16/07/2020
സംസ്ഥാനത്ത് കോവിഡ്-19 മഹാമാരി ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. ജില്ലയിൽ സമ്പർക്കം മുഖേനയുള്ള കോവിഡ്-19 കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ
അതിതീവ്ര ജാഗ്രത നമ്മൾ പുലർത്തേണ്ടതുണ്ട്.
കോഴിക്കോട് ജില്ലയിൽ നമ്മളിതുവരെ പിന്തുടർന്ന ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളുടെസഹകരണത്തൊടെ, യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുൻപോട്ട് കൊണ്ടുപോകാനായാൽ ഈ പോരാട്ടത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും.
കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യത
മനസ്സിലാക്കിക്കൊണ്ട് എല്ലാ ജില്ലകളിലും കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി പരമാവധി ബെഡുകളുള്ള കോവിഡ് ഫസ്റ്റ് ലൈൻ സെന്റർ സജ്ജമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.കൊവിഡ്. 19 വ്യാപനത്തെ നേരിടുന്നതിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ. സമൂഹ വ്യാപനമുണ്ടായാൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാതെ തരത്തിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ വിഭാവനം ചെയ്തിട്ടുള്ളത്.
കോഴിക്കോട് ജില്ലയിൽ 48 മണിക്കൂർ മുന്നറിയിപ്പ് കൊണ്ട് സജ്ജീകരിക്കാൻ പറ്റുന്ന വിധത്തിൽ 5000 ബെഡുകൾ തയ്യാറാക്കാന്നതിനുള്ള മുന്നൊരുക്കങ്ങൾ ത്വരിതഗതിയിൽ നടന്നുവരികയാണ്. പ്രളയത്തിന്റെയും, നിപയുടെയും, ഇപ്പോൾ ഈ മഹാമാരിയുടെയും കാലത്തും സഹജീവികൾക്ക് വേണ്ടി അണിനിരക്കാൻ എന്നും കോഴിക്കോട്ടുകാർ സന്നദ്ധരായിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈൻ സെന്റർ സജ്ജമാക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ്. താഴെ പറഞ്ഞിരിക്കുന്ന സാമഗ്രികൾ സ്പോൺസർ ചെയ്യാൻ കഴിയുന്നവർ കോഴിക്കോട് കളക്ടറേറ്റിന് പിൻവശത്തുള്ള എഞ്ചിനീയേഴ്സ് ഹാളിൽ സാമഗ്രികളുമായി എത്തുകയോ, താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
1. Mattresses
2. Bed sheets
3. PILLOWS
4. PILLOW COVER
5. COT
6.TOWEL
7. STEEL PLATE
8. GLASS PLATE
9. SPOON
10. JUGS
11. MUG
12. BUCKET
13. SOAP
14. HAND SANITIZER
15. SMALLER BINS
16. BLANKET
17. CHAIRS/BENCHES
18. SANITERY PAD
19. DIAPER
20. MASK
21. DRINKING WATER
22. WASTE MANAGEMENT SYSTEM
23. FIRE EXTINGUISHER
24. CANDLES
25. SURGICAL MASK
26. PPE KIT
27. REFRIGERATOR
28. EMERGENCY LAMP
29.ELECTRIC FAN
ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ആരോഗ്യപ്രവർത്തകരുടെയുടെ സർക്കാർ സംവിധാങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരും നൽകിയ അകമഴിഞ്ഞ പിന്തുണ ഈ നിർണായക ഘട്ടത്തിലും കൂടുതൽ ജാഗ്രതയോടെ തുടരണം.
കരുതലിന്റെ കവചം തീർക്കാം..
ബന്ധപ്പെടേണ്ട നമ്പർ : 97451 21244, 9847736000