Exam Calicut

Exam Calicut Exam Calicut aims;
Coaching for IAS,KAS,Bank PO/Clerk,SSC,PSC,Railway and other competitive exams. Entrance Exam coaching like NATA,LLB,CA,CS.

⏰⏰⏰⏰⏰⏰⏰⏰⏰⏰⛱ സൗജന്യ Digital Marketing വെബിനാർ🗓️ August 15 ശനി🕰️ 7.30 pmZoom Platform🔹 ഓൺലൈനിലൂടെ ബിസിനസ് വളർത്താം🔹 മുതൽ മ...
08/08/2020

⏰⏰⏰⏰⏰⏰⏰⏰⏰⏰

⛱ സൗജന്യ Digital Marketing വെബിനാർ

🗓️ August 15 ശനി
🕰️ 7.30 pm
Zoom Platform

🔹 ഓൺലൈനിലൂടെ ബിസിനസ് വളർത്താം
🔹 മുതൽ മുടക്കില്ലാതെ ഉയർന്ന സ്ഥിരവരുമാനം നേടാം
🔹 ഓൺലൈൻ കോഴ്സുകൾ നിർമിക്കാം, വിപണനം ചെയ്യാം
🔹 സ്വയം Social Media പരസ്യങ്ങൾ നിർമിക്കാം, Market ചെയ്യാ
👉 കൂടാതെ താഴെ നൽകുന്ന വിഷയങ്ങളും പ്രതിപാദിക്കുന്നു

🔸 Digital Marketing
🔸 Online Course creation
🔸 Online Course Selling
🔸 Graphic Design
🔸 Facebook live
🔸 Affiliated Marketing
🔸 Social Media Marketing
🔸 Video creation & Editing


🥇 Trainer:
Mr.Jesley A L, M.Tech
Google Certified Digital Marketing Trainer
(2 വർഷത്തിനുള്ളിൽ 150 ഡിജിറ്റൽ മാർക്കറ്റിംഗ് ട്രെയിനിങ് പ്രോഗ്രാമുകൾ നടത്തി റെക്കോർഡ് നേടിയ ട്രെയിനർ)

🎯 സൗജന്യ ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ താഴെ നൽകുന്ന ലിങ്കിലൂടെ Whatsap ഗ്രൂപ്പിൽ Join ചെയ്യാം

https://chat.whatsapp.com/JDrNXD0Jej7F8rnSiZB6Oe

A Unique Program by

Laurelz Group in association with Digital Magnet

⏰⏰⏰⏰⏰⏰⏰⏰⏰⏰

WhatsApp Group Invite

27/07/2020

🟣🟣🟣🟣🟣🟣🟣🟣🟣🟣

ആർക്കും English സംസാരിക്കാം.... ഒഴുക്കോടെ, ആത്മവിശ്വാസത്തോടെ...*💪🌹💪🌹

🔹 3 DAY FREE SPOKEN ENGLISH TRAINING

Zodonline English ഓഫർ ചെയ്യുന്ന * ELP കോഴ്സിന്റെ
3 ദിവസത്തെ സൗജന്യ ട്രൈനിങ്ങിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ *വാട്സ്ആപ്പ് ലിങ്കിൽ, നിങ്ങളുടെ പേരും സ്ഥലവും മെസ്സേജ് അയക്കൂ.. 📲

wa.me/919072234763

💧 ഇംഗ്ലീഷ് സംസാരിക്കാൻ എല്ലാവർക്കും ഒരു കാരണമുണ്ടാകും...

💠 ബിസിനസ്സിന്റെ വികസനത്തിന്,ഇന്റർവ്യൂകളിൽ വിജയിക്കാൻ,കുട്ടികളെ പഠിപ്പിക്കാൻ, ✈️വിദേശത്ത് പോകുവാൻ,പ്രൊമോഷൻ ലഭിക്കാൻ, 🎙️സെമിനാറുകളിലും, ചർച്ചകളിലും പങ്കെടുക്കാൻ,ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ അഭിമുഖികരിക്കാൻ, കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ

നിങ്ങളുടെതോ???

🔰 ലോകപ്രശസ്ഥ University of Cambridge / BBC English സിലബസുകൾ ഉൾക്കൊള്ളുന്ന ELP കോഴ്‌സുകൾക്ക് മാത്രമേ ഓരോ വ്യക്തിയുടെയും ഇംഗ്ലീഷ് നിലവാരം പടിപടിയായി ഉയർത്താൻസാധിക്കൂ. ELP A1, ELP A2, ELP B1, ELP B2,ELP C1,ELP C2 എന്നിങ്ങനെ ആറു ലെവലുകൾ ELP പ്രോഗ്രാമിൽ ഉണ്ട്. ആർക്കും മനസ്സിലാകുന്ന രീതിയിൽ 1 മാസത്തെ ഈ പ്രോഗ്രാമിലൂടെ നിങ്ങളെ ട്രൈൻ ചെയ്യുന്നു,കോൺഫിഡൻസോടെ ഇംഗ്ലീഷ് സംസാരിക്കാനാവശ്യമായ ഒരു മികച്ച പരിശീലനം ഈ 1 മാസം കൊണ്ട് നിങ്ങൾക്ക് ലഭിക്കും..

🔹 3 DAY FREE SPOKEN ENGLISH TRAINING -ൽ ചേരാൻ താൽപര്യമുളളവർ പേരും സ്ഥലവും വാട്സ്ആപ്പ് ചെയ്യൂ...

wa.me/919072234763

Laurelz Institute in association with Zodedu Kerala.

🟣🟣🟣🟣🟣🟣🟣🟣🟣🟣

🤯 തലവര ഇനി പഴങ്കഥ🤯ബന്ധങ്ങളുടെ മനഃശാസ്ത്രം... Transactional Analysis..T A💝🤝✍ Free T A ക്ലാസ്സ്‌⛱ Venue : ZOOM🗓️ 13 June S...
12/06/2020

🤯 തലവര ഇനി പഴങ്കഥ🤯

ബന്ധങ്ങളുടെ മനഃശാസ്ത്രം... Transactional Analysis..T A💝🤝

✍ Free T A ക്ലാസ്സ്‌

⛱ Venue : ZOOM
🗓️ 13 June Saturday
⏰ 10 a m

👨‍🎓 Faculty : STEPHEN VARGHESE Cochin*(Veteran Psycologist & Master Transactional Analyst.ICTA Fellow.KCTTU District President Ernakulam& State Committee Member )

🔹 സൗജന്യ T A ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ലിങ്കിലൂടെ Whatsap ഗ്രൂപ്പിൽ Join ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ വിളിക്കാം, വാട്സ്ആപ്പ് ചെയ്യാം.

1.LAURELZ INSTITUTE
9048 937 937

2.Stephen Varghese.
9387050502.

Rush to Join our Whatsap Group
https://chat.whatsapp.com/HnDeQ4mNgWFGa2yGZXQGYQ

🟣🟣🟣🟣🟣🟣🟣🟣🟣🟣

WhatsApp Group Invite

12/09/2018
07/09/2018

💧💧💧💧💧💧💧💧💧💧💧💧

സ്വമനസ്സിനെ തിരിച്ചറിയാം.......👁

മനുഷ്യമനസ്സുകളെ കീഴടക്കാം.........🤝

ജീവിതവിജയം ഉറപ്പാക്കാം.......😄

ഏകദിന Practical എനിയാഗ്രാം Camp....💯🎯

👉 കോഴിക്കോട്, ഹോട്ടൽ, MEDORA A/C (സ്റ്റേഡിയം ജംഗ്ഷൻ ) ലോഞ്ചിൽ...

👉 സെപ്റ്റംബർ 15 ശനി

👉 രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ

പ്രശസ്ത എനിയഗ്രാം പരിശീലകൻ Mr.SABU KOTTOTTY യുടെ നേതൃത്വത്തിൽ...

എനിയഗ്രാം എന്ന മനോവിനിമയ വിസ്മയ ശാസ്ത്രം പഠിക്കുന്നതോടെ നമ്മൾ ആരെല്ലാമാണെന്നു നമ്മൾ തിരിച്ചറിയും.

🔸 ഓരോരുത്തരോടും എങ്ങനെ പെരുമാറണം എന്ന് നമ്മൾ പഠിക്കും.

🔸നിങ്ങൾ എന്ന വ്യക്തി ഇതിൽ ഏത് വിഭാഗത്തിൽ പെടുമെന്നും നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരിൽ എങ്ങനെ പ്രതിഫലിക്കുമെന്നും നിങ്ങൾ മനസ്സിലാക്കും.

🔸കലഹങ്ങൾ തിരിച്ചറിവുകളിലേക്ക് വഴിമാറും.

🔸കഴിഞ്ഞ കാലത്തെ ഓർമ്മകൾ നിങ്ങളിൽ ചിരി പടർത്തും.

🔸സംശയത്തോടെ നോക്കിക്കണ്ട പലരെയും നിങ്ങൾ ചേർത്തു നിർത്തും. അതാണ് എനിയാഗ്രം

🔸ബിസിനസ്
🔸കുടുംബം
🔸സൗഹൃദം
🔸രാഷ്ട്രീയം
🔸തൊഴിൽ
🔸വിദ്യാഭ്യാസം
🔸വ്യക്തിബന്ധങ്ങൾ..... തുടങ്ങിയ, നാം നിത്യവും ഇടപെടുന്ന നിരവധി മേഖലകളിലുള്ള മനുഷ്യബന്ധങ്ങൾ എങ്ങിനെ പരസ്പരം ഗുണകരമാക്കാം.....
🔸 നാം ആഗ്രഹിക്കുന്ന നല്ല മാറ്റം നമ്മുടെ ജീവിതത്തിൽ എങ്ങിനെ ആർജിക്കാം, അതുവഴി ജീവിതവിജയം എങ്ങിനെ സാധ്യമാക്കാം....... ഇതൊക്കെ തന്നെയാണ് എനിയാഗ്രം

👉 Course Fee : 2000
(Including Tea, Snacks,Special Lunch,Study kit )

👉🏿 പ്രവേശനം 40 പേർക്ക് മാത്രം

ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകുന്ന നമ്പരിൽ , നിങ്ങളുടെ പേര് Watsap ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

📱 9072 234 763 📱

സ്നേഹപൂർവ്വം
ഫിറോസ് തിക്കോടി

💧💧💧💧💧💧💧💧💧💧💧💧

*'സിവില്‍ സര്‍വീസ് :50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍'*സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളുമായി ഇപ്പോഴും നിരവധ...
02/09/2018

*'സിവില്‍ സര്‍വീസ് :50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍'*

സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളുമായി ഇപ്പോഴും നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. പലതരത്തിലുള്ള ആളുകള്‍. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സീരിയസായി പ്രിപ്പയര്‍ ചെയ്യുന്നവര്‍ വരെ. ഭൂരിഭാഗം പേര്‍ക്കും വളരെ ബേസികായ കാര്യങ്ങളാണ് അറിയേണ്ടത്. ചിലപ്പോള്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി വിളിക്കും. ഏതായാലും എല്ലാവര്‍ക്കും മനസ്സിലാകുംവിധം 'സിവില്‍ സര്‍വീസ് :50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍' നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്. സീരിയസായി പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇതു മതിയാകില്ലെന്നറിയാം. ഏതായാലും നിങ്ങളുടെ സമ്മതത്തോടെ ഇവ സമര്‍പ്പിക്കട്ടെ....

