31/07/2024
ചോദ്യം 1:
കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും ഇപ്പോൾ ലഭിക്കുന്ന വിവിധ മെസ്സേജുകളും സൂചിപ്പിക്കുന്നത് വരും ദിവസങ്ങളിലും കനത്ത മഴയും അപകട സാധ്യതയും ഉണ്ടെന്നാണ് .എന്താണ് അവസ്ഥ?
ഉത്തരം :
നാലഞ്ചു ദിവസമായി തുടർച്ചയായി കനത്ത മഴ ലഭിച്ചുകൊണ്ടിരുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടി.
കേരളത്തിൽ വ്യാപകമായി വെള്ളക്കെട്ടുകൾക്കും ഇടയാക്കി.അതിനുമപ്പുറം ഇനി ഭയാനകമായ ഒരു സാഹചര്യത്തിലേക്ക് മഴ ഉയരില്ല.മഴ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതിനേക്കാൾ കുറഞ്ഞ നിരക്കിൽ മാത്രമേ പെയ്യും സാധാരണ മൺസൂൺ എന്ന മട്ടിൽ കണ്ടാൽ മതി.ബാധിക്കപ്പെട്ട ഇടങ്ങളിലെ വെള്ളം ഇറങ്ങാനും,മറ്റ് ദുരന്ത സാഹചര്യങ്ങളിൽ നിന്ന് റിക്കവറിക്ക് ഉള്ള സഹകരണങ്ങളും ചെയ്തു കൊടുത്താൽ മാത്രം മതി.
ചോദ്യം 2
മഴ കുറയും എന്നു പറഞ്ഞിട്ടും ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടല്ലോ?
ഉത്തരം :
പെയ്യുന്ന മഴയ്ക്ക് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും , മനുഷ്യരെയും ഒന്നും അറിയില്ല അത് അന്തരീക്ഷകഘടകങ്ങൾ അനുകൂലമായപ്പോൾ അതിശക്തമായി, സെൻസിറ്റീവ് ഏരിയകളിൽ നാശനഷ്ടങ്ങൾ നമ്മൾ അനുഭവിച്ചു. ആവർത്തിക്കാതിരിക്കാൻ
പുതിയ പാഠങ്ങൾ ഉൾക്കൊള്ളുക. താരതമ്യ ജലാംശ
സാന്ദ്രത കുറഞ്ഞ മേഘങ്ങൾ ആണ് ഇപ്പോൾ കരകയറുന്നത്.
മൺസൂൺ സീസണാണ് അപകടകരമല്ലാത്ത മഴ ഇടവേളകളോടെ തുടരും.
ചോദ്യം 3 :
ഇതൊന്നും മനസ്സിലാകാത്ത ഒരാളാണ് ഞാൻ.
എനിക്ക് ഫീൽ ചെയ്യുന്ന തരത്തിൽ ഈ മൂടിക്കെട്ടലും , മഴ കുറഞ്ഞു എന്ന് തോന്നുന്നത് എന്ന് മുതലാണ് ?
നാളെയോ മറ്റന്നാളോ എറണാകുളം മുതൽ തെക്കോട്ട് ചിലയിടങ്ങളിൽ ഇടക്ക് വെയിൽ ലഭിക്കുമെങ്കിലും കേരളം ഒട്ടാകെ ചെറിയ വെയിലൊക്കെ ഓഗസ്റ്റ് 3 മുതൽ വന്ന് തുടങ്ങും.
പിന്നീടുള്ള ഒരാഴ്ച കൂടുതൽ മഴയില്ലാത്ത സമയം പ്രതീക്ഷിക്കുന്നു.
ചോദ്യം4
പിന്നെ വീണ്ടും അറിയിപ്പുകളും അലർട്ടുകളും ഒക്കെ എന്തിനാണ് ?
ഉത്തരം :
ഇത് ബാധിക്കപ്പെട്ട ഇടങ്ങളിലെ
റോഡും ഗതാഗതവും മറ്റു സംവിധാനങ്ങളും ഒക്കെ കൃത്യമാകുന്ന വരെ കൂടുതൽ അസൗകര്യങ്ങൾ ഒഴിവാകുകയും
സാധാരണ നിലയിൽ സഹായകരമാനും വേണ്ടിയാണ്.
പോസ്റ്റ് സമയം
31 / 7/24
7- 8:10 pm
25/05/2024
02/09/2023
24/08/2023
23/08/2023
04/08/2023
01/08/2023
29/07/2023
29/07/2023
21/07/2023
21/07/2023
20/07/2023