Vidyatharangini LP School

Vidyatharangini LP School Vidyatharangini LP School School-days! I believe, are the happiest in the whole span of human existence.

Most of us would agree that the days spent in school were certainly the best days of our lives....
It is in school that we make our first friend, have our first crush, compete to excel, hope for places in the sports teams,and learn our first lessons about life.

ഉത്തമ വിദ്യാലയമേ നിന്നിൽ
പൂവിടും ഓർമ്മയിൽ വന്നു നിൽക്കുന്നിതാ
കാലം കഴിഞ്ഞൊരാ നല്ല കാലം.
ആ നല്ല നാളിലെ ആദിത്യശോഭയായ്
ഭാസ്കരൻ, രാഘവൻ, നാരായ

ണൻ
പ്രഗല്ഭരാമധ്യാപകർ ജന്മ
പുന്ന്യമായെന്ന പോൽ വന്നു ചേര്ന്നു.

എത്ര ഗുരുക്കന്മാർ കുട്ടികൾ ഞങ്ങളിൽ
വെട്ടം പകര്ന്നു പിരിഞ്ഞു പോയി
എങ്കിലും മായാതെ നിൽക്കുന്നതിൽ ചിലർ
കുട്ടികൾ ഞങ്ങളിൽ അൽഭുതമായ്!

വാക്കിൽ വരയിൽ ഭാവങ്ങളിൽ നഖ-
ചാരുതയേകിയവർ തിരികെ
പോകുകയായിതാ-യെങ്കിലും ആരുമേ
പോകുകയില്ലല്ലോ ഓർമ്മകളിൽ!

കവിത:സത്യചന്ദ്രൻ പൊയിൽക്കാവ്‌



"Recollecting memories of school days is a way of holding onto the things you love, the things you are, the things you never want to lose." For all those who have studied and spent years in Vidyatharangini,To share good old memories and to keep in touch.....

21/11/2022
കുട്ടികളെ വരവേൽക്കാൻ ഞങ്ങളുടെ സ്കൂൾ ഒരുങ്ങി!നവീകരിച്ച കെട്ടിടവും, ക്ലാസ് മുറികളും, അടുക്കളയും, ഡൈനിങ് ഏരിയയും എന്നുവേണ്ട...
28/10/2021

കുട്ടികളെ വരവേൽക്കാൻ ഞങ്ങളുടെ സ്കൂൾ ഒരുങ്ങി!

നവീകരിച്ച കെട്ടിടവും, ക്ലാസ് മുറികളും, അടുക്കളയും, ഡൈനിങ് ഏരിയയും എന്നുവേണ്ട അടിമുടിമാറ്റത്തോടെ... കൂടുതൽ സൗകര്യങ്ങളോടെ, ഭംഗിയോടെ, ഉത്സാഹത്തോടെ...

സ്വാഗതം. 🙏

** പ്രവേശനോത്സവം 2018 **എടക്കുളം വിദ്യതരംഗണി എൽ പി സ്‌കൂൾ.ഈ അധ്യയന വർഷം മികവുറ്റതാവട്ടെ!!🙏
12/06/2018

** പ്രവേശനോത്സവം 2018 **

എടക്കുളം വിദ്യതരംഗണി എൽ പി സ്‌കൂൾ.

ഈ അധ്യയന വർഷം മികവുറ്റതാവട്ടെ!!🙏

കലപില-2018 | കുട്ടികളുടെ ഒഴിവുകാലകൂട്ടം | വിദ്യാതരംഗിണി ഈ അവധികാലത്ത് വിദ്യാതരംഗിണിയിലെ പൂർവ്വവിദ്യാർത്ഥികൾ സംഘടിപ്പിച്ച...
07/04/2018

