
വീണ്ടുമൊരു ALIVE ന് കൂടെ തിരശ്ശീല വീഴുന്നു....
പുതിയ സുഹൃത്തുക്കളെ സമ്മാനിച്ച, സ്വയം വിചാരണക്ക് തയ്യാറാക്കിയ 3 ദിവസങ്ങൾ...
ഊരോ പേരോ അറിയാത്ത പല ദിക്കിലുള്ള 42 പേർ... ഒരുമെയ്യായ് ഉണ്ടും ഉറങ്ങിയും പഠിച്ചും കളിച്ചും ചിലവഴിച്ച മണിക്കൂറുകൾ...
മെയ് മാസത്തിലെ കടുത്ത ചൂടിന് ശമനമേകുന്ന കുളിർമഴ പോലെ...
പ്രായത്തിന്റെ അപക്വത കൊണ്ട് പാപ ഭാരം പേറി നടക്കുന്ന കൗമാര ഹൃദയങ്ങളെ നാഥന്റെ വചനങ്ങൾ കൊണ്ട് ശാന്തമാക്കിയ സുന്ദര ദിന രാത്രങ്ങൾ...
അൽഹംദുലില്ലാഹ്...
ഒരു ALIVE കൂടെ സമാപിക്കുമ്പോൾ, രക്ഷിതാക്കളെ പോലെ തന്നെ നിറ പ്രതീക്ഷയിലാണ് സംഘാടക സമിതിയും...
നന്മയും ധാർമികതയും മരിച്ചിട്ടില്ലാത്ത ഒരു കൂട്ടം 2k കിഡ്സ്... അവരിൽ പ്രതീക്ഷകളൊരുപാടുണ്ട്...
തെറ്റുപറ്റാത്തവരായ് ആരുമില്ലാത്ത ഈ ലോകത്ത്...
പ്രഭാതത്തിന്റെ ആദ്യ സമയത്ത് ഉണർന്നിരുന്ന് റബ്ബിനോട് തൗബ തേടിയവർ....
തെറ്റു കുറ്റങ്ങളെ ഏറ്റു പറഞ്ഞ് ഖേദിച്ചു മടങ്ങിയവർ...
നാഥാ...
3 ദിവസങ്ങൾ...
ദുനിയാവിലെ വ്യത്യസ്ത ആഘോഷങ്ങളിൽ മതിമറന്നുല്ലസിക്കാൻ അവസരമുണ്ടായിട്ടും നിന്റെ നാമം കേൾക്കാൻ അവർ ഒരുമിച്ച് കൂടി...
റബ്ബേ ഈ കൂടിച്ചേരൽ സ്വീകാര്യമായ കർമ്മമാക്കണേ റബ്ബേ...