1. *എന്താണ് സിവില്‍ സര്‍വീസ്?*
▪സിവില്‍ എന്നാല്‍ സാധാരണ പൗരന് അഥവാ പൊതു ജനം. സര്‍വീസ് എന്നാല്‍ സേവനം. പൊതു ജനത്തെ സേവിക്കുന്ന എല്ലാ ജോലികളും സിവില്‍ സര്‍വീസാണ്. ജുഡീഷ്യല്, ഇലക്ടഡ്, മിലിറ്ററി സര്‍വീസ് ഒഴികെ.
2. *എന്താണ് സിവില്‍ സര്‍വീസ് എക്‌സാം?*
▪കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാനമായ ചില പെര്മനന്റ് പോസ്റ്റുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കാന് വേണ്ടി നടത്തപ്പെടുന്ന സെലക്ഷന്‍ എക്‌സാം.

3. എന്തിനാണ് ഞാന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്?
▪സര്‍ക്കാര്‍ ശമ്പളം പറ്റി പൊതുജന സേവനം നടത്താം. മെറിറ്റുണ്ടെങ്കില്‍ വിവേചനമില്ലാതെ കയറാവുന്ന ഉയര്‍ന്ന പോസ്റ്റുകള്‍, ബ്യൂറോക്രാറ്റിക് റെപ്രസന്റേഷന്‍...ബ്ലാ,ബ്ലാ...

4. ആരാണ് നടത്തുന്നത്? എപ്പോഴാണ് നടത്തുന്നത്?
▪UPSC (Union Public Service Commission). ഒരു ഭരണഘടനാ സ്ഥാപനമാണ്. (http://www.upsc.gov.in/). എല്ലാ വര്‍ഷവും എക്‌സാം നടത്തപ്പെടും.

5. സിവില്‍ സര്‍വീസില്‍ ഏതെല്ലാം പോസ്റ്റുകള്‍ വരും?
▪ഗ്ലാമര്‍ പോസ്റ്റുകളായ Indian Administrative Service (IAS), Indian Foriegn Service (IFS), Indian Police Service (IPS) എന്നീ ആള്‍ ഇന്ത്യാ സര്‍വ്വീസുകള്‍ക്കു പുറമേ താഴെ കൊടുത്തിരിക്കുന്ന Group A, B സര്‍വീസുകളിലേക്കുമാണ് എക്‌സാം നടക്കുന്നത്.
Central Services (Group A)
• Indian Audit and Accounts Service (IA&AS)
• Indian Civil Accounts Service (ICAS)
• Indian Corporate Law Service (ICLS)
• Indian Defence Accounts Service (IDAS)
• Indian Defence Estates Service (IDES)
• Indian Forest Service (IFoS)
• Indian Information Service (IIS)
• Indian Ordnance Factories Service (IOFS)
• Indian Post & Telecommunication Accounts and Finance Service (IP&TAFS)
• Indian Postal Service (IPoS)
• Indian Railway Accounts Service (IRAS)
• Indian Railway Personnel Service (IRPS)
• Indian Railway Traffic Service (IRTS)
• Indian Revenue Service (IRS-IT)
• Indian Revenue Service (IRS-C&CE)
• Indian Trade Service (ITrS)
• Railway Protection Force (RPF)
Group B Services
• Armed Forces Headquarters Civil Service (AFHCS)
• Delhi, Andaman and Nicobar Islands Civil Service (DANICS)
• Delhi, Andaman and Nicobar Islands Police Service (DANIPS)
• Pondicherry Civil Service (PCS)
• Pondicherry Police Service (PPS)

6. എല്ലാ സര്‍വീസുകള്‍ക്കും ഒരേ പ്രധാന്യമാണോ?
▪ഗ്രൂപ് എ ഉദ്യോഗങ്ങള്ക് സര് വീസ് ആനുകൂല്യം, സാലറി എന്നിവ തുല്യമാണ്. അധികാര പരിധി ജോലിക്കനുസരിച്ച് വ്യത്യസ്തമാണ്.

7. എന്താണ് യോഗ്യത?
▪ഡിഗ്രി പാസ്

8. മാര്‍ക്ക് നിബന്ധനയുണ്ടോ?
▪ഇല്ല. ജയിച്ചാല്‍ മാത്രം മതി.

9. മൂന്നാം വര്‍ഷക്കാര്‍ക്ക് എഴുതാമോ?
▪അതെ. ഇന്റര്‍വ്യൂ സമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

10. ഡിസ്റ്റന്‍സ് ഡിഗ്രി വാലിഡാണോ?
▪അതെ.

11. പ്രായ പരിധി?
General Category: 32
OBC : 35
SC/ST: 37

12. കട്ട് ഓഫ് മാര്‍ക്കില്‍ സംവരണ സമുദായത്തിന് ആനുകൂല്യമുണ്ടോ?
▪ഉണ്ട്.

13. എത്ര ഘട്ടങ്ങളായാണ് പരീക്ഷ?
▪മൂന്നു ഘട്ടം

14. ഏതെല്ലാം? എപ്പോഴൊക്കെ?
▪പ്രിലിമിനറി എക്‌സാം (Generallly ജൂണ്‍)
മെയിന്‍ എക്‌സാം (ഒക്ടോബര്‍)
പേഴ്‌സണാലിറ്റി ടെസ്റ്റ്് (മാര്‍ച്ച് Next Year)

15. എപ്പോള്‍ അപേക്ഷിക്കണം?
▪പരീക്ഷയുടെ രണ്ടോ മൂന്നോ മാസം മുമ്പ് അപേക്ഷ ക്ഷണിക്കും. വിവിധ പത്രങ്ങളിലും എംപ്ലോയ്‌മെന്റ് ന്യൂസുകളിലും വിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം (http://www.upsc.gov.in/)

16. സിവില്‍ സര്‍വീസും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എക്‌സാമും തമ്മില്‍ ബന്ധമുണ്ടോ?
▪ഉണ്ട്. രണ്ടിന്റെയും പ്രിലിമിനറി പരീക്ഷ ഒന്നാണ്. പക്ഷെ, ഫോറസ്റ്റ് സര്‍വീസിന്റെ മെയിന്‍ എക്‌സാം, ഇന്റര്‍വ്യൂ എന്നിവ വ്യത്യസ്ഥമാണ്. സിവില്‍ സര്‍വീസുമായി ബന്ധമില്ല.

17. അപേക്ഷാ ഫീസുണ്ടോ?
▪100 രൂപ (Female/SC/ST/PH Candidatesനു ഫീസില്ല)

18. UPSC കോച്ചിംഗ് നടത്തുന്നുണ്ടോ?
▪ഇല്ല. പരീക്ഷ മാത്രമേ UPSC നടത്തൂ. കോച്ചിംഗ് അപേക്ഷാര്‍ത്ഥി സ്വയം ചെയ്യണം.

19. UPSC പരീക്ഷക്കായി പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടോ?
▪ഇല്ല, സിലബസ് പ്രസിദ്ധീകരിക്കും.

20. അപ്പോ ഞാനെങ്ങനെ പഠിക്കണം?
▪ഒന്നുകില്‍ കോച്ചിംഗിന് ചേരുക. അല്ലെങ്കില്‍ സിലബസ് നോക്കുക, സ്വയം പഠിക്കുക.

21. പ്രിലിമിനറിക്ക് എത്ര പേപ്പര്‍? OMR പരീക്ഷയാണോ?
▪രണ്ട്, ഉച്ചക്ക് മുമ്പ് ഒന്ന് : General Studies (GK Oriented) - 200 മാര്കസ്
ഉച്ചക്ക് ശേഷം ഒന്ന് : CSAT (Aptitude Test) – 200 Marks
രണ്ടും OMR, അഥവാ ബബ്ള് ചെയ്യുക.

22. രണ്ടാം പേപ്പറിന് എന്തെങ്കിലും പ്രത്യേകത?
▪ഈ പേപ്പറിന് വലിയ പ്രാധാന്യമില്ല. Qualifying Paper ആണ്. ഇരുനൂറ് മാര്‍ക്കില്‍ 66.66 മാര്‍ക്ക് (33%) നേടിയാല്‍ മതി.

23. ഒന്നാം പേപ്പറില്‍ എത്ര മാര്‍ക്ക് വേണം?
▪കട്ട് ഓഫ് മാര്‍ക്ക് കടന്നാല്‍ മാത്രം മതി. ശരാശരി 100 മാര്‍ക്ക്

24. പ്രിലിമിനറിയുടെ ഒന്നാം പേപ്പര്‍ (General Studies) സിലബസ്?

