02/04/2024
വിദ്യാഭ്യാസ വികസനത്തിൽ ഫാറൂഖ് എൽപി സ്കൂളിനെ ഒന്നാമതാക്കി മുഹമ്മദ് കുട്ടി മാഷ് പടിയിറങ്ങുന്നു
ഫാറൂഖ് എൽ പി സ്കൂളിന് ജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാക്കി ഉയർത്തിക്കൊണ്ട് 11 വർഷത്തെ സേവനത്തിനുശേഷം മുഹമ്മദ് കുട്ടി മാഷ് ഫാറൂഖ് എൽ പി സ്കൂളിൽ നിന്നും പടിയിറങ്ങുന്നു. ഫാറൂക്ക് എൽ പി സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാമൂഹിക സഹവർത്തിത്തം ഉണ്ടായ ഒരു കാലഘട്ടമാണ് മുഹമ്മദ് കുട്ടി മാഷുടെ കാലം. പൊതുസമൂഹവുമായി വിദ്യാലയത്തെ ഏറെ അടുപ്പിച്ചുകൊണ്ട് ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .
പത്തു വർഷത്തിനുള്ളിൽ സ്കൂളിൽനിന്ന് ഉച്ചക്കഞ്ഞി, ഔട്ട് ഓഫ് ടെൻ, എന്നീ രണ്ട് കുട്ടികളുടെ സിനിമ പിറന്നു. സംസ്ഥാനത്ത് ആദ്യമായി ഇല എന്ന പേരിൽ സ്കൂളിന് സ്വന്തമായി ഒരു യു റ്റ്യൂബ് ചാനൽ ഉണ്ടായി.. സബ് ജില്ലാ കലോത്സവത്തിന് കായിക മത്സരത്തിലും തുടർച്ചയായി ഓവറോൾ കിരീടം ചൂടി.
സ്കൂൾ നടത്തിയ ലിറ്റിൽ സൈന്റിസ്റ്റ് എന്ന ശാസ്ത്ര ഗവേഷണ പരീക്ഷണത്തിന് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പി. ടി എ യുടെ സഹകരണത്തോടെ ഒരു സ്മാർട്ട്. ക്ലാസ് റും ഒരുങ്ങി.സ്കൂളിൽ അൽ ഫ എന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്മക്ക് രൂപം കൊടുക്കുകയും അവരുടെ സഹായത്തോടെ ഒരു ചിൽഡ്രൻസ് പാർക്ക് ഒരുക്കി.
സ്കൂളിൻ്റെ ഭൗതിക സാഹചര്യത്തിൽ ദ്രുതഗതിയിലുള്ള പുരോഗതിയാണ് ഈ കാലയളവിൽ ഉണ്ടായത്. 380 കുട്ടികളിൽ നിന്നും എണ്ണൂറിലധികം കുട്ടികളായി ഉയർന്നു. 16 ഡിവിഷനിൽ നിന്നും ക്ലാസുകൾ 20 ഡിവിഷനായി മാറി. ഫറോക്ക് സബ്ജില്ലയിലെ അധ്യാപക കൂട്ടായ്മയിൽ നേതൃപരമായ പങ്ക് വഹിച്ചു.
രണ്ടു തവണ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനറായി. സ്കൂൾ മാനേജ്മെൻ്റിൻ്റെ സാന്നിധ്യത്തിൽ നടന്ന വിരമിക്കൽ ചടങ്ങിൽ മുഹമ്മദു മാഷ് പുതിയ ഹെഡ്മാസ്റ്ററ്ററായി നിയുക്തനായ സി.പിസൈഫുദ്ദീൻ മാഷിന് ചുമതല കൈമാറി.
സ്കൂൾ മാനേജർ കെ.കുഞ്ഞലവി, മാനേജിംഗ് കമ്മറ്റി പ്രസിഡൻ്റ് അഡ്വ.വി.എം മൊയ്തീൻ, സെക്രട്ടറി എൻ കെ മുഹമ്മദലി, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ കെ.ഹാഷിം, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.മുഹമ്മദ് ഇഖ്ബാൽ, അൺ എയ്ഡഡ് ഹയർസെക്കൻ്ററി ഡയറക്ടർ കെ. കോയ പി.ടി.എ പ്രസിഡൻ്റ് പി.പി ഹാരിസ് എന്നിവർ പ്രസംഗിച്ചു.
(വാർത്ത)
28/03/2024
Is anybody there from 2003-2005 plus two humanities batch.
