പിക്കുന്നത്. ആത്മഹത്യകൾ വർധിക്കുന്ന ആധുനിക
കേരള സമൂഹത്തിൽ
തൊലിക്കറുപ്പിന്റെ അപകർഷത സൃഷ്ടിക്കുന്ന വിഷാദ രോഗ പശ്ചാത്തലത്തിൽ അതിന്റെ aesthetic
aspects-ഉം ഇതോട് ചേർത്തു വായിക്കണം.
നാടകാന്ത്യത്തിൽ അധമന് അഭിമാനിക്കാൻ അവസരം ലഭിക്കുന്നുണ്ട്. വർത്തമാന കാല യുദ്ധ സാഹചര്യങ്ങളിൽ ലോകത്തെവിടെയും സംഭവിക്കാൻ പോകുന്നത് ഇതുതന്നെയാണെന്ന സന്ദേശം കുട്ടികളിലൂടെ,
ഈ രംഗപാഠങ്ങളിലൂടെ
നാടകകാരൻ നൽകിയതായി തോന്നി പറയാനുള്ളത് പച്ചയ്ക്ക് പറഞ്ഞ് പ്രേക്ഷകരിൽ ചിലരുടെയെങ്കിലും
അതൃപ്തിക്ക് അവസരം നൽകാതെ നയചാതുരിയിൽ ഭംഗിയായി പറഞ്ഞ് പോയി....

അഭിനന്ദനങ്ങൾ

20/12/2023

കവി വീരാൻ കുട്ടി മാഷ് എഴുതുന്നു.
#ഓസ്കാർ_പുരുഷു...

പേരാമ്പ്ര വച്ചു നടന്ന കോഴിക്കോട് റവന്യു ജില്ല കലോത്സവത്തിൽ ശിവദാസ് പൊയിൽക്കാവ് സംവിധാനം ചെയ്ത 'ഓസ്കാർ പുരുഷു' ഒന്നാം സ്ഥാനം നേടി സംസ്ഥാനമത്സരത്തിന് അർഹത നേടിയപ്പോൾ വലിയ സന്തോഷം തോന്നി. 2017 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ #മിണ്ടാപ്രാണി എന്ന സമാഹാരത്തിലെ 'മണി കെട്ടിയ ശേഷമുള്ള പൂച്ചയുടെയും എലികളുടെയും ജീവിതത്തിൽ നിന്ന് ' എന്ന കവിതയാണ് നാടകത്തിന് പ്രചോദനമായത്. ജില്ലാ കലോത്സവത്തിലെ നാടകവേദിയിൽ വച്ചാണ് നാടകം ആദ്യമായി കാണുന്നത്. നിറഞ്ഞ കയ്യടികൾക്കിടയിൽ നിരശ്ശീല വീഴുമ്പോൾ മനസ്സ് നിറഞ്ഞു.

വളരെ സ്വാതന്ത്ര്യമെടുത്താണ് ശിവദാസ് പൊയിൽക്കാവ് കവിതയെ അരങ്ങിലേക്ക് പകർത്തിയത്. അഭിനയചാതുരിയുള്ള വിദ്യാർത്ഥികൾ അരങ്ങിൽ അനായാസം ആടിത്തിമിർത്തപ്പോൾ മറക്കാനാകാത്ത ദൃശ്യവിരുന്നായി നാടകം മാറി.നവ കാലത്തിൻ്റെ രാഷ്ട്രീയം പറയാതെ പറയുന്ന നാടകമെന്ന നിലയിൽ പുതിയ ചിന്തകൾക്ക് വഴിമരുന്നിടാൻ നാടകാവതരണത്തിനു സാധിച്ചു.

പൂച്ചയ്ക്ക് മണി കെട്ടുന്നതോടെ തീരുന്നതാണ് പഴയ കഥ.കവിതയിൽ മണി കെട്ടുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. മണിശ്ശബ്ദം അവരെ ദുരന്തമായി പിന്തുടരുന്നു. മണിയൊച്ചയിൽ എലിക്കുഞ്ഞുങ്ങളുടെ ഉറക്കം നഷ്ടമാവുന്നു. എലികൾക്ക് സമനില തെറ്റുന്നു. പൂച്ചയ്ക്കാകട്ടെ മണിയൊച്ച സാധ്യതയായി മാറുന്നു. പൂച്ച സംഗീതംപോലെ അതിനെ ആസ്വദിക്കാൻ തുടങ്ങുന്നിടത്താണ് കവിത അവസാനിക്കുന്നത്.

നാടകം അതിനെ അധികാരവും പ്രജയും തമ്മിലുള്ള പൂച്ചയുംഎലിയും കളിയാക്കി വളർത്തുന്നതിൽ വിജയിച്ചു.
കറുത്ത ഹാസ്യത്തിൻ്റെ മേമ്പൊടികൂടി ചേർന്നതോടെ നാടകത്തിന് പുതിയ മാനം കൈവന്നു.