കലപില-2018 | കുട്ടികളുടെ ഒഴിവുകാലകൂട്ടം | വിദ്യാതരംഗിണി

ഈ അവധികാലത്ത് വിദ്യാതരംഗിണിയിലെ പൂർവ്വവിദ്യാർത്ഥികൾ സംഘടിപ്പിച്ച അവധിക്കാലക്യാമ്പ് "കലപില-2018" കുട്ടികൾക്ക് ഉത്സവാഘോഷമായി. ഏപ്രിൽ 3/4/5 തീയതികളിലായി ശ്രീ. ശിവദാസ് പൊയിൽക്കാവ് ന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. വിദ്യാതരംഗിണിയുടെ മുൻ അദ്ധ്യാപകനും മുതിർന്ന നാടകപ്രവർത്തകനുമായ നാരായണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് 3 ദിവസങ്ങളിലായി പ്രഗത്ഭരായ സാഹിത്യ-നാടക-കലാ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടക്കുകയുണ്ടായി. ശ്രീ. യു.കെ. രാഘവൻ മാസ്റ്റർ, വിജയരാഘവൻ ചേലിയ, വസന്ത ടീച്ചർ, വി.ടി. ജയദേവൻ മാസ്റ്റർ, എം80 മൂസ താരം അതുൽ ശ്രീവ തുടങ്ങിയവരുടെ സാന്നിധ്യവും ക്ലാസുകളും കുട്ടികൾക്ക് പുതിയൊരനുഭവമായി.

സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായി പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ "പ്രതിഭാ പുരസ്ക്കാരം" സമർപ്പണം നടന്നു. ആദ്യ പുരസ്‌കാരത്തിന് അർഹനായത് പൂർവ്വവിദ്യാർത്ഥിയും, മികച്ച അധ്യാപകനും, പ്രഗത്ഭ നാടകസംവിധായകനും,പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ് ജേതാവും, നമ്മുടെയൊക്കെ അഭിമാനവുമായ ശ്രീ. ശിവദാസ് പൊയിൽക്കാവ് ആണ്. ഇതോടൊപ്പം ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയങ്ങൾ ഏറ്റുവാങ്ങിയവരെയും അനുമോദിക്കുകയുണ്ടായി.

അതെ - നമ്മുടെ വിദ്യാതരംഗിണി വീണ്ടും മാതൃകയാവുകയാണ്. ഇത്രയും പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഈ പരിപാടി ഗംഭീരമാക്കിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പൂർവവിദ്യാർഥികൂട്ടായ്മയുടെ ഭാരവാഹികളെയും അധ്യാപകരക്ഷാകർതൃസമിതിയെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.👏👏🙏

അഭിനന്ദനങ്ങൾ!!

| ഗുരുവന്ദനം |    എടക്കുളം വിദ്യാതരംഗിണി എൽ.പി സ്‌കൂൾ വാർഷികാഘോഷവും പൂർവ്വവിദ്യാർത്ഥി സംഗമവും. 2017 ഡിസം. 23-24.
01/04/2018

| ഗുരുവന്ദനം |

എടക്കുളം വിദ്യാതരംഗിണി എൽ.പി സ്‌കൂൾ വാർഷികാഘോഷവും പൂർവ്വവിദ്യാർത്ഥി സംഗമവും. 2017 ഡിസം. 23-24.

വിദ്യാതരംഗിണി സ്‌കൂൾ |വാർഷികാഘോഷവും പൂർവവിദ്യാർത്ഥി സംഗമവും | 2017 ഡിസംബർ 23-24
29/11/2017

വിദ്യാതരംഗിണി സ്‌കൂൾ |വാർഷികാഘോഷവും പൂർവവിദ്യാർത്ഥി സംഗമവും | 2017 ഡിസംബർ 23-24

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്നവർ.......വിദ്യാതരംഗിണിയുടെ പൂർവ വിദ്യാർഥി പട്ടിക സമ്പുഷ്ടമാണ്.എല്ലാവർക്കു...
22/10/2017