(Please comment)
03/02/2024
Shout out to our newest followers! Excited to have you onboard! Shajahan Shajahanwhiteway, Jagan Mukesh Pk
03/01/2024
Shout out to my newest followers! Excited to have you onboard! Jessy Av, Ushakumari P Ukp
16/12/2023
Feroke Farook College City
29/08/2023
Farook HSS ലെ എബിസി
എന്ന പേരിൽ അറിയപ്പെട്ടിരുന്ന
അബൂബക്കർ മാസ്റ്റർ
( ആദ്യകാല ഡ്രോയിങ് മാസ്റ്റർ)
അല്പസമയം മുൻപ്
മരണപ്പെട്ടതായി അറിയുന്നു.
10/08/2023
#ടികെഅഷ്റഫ്(95 SSLC_ബാച്ച്)
നാഥന്റെ വിളിക്കുത്തരം നൽകി യാത്രയായി . വയനാട് മുട്ടിൽ നിന്നും എമ്പതുകളുടെ അവസാനത്തിലാണ് അവൻ ഫാറൂഖ് യതീംഖാനയിൽ എത്തിച്ചേരുന്നത്. തുടർന്ന് നാലാം ക്ലാസ് മുതൽ പത്ത് വരെ എൽ പി സ്കൂളിലും ഫാറൂഖ് ഹൈസ്കൂളിലുമായി പഠനം. എല്ലാവരോടും സരസമായിട്ടായിരുന്നു അഷ്റഫ് ഇടപ്പെട്ടിരുന്നത്. ഹൈസ്കൂളിലായിരുന്നപ്പോൾ അവനായിരുന്നു അസുഖമുള്ള യതീംഖാന കുട്ടികളെയും കൊണ്ട് കോയാസ് ഹോസ്പിറ്റലിലും മറ്റും പോയിരുന്നത്. ചെറിയ കുട്ടികളോടു ണ്ടായിരുന്ന അവന്റെ കരുതൽ എടുത്തു പറയേണ്ടതാണ്, അതേ പോലെ തന്നെ മുതിർന്നവരോടുള്ള ബഹുമാനവും . നാഥൻ ഖബർ വിശാലമാക്കി കൊടുക്കുകയും സ്വർഗത്തിന്റെ അവകാശികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ ...ആമീൻ.
16/07/2023
ഓർമയിലെ പൊറ്റശ്ശേരി ദമ്മാമിൽ പ്രകാശനം ചെയ്തു
കോഴിക്കോട് മുക്കം സ്വദേശി ജാഫർ കൈക്കലാടൻ എഴുതിയ ഓർമയിലെ പൊറ്റശ്ശേരി ദമാമിൽ പ്രകാശനം ചെയ്തു.
ദമാം ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ സാജിദ് ആറാട്ടുപുഴയിൽ നിന്നും സാമൂഹിക പ്രവർത്തകൻ അസ്ലം ഫറോക്ക് പുസ്തകം ഏറ്റുവാങ്ങി.
ഗ്രന്ഥകാരൻ എഴുതിയ പുസ്തകത്തിന്റെ കാമ്പും കാതലും ഒട്ടും ചോർന്നു പോകാതെ സാജിദ് ആറാട്ടുപുഴ സദസ്സിന് പുസ്തകത്തെ പരിചയപ്പെടുത്തി..
ലോക കേരള സഭ അംഗം സോഫിയ ഷാജഹാൻ, എഴുത്തുകാരിയും നാടക നടിയുമായ അഡ്വ : ഷഹന, ചലച്ചിത്ര നിർമ്മാതാവ് ജേക്കബ് ഉതുപ്പ്, സംവിധായകൻ സഹീർഷ കൊല്ലം, ഒ ഐ സി സി നേതാവ് ഹമീദ് മര ക്കാശ്ശേരി, ചിത്രകാരൻ ബിനു കുഞ്ഞു, റഹൂഫ് ചാവക്കാട്, അസ്മാ ബീവി, കമറുദ്ധീൻ, മുരളി, ഷാജഹാൻ, ഉണ്ണികൃഷ്ണൻ, സരള, ആർദ്ര, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
അസ്‌ലം ഫറോക് അധ്യക്ഷനായ ചടങ്ങ് സംഗീത ശ്രീകുമാരിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. ഒ ഐ സി സി ജനറൽ സെക്രട്ടറി ഷിജില ഹമീദ് സ്വാഗതവും എഴുത്തുകാരിയും അധ്യാപികയുമായ ലീന ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു...
NB: ഗ്രന്ഥകർത്താവ് ജാഫർ കൈക്കലാടൻ SSLC '93 Batch ലെ ഫാറൂഖ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ്❤️
Jaffer Ullattil
20/06/2023
2005 - Meet up via Asik Mohan
19/11/2022
Congrats to all the winners👏👏👏💙💙💙