Govt HSS Kadappoor

Govt HSS Kadappoor Official Page Of Govt.H.S.S Kadappoor

23/03/2022

Farewell Greetings to our beloved Raju K N sir on his retirement by Kadappoor Family

Appreciations  to Legal Literacy club cordinator Sri. Jobin Sir and Bineesh Sir .. for awaring our students on major con...
27/11/2021

Appreciations to Legal Literacy club cordinator Sri. Jobin Sir and Bineesh Sir .. for awaring our students on major constitutional Laws in India..

27/08/2021

ECI Atlas-for WEB-28-06-2021

01/07/2020
തുടർച്ചയായി ആറാമത്തെ വർഷവും SSLC ക്ക്‌ 100% വിജയം
30/06/2020

തുടർച്ചയായി ആറാമത്തെ വർഷവും SSLC ക്ക്‌ 100% വിജയം

02/04/2020

കടപ്പൂർ ഗവ ഹയർസെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പൽ ശ്രീ ഷാജി മാത്യു സർ മാർച്ച് 31 വിരമിച്ചു 24 വർഷത്തെ സർവീസിന് ശേഷമാണു അദ്ദേഹം വിരമിക്കുന്നത് എന്റെ അധ്യാപന ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ അദ്ദേഹം കടപ്പൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ലഭ്യമാക്കിയിട്ടുള്ള അക്കാഡമിക് അടിസ്ഥാനസൗകര്യവികസനകളെപ്പറ്റി അവിടുത്തെ പൂർവ്വ അധ്യാപകനെന്നനിലയിൽ എനിക്ക് വിസ്മരിക്കാനാവില്ല 1996 വൈക്കം ഗവ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലാണ് അധ്യാപകജീവിതം ആരംഭിക്കുന്നത് തുടർന്ന് ഗവ ഹയർസെക്കണ്ടറി സ്കൂൾ ടി വി പുരം ,ഗവ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുമാനൂർ , ഗവ ഹയർസെക്കണ്ടറി സ്കൂൾ കുമരകം, ഗവ ഹയർസെക്കണ്ടറി സ്കൂൾ കാണക്കാരി ,ഗവ മോഡൽ ഹയർസെക്കണ്ടറി സ്കൂൾ ചെറുവട്ടൂർ തുടർന്ന് 2015 ഓഗസ്റ്റിലാണ് അദ്ദേഹം കടപ്പൂർ ഗവ ഹയർസെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പൽ ആയി എത്തിയത് ഒരുപക്ഷെ തന്റെ സർവീസ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് സ്കൂളിലാണ്. . കുട്ടികൾക്ക് മികച്ച അധ്യാപകൻ നല്ല സഹപ്രവർത്തകൻ മികച്ച സ്ഥാപനമേധാവി വ്യക്തിജീവിതത്തിലും സ്ഥാപനമേധാവി എന്നനിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത് സർക്കാർ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരുവിട്ടുവീഴ്ചയും അദ്ദേഹം കാണിച്ചിട്ടില്ല സഹപ്രവർത്തകരുടെ കാര്യത്തിലും കുട്ടികളുടെ കാര്യത്തിലുംസ്കൂളിന്റെ കാര്യത്തിലും ഏറ്റവും ദീർഘ വീക്ഷണത്തോടെയും കരുതലോടും കൂടിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത് കേരളത്തിലെ എല്ലാ പ്രിൻസിപ്പൽമാർക്കും മാതൃകയാക്കാവുന്ന പ്രവർത്തനമികവാണദ്ദേഹത്തിനുള്ളത് രാവിലെ 8 15 സ്കൂളിലെത്തി വൈകിട്ട് 6 30 തിരികെ പോകുന്നത്
ഇന്ന് കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ അടിസ്ഥാന സൗകര്യമുള്ള ഏക സ്കൂൾ കടപ്പൂർ ഗവ സ്കൂളാണ് പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും എന്തിന് വാതിലുകളും ജനാലകളും കുറ്റിയും കൊളുത്തും അതിന്റെ ഗുണനിലവാരം ഉറപ്പാക്കാനും അദ്ദേഹം സാദാ ജാഗ്രതയോടെ പ്രവർത്തിച്ചിട്ടുണ്ട് അതിന്റെ ഫലമാണ് ഏറ്റവും മികച്ച ഗുണനിലവാരമുള്ള സ്കൂൾ കെട്ടിടം ആ നാടിനു ലഭ്യമായത്
ഏറ്റവും മികച്ച ഹൈടെക്ക് ക്ലാസ്റൂമുകൾ ,കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച മൾട്ടിമീഡിയ മിനിഓഡിറ്റോറിയം ഈ സ്കൂളിലാണ് ഇന്ന് കോട്ടയം ജില്ലയിലെ ഏതു സ്വകാര്യ സ്കൂളുകളെയും വെല്ലുന്ന അടിസ്ഥാന സൗകര്യമുള്ള സ്കൂളാക്കി മാറ്റിയത് അദ്ദേഹത്തിന്റെ പ്രവർത്തനമികവാണ് വെറും നാലര വര്ഷം കൊണ്ട് കടപ്പൂർ സ്കൂളിൽ വരുത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ദേയമാണ്
പുതിയ സ്കൂൾ ബിൽഡിംഗ്
സ്കൂളിന് ചുറ്റുമതിൽ
പെൺകുട്ടികൾക്ക് ഗേൾസ് ഫ്രെഡ്‌ലി ടോയ്ലറ്റ്
ആൺകുട്ടികൾക്ക് ടോയ്ലറ്റ് കോംപ്ലക്സ്
നിലവിലെ സ്കൂൾ ഓഡിറ്റോറിയം നവീകരിച്ചു സൗകര്യങ്ങൾ വർധിപ്പിച്ചു
കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച മൾട്ടീമീഡിയ മിനി ഓഡിറ്റോറിയം
കോട്ടയം ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്
കോട്ടയം ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിക്സ് കെമിസ്‌ട്രി ലാബുകൾ
ജില്ലാ കോടതിയുടെ മേൽനോട്ടത്തിലുള്ള ലീഗൽ ലിറ്ററസി ക്ലബും മിനി ലൈബ്രറിയും ഓഫീസും
സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് 1000 വൃക്ഷത്തയ്കൾ നട്ടുപിടിപ്പിച്ചു
സ്കൂൾ ഗാർഡൻ
സ്കൂൾ മുറ്റത്തെ ആൽത്തറ നവീകരണം
കൂടാതെ
സ്കൂളിലേക്കുള്ള റോഡിന്റെ ടാറിങ്
സ്കൂളിന് കമാനം
നിലവിലുള്ള ഹയര്സെക്കഡറി ബ്ലോക്കിന് മുകളിൽ 1000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം (ബഹു വിദ്യാഭ്യാസമന്ത്രി ഉൽഘാടന വേദിയിൽ പ്രഖ്യാപിച്ചത് )
ഇവ സർക്കാരിന്റെ പരിഗണനയിലാണ്

