1893 ജൂണ്‍18നു ചേര്‍ന്ന ഹിമായത്തുല്‍ഇസ്ലാം സഭയുടെ തീരുമാനപ്രകാരം സഭാപള്ളിയില്‍ഒരു മദ്രസ ആരംഭിക്കുകയും നടത്തിപ്പിനായി ‘ഇന്തിശാറുല്‍ ഇസ്ലാം’ എന്ന പേരില്‍കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയുടെ കീഴില്‍വിപുലമായി 1912ല്‍ആരംഭിച്ചതാണ് ഹിമായത്തുല്‍ഇസ്ലാം സ്കൂള്‍. കേരളത്തില്‍ആദ്യം രൂപം കൊണ്ട മുസ്ലിം വിദ്യാഭ്യാസ സ്ഥാപനമാണിത്. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മതവിദ്യാഭ്യാസത്തോടൊപ്പം ഭൌതികവിദ്യാഭ്യാസവും നല്‍കുക എന്നതായിരുന്നു ലക്‌ഷ്യം.
ഖാന്‍ബഹദൂര്‍പി.എം. മുത്തുക്കോയ തങ്ങള്‍, മാളിയേക്കല്‍കുഞ്ഞമ്മദാക്ക, മൂച്ചിന്റകത്ത്‌അസ്സന്‍കോയ ഹാജി, സി.എ. കുഞ്ഞിമൂസ തുടങ്ങിയ സ്ഥാപകാംഗങ്ങളോടൊപ്പം ചില പ്രമുഖവ്യാപാരികളും കൂടി വിഹിതമെടുത്താണ് മൂലധനം സ്വരുക്കൂട്ടിയത്. കൊപ്രബസാറിലും വലിയങ്ങാടിയിലും വില്‍പനക്ക്‌വരുന്ന കൊപ്ര, കുരുമുളക്, ചുക്ക് തുടങ്ങിയവയുടെ തൂക്കത്തില്‍നിന്ന്‍ഒരു പിടി ശേഖരിച്ച് ഒരു തുലാത്തിന്ന്‍ഒരു കാശ് എന്നാ തോതില്‍സംഭരിച്ചാണ് ആരംഭകാലത്ത് വിദ്യാലയ നടത്തിപ്പിനുള്ള പണം കണ്ടെത്തിയത്.
സ്ഥാപകരിലൊരാളായ മാളിയേക്കല്‍ കുഞ്ഞമ്മദാക്കയാണ് തെക്കേതൊടി പറമ്പെന്നും കളരിക്കണ്ടി പറമ്പെന്നും പറയുന്ന സ്ഥലത്ത്‌നാലുമുറി പാണ്ടികശാല, സ്കൂള്‍ നടത്തിപ്പിനായി നല്‍കിയത്. 1923ല്‍ കൊളമ്പ് ഇമ്പിച്ചിഹാജി നല്‍കിയ പതിനായിരം രൂപ പ്രാരംഭഘട്ടത്തിലെ പറയത്തക്ക സംഭാവനയായിരുന്നു. കോര്‍ട്ട് റോഡില്‍ ഇപ്പോഴത്തെ കോടതികെട്ടിടങ്ങളുടെ മുന്‍വശത്ത് കാതിരിക്കോയഹാജി പള്ളിക്ക് സമീപം പഴയ മാളികകെട്ടിടത്തിലാണ് വിദ്യാലയത്തിന്റെ തുടക്കം. ‘ഹിമായത്തുല്‍ഇസ്ലാം ആംഗ്ലോ അറബിക് സ്കൂള്‍’ എന്നായിരുന്നു ആദ്യ പേര്. ഹിമായത്തുല്‍ഇസ്ലാം സഭയായിരുന്നു തുടക്കത്തില്‍വിദ്യാലയ ഭരണം നിയന്ത്രിച്ചിരുന്നത്.
12 കുട്ടികളുമായി ആരംഭിച്ച സ്കൂള്‍1919 ആയപ്പോഴേക്കും എട്ട് ക്ലാസുള്ള പൂര്‍ണ മിഡില്‍ സ്കൂളായി. മാനേജര്‍കെ.എം കാദിരിക്കോയ ഹാജിയുടെ പരിശ്രമത്തില്‍1922ല്‍ഒരു ഹൈസ്കൂളായി ഉയര്‍ത്തി. പക്ഷെ ഹൈസ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ 1930ല്‍ഹൈസ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിച്ചു, വീണ്ടും മിഡില്‍സ്കൂളായി. 1947ല്‍ പട്ടുതെരുവില്‍ ഇന്ന്‍ കാണുന്ന സ്ഥലം വാങ്ങുകയും അറുപതിനായിരം രൂപ ചെലവില്‍ ഒരു സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു. 1961ല്‍ ഹൈസ്കൂള്‍ ആയും 1968ല്‍ എയ്ഡഡ് സ്കൂള്‍ആയും അംഗീകാരം ലഭിച്ചു. 2000ല്‍ സ്കൂള്‍ ഹയര്‍സെക്കണ്ടറി ആയി ഉയര്‍ന്നു. 2001ല്‍ യു.പി തലം മുതല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
മുച്ചിന്റകത്ത് അസ്സന്‍കോയഹാജിയായിരുന്നു ആദ്യമാനേജര്‍. കെ. എം. കാദിരിക്കോയ ഹാജി ഈ സ്ഥാപനത്തിന്റെ മാനേജര്‍ ആയിരുന്ന കാലത്ത്‌സ്കൂളിന്റെ സുവര്‍ണകാലഘട്ടമായിരുന്നു. ‘കാദിരിക്കോയഹാജിയുടെ സ്കൂള്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കില്സിങ്ങാന്റകത്ത് കുഞ്ഞഹമ്മദ്‌കോയ, കോട്ടപ്പറമ്പത്ത്മാളിയേക്കല്‍അബ്ദുറഹിമാന്‍ഹാജി, ഡെ.കലക്ടര്‍ഖാന്‍ബഹദൂര്‍, പി.എ അമ്മുസാഹിബ്, എസ്.എം.അബ്ദുല്‍ഖാദര്‍ഹാജി, എം.മൊയ്തീന്‍കുട്ടിഹാജി, കെ.കോയസ്സന്‍കോയഹാജി, സി.പി.എം കോയട്ടിഹാജി, സെയ്ത് അബ്ദുള്ള ബാഫഖി തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തകരും സാമ്പത്തിക സഹായങ്ങള്‍ നല്‍കി വന്നവരുമാണ്.കൊയിലാണ്ടി മുതല്‍ പരപ്പനങ്ങാടി വരെയുള്ള പ്രദേശങ്ങളിലെയും ദ്വീപിലെയും മുസ്ലിംകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ താങ്ങും തണലുമായിരുന്നു ഒരു കാലത്ത് ഈ വിദ്യാലയം.
നിലവില്‍ 1500ഓളം വിദ്യാര്‍ഥികളും 70ഓളം അധ്യാപകരുമുള്ള ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്കൂള്‍ പി.കെ അഹമദ് പ്രസിഡന്റും കെ. ഹസ്സന്‍ കോയ സെക്രട്ടറിയും സി.പി.കുഞ്ഞിമുഹമ്മദ് ട്രെഷററുമായ മാനേജിംഗ് കമ്മിറ്റിക്ക് കീഴിലാണ് നടക്കുന്നത്. സംസ്ഥാനതലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ എന്‍.എസ്.എസ് യൂണിറ്റും, യുവജനോത്സവങ്ങളിലെ മികച്ച മാപ്പിള കലാ-പ്രകടനങ്ങളും സ്കൂളിന്റെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.