
Prof.PC Krishnavarma Raja sir was our school's "Samrakshak". His dream was to build this school to a modal of Sisumandiram.
We need all like-minded people's support.
Namasthe.
A unit of Bharatheeya Vidya Nikethan, the Kerala chapter of Vidya Bharathi Akhil Bharatheeya siksha sansthan, Lucknow, situated at Kacherikkunnu, Mankave.
Operating as usual
Prof.PC Krishnavarma Raja sir was our school's "Samrakshak". His dream was to build this school to a modal of Sisumandiram.
We need all like-minded people's support.
Namasthe.
ചാലപ്പുറം നഗരത്തിലെ ഒരു പ്രധാന സംഘസ്ഥാൻ സ്ഥിതിചെയ്യുന്ന മാങ്കാവ് ഉപനഗരത്തിലെ കുട്ടിഗോപാലേട്ടന്റെ സ്വന്തം സ്ഥലത്ത് ചുറ്റുമതിൽ നിർമ്മാണ കാര്യങ്ങൾ ആലോചിക്കാൻ ഒത്തുകൂടിയ യോഗം. നഗരത്തിലെ എല്ലാ സ്വയംസേവകരും സഹായസഹകരണങ്ങൾ നൽകി ഈ ഉദ്യമത്തിന് എല്ലാ ഭാവുകളും നേരുമല്ലോ... ഇവിടെയാണ് ഏഴാം ഡിവിഷൻ വരെ ഉള്ള സരസ്വതി വിദ്യാനികേതൻ, കച്ചേരിക്കുന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കുട്ടി ഗോപാലൻ അനുസ്മരണം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ ആദ്യകാല പ്രചാരക് ആയിരുന്ന
യശശരീരനായ ശ്രീ കുട്ടി ഗോപാലൻ അനുസ്മരണം ചാലപ്പുറം nagar സംഘചാലക് ശ്രീ ഉണ്ണികൃഷ്ണൻ രാഷ്ട്രീയ സ്വയംസേവക സംഘം ഘോഷ് പ്രമുഖ ശ്രീ ഹരീഷ് കുമാർ സരസ്വതി വിദ്യാനികേതൻ കച്ചേരിക്കുന്ന് പ്രസിഡൻറ് ശ്രീ സുധീർ എന്നിവർ സംസാരിക്കുന്നു
കുട്ടി ഗോപാലേട്ടൻ എന്ന വലിയ സ്വയംസേവകൻ
(രാ വേണുഗോപാൽ)
മറ്റു സ്ഥലങ്ങളിൽ നിന്നും കോഴിക്കോട് ആർഎസ്എസ് കാര്യാലയത്തിൽ ആദ്യമായി വരുമ്പോൾ അവിടെ കുറിയ കറുത്തുമെലിഞ്ഞ ഒരു മനുഷ്യൻ എതിരേൽക്കുന്നു, അയാൾ കാര്യാലയ പ്രമുഖനെ അന്വേഷിക്കും. എന്താണ് വേണ്ടത്? ഞാൻ തന്നെയാണ് കാര്യാലയ പ്രമുഖൻ ആഗതന് വിശ്വസിക്കാനാവുന്നില്ല പക്ഷേ അഞ്ചു മിനിറ്റിനകം അയാളുടെ ഭാവം മാറുന്നു . പ്രമുഖൻറെ പ്രകൃതി അദ്ദേഹത്തിൻറെ ആകൃതിയെ സുന്ദരമാക്കി തീർക്കുന്നു . ആഗതൻറെ ആവശ്യങ്ങൾ അന്വേഷിച്ചു എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു.
ഇതാണ് കുട്ടി ഗോപാലേട്ടൻ എന്ന് വിളിക്കപ്പെട്ടു പോന്ന കച്ചേരിക്കുന്നിൽ ഇടശ്ശേരി ഗോപാലൻ എന്ന സ്വയംസേവകൻ. വിദ്യാഭ്യാസം അധികമൊന്നുമില്ല ജന്മനായുള്ള , വാസന കൊണ്ട് ഇലക്ട്രിഷൻ ആണ് മെക്കാനിക്ക് ആണ് . പക്ഷേ 1943ൽ തന്നെ സംഘത്തിൽ ചേർന്നപ്പോൾ അദ്ദേഹത്തിൻറെ എല്ലാ വാസനകളും സംഘത്തിനു വേണ്ടി മാത്രമായി . 1943 മുതൽ മുതൽ 1984 വരെ കാര്യാലയത്തിൽ തന്നെ താമസിച്ചു . കോഴിക്കോട് കേന്ദ്രമായി സംഘ സ്വയംസേവകർ ക്കിടയിൽ അദ്ദേഹം നിറഞ്ഞുനിന്നു. സ്നേഹിക്കാൻ മാത്രം അറിയുന്ന അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചു . അദ്ദേഹത്തിന് ഭാഷ പ്രശ്നമായിരുന്നില്ല. നാഗപൂർ കാരനായ ഠേംഗ്ഡ്ജി, ശങ്കർ ശാസ്ത്രി ജി മുതലായവരെയെല്ലാം അദ്ദേഹം സ്നേഹത്താൽ പരിചരിച്ചു.