• Current events of national and international importance
• History of India
• Indian and World Geography
• Indian Polity and Governance
• Economic and Social Development -
• General issues on Environmental Ecology,
• General Science

25. ഈ സിലബസ് കവര്‍ ചെയ്യാന്‍ എന്തൊക്കെ വായിക്കണം?
▪ഓരോന്നോരോന്നായി വിവരിക്കാം.
പ്രാഥമിക വായനക്കും ബേസിക്‌സ് മനസ്സിലാക്കുന്നതിനുമായി 6 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ NCERT പാഠ പുസ്തകങ്ങളും അവയ്ക്കു പുറമെ താഴെ പറയുന്ന സോഴ്‌സുകളെയും ആശ്രയിക്കുക.
 Current Affairs :
ദിവസേനയുള്ള പത്രവായന, മാഗസിന്‍ വായന, ഇയര്‍ ബുക്ക് വായന, ഗവണ്‍മെന്റ് ഒഫീഷ്യല്‍ സൈറ്റുകള്‍, കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ കറന്റ് അഫേഴ്‌സ് സമാഹാരം, -vision ias, insight ias എന്നിവ ഉദാഹരണം.

 History :
• Ancient History - RS Sharma
• Medieval history- Satish Chandra
• Modern india - Bipan Chandra/ Rajiv Ahir (Spectrum)
 Economics:
• Shankar Ganesh Economics
• NCERT 11, 12
• Economic Survey ( Summary only)
 Environment : Environment-Shankhar IAS
 Polity: Indian polity - Laxmi kant
 Geography: Certificate of Physical And Human Geography - Gochan leong
 General Science: 6 മുതല്‍ 10 വരെയുള്ള NCERT സയന്‍സ് പുസ്തകങ്ങള്‍

26. ഇവ എങ്ങനെ വായിക്കണം?
▪ആദ്യം ഒരു ചാപ്റ്റര്‍ മുഴുവനായി വായിച്ച് കാര്യങ്ങള്‍ മനസിലാക്കുക. ശേഷം ഒന്നു കൂടെ വായിച്ച് പ്രധാന കാര്യങ്ങളുടെ നോട്ട് തയ്യാറാക്കുക. നോട്ട് റിവൈസ് ചെയ്യുക.

27. പ്രിലിമിനറിക്ക് വേറെ എന്തു ചെയ്യണം?
സിലബസ് കവര്‍ ചെയ്ത ശേഷം
▪UPSC യുടെ പഴയകാല ചോദ്യപ്പേപ്പറുകള്‍ പരമാവധി ചെയ്തു നോക്കുക
▪നിലവില്‍ വിവിധ കോച്ചിംഗ് സെന്ററുകള്‍ (eg: Vision IAS, Insight IAS, etc) എന്നിവര്‍ പബ്ലിഷ് ചെയ്യുന്ന ടെസ്റ്റ് സീരീസ് പേപ്പറുകള്‍ പരമാവധി ചെയ്യുക. That's enough.

28. കറന്റ് അഫേഴ്‌സിനു എന്തു ചെയ്യണം?
▪ഒരു നല്ല പത്രം ദിവസവും മുടങ്ങാതെ വായിക്കുക (The Hindu or New Indian Express)
▪മാഗസിന്‍ : Kurukshetra, Yojana എല്ലാ മാസവും വായിക്കുക.
▪ഏതെങ്കിലും കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ Monthly Current Affairs സമാഹാരം ഫോളോ ചെയ്യുക. (eg:- Vision IAS, Insight IAS, Mrunal.org, Unacademy, Current Affairs only, etc)

29. പത്രം എങ്ങനെ വായിക്കണം.
▪വലതു കൈയില്‍ സിലബസും ഇടതു കൈയില്‍ പത്രവും വെക്കുക. രണ്ടും യോജിക്കുന്നത് മാത്രം വായിക്കുക.

30. എന്തിന് എഡിറ്റോറിയല്‍ വായിക്കണം?
▪പ്രിലിമിനറി (CSAT)ല്‍ കോംപ്രഹന്‍ഷന് സഹായകമാകും. മെയിനില്‍ ആവശ്യമായ ഒരുപാട് ആശയങ്ങള്‍ ലഭിക്കും. Essay Writing Skill മെച്ചപ്പെടും. ഇന്റര്‍വ്യൂവിന് സഹായകമാവും.

31. ഈ സിലബസില്‍ നിന്ന് മാത്രമേ ചോദ്യങ്ങള്‍ വരൂ?
▪യെസ്. ഷുവര്‍

32. ഈ പുസ്തകങ്ങളില്‍ നിന്ന് മാത്രമേ ചോദ്യങ്ങള്‍ വരൂ?
▪No guarantee. UPSC is (Unpredictable Service Commission)

33. എത്രപേര്‍ പ്രിലിമിനറി എഴുതും?
▪എതാണ്ട് 8 ലക്ഷം പേര്‍

34. എത്ര പേര്‍ മെയിന്‍ എക്‌സാമിനായി തിരഞ്ഞെടുക്കപ്പെടും?
▪ഏതാണ്ട് 10000 മുതല്‍ 15000 വരെ (Depending on Vacancies)

35. മെയിന്‍ പരീക്ഷ എങ്ങനെയാണ്?
▪ഡിസ്‌ക്രിപ്റ്റീവ്. ഉത്തരങ്ങള്‍ വിശദമായി എഴുതുന്ന പരന്പരാഗത രീതി. ടൈം മാനേജ്‌മെന്റ് അനിവാര്യം. റൈറ്റിംഗ് സ്പീഡ് അത്യാവശ്യം.

36. എതൊക്കെയാണ് വിഷയങ്ങള്‍?
▪ടോട്ടല്‍ 9 വിഷയങ്ങള്‍. ഓരോന്നിനും മൂന്നു മണിക്കൂര്‍

4 ജനറല്‍ സ്റ്റഡീസ് വിഷയങ്ങള്‍:
GS- 1 :ജ്യോഗ്രഫി, ഹിസ്റ്ററി - 250 മാര്‍ക്ക്
GS -2 :പൊളിറ്റി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്- 250 മാര്‍ക്ക്
GS 3 -എക്കണോമിക്‌സ്, സയന്‍സ് ആന്റ് ടെക്‌നോളജി - 250 മാര്‍ക്ക്
GS 4 -എത്തിക്‌സ് അഥവാ ധാര്‍മികത: കണ്‍സപ്റ്റ്‌സ് ആന്റ് അപ്ലിക്കേഷന്‍ - 250 മാര്‍ക്ക്
5. എസ്സേ പേപ്പര്‍ (തന്ന വിഷയങ്ങളില്‍ നിന്ന് രണ്ട് എസ്സേ എഴുതുക)
6. ഒപ്ഷണല്‍ പേപ്പര്‍: പേപ്പര്‍ 1
7. ഒപ്ഷണല്‍ പേപ്പര്‍ :പേപ്പര്‍ 2
ഇത്രയുമാണ് മാര്‍ക്ക് കൂട്ടുന്ന പേപ്പറുകള്‍.
ഇവക്കു പുറമെ രണ്ട് ക്വാളിഫയിംഗ് പേപ്പറുകള്‍
8. ഇംഗ്ലീഷ് ലാംഗ്വേജ് പേപ്പര്‍ (250ല്‍ 90 മാര്‍ക്ക് നേടിയാല്‍ മതി)
9. പ്രാദേശിക ഭാഷാ പേപ്പര്‍ (Any Indian language)

37. ഒപ്ഷണല്‍ പേപ്പര്‍ എന്നാലെന്ത്?
▪ഇഷ്ടമുള്ള വിഷയം പരീക്ഷാര്‍ത്ഥിക്ക് ആഴത്തില്‍ പഠിക്കാനുള്ള അവസരം. സോഴ്‌സുകളുടെ ലഭ്യത, ക്ലാസുകളുടെ ലഭ്യത, സ്‌കോറിംഗ് ചാന്‍സ് എന്നിവ പരിശോധിച്ച് തിരഞ്ഞെടുക്കാം.

38. മലയാളം ഒപ്ഷനലായി തിരഞ്ഞെടുക്കുന്നതിന്റെ സാധ്യത?
▪ചരിത്രം, സാഹിത്യം എന്നിവയടക്കം ലിമിറ്റഡ് സിലബസ്. നോ അപ്‌ഡേഷന്‍സ്. ചോദ്യങ്ങളുടെ ആവര്‍ത്തന സാധ്യത. പക്ഷെ, ഭാഷ നന്നായി എഴുതാന്‍ കഴിയണം.

39. മലയാളം സിലബസ്?
Section-A
Early phase of Malayalam Language, Various theories, pattu scool,
Manipravalam-.Folklore-Early Malayalam prose-Satandardisation of Malayalam
Pana, Kilippattu and Tullal.
Contributions of European missionaries
contemporary Malayalam, Ancient and Medieval Literature
Modern Literature-Poerty
Venmani poets
Romanticsm
Modern Literature-Prose,poetry,drama,novel,shortstory, biography, etic

Paper-II
This paper will require first hand reading of the texts prescribed and is designed to test the candidate's critical ability.

Section-A
Unit 1:
1.1 Ramacharitam-Patalam 1,Kannassaramayanam-Balakandam first 25 stanzas, Unnunilisandesam-Purvabhagam 25 slokas including Prastavana, MahabharathamKilippattu-Bhishmaparvam.,
Unit 2. Kumaran Asan-Chintavisthayaya Sita, Vailoppilli-Kutiyozhikkal, Sankara Kurup-Perunthachan,Krishna Variar-Tivandiyile Pattu.
Unit 3: ONV -Bhumikkoru Charamagitam, Ayyappa Panicker-Kurukshetram, Akkittam-Paudatha Messanthi, Attur Ravivarma-Megharupan.
:Chanthu Menon-Indulekha, Thakazhy-Chemmin, O V Vijayan-Khasakkinte Ithihasam.
MT Vasudevan Nair-Vanaprastham (Collection), N S Madhavan-Higvitta (Collection), Kuttikrishna Marar-Bharataparyatanam, M. K Sanu-Nakshatrangalute snehabhajanam, V.T. Bhattathirippad-Kannirum Kinavum

40. മെയിന്‍സ് സിലബസ് കവര്‍ ചെയ്യാന്‍ ഏതെല്ലാം പുസ്തകങ്ങള്‍ വായിക്കണം?
▪ദിവസേനെയുള്ള പത്ര വായന, കുരുക്ഷേത്ര, യോജന മാഗസിനുകള്‍, ഗവണ്‍മെന്റ് (especially NITI AYOG) ഇടക്കിടെ പുറത്തിറക്കുന്ന റിപ്പോര്‍ട്ടുകളുടെ സമ്മറി എന്നിവക്കു പുറമെ....

