13/07/2018
മഹാരാജാസ് കോളേജിൽ കാംപസ് ഫ്രണ്ട് പ്രവർത്തകർ എസ്.എഫ്.ഐ പ്രവർത്തകനെ കൊലപ്പെടുത്തിയത് അത്യന്തം ഹീനവും അപലപനീയവുമാണ്. . അക്രമവും വേണ്ടിവന്നാൽ കൊലപാതകവും തങ്ങളുടെ മാർഗമായി കൊണ്ടു നടക്കുന്ന മുഴുവൻ സംഘങ്ങളും പാർട്ടികളും സാമൂഹ്യ സുരക്ഷക്കും ജനാധിപത്യ അന്തരീക്ഷത്തിനും ഭീഷണിയാണ്. കൊണ്ടും കൊടുത്തും പക വീട്ടുന്ന കൊലാലയ അന്തരീക്ഷ ങ്ങളിൽ നിന്നും ആശയ സംവാദങ്ങളുടേയും സർഗാത്മക ഇടപെടലുകളുകളുടേയും കലാലയങ്ങളിലേക്ക് 'സാക്ഷര കേരളം' ഇനിയുമേറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു.
Suhaib C T
President,sio Kerala