ബൗദ്ധിക്കുകൾ കൊടുക്കാൻ പോകാറില്ല . ചർച്ചകളും നടത്താറില്ല , ശാരീരിക പരിപാടികളിൽ ശിക്ഷകൻ ആയിരുന്നില്ല,ഒ.ടി.സി കളിൽ പങ്കെടുത്തില്ല എന്നാൽ പ്രവർത്തകനായിരുന്നോ എന്ന് ചോദിച്ചാൽ അല്ല,എന്നാൽ തൻറെ മുഴുവൻ സമയവും സംഘത്തിനുവേണ്ടി തന്നെ വിനിയോഗിച്ച ആദർശ നിഷഠനായ സ്വയംസേവകനാ യിരുന്നു
1942 മുതൽ ആഴ്ചവട്ടം ശാഖ ഇത്തരത്തിലുള്ള നിരവധി സ്വയംസേവകരെ കൊണ്ട് ധന്യമാണ്. ഭരതേട്ടൻ, മാർത്താണ്ഡേട്ടൻ, കുമാരേട്ടൻ തുടങ്ങിയ പ്രചാരകന്മാർ ബാലൻ മാസ്റ്റർ, കുഞ്ഞിരാമേട്ടൻ, ഗോപാലകൃഷ്ണ പണിക്കർ,ടോൾ ഗോപാലേട്ടൻ എന്നിങ്ങനെ നിരവധി നല്ല കാര്യകർത്താക്കളെ സൃഷ്ടിച്ച ശാഖയാണ്. അവരിൽ പലരും ഇന്നില്ല. സ്വയംസേവകർക്ക് ആദർശ മൂർത്തികളായി ബാക്കി നിൽക്കുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. കുട്ടി ഗോപാലേട്ടനെ ഓർക്കുമ്പോൾ ഇവരെയും ഓർക്കാതെ നിവൃത്തിയില്ല. ഇവരെല്ലാം ഒരു കമ്പനി ആയിരുന്നു
1945 ൽ ഗാന്ധിവധത്തിൽ പങ്കുണ്ടെന്ന് ദുരാരോപണം കൊണ്ട് വന്നു സംഘത്തെ നിരോധിച്ചു. അപ്പോൾ ആ നിരോധനം നീക്കുവാൻ സത്യാഗ്രഹം നടത്തി സത്യാഗ്രഹത്തെ പറ്റി നാട്ടുകാരെ അറിയിക്കുവാൻ ചുമരുകളിൽ വിജ്ഞാപനങ്ങൾ ഒട്ടിച്ചു . അവയെല്ലാം പോലീസ് കീറിക്കളഞ്ഞു . എന്നാൽ പിറ്റേദിവസം രാവിലെ കോഴിക്കോട്ടെ പല ഇലക്ട്രിക് പോസ്റ്റുകളിലും വൈദ്യുതി കമ്പികളിലും കൂടി വിജ്ഞാപന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു . അവയെ നീക്കം ചെയ്യുവാൻ ആർക്കൂം ധൈര്യം വന്നില്ല അവിടെ കെട്ടുവാനായി ഒരാൾക്ക് മാത്രമേ ധൈര്യം ഉണ്ടായുള്ളൂ കുട്ടിഗോപാലൻ. ഇലക്ട്രിക് ലൈനിലെ കറണ്ട് നിർത്തിവെപ്പിച്ച് പോസ്റ്റുകളിൽ കൂലിക്കാരെ കയറ്റി ബോർഡുകൾ നീക്കം ചെയ്യുമ്പോഴേക്കും നാട്ടുകാർ എല്ലാവരും സത്യാഗ്രഹ വിവരം മനസ്സിലാക്കി കഴിഞ്ഞു. ഞാൻ കോഴിക്കോട് പ്രചാരകനായിരുന്നപ്പോൾ എന്നെ ഒരു വെള്ളിയാഴ്ച ഉച്ചക്ക് അദ്ദേഹം ഗുരുവായൂരപ്പൻ കോളേജിലേക്ക് കൂട്ടിക്കൊണ്ടുപോയി പോയി.മദ്ധ്യാഹ്ന ഇടവേളയിൽ വിദ്യാർത്ഥികളുടെ യോഗം ഉണ്ട് . അതിൽ ഞാൻ സംസാരിക്കണം ആ പരിപാടിയിൽ എനിക്കത്ര വിശ്വാസം വന്നില്ല ഈ വിദ്യാഭ്യാസമില്ലാത്ത മനുഷ്യൻ വിദ്യാർത്ഥികളെ എങ്ങനെ വിളിച്ചു കൂട്ടും എങ്കിലും ഞാൻ പോയി അത്ഭുതമെന്നു പറയട്ടെ അമ്പതോളം വിദ്യാർത്ഥികൾ ഗോപാലേട്ടാ.. ഗോപാലേട്ടാ..എന്ന് വിളിച്ചുകൊണ്ട് കൃത്യസമയത്തുതന്നെ ഓടി വന്നു ചുമലിൽ കൈയിട്ടും. കെട്ടിപ്പിടിച്ചു സ്നേഹവും ബഹുമാനവും സ്ഫുരിക്കുന്ന പെരുമാറ്റം. സാധാരണഗതിയിൽ നല്ല പേഴ്സണാലിറ്റിയുള്ളവരാൽ മാത്രം ആകൃഷ്ടരാവുന്ന കോളേജ് വിദ്യാർത്ഥികൾ ഈ കറുത്ത കുറിയ മനുഷ്യനിൽ കണ്ടത് സ്നേഹവും ആദർശത്തിന്റെ ശക്തിയും .