GS:1-NCERT-IX- Introduction to Indian art, Modern India spectrum, India since independence vision ias summary, world history NCERT X, Indian society of Ram ahuja, Geography of India IX,XI

GS:2- Indian polity of Laxmikanth, summaries of ARC Reports, notes on Indian and world,list of government schemes, Representation of peoples act summary

GS:3-Environment Shankar ias, selective reading of technology,economy,society and disaster management

GS:4--Ethics lexicon book, case studies of any coaching institute

41. എസ്സേ പേപ്പറിനു എന്തു വായിക്കണം?
▪എസ്സേയുടെ സാമാന്യ ഘടന (Introduction, Body, Conclusion, etc) വിശദമായി പഠിക്കുക. (ഇതിനു വേണമെങ്കില്‍ How to write essay for UPSC എന്ന വീഡിയോ യൂട്യൂബില്‍ കാണാവുന്നതാണ്). ശേഷം പത്രങ്ങളില്‍ നിന്ന് സ്വയം വിഷയം കണ്ടെത്തി എഴുതി ശീലിക്കുക. വിഷയങ്ങളെ വൈഡ്‌ലി കണക്ട് ചെയ്യാന്‍ ശ്രമിക്കുക. എക്‌സ്‌പേര്‍ട്ടുകള്‍ എഴുതിയ എസ്സേകള്‍ വായിക്കുക.

42. ക്വാളിഫൈയിംഗ് പേപ്പറിന് എന്തെങ്കിലും വായിക്കേണ്ടതുണ്ടോ?
▪കത്തെഴുതുക, എസ്സേ എഴുതുക, സംഗ്രഹിക്കുക തുടങ്ങി പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളേ ഉണ്ടാകൂ. പേടിയുണ്ടെങ്കില്‍ പഴയകാല ക്വസ്റ്റ്യന്‍സ് നോക്കുക.

43. ഈ പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ മതിയോ?
▪പോര, ശേഷം ഏതെങ്കിലും ടെസ്റ്റ് പേപ്പറിന് ജോയിന്‍ ചെയ്യുക. അത് എങ്ങനെ ഉത്തരമെഴുതണമെന്നത് മനസ്സിലാക്കാന്‍ സഹായിക്കും. upsc യുടെ പഴയകാല ക്വസ്റ്റ്യന്‍സിലൂടെ യാത്ര ചെയ്യുക. സിലബസുമായി ബന്ധപ്പെട്ട ഏതു ക്വസ്റ്റ്യന്‍സും വരാം. കരുതിയിരിക്കുക.

44. മൂന്നു ഘട്ടങ്ങളില്‍ ഏതെല്ലാം സ്‌റ്റേജിന്റെ മാര്‍ക്കാണ് ഫൈനല്‍ റാങ്ക്് ലിസ്റ്റ് തീരൂമാനിക്കുന്നതിന് പരിഗണിക്കുക?
▪പ്രിലിമിനറി ജസ്റ്റ് എലിമിനേഷന്‍ റൗണ്ട് മാത്രം. മെയിന്‍, ഇന്റര്‍വ്യൂ മാര്‍ക്കുകള്‍ കമ്പെയ്ന്‍ ചെയ്താണ് ഫൈനല്‍ റിസല്‍ട്ട തയ്യാറാക്കുന്നത്. ടോട്ടല്‍ മാര്‍ക്ക് 1750+275=2025

45. ഇന്റര്‍വ്യൂ എങ്ങനെ?
▪ഇന്റര്‍വ്യൂ അല്ല, പേഴ്‌സണാലിറ്റി ടെസ്റ്റാണ് upsc നടത്തുന്നത്. നിങ്ങളുടെ വ്യക്തിത്വമാണ് വിലയിരുത്തപ്പെടുന്നത്. ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം, ഒറിജിനാലിറ്റി എന്നിവ അളക്കപ്പെടുന്നു. ടോട്ടല്‍ 275 മാര്‍ക്ക്.

46. ഇന്റര്‍വ്യൂവില്‍ ആകാശത്തിനു താഴെയുള്ളതെന്തും ചോദിക്കുമെന്നു പറയുന്നത് ശരിയാണോ?
▪ശരിയല്ല. പൊതുവെ നിങ്ങള്‍ സമര്‍പ്പിക്കുന്ന ബയോഡാറ്റ (DAF)യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നിങ്ങളുടെ സംസ്ഥാനത്തെക്കുറിച്ച്, അതതു കാലത്തെ കറന്റ് അഫേഴ്‌സ് തുടങ്ങിയവ ചോദിക്കാം. പൊതുവെ, ഒരു സ്മൂത്ത് ഡിസ്‌കഷന്‍ പോലെയായിരിക്കും ഇന്റര്‍വ്യൂ.

47. അറിയാത്തവയ്ക്ക് എന്തു ചെയ്യും?
▪I don't know എന്നു പറയുക. അഭിപ്രായങ്ങള്‍ ചോദിച്ചാല്‍ യുക്തി പരമായ, പ്രായോഗികമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

48. ഒന്നാം റാങ്കുകാരന് എത്ര മാര്‍ക്ക് കിട്ടാറുണ്ട്?
▪പൊതുവെ 50%, or little more

49. പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയായിരിക്കും?
▪പ്രിലിമിനറിക്ക് ജില്ലാ കേന്ദ്രങ്ങളില്‍, മെയിന് സ്റ്റേറ്റ് കാപിറ്റലുകള്‍്, ഇന്റര്‍വ്യൂവിന് ഡല്‍ഹി upsc ആസ്ഥാനം

50. കോച്ചിംഗ് എങ്ങനെ ചെയ്യാം?
▪രണ്ട് തരത്തിലാണ് കോച്ചിംഗ് സെന്ററുകളുള്ളത്.
ഒന്ന്: ഗവണ്‍മെന്റ് സപ്പോര്‍ട്ടോടു കൂടെയുള്ളത് ഉദാ: കേരള സിവില്‍ സര്‍വീസ് അക്കാദമി, തിരുവനന്തപുരം, പൊന്നാനി, കോഴിക്കോട് .
രണ്ട്: പ്രൈവറ്റ് - ഡല്‍ഹി, തിരുവനന്തപുരം, ജില്ലാ കേന്ദ്രങ്ങള്‍ ഇവിടെയെല്ലാം ഇപ്പോള്‍ കോച്ചിംഗ് ഇന്‍ഡസ്ട്രി ബൂമായി വളര്‍ന്നു വരുന്നുണ്ട്.

50 ചോദ്യങ്ങളും ഉത്തരങ്ങളുമാണല്ലാ ഹെഡ്‌ലൈന്‍. അതില്‍ തീര്‍ക്കാനാവാത്തതു കൊണ്ട്‌ അഞ്ച് ചോദ്യങ്ങള്‍ എക്സ്ട്രാ... ക്ഷമിക്കൂലേ....

1. ന്യൂനപക്ഷങ്ങള്‍ക്ക് സൗജന്യമായി കോച്ചിംഗ് ചെയ്യാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ ഉണ്ടോ?
▪ഉണ്ട്, നിരവധി.
സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ്യ, ഹംദര്‍ദ് സ്റ്റഡി സര്‍ക്കിള്‍ എന്നിങ്ങനെയുള്ള ഒന്നാം കിട സ്ഥാപനങ്ങള്‍.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, ജാമിഅ ഹംദര്‍ദ് തുടങ്ങിയവയും manuu ഹൈദരാബാദ്, അലിഗഡ്തുടങ്ങിയ സ്ഥാപനങ്ങളും ഓരോ വര്‍ഷവും പരീക്ഷ നടത്തി മിടുക്കരെ കോച്ചിംഗിനായി തിരഞ്ഞെടുക്കാറുണ്ട്. ഇവയുടെ ന്യൂസുകള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുന്നത് ശ്രദ്ധിക്കുക.

2. ഡല്‍ഹിയില്‍ കോച്ചിംഗ് ചെയ്യുന്നത് ഉപകാര പ്രദമാണോ?
▪ഡല്‍ഹിയില്‍ രാജേന്ദ്ര നഗര്‍, മുഖര്‍ജി നഗര്‍ പോലെയുള്ള കോച്ചിംഗ് ഹബ്ബുകള്‍ ഒരുപാടുണ്ട്. കടുത്ത മത്സരവും സീരിയസ്‌നെസും സ്വാഭാവികമാണല്ലോ. പക്ഷെ, പ്രതികൂലമായ കാലാവസ്ഥ, ഭക്ഷണം തുടങ്ങിയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. ഇപ്പോള് തിരുവനന്തപുരത്തും ഇങ്ങനെ ഒരു ഹബ്ബ് വളരുന്നനുണ്ട്.

3. പ്രൈവറ്റ് കോ്ച്ചിംഗിന്റെ ശരാശരി ചിലവ്
▪1 to 1.5 lakhs coaching ഫീസ്, ഫുഡ് ആന്റ് അക്കമഡേഷന്‍ പുറമെ,

4. ഫൗണ്ടേഷന്‍ കോഴ്‌സിന് ചേരേണ്ടതുണ്ടോ?
▪നിര്‍ബന്ധമില്ല. പക്ഷെ സിവില്‍ സര്‍വീസിന്റെ ബേസിക് വിഷയങ്ങള്‍ നേരത്തെ കവര്‍ ചെയ്യാന്‍ സഹായിക്കും.

5. ഞാന്‍ പത്താം ക്ലാസില്‍/ പ്ലസ്ടുവില്‍ പഠിക്കുകയാണ്. സിവില്‍ സര്‍വീസിന് തയ്യാറാവാന്‍ എന്തു ചെയ്യണം? ▪ഇപ്പോള്‍ പഠിക്കാനുള്ള വിഷയങ്ങള്‍ നന്നായി പഠിക്കുക. ബാക്കിയുള്ള സമയങ്ങളില്‍ നല്ല വായനാശീലം ഉണ്ടാക്കുക. ദിവസവും പത്രം വായിക്കുക. മാഗസിനുകളും. ക്വിസ് മത്സരങ്ങള്‍, ഡിബേറ്റുകള്‍, എസ്സേ റൈറ്റിംഗ്‌സ് എന്നിവയില്‍ പങ്കെടുക്കുക, ശീലമാക്കുക. പറ്റുമെങ്കില്‍ Read NCERT Books...