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്നവർ.......
വിദ്യാതരംഗിണിയുടെ പൂർവ വിദ്യാർഥി പട്ടിക സമ്പുഷ്ടമാണ്.എല്ലാവർക്കും ഒരുമിച്ചിരിക്കാനും തരംഗിണിയിലെ ബാല്യം അയവിറക്കാനുമുള്ള അവസരമാണ് ഈ ഡിസംബർ അവസാനം നടത്താൻ ഉദ്ദേശിക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം.എല്ലാവരെയും അറിയിക്കാൻ പല പരിമിതികളുമുണ്ട്.പരസ്പരം കൈമാറി അവസാനത്തെ ആൾ വരെ ഈ വിവരം എത്തണം എന്നാണ് ആഗ്രഹിക്കുന്നത്.അതിനായി ശ്രമിക്കുമല്ലോ..പരമാവധി ഗ്രൂപ്പുകളിൽ ഈ വാർത്ത ഷെയർ ചെയ്യുക.തിയ്യതിയും പരിപാടിയുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കാം... തലമുറകളുടെ അന്തര മില്ലാതെ തരംഗിണിയുടെ മുറ്റത്തു സ്കൂളിനോട് ചേർന്ന് നില്ക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു...

സ്നേഹപൂർവ്വം
എ.അഖില
പ്രധാനാധ്യാപിക

==

ഇതോടനുബന്ധിച്ചു വിദ്യാതരംഗിണി പൂർവവിദ്യാർഥി വാട്സ്ആപ്പ് കൂട്ടായ്മ രൂപീകൃതമായിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. പൂർവ്വവിദ്യാര്ഥികളെ സ്നേഹപൂർവ്വം ഈ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു. താഴെ കൊടുത്ത ലിങ്ക് വഴി ഗ്രൂപ്പിൽ ചേരാവുന്നതാണ്.

** വിദ്യാതരംഗിണിയിൽ പഠിച്ച ആളുകൾക്ക് വേണ്ടിമാത്രമുള്ളതാണ് ഈ ഗ്രൂപ്പ് എന്ന് പ്രത്യേകം അറിയിക്കുന്നു.

Follow this link to join

കുട്ടികളുടെ സർവതോൻമുഖമായ സാംസ്‌കാരിക വികസനത്തിന് നേതൃത്വം കൊടുക്കാൻ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കണം. സ...
19/09/2017

കുട്ടികളുടെ സർവതോൻമുഖമായ സാംസ്‌കാരിക വികസനത്തിന് നേതൃത്വം കൊടുക്കാൻ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കണം. സ്വന്തം ഭാഷയിൽ അഭിമാനിക്കാനാവാത്ത ആത്മാഭിമാനമില്ലാത്ത തലമുറയായി നമ്മുടെ പുതുതലമുറ മാറാൻ പാടില്ല.

മലയാളത്തെ സ്‌നേഹിക്കുന്ന മനസ് നാട്ടിലാകെ ഉണ്ടാകണം. മലയാളം ഇംഗ്‌ളീഷിനേക്കാൾ മോശമെന്ന് ധരിക്കുന്നവർ ഇപ്പോഴും ഈ നാട്ടിലുണ്ട്. അതുകൊണ്ടാണ് മാതൃഭാഷ ഒഴിവാക്കപ്പെടുന്ന അവസ്ഥ അനുവദിക്കാനാവില്ല എന്ന് തീരുമാനിച്ച് മലയാളത്തെ ഒന്നാം ഭാഷയാക്കിയത്. സർക്കാർ ഉത്തരവിറക്കിയതുകൊണ്ടു മാത്രം പൂർണമാകില്ല. നാലു മുതൽ 17 വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന്റെ പ്രത്യേകത കണക്കിലെടുത്തുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണം.

_മുഖ്യമന്ത്രി.

https://www.facebook.com/CMOKerala/posts/1548267431882977

"പത്തായം" നേരിൽ കാണാനായി ഇന്ന് പൊറ്റക്കാട്ടിൽ എത്തിയ വിദ്യാതരംഗിണിയിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ.
16/08/2017

"പത്തായം" നേരിൽ കാണാനായി ഇന്ന് പൊറ്റക്കാട്ടിൽ എത്തിയ വിദ്യാതരംഗിണിയിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ.