ആ മനുഷ്യൻറെ പ്രായോഗിക പരിജ്ഞാനം കോഴിക്കോട് പ്രവർത്തിക്കുവാൻ വരുന്ന എല്ലാ പ്രചാരകൻ മാർക്കും വലിയ സഹായം ആയിരുന്നു . അടിയന്തരാവസ്ഥയിൽ ബസ് ജീവനക്കാരൻറെ വേഷത്തിൽ ഒളി പ്രവർത്തനങ്ങളുടെ മുഖ്യ കണ്ണിയായി പ്രവർത്തിച്ച കുട്ടി ഗോപാലേട്ടൻ അക്കാലത്തെ സത്യാഗ്രഹത്തിലും അടിയന്തരാവസ്ഥ വിരുദ്ധ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു സ്വന്തമായുണ്ടായിരുന്ന 36 സെൻറ് സ്ഥലം അദ്ദേഹം ജനസേവാ സമിതിക്കുവേണ്ടി എഴുതിവെച്ചു തനിക്കുള്ളതെല്ലാം സമാജത്തിനു സമർപ്പിച്ചു ആ സ്ഥലത്ത് കുട്ടി ഗോപാലൻ സ്മരണയ്ക്ക് ഒരു സംഘം ചെറിയ വിദ്യാലയം ഉയർന്നുവന്നിട്ടുണ്ട് 2004
ൽ ആരംഭിച്ച സരസ്വതി വിദ്യാനികേതൻ എന്ന പേരിലുള്ള വിദ്യാലയം.
കുട്ടി ഗോപാലേട്ടൻറെ രാജ്യസ്നേഹവും, ത്യാഗ മനോഭാവവും ഒരുമിച്ച് വളരെ പ്രകടമായി കണ്ടത് ഗോവ വിമോചന സമരകാലത്ത് ആയിരുന്നു . ബ്രിട്ടീഷുകാർ കാർ 1947 ൽ ഭാരതം വിട്ടുപോയിട്ടും ഫ്രഞ്ചുകാർ പോലും അവരുടെ അധീനതയിലുണ്ടായിരുന്ന മാഹി , പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിട്ടുപോയിട്ടും പോർത്തുഗീസുകാർ ഗോവയിൽ തന്നെ പിടിച്ചു നിന്നു . ഒടുവിൽ ഗോവയെ മോചിപ്പിക്കുവാൻ നാട്ടുകാർ തന്നെ തയ്യാറായി ഭാരതത്തിൻറെ നാനാഭാഗത്തുനിന്നും വിമോചന സമരത്തിനായി സ്വയംസേവകർ ഗോവയിലെത്തി സത്യഗ്രഹവും തുടങ്ങി പോർത്തുഗീസ് പോലീസ് അവരെ ക്രൂരമായി മർദിച്ചു കേരളത്തിലെ മറ്റു സ്വയംസേവകരുടെ ഒപ്പം കുട്ടി ഗോപാലേട്ടൻ ഗോവയിൽ ചെന്ന് ആവേശത്തോടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു
ഈ ലോകത്തിലേക്ക് അയക്കുന്ന നല്ലവരായ ആദർശ സമ്പന്നരെ ദൈവം വേഗം മടക്കി വിളിക്കുന്നു 1984 ൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽപെട്ട് എഴുപതാം വയസ്സിൽ അദ്ദേഹം നിര്യാതനായി കോഴിക്കോട്ടെ നൂറുകണക്കിനുള്ള സ്വയംസേവക കുടുംബാംഗങ്ങളും അദ്ദേഹത്തിൻറെ മൃതദേഹം സംസ്കാരചടങ്ങിൽ സംബന്ധിച്ചിരുന്നു എന്നു പറയുന്നതിൽ അതിശയോക്തിയില്ല അദ്ദേഹത്തിൻറെ ജനപ്രീതിയെ ആണ് അത് കാണിക്കുന്നത്
സരസ്വതി വിദ്യാനികേതൻ
കച്ചേരി കുന്നിലെ
(പഠന സഹായിയായ ഫോൺ ഇല്ലാത്ത ) രണ്ടു കുട്ടികൾക്ക് അമ്മുകെയർ ട്രസ്റ്റ് വകയായുള്ള ഫോൺ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് (പാലക്കാട്) പ്രിൻസിപ്പാൾDr.രഘുരാജ് ,GST അസി: കമ്മീഷണർ ശ്രീകാന്ത് എന്നിവർ നൽകുന്നു ചടങ്ങിൽ ഡോക്ടർ പി സി മധുരാജ്,
ശ്രീ സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു
സരസ്വതി വിദ്യാനികേതനിൽ നടന്ന ഗുരുപൂജ മഹോത്സവം.
സരസ്വതി വിദ്യാ നികേതൻ, കചേരിക്കുന്നു സ്കൂളിന്റെ 12th വാർഷികം ആഘോഷവും ശിശു വാടിക സംഗമവും.