തത്കാലം ഇവിടെ നിര്‍ത്തട്ടെ.

“The last date of receipt of applications of CDSE (II), 2018 has been changed from 03.09.2018 (Monday) to 04.09.2018 (Tuesday).”Revised Scheme, Pattern and Syllabi of Combined Geo-Scientist Examination from the year 2020View all

31/07/2018

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*ഉയർന്ന സർക്കാർ ജോലി ഇതാ തൊട്ടുമുമ്പിൽ.....*👁

*സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ October 13 ന്......*✍✍

*EXAM IAS അക്കാദമി,കോഴിക്കോട് അവതരിപ്പിക്കുന്നു,,,,*

*40 Day WONDER CRASH BATCH*🎯🎯

*വിദഗ്ദർ തയ്യാറാക്കിയ Unique Success Formula...*👌👌👌👌

*100 ഇൽ 80 മാർക്ക്‌ സ്വന്തമാക്കാം....*💯💯

*ഏറ്റവും മികച്ച റാങ്ക് നേടാം....*🥇🏆

*ആഗസ്റ്റ് 9 മുതൽ ഒക്ടോബർ 10 വരെ*🗓

*Course Fee : 9000*

*9.30 am to 4 pm*

*Only 50 seats*

*Join ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ താഴെ നൽകുന്ന നമ്പറിൽ പേരും, സ്ഥലവും Watsap ചെയ്യുക.*

📱 *9072 234 763* 📱

*EXAM IAS ACADEMY*
*PMR Arcade, Eranhipalam Junction*
*KOZHIKKODE*

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

31/07/2018

ഇടുക്കി_ഡാമിന്റെ_ചരിത്രം

ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.
1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്
1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.

31/07/2018

സോഷ്യൽ മീഡിയായിൽ വൈറൽ ആയ ജീവിതമാണ് അഞ്ചാം ക്ലാസ്സ് വരെ മാത്രം സാധാരണ സ്കൂളിൽ പഠിച്ച് വിദൂര വിദ്യാഭ്യസത്തിലൂടെ തുടർ പഠനം നടത്തി ഇന്ന് സിവിൽ സർവ്വീസ് എന്ന സ്വപ്നം സ്വന്തമാക്കിയ ഷാഹിദ് തിരുവള്ളൂരിന്റെ ജീവിതം.
രണ്ടു വർഷം മുമ്പാണ് ഷാഹിദ് എന്നെ ആദ്യമായി വിളിക്കുന്നത്. ഞാനെഴുതിയ സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള മലയാളം ഓപ്ഷണൽ പുസ്തകങ്ങൾ എവിടെ ലഭിക്കുമെന്നറിയാനായിരുന്നു ആ ഫോൺ വിളി. ഇന്ന് ഷാഹിദിനും, ഭാര്യ ഷംനയ്ക്കുമൊപ്പം സമയം ചിലവഴിക്കുവാനായി.സൗമ്യതയുടെയും ,ലാളിത്യത്തിന്റെയും ആൾരൂപമായ ഷാഹിദ് തിരുവള്ളൂരിന്റെ പ്രചോദനം പകരുന്ന ജീവിത കഥ ചുവടെ വായിക്കുക...
യത്തീം ഖാന ജീവിതവും താണ്ടി, മുസലിയാറായി, ഉസ്താദായി, ഷാഹിദിപ്പോള്‍ സിവില്‍ സര്‍വീസ് ജേതാവാണ്