വിദ്യാഭ്യാസം ഒരു ജനതയുടെ വര്‍ത്തമാനത്തെയും ഭാവിയെയും നിര്‍ണ്ണിയിക്കുന്ന സുപ്രധാന ഘടകമാണെന്ന് നാം മനസിലാക്കണം. സ്കൂളുകള്‍...
14/07/2017

വിദ്യാഭ്യാസം ഒരു ജനതയുടെ വര്‍ത്തമാനത്തെയും ഭാവിയെയും നിര്‍ണ്ണിയിക്കുന്ന സുപ്രധാന ഘടകമാണെന്ന് നാം മനസിലാക്കണം. സ്കൂളുകള്‍ നന്നായാല്‍ സമൂഹം നന്നാകും. ഇത് മനസിലാക്കി ഒറ്റക്കെട്ടായി നമുക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ പങ്കുചേരാം.

കേരളത്തിന് മഹത്തായ ഒരു വിദ്യാഭ്യാസ പാരമ്പര്യമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ല്‍ തന്നെ നമ്മുടെ നവോത്ഥാന നായകന്‍മാരുടെ ചിന്തകളില്‍ കേരളസമൂഹം അറിവ് ആര്‍ജ്ജിക്കേണ്ടതിന്‍റെ പ്രാധാന്യം നിറഞ്ഞുനിന്നിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ചതും ജാതി വിവേചനങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞു നിന്ന...

ഞങ്ങൾ സംഘടിപ്പിച്ച "ഓർമ്മയിൽ ഒരു കുട്ടിക്കാലം" പൂർവവിദ്യാർഥി കൂട്ടായ്മയിൽ യു. കെ. രാഘവൻ മാസ്റ്റർ സദസ്സിനെ അഭിസംബോധന ചെയ്...
07/11/2016

ഞങ്ങൾ സംഘടിപ്പിച്ച "ഓർമ്മയിൽ ഒരു കുട്ടിക്കാലം" പൂർവവിദ്യാർഥി കൂട്ടായ്മയിൽ യു. കെ. രാഘവൻ മാസ്റ്റർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി. കുട്ടികളെ പറ്റി, വിദ്യാഭ്യാസത്തെ പറ്റി, അധ്യാപനത്തെ പറ്റി, സ്കൂളിനെ പറ്റി എന്തൊക്കെയാണ് അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചത് എന്നറിയാൻ ഈ വിഡിയോ ശ്രദ്ധിക്കൂ.

UK Raghavan master addressing his students on the occasion of "Ormmayil Oru Kuttikkaalam" - a get together function arranged by 1985-'89 students batch at Vi...

നമ്മുടെ സ്കൂളിൽ "മധുരം മലയാളം" പദ്ധതി ഉദ്ഘാടനം ഇന്നലെ വൈകീട്ട് സ്കൂൾ മുറ്റത്ത് നടന്നു. ഇതേ സ്കൂളിലെ 1985-'89 ബാച്ച് പൂർവ...
21/06/2016

നമ്മുടെ സ്കൂളിൽ "മധുരം മലയാളം" പദ്ധതി ഉദ്ഘാടനം ഇന്നലെ വൈകീട്ട് സ്കൂൾ മുറ്റത്ത് നടന്നു. ഇതേ സ്കൂളിലെ 1985-'89 ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്മയാണ് (ഓർമ്മയിൽ ഒരു കുട്ടിക്കാലം) ഇതിനു സഹായമൊരുക്കിയത്.

മുൻ അദ്ധ്യാപകൻ യു.കെ. രാഘവൻ മാസ്റർ, എ.ഇ.ഓ എന്നിവർ 1985-'89 ബാച്ച് വിദ്യാർത്ഥികളെ അഭിനന്ദനം അറിയിച്ചു.

http://digitalpaper.mathrubhumi.com/c/11149302

Address

Edakkulam
Koyilandi
673306

Website

Alerts

Be the first to know and let us send you an email when Vidyatharangini LP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category