സോപ്പും ഫിനോയ്ൽ നിർമ്മാണവും - പ്രവർത്തി പരിചയ ക്ലാസ്സ് ഇന്നലെ സ്കൂൾ മാതൃ സമിതിയുടെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് നടന്നു. Class took by Mr.Baburaj Chambayil, Kommeri.
Photos of students attended from our school.
മാതൃപൂജയും കന്യകാപൂജയും ഇന്നലെ നടന്നു.
First Ladies batch of Yoga Class passed out from our school on 2nd Oct. Next batch from 7th Oct, starts at 4.30 PM.
Participated by schools of Bharatheeya Vidhya Nikethan
Participated by schools of Bharatheeya Vidhya Nikethan.
At Saraswathy Vidhya Nikethan UP School, Kacherkkunnu.
Today, our boys done a remarkable job. They won 3rd prize in LP-Science Quiz competition held for Bharatheeya Vidhyanikethan's District-Shastramela. We are also hoisting School's Shastramela on 21 Sep at our school. All are welcome.
കുട്ടി ഗോപാലേട്ടൻ. ആ മഹാനായ വ്യക്തിയുടെ സ്വന്തം മണ്ണിൽ ഈ വിദ്യാലയം നില നിൽക്കുന്നു. ഈ വിദ്യാലയ ത്തിന് നല്ല ക്ലാസ് മുറികൾ നിർമിക്കണ മെന്നു ഉണ്ട്. നിർമ്മാണ സാധന സാമഗ്രികളായി, ധന മായി കുറച്ചെങ്കിലും ഈ വിദ്യാലയത്തിനു വേണ്ടി എത്തിച്ചു തരാൻ വിദ്യാലയ സമിതി ക്കുവേണ്ടി അഭ്യർത്ഥിക്കുന്നു. May donate through Punjab National Bank, A/c No. 4312 000 100 719567, IFSC: PUNB 0431200. Do visit us with prior permission. For more details, please contact Secretary, CPG Rajagopal, Mobile: 09495788035.
Under sprit of football...
The Horizon School – the brightest spark on the Calicut skyline today!
St. Joseph's Anglo-Indian Girls Hr. Sec .School ranks high among the premier progressive schools in
ഗവ.ഗണപത് ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ്
Government Higher Secondary School Peringolam, P.O. Kunnamangalam, Kozhikode District, Pin- 673571
http://en.wikipedia.org/wiki/Farook_College,_Calicut#Farook_Higher_secondary_school
St. Joseph's College, popularly known as Devagiri College, is a in Kozhikode, Kerala, India. Students and alumni of this college are termed ‘Devagirians'.
GLOBAL ENGLISH SCHOOL - CALICUT is an award winning Pre K-12 International School
This is the only Govt. Vocational higher secondary school in Calicut city exclusively for girls. Situated at Nadkkavu having high school, higher secondary and vocational higher secondary.