By: അശ്വതി അനില്‍

സ്വപ്‌നം സ്വന്തമാക്കാനുള്ള യാത്രയ്ക്കിടയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് സ്വാഭാവികം. എന്നാല്‍ വെല്ലുവിളികള്‍ക്ക് മുന്നില്‍ കാലിടറി സ്വപ്‌നം പോലും ഉപേക്ഷിച്ച് പിന്തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നവര്‍ ഈ ഇരുപത്തിയെട്ടുകാരന്റെ ജീവിത പോരാട്ടത്തിന്റെ കഥയൊന്ന് കേള്‍ക്കണം. കഷ്ടപ്പെട്ട് നേടിയ സിവില്‍ സര്‍വീസ് വിജയത്തിന്റെ മധുരമൊന്ന് അറിയണം.
ഒന്നോ രണ്ടോ തവണയല്ല ആറ് തവണയാണ് വടകര തിരുവള്ളൂര്‍ സ്വദേശി ഷാഹിദ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ജീവിതത്തിലെന്ന പോലെ പരീക്ഷയിലും തോല്‍പ്പിച്ച് തോല്‍പ്പിച്ച് വിധി പോലും ഈ യുവാവിന് മുന്നില്‍ തോറ്റ് മടങ്ങിയപ്പോള്‍ കാലം ഷാഹിദിന് മുന്നില്‍ കാത്തുവെച്ചത് നിശ്ചയദാര്‍ഢ്യത്തിനുള്ള പ്രതിഫലമായിരുന്നു, സിവില്‍ സര്‍വീസ് എന്ന സ്വപ്‌നസാക്ഷാത്കാരം.
യത്തീം ഖാനയിലെ ജീവിതത്തിനിടെ 2012ലാണ് ഷാഹിദ് ആദ്യമായി സിവില്‍ സര്‍വീസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയത്. എന്നാല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തി കൂട്ടിനോക്കിയപ്പോള്‍ മാര്‍ക്ക് കോളത്തില്‍ പൂജ്യമല്ലാതെ മറ്റൊരക്കവും ബാക്കിയായിരുന്നില്ല.പൂജ്യം മാര്‍ക്കില്‍ തുടങ്ങിയ സിവില്‍ സര്‍വീസ് പോരാട്ടം 2017ല്‍ 693ആം റാങ്കിലെത്തി നില്‍ക്കുമ്പോള്‍ ഈ വിജയത്തിന് ഒന്നാം റാങ്കിനേക്കാള്‍ തിളക്കമുണ്ടെന്ന് ഷാഹിദ് പറയും.
സിവില്‍ സര്‍വീസില്‍ മികച്ച വിജയം എന്നത് മാത്രമല്ല, അറബിക് കോളേജ് സമ്പ്രദായത്തില്‍ പഠിച്ച് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വ്യക്തി, ഡിസ്റ്റന്റ് എജ്യുക്കേഷന്‍ സിസ്റ്റത്തില്‍ പഠിച്ച് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വ്യക്തി എന്നീ പ്രശസ്തിയും ഇനി ഷാഹിദിന് സ്വന്തം.
സിവില്‍ സര്‍വീസ് വിജയം കൈയ്യെത്തി പിടിച്ചവരുടെ വിജയകഥകള്‍ക്കിടെ ആരാലും ചര്‍ച്ച ചെയ്യപ്പെടാതെ, ആഘോഷിക്കപ്പെടാതെ മറഞ്ഞിരുന്ന ഷാഹിദിന്റെ ജീവിതകഥ സുഹൃത്തായ ജോബിഷാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. യത്തീം ഖാനയിലാരംഭിച്ച വിദ്യാഭ്യാസം മുതല്‍, മൊയ്‌ല്യായാറായി തിരിച്ചു വരാന്‍ മതപഠനം ആരംഭിച്ച് പിന്നാലെ മാധ്യമപ്രവര്‍ത്തനവും കടന്ന് ജീവിതം സിവില്‍ സര്‍വ്വീസിനു മുന്നില്‍ എത്തിനില്‍ക്കുമ്പോള്‍ സിനിമയെ വെല്ലും ട്വിസ്റ്റാണ് ഈ ജീവിതകഥയിലെമ്പാടും. സിവില്‍ സര്‍വീസ് വിജയത്തെ കുറിച്ച് ഷാഹിദ് മാതൃഭൂമി.കോമിനോട് സംസാരിക്കുന്നു.
ഉപ്പ പറഞ്ഞു, 'ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം'
സിവില്‍ സര്‍വീസ് വിജയം ഞാന്‍ സമര്‍പ്പിക്കുന്നത് എന്റെ ഉപ്പാന്റെ കാല്‍ക്കീഴിലാണ്. വിജയം മുന്നിലെത്തുമ്പോള്‍ ആദ്യമായി ഓര്‍മ്മയിലെത്തുന്നത് ഉപ്പ തന്നെ. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ വിവാഹ മോചനം നടന്നുവെങ്കിലും ഉപ്പയും ഞാനും തമ്മിലെ ബന്ധം എന്നും ഊഷ്മളമായിരുന്നു. ഒരു യാഥാസ്ഥിതിക മുസ്ലിം പണ്ഡിത കുടുംബത്തിലെ അംഗമായിരുന്നു ഞാനെങ്കിലുംസര്‍ക്കാര്‍ ജോലി ലഭിക്കേണ്ടതിന്റെ ആവശ്യം ഉപ്പയാണ് എനിക്ക് മനസിലാക്കി തന്നത്. എന്റെ വലിയ ചെലവുകളെല്ലാം നോക്കിയിരുന്നത് ഉപ്പയായിരുന്നു. വിവാഹ സമയത്ത് മഹര്‍ അടക്കമുള്ള എനിക്കാവശ്യമായ ചെലവുകള്‍ പോലും അദ്ദേഹമായിരുന്നു ഏറ്റെടുത്തിരുന്നത്.
ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്കു തിരക്കുമ്പോള്‍ അദ്ദേഹം നല്‍കിയ ഉപദേശം ഇപ്പോഴും ഓര്‍മയുണ്ട്. 'ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം' ഇന്റര്‍വ്യൂ കഴിയും വരെ ആ വാക്കുകള്‍ തന്ന ഊര്‍ജം ചില്ലറയല്ല. അതു കൊണ്ട് തന്നെ ഈ വിജയവും ആ കാല്‍ക്കല്‍ സമര്‍പ്പിക്കുകയാണ്. ഒരു മകനോട് ഉപ്പ ചെയ്യേണ്ട കാര്യങ്ങളത്രയും നിര്‍വഹിച്ചിരുന്നുവെന്നു അഭിമാനപൂര്‍വ്വം അദ്ദേഹത്തിന് അവകാശപ്പെടാമെന്നതിനു ഈ മകന്‍ സാക്ഷിയാണ്.
പാരിതോഷികമായി പുസ്തകം മതി
സിവില്‍ സര്‍വീസ് വിജയത്തില്‍ അഭിനന്ദനങ്ങള്‍ ഒഴുകുകയാണ്. ഒരുപാട് നേതാക്കളും മന്ത്രിമാരും അഭിന്ദനമറിയിച്ചു. ബന്ധുക്കളും കൂട്ടുകാരും പ്രിയപ്പെട്ടവരുമെല്ലാം വിജയത്തില്‍ ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. സ്വീകരണ പരിപാടികള്‍ മുറയ്ക്ക് നടക്കുന്നുണ്ട്.
693 ആം റാങ്കിന് ഒന്നാം റാങ്കിനേക്കാള്‍ മധുരമുണ്ടെന്ന് തിരിച്ചറിഞ്ഞ മൂന്നു നാളുകള്‍ ആയിരുന്നു എന്റെ ജീവിതത്തിലേ കഴിഞ്ഞ ദിവസങ്ങള്‍. നിരവധി സ്‌നേഹ കൂട്ടായ്മകളുടെ ഭാഗവാക്കാകാനും അവരുടെ സ്‌നേഹോപഹാരങ്ങള്‍ സ്വീകരിക്കാനും സാധിച്ചു.പക്ഷെ ഒരു ചെറിയ സങ്കടം. ഈ ഫലകങ്ങള്‍ക്ക് പകരം നല്ല പുസ്തകങ്ങള്‍ ആയിരുന്നെങ്കില്‍ നല്ല ഒരു നാളേക്ക് കൂടി അത് പ്രയോജനപെടുമായിരുന്നു.ചിലവ് ഫലകങ്ങളെക്കാള്‍ കുറവ് ഫലം അതി സുന്ദരമായ വായനകളും..!
ജീവിക്കുന്ന ചുറ്റുപാടല്ല,ആ ചുറ്റുപാടിനെ നമ്മള്‍ എങ്ങനെ സമീപിക്കുന്നു എന്നതിലാണ് കാര്യം
ഒരു കഥ കേള്‍ക്കൂ, മുഴുക്കുടിയനായ ഒരു പിതാവ്, അദ്ദേഹത്തിന് രണ്ട് ആണ്‍ മക്കള്‍. അതിലൊരുവന്‍ മുഴുക്കുടിയന്‍, അടുത്തവന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നല്ല നിലയില്‍ ജീവിക്കുന്നു. രണ്ടു പേരോടും ചോദിക്കുന്നു നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ആയെന്ന്. എന്റെ പിതാവ് കുടിയനായിരുന്നു അതുകൊണ്ട് ഞാനും കുടിയനായി എന്നായിരുന്നു ആദ്യത്തെ ആളുടെ മറുപടി, എന്റെ അച്ഛന്‍ കുടിയനായിരുന്നു, അതിന്റെ പ്രശ്‌നങ്ങള്‍ എനിക്കറിയാം, അതുകൊണ്ട് എനിക്കൊരു കുടിയനാവേണ്ട, എന്നായിരുന്നു രണ്ടാമന്റെ മറുപടി. നോക്കൂ, ഓരോരുത്തരുടേയും കുടുംബ പശ്ചാത്തലവും സാമൂഹിക പശ്ചാത്തലവുമൊക്കെ വ്യത്യസ്തമാവും. അതില്‍ വിഷമിച്ചിട്ടോ അമിതമായി ആശങ്കപ്പെട്ടിട്ടോ കാര്യമില്ല. നമ്മള്‍ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിലാണ് കാര്യം. എന്റെ പശ്ചാത്തലം വളരെ നെഗറ്റീവ് ആയിരുന്നു, എന്നാല്‍ അതില്‍ ആശങ്കപ്പെട്ടിരുന്ന് എന്ത് കിട്ടാനാണ്. അത് മാറ്റിയെടുക്കാനായിരുന്നു എന്റെ ശ്രമങ്ങളെല്ലാം. അതാണ് ഇപ്പോള്‍ ഫലം കണ്ടത്.
കണ്ണൂര്‍ രാഷ്ട്രീയവും പ്രിയാ വാര്യരും മദ്രസ ജീവിതവും ചോദ്യങ്ങളായ ഇന്റര്‍വ്യൂ
മാര്‍ച്ച് എട്ട്, വനിതാ ദിനത്തിലായിരുന്നു എനിക്ക് ഇന്റര്‍വ്യൂ ഉണ്ടായിരുന്നത്. ഏകദേശം 35 മിനുട്ടോളം നീണ്ടു നിന്ന ഇന്റര്‍വ്യൂവില്‍ എന്റെ മദ്രസ ജീവിതത്തെ കുറിച്ചും കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകളെ കുറിച്ചും ചോദ്യങ്ങളുണ്ടായി. മദ്രസ അധ്യാപകനായി ജോലി ചെയ്തതിനാല്‍ പതിനഞ്ച് മിനുട്ടോളം അതിനെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. മദ്രസയിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, എന്തുകൊണ്ട് അവിടെ ഭീകരവാദം ഉയരുന്നു, അത് തടയാന്‍ മാര്‍ഗങ്ങള്‍ ഉണ്ടോ, ഒരേ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഒരിടത്ത് പഠിക്കാനെത്തുമ്പോള്‍ അത് സോഷ്യല്‍ ഹാര്‍മണിയെ ബാധിക്കുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ മദ്രസ പ്രാബല്യത്തില്‍ വരുത്തണം എന്നതടക്കം ഭരണഘടനപരമായ കാര്യങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള എന്റെ ഉത്തരങ്ങള്‍ അവര്‍ക്ക് ഏറെ ബോധിച്ചുവെന്നാണ് എനിക്ക് മനസ്സിലായത്.