പുരുഷുപ്പൂച്ചയുടെ വിവിധ ഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച ദല, രാഗേന്ദുപ്പൂച്ചയിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കീർത്തന, നാടകത്തിൻ്റെ കൊറിയോഗ്രാഫർ കൂടിയായ ലിയാന ബീവി, ആയിഷ ഹെബാൻ, ലക്ഷ്മി പ്രിയ, ശ്രീപാർവ്വതി, ശിവാനി എന്നിവരുടെ പ്രസരിപ്പാർന്ന പകർന്നാട്ടം നാടകത്തെ ജീവസ്സുറ്റതാക്കി. ദൃശസായി, വിശാൽ, അർജുൻ ബാബു എന്നിവർ ഒപ്പം നിന്നു.സംഗീതവും നാടകത്തിനിണങ്ങുന്നതായി. ക്രിയേറ്റീവ് സപ്പോർട്ടുമായി ഒപ്പം നിന്ന സഹ സംവിധായകൻ സനിലേഷ് ശിവൻ, അനീഷ് അഞ്ജലി,നിധീഷ് പൂക്കാട്, ഹാറൂൺ അൽ ഉസ്മാൻ തുടങ്ങിയവരെ നന്ദിയോടെ ഓർക്കുന്നു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വിദ്യാർത്ഥികൾ കഴിഞ്ഞ മാസം കേരളീയം പരിപാടിയുടെ ഭാഗമായി നിയമസഭ മന്ദിരത്തിൽ 'ഇപ്പോഴില്ലാത്ത ഭാഷയിൽ ' എന്ന കവിതയുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചിരുന്നു.കവിത കടലാസിനെ വിട്ട് അരങ്ങിലേക്കും ക്യാൻവാസിലേക്കും പടരുന്നത് സന്തോഷകരമായ അനുഭവം തന്നെ.നന്ദി പറയട്ടെ നിങ്ങൾ തന്ന ഈ അപൂർവ്വാനുഭവത്തിന്.

15/12/2023

വിജയാശംസകൾ💐🎉🎊🎇🎆💕

09/12/2023

#തിരുവങ്ങൂരിന്റെ_നാടകപ്പെരുമ
Thiruvangoor HSS
Sivadas Poyilkav 💞

08/12/2023

കോഴിക്കോട് ജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം റണ്ണറപ്പ് കിരീടം നേടി തിരുവങ്ങൂർ ഹയർസെക്കന്ററി സ്കൂൾ🎊🎉💐🎈
Thiruvangoor Hss

08/12/2023

അഭിനന്ദനങ്ങൾ🎊🎉💐

07/12/2023

അഭിനന്ദനങ്ങൾ🎉🎊💐

07/12/2023

അഭിനന്ദനങ്ങൾ💐

07/12/2023

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം - കുച്ചുപ്പുടി മത്സരത്തിൽ ( യു.പി വിഭാഗം ) ഒന്നാം സ്ഥാനം നേടിയ ആഗ്നേയ .
അഭിനന്ദനങ്ങൾ💐

07/12/2023

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം - English Skit ( HSS വിഭാഗം ) ഒന്നാം സ്ഥാനം നേടിയ തിരുവങ്ങൂർ HSS ടീം
അഭിനന്ദനങ്ങൾ💐

06/12/2023

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം -
സംസ്കൃത പദ്യോച്ചാരണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശിവഗംഗ നാഗരാജ് .
അഭിനന്ദനങ്ങൾ💐

06/12/2023

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം - English Skit ( HS വിഭാഗം ) രണ്ടാം സ്ഥാനം നേടിയ തിരുവങ്ങൂർ HSS ടീം
അഭിനന്ദനങ്ങൾ💐

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Videos (show all)

Location

Category

Telephone

Website

Address


Thiruvangoor Higher Secondary School, Thiruvangoor
Kozhikode
673304

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Other Schools in Kozhikode (show all)
Little Flower AUP School Little Flower AUP School
Kozhikode, 673028

LITTLE FLOWER A U P SCHOOL

GUPS TALI GUPS TALI
GUPS TALI
Kozhikode, 673002

SCHOOL ACTIVITIES

1991-2000 GHS Nayarkuzhi 1991-2000 GHS Nayarkuzhi
Kozhikode
Kozhikode, 673601

GHS NAYARKUZHI

Govt. LP & UP School Manassery Govt. LP & UP School Manassery
Kozhikode

ശതാബ്ദത്തിന്‍റെ അക്ഷരവെളിച്ചം

Government Model Higher Secondary School Government Model Higher Secondary School
Edappally Panvel Highway
Kozhikode, 673001

Government Model Higher Secondary School Kozhikode Established In The Year 1951.

St.Joseph's H.S Pullurampara St.Joseph's H.S Pullurampara
Pullurampara
Kozhikode, 673603

Vidya Prakash Public School Vidya Prakash Public School
Thodannur , Vatakara
Kozhikode

School of Memories......

Palora HSS Ulliyery Palora HSS Ulliyery
Palora, Ulliyery
Kozhikode, 673323

©PALORA HSS™ Facebook ║║▌▌█│║▌│

Model Polytechnic College, Vadakara Model Polytechnic College, Vadakara
Cherussery Road, Nut Street P. O. , Vadakara
Kozhikode, 673104

The Model Polytechnic College,Vadakara is the brain child of institute of Human Resources Developmen

Chef Suvijsurya Chef Suvijsurya
Near Ghandi Asramam, Civil Station
Kozhikode, 673005

GHS Puduppady GHS Puduppady
Puthuppadi
Kozhikode, 673586