ഒരു നല്ല അധ്യാപനെന്നനിലയിൽ സ്കൂളിനും സമൂഹത്തിനും വിവിധ ജനപ്രതിനിധികളുടെ സഹകരണത്തോടെ ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷമാണ് അദ്ദേഹത്തിനുള്ളത്

ഇനിയും അദ്ദേഹത്തിന്റെ സേവനങ്ങളും ഉപദേശങ്ങളും സമൂഹത്തിനും ലഭിക്കട്ടെയെന്നു ആശംസിക്കുന്നു

സത്യൻ ടി
ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ

ആളും ആരവവുമില്ലാതെ  അകമ്പടിയില്ലാതെ യാത്രയയപ്പില്ലാതെ, സല്ക്കാരങ്ങളില്ലാതെ സമ്മാനങ്ങളില്ലാതെസഹപ്രവർത്തകരോട് യാത്ര പറയാൻ ...
01/04/2020

ആളും ആരവവുമില്ലാതെ അകമ്പടിയില്ലാതെ യാത്രയയപ്പില്ലാതെ, സല്ക്കാരങ്ങളില്ലാതെ സമ്മാനങ്ങളില്ലാതെ
സഹപ്രവർത്തകരോട് യാത്ര പറയാൻ പോലും പറ്റാതെ ഇന്ന് റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന പ്രിയ
പ്രിൻസിപ്പൽ ഷാജി മാത്യു സാറിന്
സന്തോഷകരമായ സമാധാനപൂർണമായ സന്തുഷ്ടമായ
ആരുരാരോഗ്യവും
ദീർഘായുസുമുള്ള
ഒരു വിശ്രമ ജീവിതം
പ്രാർത്ഥനകളോടെ നേരുന്നു 🌹🌹🌹

കടപ്പൂര് സ്കൂളിനും കുട്ടികൾക്കും വേണ്ടി ചെയ്ത സൽകർമ്മങ്ങൾ എല്ലാം ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

ഈ കോവിഡ് കാലവും നമ്മൾ അതിജീവിക്കും എന്ന ആത്മവിശ്വാസത്തോടെ...

🌹🌹🌹

പ്രിയപ്പെട്ട ഷാജി സാറിന് നന്ദിയുടെ വാടാമലരുകൾ....
31/03/2020

പ്രിയപ്പെട്ട ഷാജി സാറിന് നന്ദിയുടെ വാടാമലരുകൾ....

Centinary celebration inauguration.....moments..
30/01/2020

Centinary celebration inauguration.....moments..

Address

Vattukulam P. O
Kottayam
686587

Telephone

04812536744

Website

Alerts

Be the first to know and let us send you an email when Govt HSS Kadappoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt HSS Kadappoor:

Shortcuts

Share

Category