കണ്ണൂര്‍ പാപ്പിനിശ്ശേരിയിലാണ് മദ്രസ അധ്യാപകനായി ജോലി ചെയ്തിരുന്നത് എന്ന് പറഞ്ഞപ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയത്തെക്കുറിച്ചായി പിന്നീടുള്ള ചോദ്യങ്ങള്‍. കണ്ണൂരില്‍ എന്തുകൊണ്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടുന്നു എന്ന ചോദ്യത്തിന് കുടിപ്പക, രാഷ്ട്രീയക്കാരുടെ ക്രിമിനല്‍ ബന്ധം തുടങ്ങി അഞ്ചോളം കാരണങ്ങള്‍ ഞാന്‍ വിശദീകരിച്ചു. എന്തുകൊണ്ട് കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചേക്കറല്‍ വര്‍ധിക്കുന്നു, ഗള്‍ഫ് കുടിയേറ്റത്തിന്റെ സാമൂഹിക സ്വാധീനം എന്താണ്, കേരളത്തില്‍ എന്തുകൊണ്ട് കേരളത്തില്‍ ബിസിനസ് വളരുന്നില്ല, ട്രേഡ് യൂണിയനുകളുടെ അതിപ്രസരം എന്തുകൊണ്ട് തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നുവരെ ചോദ്യങ്ങളുണ്ടായി. ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും ഞാന്‍ ആത്മവിശ്വാസത്തോടെ തന്നെയാണ് മറുപടി നല്‍കിയത്.
ഇന്റര്‍വ്യൂ ബോര്‍ഡിനെ ചിരിപ്പിച്ച ഉത്തരം 'കല്ല്യാണം', ചോദ്യങ്ങളില്‍ പ്രിയ പ്രകാശും
പ്രിയ പ്രകാശ് വാര്യരുടെ വിഷയം എന്താണെന്നും പാട്ടുമായി ബന്ധപ്പെട്ട വിവാദത്തിന് മതവുമായി ബന്ധമുണ്ടോ എന്നും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ കേരളത്തില്‍ നിന്നും എന്തുകൊണ്ട് യുവാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന എന്ന ചോദ്യത്തിനുള്ള എന്റെ ഉത്തരം ബോര്‍ഡിനെ ചിരിപ്പിച്ചു. ഗള്‍ഫില്‍ ജോലിയുള്ള യുവാക്കള്‍ക്ക് വധുവിനെ കിട്ടാന്‍ ഈസിയായിരിക്കും എന്നായിരുന്നു എന്റെ മറുപടി. വളരെ സീരിയസായുള്ള ഇന്റര്‍വ്യൂനിടെ ഉണ്ടായ ഈ ചിരി സത്യത്തില്‍ എന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്തത്. സല്‍മാന്‍ റുഷ്ദിയെ കുറിച്ചുള്ള ചോദ്യത്തിന് ആദ്യമൊന്ന് പതറി, രണ്ടോ മൂന്നോ ചോദ്യങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു എന്റെ മറുപടി.
ഇഷ്ടം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്
സിവില്‍ സര്‍വീസ് പാസായാല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ജോലി ചെയ്യാനാണ് എനിക്ക് താല്‍പര്യം. ഫോറിന്‍ സര്‍വീസില്‍ ചേരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കിട്ടിയില്ലെങ്കില്‍ അടുത്ത തവണയും പരീക്ഷ എഴുതാനാണ് ഉദ്ദേശിക്കുന്നത്.
സര്‍വ്വീസില്‍ മുന്‍തൂക്കം' അഡ്മിനിസ്‌ട്രേഷണല്‍ എത്തിക്‌സ്'
സുസ്ഥിര വികസനം, അഡ്മിനിസ്‌ട്രേഷണല്‍ എത്തിക്‌സ്, എത്തിക്കല്‍ കണ്ടക്ട് തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാവും എന്റെ പ്രവര്‍ത്തനങ്ങള്‍. അതാണ് ലക്ഷ്യമിടുന്നത്.
സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്നവരോട്..
സിവില്‍ സര്‍വീസ് ഒരു ബാലികേറാമല ആണെന്ന് വിചാരിക്കരുത്. പരിശ്രമിച്ചാല്‍ സ്വന്തമാക്കാന്‍ കഴിയുന്ന വിജയം മാത്രമാണ് സിവില്‍ സര്‍വീസും. പത്രവായന ഒരു ശീലമാക്കുക. എന്നു ചായകുടിക്കുന്നവര്‍ക്ക് ചായ കിട്ടാത്ത പോലെയാവണം ഒരു ദിവസം പത്രം വായന മുടങ്ങുന്നത്. വിഷയങ്ങളെ വിശദമായി കൃത്യമായി പഠിക്കുക. ഫോക്കസ് ചെയ്യുക.
നമുക്ക് ചുറ്റുമുള്ളതിനെ, നമ്മുടെ സാഹചര്യങ്ങളെ പോസിറ്റീവായി കാണുക. നിശ്ചയദാര്‍ഢ്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്കും സിവില്‍ സര്‍വീസ് സ്വന്തമാക്കാം..
വിധിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ജീവിത പോരാട്ടം ഷാഹിദ് സുഹൃത്തായ ജോബിഷുമായി പങ്കുവെച്ചതിങ്ങനെ,
ദാരിദ്ര്യത്തിന്റെ ആ വലിയ ക്യാന്‍വാസില്‍ നിന്നാണ് ഞാന്‍ സ്‌കൂള്‍ ജീവിതം പോലും തുടങ്ങിയത്. നാട്ടിലെ നിടുമ്പ്രമണ്ണ സ്‌കൂളിലെ എല്‍ പി സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ കാപ്പാട് യത്തീംഖാനയിലേക്ക് മാറുകയായിരുന്നു.അവിടുന്ന് ഒരു മൊയില്യാറായി തിരിച്ചു വരാം എന്ന പ്രതീക്ഷയായിരുന്നു.അതു കൊണ്ട് മതപഠനത്തിലായിരുന്നു കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മതപഠനത്തോടൊപ്പം അവിടുന്ന് പ്ലസ്ടുവും ഡിഗ്രിയുമൊക്കെ ഡിസ്സ്റ്റന്‍സായി ചെയ്തു.ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദം എടുത്തത്. അപ്പോഴേക്കും പൊതു വായനയിലും സജീവമായിരുന്നു.
ഇതിനിടയില്‍ അറബി ട്രാന്‍സലേഷനും ഇംഗ്ലീഷ് ട്രാന്‍സലേഷനുമൊക്കെ നടത്തിയാണ് വീട്ടു ചിലവിന് പണം കണ്ടെത്തിയിരുന്നത്.ചെറു മാസികള്‍ക്കും മറ്റും മതപരവും അല്ലാത്തതുമായ ധാരാളം ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചു. ദാരിദ്ര്യം കഠിനമായതിനാല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കഷ്ടപ്പെട്ട് നോം ചോംസ്‌കിയുടെ ലേഖനം വരെ ഉറക്കമൊഴിച്ച് ഒരു ഡിക്ഷണറിയും വെച്ച് വിവര്‍ത്തനം ചെയ്തിരുന്നതോര്‍മ്മയുണ്ട്.!ദാരിദ്ര്യമാണ് ആ സാഹസത്തിനൊക്കെ എന്നെ പ്രേരിപ്പിച്ചത്.ഇതിനിടയില്‍ 'എനിക്കല്ല ലോകത്തിനാണ് ഭ്രാന്ത് ' എന്ന ഒരു നോവലുമെഴുതി പ്രസിദ്ധീകരിച്ച് അതു വിറ്റു നടന്നു.ഇമാംഗസ്വാലി എന്ന ബാഗ്ദാദി എഴുത്തുകാരന്റെ യഹിയക്കഥകളൊക്കെ ഈ സമയത്താണ് ഞാന്‍ മലയാളത്തിലാക്കിയത്.ചുരുക്കത്തില്‍ എഴുത്തും വായനയുമൊക്കെയായി സങ്കടങ്ങളെല്ലാം മറന്ന കാലം.
ഡിഗ്രി പഠനത്തിനു ശേഷം ഒന്നര വര്‍ഷത്തോളം ചന്ദ്രിക ദിനപത്രത്തില്‍ കോഴിക്കോട് പത്രപ്രവര്‍ത്തകനായി മറ്റൊരു ജീവിതം തുടങ്ങി. അതോടൊപ്പം റിലീജിയസ് പി.ജി എടുത്ത് ഹസനി ബിരുദവും നേടി.ശേഷം പ്രവാസ ചന്ദ്രികയുടെ എഡിറ്റര്‍ തസ്തികയിലേക്കു മാറി. ജീവിതം മെല്ലെ മെല്ലെ കരകയറി വരുകയായിരുന്നു.പക്ഷെ സിവില്‍ സര്‍വീസ് എന്ന സ്വപ്നം മനസിലുള്ളതുകൊണ്ട് ഈ തൊഴിലില്‍ ഞാന്‍ അസംതൃപ്തനായിരുന്നു.അങ്ങനെ ഇടയ്ക്ക് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് മനസില്‍ പുതിയ പദ്ധതികളൊക്കെയായി നാട്ടിലേക്കു വന്നു.
അങ്ങനെയിരിക്കുമ്പോഴാണ് 2014ല്‍ പാലയിലെ സിവില്‍ സര്‍വീസ് അക്കാദമിയുടെ പരസ്യം കണ്ട് അവിടെ ഒരാഴ്ചത്തെ ക്യാമ്പിനു പോയത്. അവിടെ രണ്ടു ദിവസം ക്യാമ്പില്‍ നില്‍ക്കുകയും പണമില്ലാത്തതു കൊണ്ട് ക്യാമ്പ് പൂര്‍ത്തിയാക്കാതെ മൂന്നാം ദിവസം തിരിച്ചുപോരുകയും ചെയ്തു. പക്ഷെ ആ പോക്ക് വെറുതെയായില്ല.രണ്ടു ദിവസത്തെ ആ ക്യാമ്പാണ് ശ്രമിച്ചാല്‍ സിവില്‍ സര്‍വീസ് നമ്മുടെ വഴിയും വന്നേക്കാം എന്ന ശക്തമായ തോന്നല്‍ എന്നിലുണ്ടാക്കിയത്.അവിടുന്ന് കിട്ടിയ അനുഭവം വെച്ച് ഡല്‍ഹിയിലെ ഒരു കോച്ചിംഗ് സെന്ററുകാര്‍ നടത്തിയ പരീക്ഷയ്ക്ക് തുണയാകുകയും സൗജന്യ പഠനത്തിന് സെലക്ഷന്‍ കിട്ടുകയും ചെയ്തു.അവിടെ പഠിക്കാന്‍ എം.എസ്.എഫിന്റെ സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു.പിന്നെ ആറുമാസം ക്ലാസ്, പഠനം അങ്ങനെ പോയി. ആ സമയത്തെ ഡല്‍ഹി ജീവിതം ഇംഗ്ലീഷ് ഭാഷയിലും ഹിന്ദിയിലുമൊക്കെയുള്ള എന്റെ പ്രാവീണ്യം വര്‍ദ്ധിപ്പിക്കാനിടയാക്കി. അങ്ങനെ പരീക്ഷ വന്നു. പക്ഷെ പ്രിലിമിനറി വീണ്ടും തോറ്റു. ആ തോല്‍വിയൊന്നും എന്നെ തളര്‍ത്തിയില്ല. അങ്ങനെ ഡല്‍ഹി ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു വന്ന് കണ്ണൂരില്‍ പാപ്പിനിശേരിക്കടുത്ത് ഒരു മദ്രസയില്‍ ഉസ്താദായി ഒരു വര്‍ഷക്കാലം ജോലി ചെയ്തു.നാട്ടുകാരുടെ മൊയ്‌ല്യാരായി നടക്കുമ്പോഴും മനസില്‍ നിറയെ സിവില്‍ സര്‍വീസ് എന്ന സ്വപ്നമായിരുന്നു.!
സിവില്‍ സര്‍വീസില്‍ പല വിഷയങ്ങളുണ്ടല്ലോ. അതില്‍ പ്രിലിമിനറിയില്‍ കണക്കിനും റീസണിംഗിനുമൊക്കെ വലിയ പ്രാധാന്യമുണ്ട്.ഇപ്പോഴങ്ങനെയല്ല.എനിക്കാണെങ്കില്‍ ചെറുപ്പം മുതലേ കണക്കൊരു കീറാമുട്ടിയായിരുന്നു.അതിനെ എങ്ങനെ മറികടക്കാമെന്നായി പിന്നീടുള്ള ചിന്ത.ഓരോ ദിവസവും അതിനായി കഷ്ടപ്പെട്ടു തുടങ്ങി.ഒടുക്കം കണക്കിനെ വരുതിയിലാക്കാന്‍ മൊയ്‌ല്യാരുപണി തന്നെ ഞാനുപേക്ഷിച്ചു.! അങ്ങനെ തിരുവനന്തപുരത്തേക്ക് കണക്ക് പഠിക്കാനുള്ള ലക്ഷ്യവുമായി മിച്ചമുള്ള പണവുമായി ഞാന്‍ വണ്ടി കയറി.അവിടെ കരീംസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പകല്‍ കണക്കു പഠനവും രാത്രി ബ്രില്യന്‍സില്‍ ഈവനിംഗ് കോച്ചിംഗ് ക്ലാസും. ഒരു ഗവ: തൊഴിലായിരുന്നു ആദ്യ ലക്ഷ്യം.എന്നാല്‍ സിവില്‍ സര്‍വ്വീസും ട്രൈ ചെയ്യാലോ എന്നു കരുതിത്തന്നെ പഠിച്ചു. അങ്ങനെ കുറേ പരീക്ഷകള്‍ എഴുതി. ഇടയില്‍ അടുത്ത സിവില്‍ സര്‍വീസ് പരീക്ഷയും വന്നു.എന്നാല്‍ ആ വര്‍ഷവും പ്രിലിമിനറി പൊട്ടി.!പക്ഷെ രണ്ട് മാര്‍ക്കിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ.അത് എനിക്ക് വലിയ ആത്മവിശ്വാസമുണ്ടാക്കി.ലക്ഷ്യത്തോടടുക്കുന്നു എന്ന തോന്നല്‍. ശ്രമിച്ചാല്‍ സിവില്‍ സര്‍വീസ് കൂടെപ്പോരുമെന്ന വിശ്വാസം പിന്നെയും എന്നില്‍ ശക്തമായി.പക്ഷെ ഹോസ്റ്റല്‍ ഫീസും പഠനവുമൊക്കെയായി അവിടെ നില്‍ക്കാന്‍ പണമില്ലായിരുന്നു.അങ്ങനെ അവിടുന്ന് തിരിച്ചു വരികയും വയനാട്ടിലൊരിടത്ത് അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ തുച്ഛമായ വരുമാനത്തില്‍ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുകയും ചെയ്തു. പകല്‍ പണിയും രാത്രി ഉറക്കമൊഴിച്ച് പഠിപ്പും.!
നാട്ടില്‍ വന്നാല്‍ ഞാന്‍ ഡല്‍ഹിയില്‍പ്പോയ വിവരങ്ങളൊക്കെ അറിഞ്ഞ നാട്ടുകാര്‍ നിരന്തരമായി ചോദ്യങ്ങളാണ്.പലരും വിചാരിച്ചത് ഡല്‍ഹിയില്‍ ജോലി കിട്ടിയിട്ട്‌പോയതാണെന്നാണ്. കളക്ടറാവില്ലേ? എന്താ കിട്ടാഞ്ഞത്? എന്നിങ്ങനെ അനേകം ചോദ്യങ്ങളാണ്. സിവില്‍ സര്‍വീസ് കോച്ചിംഗ് എന്നാല്‍ സിവില്‍ സര്‍വീസ് കിട്ടി എന്നാണ് പലരുടെയും ധാരണ.ആ സന്ദര്‍ഭത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ഐ.ബിയിലേക്ക് സെലക്ഷന്‍ കിട്ടിയത്. കഷ്ടപ്പാടിനിടയില്‍ ഇത് വലിയ ആശ്വാസമായി. പക്ഷെ എന്റെ പേഴ്‌സണല്‍ പ്രൊഫൈല്‍ പൂരിപ്പിച്ചതിലെ അശ്രദ്ധ കാരണം ആ പണി കൈവിട്ടുപോയി.!പിന്നെയും ഒരു വട്ടംകൂടി പ്രിലിമിനറി എഴുതിത്തോറ്റു. അപ്പോഴും നിരാശയൊന്നുമുണ്ടായില്ല.അതേസമയം വയനാട്ടിലെ മേപ്പാടിയിലെ ഒരു ദരിദ്രകുടുംബത്തില്‍ നിന്ന് ഷംന ഷെറീനെ ഞാന്‍ വിവാഹം കഴിച്ചു.അവളും പഠിക്കുകയാണ്.പിന്നീട് കുടുംബ ജീവിതവും പ്രാരാബ്ധവുമൊക്കെയായി നാട്ടില്‍ക്കഴിഞ്ഞു കൂടി.കോഴിക്കോട് ഒരു മദ്രസയില്‍ കുട്ടികളെ പഠിപ്പിക്കലും മറ്റുമായി വീണ്ടും ആ മുസലിയാരു പണി.പക്ഷെ എന്റെ സ്വപ്നം കൂടെത്തന്നെയുണ്ടായിരുന്നു.!
അപ്പോഴേക്കും കൂടെ പഠിച്ചവരും മറ്റും വലിയ ജീവിതങ്ങളിലേക്ക് എത്തിപ്പെട്ടിരുന്നു. നിരാശയ്ക്ക് വഴിപ്പെടുന്നവട്ടം അറബി എഴുത്തുകാരനായ ആയിദ് അല്‍ ഖര്‍നിയുടെ 'ഡോണ്‍ട് ബി സാഡ്' എന്ന പുസ്തകം ഇടയ്ക്കിടയ്ക്ക് ഞാന്‍ മറിച്ചു നോക്കി.അതൊരു പ്രതീക്ഷയായിരുന്നു.പിന്നെയും അടുത്ത തവണ പ്രിലിമിനറിക്കായി കാത്തിരുന്നു.പരീക്ഷ എഴുതി.റിസല്‍റ്റ് വന്നപ്പോള്‍ 0.66 മാര്‍ക്കിന് നഷ്ടപ്പെട്ടു.അങ്ങനെ അഞ്ചാം വട്ടവും കൈവിട്ടു.പക്ഷെ അപ്പോഴാണ് ഇതിനെ മറികടക്കാന്‍ എനിക്ക് കഴിയും എന്ന വിശ്വാസം എന്നില്‍ പൂര്‍ണ്ണമായത്.
ഈ സമയത്താണ് ഹൈദരാബാദിലെ മൗലാനാ നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ സര്‍വ്വീസിന്റെ ഫ്രീ കോഴ്‌സിന്റെ പരസ്യം പത്രത്തില്‍ കണ്ടത്.അങ്ങനെ അപേക്ഷ കൊടുത്തു.അത് കിട്ടി.അവിടെയെത്തിയപ്പോള്‍ ക്ലാസിനൊന്നും പങ്കെടുക്കാന്‍ താല്‍പ്പര്യം തോന്നിയില്ല.ക്ലാസിനു പോകാതെ ഹോസ്റ്റല്‍ റൂമില്‍ത്തന്നെ ഇരുന്നു പഠിക്കുകയായിരുന്നു ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍.അതൊരു പ്രശ്‌നമായി.ക്ലാസില്‍ ഹാജരില്ല എന്ന കാരണത്താല്‍ അവര്‍ അവിടുന്നെന്നെ പുറത്താക്കി. തിരിച്ച് കയറാന്‍ പല ശ്രമങ്ങള്‍ നടത്തി നോക്കി.പക്ഷെ നടന്നില്ല.പിന്നെയും നാട്ടിലേക്ക് തിരിച്ചു വന്നു.ആളുകള്‍ ഒരേ ചോദ്യം.സിവില്‍ സര്‍വ്വീസ് എന്തായി.? ജോലി കിട്ടില്ലേ... എന്നൊക്കെ.ഈ ചോദ്യങ്ങള്‍ കേട്ട് കേട്ട് മടുത്തിരുന്നു.എങ്ങനേലും പിന്നെയും നാട്ടില്‍ നിന്ന് രക്ഷപ്പെടണമെന്നായി.
ആയിടയ്ക്ക് ഡല്‍ഹിയിലെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റി നടത്തുന്ന കോച്ചിംഗിന് അപേക്ഷ കൊടുത്തു.ഭാഗ്യത്തിനവിടെ സെലക്ഷന്‍ കിട്ടി.പിന്നെ ഒന്‍പത് മാസം ഡല്‍ഹിയില്‍ താമസം. അവിടെ നിന്നാണ് ഇപ്പോള്‍ കാണുന്ന ഈ അത്ഭുതങ്ങളെല്ലാം സംഭവിച്ചത്.2017ല്‍ നടന്ന പ്രിലിമിനറി പരീക്ഷ എനിക്കു കിട്ടി.അതോടെ വലിയ പ്രതീക്ഷയായി. ഞാന്‍ ലക്ഷ്യത്തിലേക്കടുക്കുന്നു എന്നും ദൈവം എനിക്കു വേണ്ടി കരുക്കള്‍ നീക്കിത്തുടങ്ങി എന്നും ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം.!
പ്രിലിമിനറി പാസായതില്‍പ്പിന്നെ മെയിന്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പായി.ഡല്‍ഹിയിലെ കൊടും തണുപ്പില്‍ പുലര്‍ച്ചെ നാലുമണിക്കെഴുന്നേറ്റ് രാത്രി പത്തു മണിവരെ ഒരേ പഠനം.മെയിന്‍ പരീക്ഷയില്‍ ഒന്‍പത് പേപ്പറാണുള്ളത്.നേരത്തെ വാരികകളിലും മറ്റും വിവര്‍ത്തനവും മറ്റും നടത്തുകയും ലേഖനമെഴുതുകയുമൊക്കെ ചെയ്തതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.മലയാളമായിരുന്നു ഓപ്ഷണലായി എടുത്തത്.മലയാള സാഹിത്യത്തിലും ചരിത്രത്തിലും നേരത്തെ തന്നെ എനിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നു.പരീക്ഷ കഴിഞ്ഞപ്പോള്‍ സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു എന്നൊരു തോന്നല്‍.ഒടുക്കം ഇന്റര്‍വ്യൂവിന് കാര്‍ഡ് വന്നതോടെ എന്റെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. സുഹൃത്തുക്കളൊക്കെ വലിയ സപ്പോര്‍ട്ട് തന്നു. എനിക്കു വേണ്ടി എല്ലാവരോടും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. നിങ്ങളുടെ പ്രാര്‍ത്ഥനയില്ലാത്തതു കൊണ്ട് എനിക്കീ ജോലി കിട്ടാതെ പോകരുതെന്ന് സുഹൃത്തുക്കളോടൊക്കെ പറഞ്ഞു.
വലിയ ടെന്‍ഷനോടെയായിരുന്നു ഇന്റര്‍വ്യു ബോര്‍ഡിനു മുന്നില്‍ ഞാന്‍ എത്തിയത്. ആദ്യമായിട്ടല്ലേ.! /ബോര്‍ഡില്‍ അഞ്ചുപേര്‍.പക്ഷെ അഭിമുഖം നല്ല അനുഭവമായിരുന്നു.ആ ഇന്റര്‍വ്യൂ കഴിഞ്ഞതോടെ എന്റെ പ്രതീക്ഷ പരകോടിയിലെത്തിയിരുന്നു.ദൈവം എന്റെ കൂടെയുണ്ടെന്ന തോന്നല്‍ ശക്തമായി.റിസല്‍റ്റ് വരുന്നതിനു മുമ്പും സുഹൃത്തുക്കളോടൊക്കെ പിന്നെയും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഒടുക്കം എന്റെ വേദനകളില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ ദൈവം കഴിഞ്ഞ ദിവസം എന്റെയടുത്തേക്ക് റിസല്‍റ്റുമായി വന്നു.693 ആം റാങ്ക്.എന്നെപ്പോലൊരാള്‍ക്ക് ആ പൂജ്യത്തില്‍ നിന്ന് ഇവിടം വരെ എത്താമെങ്കില്‍ മനസ് വെച്ചാല്‍ ലോകത്തെത്തിപ്പിടിക്കാന്‍ പറ്റാത്ത ഒന്നും തന്നെയില്ല എന്ന ആത്മവിശ്വാസവും.'....

Address

2nd Floor, PMR Arcade, Karaparamba Road Eranjipalam, Calicut
Kozhikode
673006

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

9072234763

Alerts

Be the first to know and let us send you an email when Exam Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category